1 ദിനവൃത്താന്തം 28:1-21

28  പിന്നെ ദാവീദ്‌ ഇസ്രാ​യേ​ലി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രെ​യും യരുശ​ലേ​മിൽ വിളി​ച്ചു​കൂ​ട്ടി. അങ്ങനെ ഗോ​ത്ര​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാ​രും, രാജാ​വി​നു ശുശ്രൂഷ ചെയ്‌തി​രുന്ന വിഭാ​ഗ​ങ്ങ​ളു​ടെ തലവന്മാ​രും,+ സഹസ്രാ​ധി​പ​ന്മാ​രും, ശതാധി​പ​ന്മാ​രും,+ രാജാ​വി​ന്റെ​യും ആൺമക്കളുടെയും+ സ്വത്തു​ക്കൾക്കും മൃഗങ്ങൾക്കും ചുമതല വഹിച്ചി​രു​ന്ന​വ​രും,+ കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​രും, വീരരും പ്രാപ്‌ത​രും ആയ എല്ലാ പുരുഷന്മാരും+ അവിടെ കൂടി​വന്നു.  അപ്പോൾ ദാവീദ്‌ രാജാവ്‌ എഴു​ന്നേ​റ്റു​നിന്ന്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ജനമായ എന്റെ സഹോ​ദ​ര​ന്മാ​രേ, യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തിന്‌ ഒരു വിശ്ര​മ​സ്ഥ​ല​വും നമ്മുടെ ദൈവ​ത്തിന്‌ ഒരു പാദപീഠവും+ എന്ന നിലയിൽ ദൈവ​ത്തി​നു​വേണ്ടി ഒരു ഭവനം പണിയുക എന്നത്‌ എന്റെ ഹൃദയാ​ഭി​ലാ​ഷ​മാ​യി​രു​ന്നു. അതിനു​വേണ്ട ഒരുക്ക​ങ്ങ​ളും ഞാൻ നടത്തി.+  പക്ഷേ സത്യ​ദൈവം എന്നോടു പറഞ്ഞു: ‘നീ എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയില്ല.+ കാരണം നീ ഒരു യോദ്ധാ​വാണ്‌; നിന്റെ കൈകൾ രക്തം ചിന്തി​യി​രി​ക്കു​ന്നു.’+  എങ്കിലും ഇസ്രാ​യേ​ലിന്‌ എന്നും രാജാ​വാ​യി​രി​ക്കാൻവേണ്ടി, എന്റെ അപ്പന്റെ ഭവനത്തി​ലെ എല്ലാവ​രിൽനി​ന്നും ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ എന്നെ തിര​ഞ്ഞെ​ടു​ത്തു.+ നായക​നാ​യി ദൈവം തിര​ഞ്ഞെ​ടു​ത്തത്‌ യഹൂദയെയും+ യഹൂദാ​ഭ​വ​ന​ത്തിൽ എന്റെ അപ്പന്റെ ഭവനത്തെയും+ ആയിരു​ന്നു. ഇസ്രാ​യേ​ലി​നു മുഴുവൻ രാജാ​വാ​കാൻ എന്റെ അപ്പന്റെ മക്കളിൽവെച്ച്‌ ദൈവം എന്നെ തിര​ഞ്ഞെ​ടു​ത്തു.+  എനിക്കുള്ള എല്ലാ ആൺമക്ക​ളി​ലും​വെച്ച്‌ (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടു​ണ്ട​ല്ലോ.)+ ദൈവ​മായ യഹോ​വ​യു​ടെ രാജസിം​ഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഇസ്രാ​യേ​ലി​നെ ഭരിക്കാൻ+ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ എന്റെ മകനായ ശലോ​മോ​നെ​യാണ്‌.+  “ദൈവം എന്നോടു പറഞ്ഞു: ‘എന്റെ ഭവനവും അതിന്റെ മുറ്റങ്ങ​ളും പണിയു​ന്നതു നിന്റെ മകൻ ശലോ​മോ​നാ​യി​രി​ക്കും. കാരണം അവനെ ഞാൻ എന്റെ മകനായി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു; ഞാൻ അവന്‌ അപ്പനാ​യി​ത്തീ​രും.+  ഇപ്പോൾ ചെയ്യു​ന്ന​തു​പോ​ലെ അവൻ വിശ്വ​സ്‌ത​ത​യോ​ടെ എന്റെ കല്‌പ​ന​ക​ളും ന്യായ​ത്തീർപ്പു​ക​ളും പാലിക്കുകയാണെങ്കിൽ+ അവന്റെ രാജാ​ധി​കാ​രം ഞാൻ എന്നേക്കും സുസ്ഥി​ര​മാ​ക്കും.’