വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വകാര്യത സംബന്ധിച്ച സമനിലയുള്ള വീക്ഷണം

സ്വകാര്യത സംബന്ധിച്ച സമനിലയുള്ള വീക്ഷണം

സ്വകാ​ര്യത സംബന്ധിച്ച സമനി​ല​യുള്ള വീക്ഷണം

“യഹോ​വ​യു​ടെ കണ്ണു എല്ലാട​വും ഉണ്ടു; ആകാത്ത​വ​രെ​യും നല്ലവ​രെ​യും നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 15:3.

നമ്മുടെ ഓരോ ചലനവും മറ്റൊരു മനുഷ്യൻ നിരീ​ക്ഷി​ക്കു​ന്നു​ണ്ടെന്നു വിചാ​രി​ക്കുക. അയാൾക്കു നമ്മുടെ രഹസ്യ വിചാ​ര​ങ്ങ​ളെ​യും ഉള്ളിന്റെ ഉള്ളിലെ മോഹ​ങ്ങ​ളെ​യും പോലും വായി​ച്ചെ​ടു​ക്കാൻ കഴിയു​മെ​ന്നും കരുതുക. അങ്ങനെ​യൊ​രു സ്ഥിതി​വി​ശേ​ഷ​ത്തിൽ ആരും​തന്നെ സന്തുഷ്ട​രാ​യി​രി​ക്കു​മെന്നു തോന്നു​ന്നില്ല. എന്നിരു​ന്നാ​ലും, ദൈവ​ത്തി​നു സാധ്യ​മാ​ണെന്നു ബൈബിൾ പറയു​ന്നത്‌ ഇതുത​ന്നെ​യാണ്‌. എബ്രായർ 4:13-ൽ ബൈബിൾ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “അവന്നു മറഞ്ഞി​രി​ക്കുന്ന ഒരു സൃഷ്ടി​യു​മില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്ന​തു​മാ​യി കിടക്കു​ന്നു; അവനു​മാ​യി​ട്ടാ​കു​ന്നു നമുക്കു കാര്യ​മു​ള്ളതു.” ഇത്‌ നമ്മുടെ സ്വകാ​ര്യ​ത​യു​ടെ മേലുള്ള ഒരു കടന്നു​ക​യ​റ്റ​മല്ലേ? ഒരിക്ക​ലു​മല്ല. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയാൻ കഴിയു​ന്നത്‌?

ഒരു ദൃഷ്ടാന്തം പറയാം. നമ്മൾ കടലിൽ നീന്തു​ക​യാണ്‌ എന്നിരി​ക്കട്ടെ. ജാഗ്ര​ത​യോ​ടെ നമ്മെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കാൻ ബീച്ചിൽ ലൈഫ്‌ഗാർഡു​കളെ നിയമി​ച്ചി​ട്ടുണ്ട്‌. അതിനെ സ്വകാ​ര്യ​ത​യു​ടെ മേലുള്ള ഒരു കടന്നു​ക​യ​റ്റ​മാ​യി നിങ്ങൾ വീക്ഷി​ക്കു​ക​യില്ല. വാസ്‌ത​വ​ത്തിൽ, അവർ അവിടെ ഉള്ളത്‌ നിങ്ങൾക്കു സുരക്ഷി​ത​ത്വ​ബോ​ധം പ്രദാനം ചെയ്യു​കയേ ഉള്ളൂ. നിങ്ങൾ അപകട​ത്തിൽ പെടു​ക​യാ​ണെ​ങ്കിൽ ഉടനടി അവർ നിങ്ങളു​ടെ രക്ഷയ്‌ക്കാ​യി കുതി​ച്ചെ​ത്തു​മെന്നു നിങ്ങൾക്ക​റി​യാം. അതു​പോ​ലെ​ത​ന്നെ​യാണ്‌ ഒരു അമ്മയുടെ കാര്യ​വും. തന്റെ കുഞ്ഞിന്റെ മേൽ എല്ലായ്‌പോ​ഴും അവൾക്കൊ​രു കണ്ണുണ്ടാ​യി​രി​ക്കും. അല്ലാത്ത​പക്ഷം ശ്രദ്ധയും കരുത​ലും ഇല്ലാത്ത ഒരു മാതാ​വാ​യി​ട്ടാ​വും മറ്റുള്ളവർ അവളെ കരുതുക.

സമാന​മാ​യി, യഹോ​വ​യാം ദൈവം നമ്മുടെ വിചാ​ര​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും നിരീ​ക്ഷി​ക്കു​ന്നത്‌ അവൻ കരുത​ലുള്ള ഒരു ദൈവം ആയതു​കൊ​ണ്ടാണ്‌. ബൈബി​ളി​ലെ ഒരു പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ല്ലെ​ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” (2 ദിനവൃ​ത്താ​ന്തം 16:9) എന്നാൽ നമ്മുടെ സ്വകാ​ര്യ​മായ നിനവു​ക​ളെ​യും നടപടി​ക​ളെ​യും വാസ്‌ത​വ​ത്തിൽ യഹോവ എത്ര​ത്തോ​ളം കാണു​ന്നുണ്ട്‌? ദൈവ​പു​ത്ര​നായ യേശു ഉൾപ്പെ​ടുന്ന ചില സംഭവങ്ങൾ ഇതു സംബന്ധി​ച്ചു വെളിച്ചം വീശു​ന്ന​വ​യാണ്‌.

ഹൃദയ​ങ്ങ​ളെ​യും മനസ്സു​ക​ളെ​യും വായി​ക്കു​ന്ന​തി​നുള്ള പ്രാപ്‌തി

ഒരിക്കൽ യേശു ഒരു പരീശന്റെ ഭവനത്തിൽ ഭക്ഷണത്തി​നി​രി​ക്കു​മ്പോൾ പാപി​യാ​യി അറിയ​പ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ കടന്നു​വന്ന്‌ അവന്റെ കാൽക്കൽ ഇരുന്നു. അവൾ കരയാ​നും അവന്റെ പാദങ്ങ​ളിൽ വീണ കണ്ണുനീർ തലമു​ടി​കൊണ്ട്‌ തുടയ്‌ക്കാ​നും തുടങ്ങി. വിവരണം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാ​ചകൻ ആയിരു​ന്നു എങ്കിൽ, തന്നെ തൊടുന്ന സ്‌ത്രീ ആരെന്നും എങ്ങനെ​യു​ള്ളവൾ എന്നും അറിയു​മാ​യി​രു​ന്നു . . . എന്നു ഉള്ളിൽ പറഞ്ഞു.” യേശു​വി​ന്റെ തുടർന്നുള്ള സംസാ​ര​ത്തിൽ നിന്നും അവൻ ആ സ്‌ത്രീ​യു​ടെ സാഹച​ര്യ​ത്തെ കുറിച്ചു മാത്രമല്ല പരീശൻ തന്റെ “ഉള്ളിൽ പറഞ്ഞ”തും കൂടി മനസ്സി​ലാ​ക്കി എന്നു വ്യക്തമാ​കു​ന്നു.—ലൂക്കൊസ്‌ 7:36-50.

മറ്റൊരു സന്ദർഭ​ത്തിൽ യേശു​വിന്‌ താൻ അത്ഭുതങ്ങൾ പ്രവർത്തി​ച്ച​തി​നെ എതിർത്തി​രുന്ന ഒരു കൂട്ടം ആളുകളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വന്നു. മത്തായി 9:4-ലെ വിവരണം ഇങ്ങനെ പറയുന്നു: “യേശു​വോ അവരുടെ നിരൂ​പണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയ​ത്തിൽ ദോഷം നിരൂ​പി​ക്കു​ന്നതു എന്തു? . . . എന്നു ചോദി​ച്ചു.” മറ്റുള്ള​വ​രു​ടെ ചിന്തകൾ മനസ്സി​ലാ​ക്കാ​നുള്ള യേശു​വി​ന്റെ കഴിവ്‌ സമർഥ​മായ അനുമാ​ന​ത്തെ​ക്കാൾ കവിഞ്ഞ ഒന്നായി​രു​ന്നു.

കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെ​ടു​ന്നു​ണ്ടെന്നു ലാസറി​ന്റെ പുനരു​ത്ഥാ​നത്തെ സംബന്ധി​ച്ചുള്ള വിവരണം വിശക​ലനം ചെയ്‌താൽ കാണാൻ കഴിയും. യേശു​വി​ന്റെ ഒരു അടുത്ത സുഹൃ​ത്താ​യി​രുന്ന ലാസർ മരിച്ചിട്ട്‌ നാലു ദിവസം കഴിഞ്ഞി​രു​ന്നു. അവന്റെ ചിന്തകൾ നശിച്ചി​രു​ന്നു, ശരീരം അഴുകി​ത്തു​ട​ങ്ങു​ക​യും ചെയ്‌തി​രു​ന്നു. (സങ്കീർത്തനം 146:3, 4) ലാസറി​ന്റെ കല്ലറയ്‌ക്കലെ കല്ല്‌ നീക്കാൻ യേശു നിർദേ​ശി​ച്ച​പ്പോൾ അവന്റെ സഹോ​ദരി മാർത്ത, “കർത്താവേ, നാററം വെച്ചു​തു​ടങ്ങി” എന്നു പറഞ്ഞു​കൊണ്ട്‌ അവനെ തടഞ്ഞു. എന്നാൽ ദൈവ​ത്തി​ന്റെ ശക്തിയു​ടെ സഹായ​ത്താൽ യേശു ലാസറി​നെ ഉയിർപ്പി​ച്ചു; മുമ്പു ജീവി​ച്ചി​രുന്ന അതേ ലാസറി​നെ​ത്തന്നെ ഉയിർപ്പി​ക്ക​ത്ത​ക്ക​വി​ധം അവന്റെ ഏറ്റവും സ്വകാ​ര്യ​മായ ഓർമകൾ പോലും അവനു തിരികെ നൽകി​ക്കൊ​ണ്ടു​തന്നെ.—യോഹ​ന്നാൻ 11:38-44; 12:1, 2.

നമ്മുടെ ഉള്ളി​ന്റെ​യു​ള്ളി​ലെ ചിന്തനങ്ങൾ പോലും വിവേ​ചി​ക്കാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി സംബന്ധിച്ച്‌ ഉറപ്പു​നൽകു​ന്ന​താണ്‌ പ്രാർഥ​നയെ കുറി​ച്ചുള്ള യേശു​വി​ന്റെ പ്രസ്‌താ​വന. ശിഷ്യ​ന്മാ​രെ മാതൃകാ പ്രാർഥന പഠിപ്പി​ക്കും മുമ്പ്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു ആവശ്യ​മു​ള്ളതു ഇന്നതെന്നു നിങ്ങൾ യാചി​ക്കു​മ്മു​മ്പെ നിങ്ങളു​ടെ പിതാവു അറിയു​ന്നു​വ​ല്ലോ.” കൂടാതെ അവൻ ഇങ്ങനെ​യും പറഞ്ഞു: “നീയോ പ്രാർത്ഥി​ക്കു​മ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യ​ത്തി​ലുള്ള നിന്റെ പിതാ​വി​നോ​ടു പ്രാർത്ഥിക്ക; രഹസ്യ​ത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതി​ഫലം തരും.”—മത്തായി 6:6, 8.

ദൈവം നമ്മെ നിരീ​ക്ഷി​ക്കു​ന്നു എന്ന്‌ അറിയു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

യഹോവ സർവ ഹൃദയ​ങ്ങ​ളെ​യും പരി​ശോ​ധി​ക്ക​യും “വിചാ​ര​ങ്ങ​ളും നിരൂ​പ​ണ​ങ്ങ​ളും എല്ലാം” ഗ്രഹി​ക്ക​യും ചെയ്യുന്നു എന്ന്‌ അറിയു​ന്നത്‌ നമ്മുടെ പ്രവർത്ത​ന​ങ്ങൾക്കു കൂച്ചു​വി​ല​ങ്ങി​ടു​ക​യും നമുക്കുള്ള സ്വാത​ന്ത്ര്യ​ത്തെ പരിമി​ത​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നു​ണ്ടോ? (1 ദിനവൃ​ത്താ​ന്തം 28:9) ഒരിക്ക​ലു​മില്ല. മറിച്ച്‌, നമുക്കു യാതൊ​ന്നും യഹോ​വ​യിൽനി​ന്നു മറച്ചു​വെ​ക്കാൻ സാധി​ക്കില്ല എന്ന അറിവ്‌ ശരി ചെയ്യു​ന്ന​തി​നുള്ള ഒരു ശക്തമായ പ്രേര​ക​ഘ​ട​ക​മാ​യി വർത്തി​ക്കും.

നിരീക്ഷണ ക്യാമ​റ​കളെ പേടി​ച്ചി​ട്ടല്ല താൻ സത്യസ​ന്ധ​യാ​യി​രി​ക്കു​ന്നത്‌ എന്ന്‌ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പരാമർശിച്ച എലിസ​ബെത്ത്‌ പറയുന്നു. മറിച്ച്‌, “യഹോവ എന്റെ നടപ്പു നിരീ​ക്ഷി​ക്കു​ന്നു എന്ന അറിവ്‌ എന്റെ എല്ലാ ഇടപാ​ടു​ക​ളി​ലും, തൊഴിൽ സ്ഥലത്തല്ലാ​ത്ത​പ്പോൾ പോലും സത്യസന്ധത പാലി​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നു” എന്നാണ്‌ അവൾ പറയു​ന്നത്‌.

ഏതാണ്ട്‌ അതേ അഭി​പ്രാ​യ​മാണ്‌ ജിമ്മി​ന്റെ​യും. അദ്ദേഹം ജോലി ചെയ്യുന്ന ഫാക്ടറി​യിൽ തൊഴി​ലാ​ളി​കൾ മോഷണം നടത്തു​ന്നതു പതിവാണ്‌. എന്നിരു​ന്നാ​ലും തന്റെ തൊഴി​ലു​ട​മയെ വഞ്ചിക്കാൻ ജിം തയ്യാറല്ല. അദ്ദേഹം ഇങ്ങനെ പറയുന്നു: “കമ്പനി​യിൽ നിന്ന്‌ എന്തെങ്കി​ലും ഒളിച്ചു കടത്തു​ന്നത്‌ ഒട്ടും ബുദ്ധി​മു​ട്ടുള്ള കാര്യമല്ല. പക്ഷേ ദൈവ​വു​മാ​യുള്ള എന്റെ ബന്ധമാണ്‌ എനിക്കു പ്രധാനം. ഞാൻ ചെയ്യു​ന്ന​തെ​ല്ലാം അവൻ കാണു​ന്നു​ണ്ടെന്ന്‌ എനിക്ക​റി​യാം.”

ദൈവം നമ്മുടെ സകല പ്രവർത്ത​ന​ങ്ങ​ളും മനസ്സി​ലാ​ക്കു​ന്നു എന്ന അറിവും ഒപ്പം അവനു​മാ​യി ഒരു നല്ല ബന്ധം കാത്തു​സൂ​ക്ഷി​ക്കാ​നുള്ള നമ്മുടെ ആഗ്രഹ​വും, ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നമ്മെ സഹായി​ക്കും. ദൃഷ്ടാ​ന്ത​ത്തിന്‌, ഡെഗ്‌ എന്ന യുവാ​വി​ന്റെ കാര്യ​മെ​ടു​ക്കാം. ഒരു ക്രിസ്‌തീയ ഭവനത്തി​ലാണ്‌ അവൻ വളർന്നു​വ​ന്നത്‌. എന്നിട്ടും ദൈവ​ത്തിന്‌ തന്റെ ചെയ്‌തി​കൾ കാണാ​നാ​കും എന്ന വസ്‌തു​തയെ അവൻ ഗൗരവ​മാ​യി എടുത്തില്ല. തത്‌ഫ​ല​മാ​യി അവൻ ഒരു ഇരട്ട ജീവി​ത​മാണ്‌ നയിച്ചത്‌. കുടും​ബ​ത്തോ​ടൊ​പ്പം അവൻ ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ ഹാജരാ​യി​ക്കൊ​ണ്ടി​രു​ന്നു. എന്നാൽ അപ്പോ​ഴും പുറത്തു​പോ​യി തന്റെ കൂട്ടു​കാ​രു​മൊത്ത്‌ അവൻ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. മോ​ട്ടോർ​സൈ​ക്കിൾ സവാരി അവനു ഹരമാ​യി​രു​ന്നു. അങ്ങനെ അവൻ കുപ്ര​സി​ദ്ധ​മായ ഒരു മോ​ട്ടോർ​സൈ​ക്കിൾ സംഘത്തിൽ ചെന്നു​പെട്ടു. അംഗീ​കാ​രം പിടി​ച്ചു​പ​റ്റാ​നുള്ള ശ്രമത്തിൽ ഡെഗ്‌ ഗൗരവ​മുള്ള പല കുറ്റകൃ​ത്യ​ങ്ങ​ളി​ലും ഏർപ്പെട്ടു.

എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം ഡെഗ്‌ വീണ്ടും ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. ആളുക​ളു​ടെ ചെയ്‌തി​കൾ കാണുന്ന, അവയിൽ സന്തോ​ഷ​വും സന്താപ​വും തോന്നുന്ന ഒരു യഥാർഥ വ്യക്തി​യാണ്‌ യഹോ​വ​യാം ദൈവം എന്ന്‌ അവൻ മനസ്സി​ലാ​ക്കാൻ തുടങ്ങി. ദൈവ​ത്തി​ന്റെ ഉന്നത ധാർമിക നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ഒരു പുതിയ ജീവിതം തുടങ്ങാൻ അവൻ പ്രേരി​ത​നാ​യി. കൂട്ടം വിടുന്ന ആരെയും തല്ലിച്ച​ത​യ്‌ക്കുക എന്നതാ​യി​രു​ന്നു അവൻ ഉൾപ്പെട്ട സംഘത്തി​ന്റെ രീതി. എന്നിരു​ന്നാ​ലും സംഘത്തി​ന്റെ ഒരു യോഗ​ത്തിൽ വെച്ച്‌ താൻ വിരമി​ക്കു​ക​യാ​ണെന്ന്‌ എല്ലാവ​രും കേൾക്കെ ഡെഗ്‌ അറിയി​ച്ചു. അവൻ പറയുന്നു: “അതു പറയാ​നാ​യി എഴു​ന്നേ​റ്റ​പ്പോൾ എന്റെ ഹൃദയം പടപടാ മിടി​ക്കു​ക​യാ​യി​രു​ന്നു. സിംഹ​ക്കു​ഴി​യി​ലെ ദാനീ​യേ​ലി​നെ​പ്പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌. എന്നാൽ നിശ്ശബ്ദ​മാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചിട്ട്‌ എന്തു​കൊ​ണ്ടാണ്‌ സംഘം വിടു​ന്നത്‌ എന്ന്‌ ഞാൻ വളരെ ശാന്തമാ​യി അവരോ​ടു വിശദീ​ക​രി​ച്ചു. ഞാൻ പുറ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോൾ ഒരാ​ളൊ​ഴി​കെ സംഘത്തി​ലെ മറ്റെല്ലാ​വ​രും വന്ന്‌ എനിക്കു കൈത​രു​ക​യും നല്ലതു​വ​രട്ടെ എന്ന്‌ ആശംസി​ക്കു​ക​യും ചെയ്‌തു. യെശയ്യാ​വു 41:13-ന്റെ സത്യത അന്നു ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു: “നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോ​ടു: ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും എന്നു പറയുന്നു.” ജീവി​ത​ത്തിൽ പരിവർത്തനം വരുത്തു​ന്ന​തിന്‌ ആവശ്യ​മായ ബലം യഹോവ തനിക്കു നൽകി​യെന്ന്‌ ഡെഗ്‌ മനസ്സി​ലാ​ക്കു​ന്നു.

ന്യായ​മായ ഒരു വീക്ഷണം

നമുക്കു ദൈവ​ത്തിൽനി​ന്നു കാര്യങ്ങൾ മറച്ചു വെക്കാൻ കഴിയും എന്നു ചിന്തി​ക്കു​ന്നതു ഭോഷ​ത്ത​മാണ്‌. വളരെ തുറന്ന ഭാഷയിൽ ബൈബിൾ ഇപ്രകാ​രം പറയുന്നു: “ദൈവം [“യഹോവ,” NW] ഇല്ല എന്നു മൂഢൻ തന്റെ ഹൃദയ​ത്തിൽ പറയുന്നു.” (സങ്കീർത്തനം 14:1) മുൻലേ​ഖ​നങ്ങൾ ചൂണ്ടി​ക്കാ​ണി​ച്ച​തു​പോ​ലെ, ആൾക്കൂ​ട്ട​ത്തി​നി​ട​യിൽനിന്ന്‌ ഒരു പ്രത്യേക മുഖം തിരഞ്ഞു​പി​ടി​ക്കാൻ കഴിയുന്ന തരം ക്യാമ​റകൾ മനുഷ്യൻ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. ടെലി​ഫോൺ ഉപയോ​ഗി​ക്കുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ഇടയിൽനിന്ന്‌ ഒരു പ്രത്യേക വ്യക്തി​യു​ടെ മാത്രം ശബ്ദം വേർതി​രി​ച്ചെ​ടു​ക്കാൻ സഹായി​ക്കുന്ന സംവി​ധാ​നങ്ങൾ പോലും അവർ കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​ന്റെ​തന്നെ സ്രഷ്ടാ​വായ ദൈവ​ത്തിന്‌ താൻ ഉചിത​മെന്നു കരുതുന്ന സന്ദർഭ​ങ്ങ​ളിൽ ഏതൊരു മനുഷ്യ​ന്റെ​യും മനോ​വി​ചാ​രങ്ങൾ പരി​ശോ​ധി​ക്കാ​നുള്ള കഴിവ്‌ തീർച്ച​യാ​യും ഉണ്ട്‌.

ഒരു വ്യക്തി​യു​ടെ സ്വകാര്യ പ്രവർത്ത​നങ്ങൾ സംബന്ധി​ച്ചു മുഴു​കാ​ര്യ​ങ്ങ​ളും അറിയാ​നുള്ള അവകാശം ദൈവ​ത്തി​നുണ്ട്‌, എന്നാൽ മനുഷ്യർക്ക്‌ അതില്ല. ദൈവ​ത്തി​ന്റെ പ്രീതി സമ്പാദി​ക്കാൻ ആഗ്രഹി​ക്കുന്ന ഏവരെ​യും അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: ‘നിങ്ങളിൽ ആരും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നോ പരകാ​ര്യ​ത്തിൽ ഇടപെ​ടു​ന്ന​വ​നോ ആയിട്ടല്ല കഷ്ടം സഹി​ക്കേ​ണ്ടതു.’ (1 പത്രൊസ്‌ 4:15) അപ്പൊ​സ്‌ത​ല​നായ പൗലൊ​സും “പരകാ​ര്യ​ത്തിൽ” ഇടപെ​ടു​ന്ന​തി​നെ​തി​രെ മുന്നറി​യി​പ്പു നൽകുന്നു.—1 തിമൊ​ഥെ​യൊസ്‌ 5:13.

തീരെ ചെറിയ ഓഡി​യോ, വീഡി​യോ ഉപകര​ണങ്ങൾ രഹസ്യ​മാ​യി സ്ഥാപിച്ച്‌ മറ്റുള്ള​വ​രു​ടെ ശബ്ദവും ചിത്ര​വും അവരറി​യാ​തെ റെക്കോർഡു ചെയ്യുന്ന രീതി ചില രാജ്യ​ങ്ങ​ളിൽ സാധാരണ പൗരന്മാ​രു​ടെ ഇടയി​ലും വർധി​ച്ചു​വ​രു​ന്നു. ഇങ്ങനെ ചെയ്യു​ന്നവർ ‘പരകാ​ര്യ​ത്തിൽ ഇടപെ​ടുക’തന്നെയാണ്‌ ചെയ്യു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, സിഡ്‌നി ഒളിമ്പിക്‌ ഗെയിം​സി​ലെ സ്വർണ മെഡൽ ജേതാ​വായ ജപ്പാനി​ലെ നാവോ​ക്കോ റ്റാക്കാ​ഹാ​ഷി എന്ന മാര​ത്തോൺ ഓട്ടക്കാ​രി​യു​ടെ കുളി​മു​റി​യിൽ അവരറി​യാ​തെ രഹസ്യ​മാ​യി സ്ഥാപി​ച്ചി​രുന്ന ഒരു ‘കുഞ്ഞൻ’ ക്യാമറ അവർ അടുത്ത​യി​ടെ കണ്ടെത്തി. അതുപ​യോ​ഗി​ച്ചു നിർമിച്ച ഒരു വീഡി​യോ​യു​ടെ ആയിര​ക്ക​ണ​ക്കി​നു കോപ്പി​കൾ നിയമ​വി​രു​ദ്ധ​മാ​യി വിറ്റഴി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.

വ്യക്തി​വി​വ​ര​ങ്ങൾ ചോർത്തി​യെ​ടുത്ത്‌ ആളുകളെ കുഴപ്പ​ത്തി​ലാ​ക്കുന്ന ഏർപ്പാ​ടും വ്യാപ​ക​മാണ്‌. അതു​കൊണ്ട്‌ ഇത്തരം നുഴഞ്ഞു​ക​യ​റ്റ​ങ്ങ​ളിൽ നിന്ന്‌ നിങ്ങളു​ടെ സ്വകാ​ര്യ​തയെ സംരക്ഷി​ക്കാൻ നടപടി​കൾ കൈ​ക്കൊ​ള്ളു​ന്നത്‌ തികച്ചും ന്യായ​യു​ക്ത​മാണ്‌. a ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 22:3.

രഹസ്യ ചെയ്‌തി​കൾ—പരസ്യ വിചാരണ

അക്രമ​വും കുറ്റകൃ​ത്യ​വും തീവ്ര​വാ​ദ​വും വർധി​ച്ചു​വ​രു​ന്ന​തി​നാൽ ഗവണ്മെ​ന്റു​കൾ തങ്ങളുടെ പൗരന്മാ​രു​ടെ​മേൽ കൂടുതൽ ശക്തമായ നിരീ​ക്ഷണം ഏർപ്പെ​ടു​ത്താൻ സാധ്യ​ത​യുണ്ട്‌. എന്നിരു​ന്നാ​ലും നിരീക്ഷണ ക്യാമ​റ​ക​ളു​ടെ​യും രഹസ്യ​മായ ടാപ്പിങ്‌ സംവി​ധാ​ന​ങ്ങ​ളു​ടെ​യും ആവശ്യം മേലാൽ ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത ഒരു കാലം വരാൻ പോകു​ക​യാണ്‌. പെട്ടെ​ന്നു​തന്നെ യഹോ​വ​യാം ദൈവം മുഴു മനുഷ്യ​വർഗ​ത്തെ​യും അവരുടെ രഹസ്യ​വും പരസ്യ​വും ആയ ചെയ്‌തി​ക​ളു​ടെ കണക്കു​തീർപ്പി​നാ​യി കൂട്ടി​വ​രു​ത്തും എന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—ഇയ്യോബ്‌ 34:21, 22.

ചരി​ത്ര​ത്തിൽ ഇന്നോളം മനുഷ്യ​വർഗത്തെ കാർന്നു​തി​ന്നു​കൊ​ണ്ടി​രുന്ന അക്രമം, വിദ്വേ​ഷം, കുറ്റകൃ​ത്യം എന്നിവ​യിൽനി​ന്നും ഈ ഭൂഗ്രഹം അന്നു വിമു​ക്ത​മാ​കും. ഇതെങ്ങ​നെ​യാണ്‌ സാധ്യ​മാ​കുക? ജീവി​ച്ചി​രി​ക്കുന്ന സകല​രെ​യും യഹോവ അടുത്ത​റി​യു​മെന്നു മാത്രമല്ല, ജീവി​ച്ചി​രി​ക്കുന്ന സകലരും യഹോ​വ​യെ​യും അടുത്ത​റി​യും എന്നതാണ്‌ അതിനു കാരണം. യെശയ്യാ പ്രവാ​ച​കന്റെ ഈ വാക്കുകൾ സത്യ​മെന്നു തെളി​യും: “സമുദ്രം വെള്ളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി​രി​ക്ക​യാൽ എന്റെ വിശു​ദ്ധ​പർവ്വ​ത​ത്തിൽ എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.”—യെശയ്യാ​വു 11:9. (g03 1/22)

[അടിക്കു​റിപ്പ്‌]

a “സൂക്ഷി​ക്കുക!” എന്ന ചതുരം കാണുക.

[12-ാം പേജിലെ ആകർഷക വാക്യം]

നമുക്കു യാതൊ​ന്നും യഹോ​വ​യിൽനി​ന്നു മറച്ചു​വെ​ക്കാൻ സാധി​ക്കില്ല എന്ന അറിവ്‌ ശരി ചെയ്യു​ന്ന​തി​നുള്ള ഒരു ശക്തമായ പ്രേര​ക​ഘ​ട​ക​മാ​യി വർത്തി​ക്കും

[11-ാം പേജിലെ ചതുരം/ചിത്രം]

സൂക്ഷിക്കുക!

സ്വകാ​ര്യ​ത​യും ഓൺ-ലൈൻ തൊഴിൽ സൈറ്റു​ക​ളും: തൊഴിൽ തേടു​ന്നവർ വ്യക്തിഗത വിവര​ങ്ങ​ളു​ടെ ഒരു സംഗ്രഹം ഓൺ-ലൈനിൽ നൽകാ​റുണ്ട്‌. ഇതു മുഖാ​ന്തരം അവരിൽ പലരു​ടെ​യും സ്വകാ​ര്യത അപകട​ത്തി​ലാ​യേ​ക്കാം. കാരണം, തൊഴി​ല​ന്വേ​ഷകർ നൽകുന്ന വ്യക്തി​പ​ര​മായ വിവരങ്ങൾ പലപ്പോ​ഴും വർഷങ്ങ​ളോ​ളം അത്തരം ഓൺ-ലൈൻ സൈറ്റു​ക​ളിൽ കിടക്കാ​റുണ്ട്‌. വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച്‌ തട്ടിപ്പു നടത്തു​ന്ന​വർക്ക്‌ ഈ സൈറ്റു​ക​ളിൽനി​ന്നു ധാരാളം വിവരങ്ങൾ ലഭി​ച്ചേ​ക്കാം. ചില തൊഴിൽ സൈറ്റു​കൾ തൊഴി​ല​ന്വേ​ഷ​ക​രിൽ നിന്ന്‌ അവരുടെ പേര്‌, വിലാസം, പ്രായം, തൊഴിൽ പരിചയം തുടങ്ങിയ വിവരങ്ങൾ ശേഖരി​ക്കു​ന്നു. ലഭിക്കുന്ന വിവരങ്ങൾ അവർ പരസ്യ​ക്ക​മ്പ​നി​കൾ പോലുള്ള മൂന്നാം-കക്ഷികൾക്കു നൽകുന്നു.

സ്വകാ​ര്യ​ത​യും മൊ​ബൈൽ സംഭാ​ഷ​ണ​വും: കോഡ്‌ലെസ്‌ സെല്ലു​ലാർ ഫോണു​കൾ ഉപയോ​ഗി​ക്കു​മ്പോൾ സ്വകാ​ര്യത ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ ചെലവു കുറഞ്ഞ മാർഗങ്ങൾ ഒന്നും നിലവി​ലില്ല. നിങ്ങൾ തികച്ചും സ്വകാ​ര്യ​മായ ഒരു വിഷയ​മാ​ണു സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ ഒരു സാധാരണ ടെലി​ഫോൺ ഉപയോ​ഗി​ക്കു​ന്ന​താ​യി​രു​ന്നേ​ക്കാം കൂടുതൽ സുരക്ഷി​തം. നിങ്ങൾ മാത്രമല്ല നിങ്ങൾ സംസാ​രി​ക്കുന്ന വ്യക്തി​യും സാധാരണ ഫോൺ തന്നെയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌ എന്ന്‌ അങ്ങനെ​യു​ള്ള​പ്പോൾ ഉറപ്പു​വ​രു​ത്തണം. കോഡ്‌ലെസ്‌ ഫോണു​ക​ളിൽനി​ന്നുള്ള തരംഗ​ങ്ങളെ ചില റേഡി​യോ സ്‌കാ​ന​റു​കൾക്കോ മറ്റു കോഡ്‌ലെസ്‌ ഫോണു​കൾക്കോ ബേബി മോണി​ട്ട​റു​കൾക്കോ പിടി​ച്ചെ​ടു​ക്കാ​നാ​കും. ഫോണിൽ കൂടി എന്തെങ്കി​ലും വാങ്ങാൻ ഇടപാടു ചെയ്‌തിട്ട്‌ നിങ്ങൾ ക്രെഡിറ്റ്‌ കാർഡ്‌ നമ്പരും അതിന്റെ കാലാ​വധി തീരുന്ന തീയതി​യും പറഞ്ഞു​കൊ​ടു​ക്കു​ന്നു എങ്കിൽ നിങ്ങളു​ടെ കോഡ്‌ലെസ്‌ അല്ലെങ്കിൽ സെല്ലു​ലാർ ഫോൺ സംഭാ​ഷണം ചോർത്തി​യെ​ടു​ക്കുന്ന ആരെങ്കി​ലും നിങ്ങളെ തട്ടിപ്പിന്‌ ഇരയാ​ക്കി​യേ​ക്കാം. b

[അടിക്കു​റിപ്പ്‌]

b പ്രൈവസി വാച്ച്‌ ക്ലിയറി​ങ്‌ഹൗസ്‌ വെബ്‌ സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ.

[9-ാം പേജിലെ ചിത്രം]

ഒരു ലൈഫ്‌ഗാർഡി​ന്റെ സൂക്ഷ്‌മ നിരീ​ക്ഷ​ണത്തെ സ്വകാ​ര്യ​ത​യു​ടെ മേലുള്ള ഒരു കടന്നു​ക​യ​റ്റ​മാ​യി ആരും കരുതാ​റി​ല്ല

[10-ാം പേജിലെ ചിത്രം]

ദൈവം നമ്മുടെ സകല പ്രവർത്ത​ന​ങ്ങ​ളും മനസ്സി​ലാ​ക്കു​ന്നു എന്ന അറിവ്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ഡെഗിനെ പ്രേരി​പ്പി​ച്ചു