+  അതുകൊണ്ട്‌ നമ്മുടെ ദൈവ​മായ യഹോവ കേൾക്കെ ദൈവ​ത്തി​ന്റെ സഭയായ ഇസ്രാ​യേ​ലി​ന്റെ മുമ്പാകെ ഞാൻ പറയുന്നു: ഈ നല്ല ദേശത്ത്‌+ തുട​രേ​ണ്ട​തി​നും നിലനിൽക്കുന്ന ഒരു അവകാ​ശ​മാ​യി നിങ്ങളു​ടെ മക്കൾക്ക്‌ ഇതു കൈമാ​റേ​ണ്ട​തി​നും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം അന്വേ​ഷി​ച്ച​റിഞ്ഞ്‌ അവ ശ്രദ്ധാ​പൂർവം പാലി​ക്കുക.  “നീയോ എന്റെ മകനേ, ശലോ​മോ​നേ, നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ്‌ പൂർണഹൃദയത്തോടും*+ സന്തോ​ഷ​മുള്ള മനസ്സോ​ടും കൂടെ ദൈവത്തെ സേവി​ക്കുക. കാരണം യഹോവ എല്ലാ ഹൃദയ​ങ്ങ​ളെ​യും പരിശോധിക്കുകയും+ എല്ലാ ചിന്തക​ളും ചായ്‌വു​ക​ളും വിവേചിച്ചറിയുകയും+ ചെയ്യുന്നു. നീ ദൈവത്തെ അന്വേ​ഷി​ച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ നീ ദൈവത്തെ ഉപേക്ഷി​ച്ചാൽ ദൈവം എന്നേക്കു​മാ​യി നിന്നെ തള്ളിക്ക​ള​യും.+ 10  ഇതാ, വിശു​ദ്ധ​മ​ന്ദി​ര​മായ ഒരു ഭവനം പണിയാൻ യഹോവ നിന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ധൈര്യ​ത്തോ​ടെ മുന്നോ​ട്ടു പോകുക.” 11  പിന്നെ ദാവീദ്‌ മണ്ഡപത്തിന്റെയും+ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ ഭവനങ്ങ​ളു​ടെ​യും സംഭര​ണ​മു​റി​ക​ളു​ടെ​യും മുകളി​ലത്തെ മുറി​ക​ളു​ടെ​യും അകത്തെ മുറി​ക​ളു​ടെ​യും അനുര​ഞ്‌ജ​ന​മൂ​ടി​യു​ടെ ഭവനത്തിന്റെയും*+ രൂപരേഖ+ മകനായ ശലോ​മോ​നെ ഏൽപ്പിച്ചു. 12  തനിക്കു ദൈവാ​ത്മാവ്‌ വെളി​പ്പെ​ടു​ത്തിയ രൂപരേഖ മുഴുവൻ—അതായത്‌, യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റങ്ങളുടെയും+ അതിനു ചുറ്റു​മുള്ള എല്ലാ ഊണു​മു​റി​ക​ളു​ടെ​യും സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഖജനാ​വു​ക​ളു​ടെ​യും വിശുദ്ധീകരിച്ച* വസ്‌തു​ക്കൾ സൂക്ഷി​ച്ചു​വെ​ക്കുന്ന ഖജനാവുകളുടെയും+ രൂപരേഖ—ദാവീദ്‌ മകനു കൊടു​ത്തു. 13  പുരോഹിതന്മാരുടെയും ലേവ്യ​രു​ടെ​യും വിഭാഗങ്ങളെക്കുറിച്ചും+ യഹോ​വ​യു​ടെ ഭവനത്തി​ലെ സേവന​ത്തോ​ടു ബന്ധപ്പെട്ട എല്ലാ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഭവനത്തി​ലെ സേവന​ത്തിന്‌ ഉപയോ​ഗി​ച്ചി​രുന്ന എല്ലാ ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ദാവീദ്‌ ശലോ​മോ​നു നിർദേ​ശങ്ങൾ നൽകി. 14  കൂടാതെ സ്വർണ​ത്തി​ന്റെ തൂക്കവും, അതായത്‌ പല തരം സേവന​ങ്ങൾക്കു​വേണ്ടി സ്വർണ​ത്തിൽ തീർക്കേണ്ട എല്ലാ ഉപകര​ണ​ങ്ങ​ളു​ടെ തൂക്കവും, വെള്ളി​യു​ടെ തൂക്കവും, അതായത്‌ പല തരം സേവന​ങ്ങൾക്കു​വേണ്ടി വെള്ളി​യിൽ തീർക്കേണ്ട എല്ലാ ഉപകര​ണ​ങ്ങ​ളു​ടെ തൂക്കവും, നൽകി. 15  മാത്രമല്ല സ്വർണം​കൊ​ണ്ടുള്ള വ്യത്യ​സ്‌ത​തരം തണ്ടുവിളക്കുകളുടെയും+ ദീപങ്ങ​ളു​ടെ​യും തൂക്കവും വെള്ളി​കൊ​ണ്ടുള്ള വ്യത്യ​സ്‌ത​തരം തണ്ടുവി​ള​ക്കു​ക​ളു​ടെ​യും ദീപങ്ങ​ളു​ടെ​യും തൂക്കവും ദാവീദ്‌ പറഞ്ഞു​കൊ​ടു​ത്തു. 16  കാഴ്‌ചയപ്പത്തിന്റെ* ഓരോ മേശയ്‌ക്കുംവേണ്ട+ സ്വർണ​ത്തി​ന്റെ തൂക്കവും വെള്ളി​മേ​ശ​കൾക്കു​വേണ്ട വെള്ളി​യു​ടെ തൂക്കവും 17  തനിത്തങ്കംകൊണ്ടുള്ള മുൾക്ക​ര​ണ്ടി​കൾ, കുഴി​യൻപാ​ത്രങ്ങൾ, കുടങ്ങൾ എന്നിവ​യു​ടെ തൂക്കവും സ്വർണം​കൊ​ണ്ടുള്ള ഓരോ ചെറിയ കുഴിയൻപാത്രത്തിന്റെ+ തൂക്കവും വെള്ളി​കൊ​ണ്ടുള്ള ഓരോ ചെറിയ കുഴി​യൻപാ​ത്ര​ത്തി​ന്റെ തൂക്കവും ദാവീദ്‌ വിവരി​ച്ചു​കൊ​ടു​ത്തു. 18  കൂടാതെ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന യാഗപീഠവും+ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുകളി​ലേക്കു ചിറകു വിടർത്തി​നിൽക്കുന്ന, രഥത്തിന്റെ+ പ്രതീ​ക​മായ കെരൂബുകളും+ ഉണ്ടാക്കാൻ ആവശ്യ​മായ ശുദ്ധീ​ക​രിച്ച സ്വർണ​ത്തി​ന്റെ തൂക്കവും ദാവീദ്‌ ശലോ​മോ​നു പറഞ്ഞു​കൊ​ടു​ത്തു. 19  ദാവീദ്‌ പറഞ്ഞു: “യഹോ​വ​യു​ടെ കൈ എന്റെ മേലു​ണ്ടാ​യി​രു​ന്നു; എനിക്കു വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ രൂപരേഖ+ അതിന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും സഹിതം എഴുതി​വെ​ക്കാ​നുള്ള ഉൾക്കാ​ഴ്‌ച ദൈവം എനിക്കു തന്നു.”+ 20  പിന്നെ ദാവീദ്‌ മകനായ ശലോ​മോ​നോ​ടു പറഞ്ഞു: “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക; പണി ആരംഭി​ക്കുക. പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ. കാരണം എന്റെ ദൈവ​മായ യഹോവ നിന്റെ​കൂ​ടെ​യുണ്ട്‌.+ ദൈവം നിന്നെ കൈവി​ടു​ക​യോ ഉപേക്ഷി​ക്കു​ക​യോ ഇല്ല.+ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തി​ന്റെ പണി പൂർത്തി​യാ​കു​ന്ന​തു​വരെ ദൈവം നിന്റെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. 21  ഇതാ, സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ സേവനങ്ങൾ ചെയ്യാൻവേണ്ട പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യരുടെയും+ വിഭാ​ഗങ്ങൾ!+ ഓരോ ജോലി​ക്കും സാമർഥ്യ​വും സന്നദ്ധത​യും ഉള്ള പണിക്കാരും+ നിന്റെ നിർദേ​ശ​ങ്ങൾക്കാ​യി കാത്തി​രി​ക്കുന്ന പ്രഭുക്കന്മാരും+ ജനം മുഴു​വ​നും നിന്നോ​ടൊ​പ്പ​മുണ്ട്‌.”

അടിക്കുറിപ്പുകള്‍

അഥവാ “പൂർണ​മാ​യി അർപ്പി​ത​മായ ഹൃദയ​ത്തോ​ടും.”
അഥവാ “തന്നെ കണ്ടെത്താൻ ദൈവം അനുവ​ദി​ക്കും.”
അഥവാ “പാപപ​രി​ഹാ​ര​ഭ​വ​ന​ത്തി​ന്റെ​യും.”
അഥവാ “സമർപ്പിച്ച.”
അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പത്തിന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം