ഇയ്യോബ്‌ 34:1-37

34  എലീഹു തുടർന്നു:   “ബുദ്ധി​മാ​ന്മാ​രേ, എന്റെ വാക്കു കേൾക്കൂ;അറിവു​ള്ള​വ​രേ, ഞാൻ പറയു​ന്നതു ശ്രദ്ധിക്കൂ.   നാവ്‌* ഭക്ഷണം രുചി​ച്ചു​നോ​ക്കു​ന്ന​തു​പോ​ലെചെവി വാക്കു​കളെ പരി​ശോ​ധി​ച്ചു​നോ​ക്കു​ന്നു.   ശരി എന്താ​ണെന്നു നമുക്കു​തന്നെ ഒന്നു വിലയി​രു​ത്തി​നോ​ക്കാം;നല്ലത്‌ എന്താ​ണെന്നു നമുക്കു തീരു​മാ​നി​ക്കാം.   ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞല്ലോ: ‘എന്റെ ഭാഗം ശരിയാ​ണ്‌,+പക്ഷേ ദൈവം എനിക്കു നീതി നിഷേ​ധി​ച്ചു.+   അനുകൂലമായ വിധി ലഭിക്കാ​നുള്ള യോഗ്യത എനിക്കി​ല്ലെന്നു ഞാൻ നുണ പറയു​മോ? ഞാൻ ലംഘന​മൊ​ന്നും ചെയ്‌തി​ട്ടി​ല്ലെ​ങ്കി​ലും എന്റെ മുറിവ്‌ ഉണങ്ങു​ന്നില്ല.’+   ഇയ്യോബിനെപ്പോലെ മറ്റാരു​ണ്ട്‌?ഇയ്യോബ്‌ പരിഹാ​സം വെള്ളം​പോ​ലെ കുടി​ക്കു​ന്നു.   തെറ്റുകൾ ചെയ്യു​ന്ന​വ​രു​ടെ​കൂ​ടെ​യാണ്‌ ഇയ്യോബ്‌;ദുഷ്ടന്മാ​രു​മാ​യാണ്‌ ഇയ്യോ​ബി​ന്റെ ചങ്ങാത്തം.+   ‘ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊണ്ട്‌മനുഷ്യന്‌ ഒരു ഗുണവു​മില്ല’ എന്ന്‌ ഇയ്യോബ്‌ പറഞ്ഞല്ലോ.+ 10  അതുകൊണ്ട്‌ വിവേ​കി​കളേ,* ഞാൻ പറയു​ന്നതു ശ്രദ്ധിക്കൂ:ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല;+ തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.+ 11  ദൈവം മനുഷ്യ​ന്റെ പ്രവൃ​ത്തി​കൾക്കു തക്ക പ്രതി​ഫലം കൊടു​ക്കും;+അവന്റെ വഴിക​ളു​ടെ ഭവിഷ്യ​ത്തു​കൾ അവന്റെ മേൽ വരുത്തും. 12  ദൈവം ദുഷ്ടത പ്രവർത്തി​ക്കി​ല്ലെന്ന്‌ ഉറപ്പാണ്‌;+സർവശക്തൻ നീതി നിഷേധിക്കില്ലെന്നു+ തീർച്ച​യാണ്‌. 13  ആരാണു ദൈവത്തെ ഭൂമി​യു​ടെ ചുമതല ഏൽപ്പി​ച്ചത്‌?ആരാണു ദൈവത്തെ ലോക​ത്തി​നു മുഴുവൻ അധിപ​തി​യാ​ക്കി​യത്‌? 14  ദൈവം അവരെ​ത്തന്നെ നോക്കി​ക്കൊ​ണ്ടി​രു​ന്നാൽ,*അവരു​ടെ​യെ​ല്ലാം ജീവശക്തിയും* ശ്വാസ​വും തിരി​ച്ചെ​ടു​ത്താൽ,+ 15  മനുഷ്യരെല്ലാം ഒരുമി​ച്ച്‌ നശി​ച്ചൊ​ടു​ങ്ങും,മനുഷ്യ​വർഗം പൊടി​യി​ലേക്കു തിരി​ച്ചു​പോ​കും.+ 16  നിങ്ങൾക്കു വിവേ​ക​മു​ണ്ടെ​ങ്കിൽ ഇതു ശ്രദ്ധി​ക്കുക;ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക. 17  നീതിയെ വെറു​ക്കു​ന്ന​വനു ഭരിക്കാൻ കഴിയു​മോ?നീതി​മാ​നാ​യ ഒരു അധികാ​രി​യെ ഇയ്യോബ്‌ കുറ്റ​പ്പെ​ടു​ത്തു​മോ? 18  ‘അങ്ങയെ​ക്കൊണ്ട്‌ ഒരു ഗുണവു​മില്ല’ എന്ന്‌ ഒരു രാജാ​വി​നോ​ടോ ‘നിങ്ങൾ ദുഷ്ടന്മാ​രാണ്‌’ എന്നു പ്രധാ​നി​ക​ളോ​ടോ പറയു​മോ?+ 19  ദൈവം പ്രഭു​ക്ക​ന്മാ​രോ​ടു പക്ഷപാതം കാണി​ക്കു​ക​യോപാവ​പ്പെ​ട്ട​വ​രെ​ക്കാൾ പണക്കാരനോടു* പ്രീതി കാട്ടു​ക​യോ ഇല്ല.+കാരണം, ദൈവ​ത്തി​ന്റെ കൈക​ളാണ്‌ അവരെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌.+ 20  പാതിരാത്രിയിൽ അവർ പെട്ടെന്നു മരിച്ചു​പോ​കു​ന്നു;+അവർ കിടു​കി​ടെ വിറച്ച്‌ ഇല്ലാ​തെ​യാ​കു​ന്നു;ശക്തരാ​യ​വർപോ​ലും നീങ്ങി​പ്പോ​കു​ന്നു, എന്നാൽ മനുഷ്യ​ക​ര​ങ്ങൾകൊ​ണ്ട​ല്ല​താ​നും.+ 21  ദൈവത്തിന്റെ കണ്ണു മനുഷ്യ​ന്റെ വഴിക​ളെ​ല്ലാം നിരീ​ക്ഷി​ക്കു​ന്നു;+ദൈവം അവന്റെ ഓരോ കാൽവെ​പ്പും കാണുന്നു. 22  തെറ്റു ചെയ്യു​ന്ന​വർക്കു മറഞ്ഞി​രി​ക്കാൻകൂരി​രു​ട്ടോ അന്ധകാ​ര​മോ ഒരിട​ത്തു​മില്ല.+ 23  തന്റെ മുമ്പാകെ ന്യായ​വി​ധി​ക്കാ​യി വരാൻദൈവം ഒരു മനുഷ്യ​നും സമയം നിശ്ചയി​ച്ചി​ട്ടില്ല. 24  ദൈവം ശക്തരെ തകർത്തു​ക​ള​യു​ന്നു,ദൈവ​ത്തിന്‌ അവരെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കേണ്ട ആവശ്യം​പോ​ലു​മില്ല. ദൈവം അവർക്കു പകരം മറ്റുള്ള​വരെ നിയമി​ക്കു​ന്നു.+ 25  കാരണം, ശക്തർ ചെയ്യു​ന്നത്‌ എന്താ​ണെന്നു ദൈവ​ത്തിന്‌ അറിയാം;+ദൈവം രാത്രി​യിൽ അവരെ താഴെ ഇറക്കുന്നു, അവർ ഇല്ലാതാ​കു​ന്നു.+ 26  അവർ ദുഷ്ടത ചെയ്‌ത​തു​കൊണ്ട്‌എല്ലാവ​രും കാൺകെ ദൈവം അവരെ അടിക്കു​ന്നു.+ 27  കാരണം, അവർ ദൈവ​ത്തി​ന്റെ വഴികൾ വിട്ടു​മാ​റി​യി​രി​ക്കു​ന്നു;+ദൈവ​ത്തി​ന്റെ വഴിക​ളോ​ടൊ​ന്നും അവർക്ക്‌ ആദരവില്ല.+ 28  അവർ നിമിത്തം ദരിദ്രർ ദൈവത്തെ വിളിച്ച്‌ കരയുന്നു;അങ്ങനെ, നിസ്സഹാ​യ​രു​ടെ നിലവി​ളി ദൈവ​ത്തി​ന്റെ ചെവി​യിൽ എത്തുന്നു.+ 29  ദൈവം മിണ്ടാ​തി​രു​ന്നാൽ ആർക്കു കുറ്റ​പ്പെ​ടു​ത്താ​നാ​കും? ദൈവം മുഖം മറച്ചാൽ ആർക്കു ദൈവത്തെ കാണാ​നാ​കും? ഒരു മനുഷ്യ​നോ​ടാ​ണെ​ങ്കി​ലും ജനത​യോ​ടാ​ണെ​ങ്കി​ലും ദൈവം അങ്ങനെ ചെയ്‌താൽ ഫലം ഒന്നുതന്നെ; 30  ദുഷ്ടൻ* ഭരിക്കാ​നോ ആളുകളെ കുടു​ക്കി​ലാ​ക്കാ​നോദൈവം അനുവ​ദി​ക്കില്ല.+ 31  ആരെങ്കിലും ദൈവ​ത്തോട്‌ ഇങ്ങനെ പറയു​മോ:‘എനിക്കു ശിക്ഷ ലഭിച്ചു, പക്ഷേ ഞാൻ തെറ്റൊ​ന്നും ചെയ്‌തി​ട്ടില്ല;+ 32  ഞാൻ ശ്രദ്ധി​ക്കാ​തെ​പോയ എന്തെങ്കി​ലു​മു​ണ്ടെ​ങ്കിൽ എനിക്കു പറഞ്ഞു​തരൂ;ഞാൻ തെറ്റു ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ഇനി അത്‌ ആവർത്തി​ക്കില്ല.’ 33  ഇയ്യോബ്‌ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ സ്വീക​രി​ക്കാ​തി​രി​ക്കു​മ്പോൾ ഇയ്യോബ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ദൈവം പ്രതി​ഫലം തരണോ? ഞാനല്ല, ഇയ്യോ​ബാ​ണു തീരു​മാ​നി​ക്കേ​ണ്ടത്‌. അതു​കൊണ്ട്‌ ഇയ്യോ​ബിന്‌ അറിയാ​വു​ന്നത്‌ എന്നോടു പറയുക. 34  വിവേകമുള്ള* മനുഷ്യ​രും, എന്റെ വാക്കുകൾ കേൾക്കുന്ന ബുദ്ധി​മാ​ന്മാ​രുംഎന്നോട്‌ ഇങ്ങനെ പറയും: 35  ‘ഇയ്യോബ്‌ അറിവി​ല്ലാ​തെ സംസാ​രി​ക്കു​ന്നു;+ഉൾക്കാ​ഴ്‌ച​യി​ല്ലാ​തെ വർത്തമാ​നം പറയുന്നു.’ 36  ഇയ്യോബ്‌ ദുഷ്ടന്മാ​രെ​പ്പോ​ലെ സംസാ​രി​ക്കു​ന്ന​തു​കൊണ്ട്‌ഇയ്യോബിനെ* പരമാ​വധി പരീക്ഷി​ച്ചാ​ലും! 37  പാപം ചെയ്‌ത​തി​നു പുറമേ ഇയ്യോബ്‌ ഇതാ ധിക്കാ​ര​വും കാട്ടുന്നു;+ഇയ്യോബ്‌ നമ്മുടെ മുന്നിൽ പരിഹ​സിച്ച്‌ കൈ കൊട്ടു​ന്നു;സത്യ​ദൈ​വ​ത്തിന്‌ എതിരെ വീണ്ടും​വീ​ണ്ടും സംസാ​രി​ക്കു​ന്നു!”+

അടിക്കുറിപ്പുകള്‍

അക്ഷ. “അണ്ണാക്ക്‌.”
അക്ഷ. “ഹൃദയ​മു​ള്ള​വരേ.”
അക്ഷ. “അവരുടെ മേൽ തന്റെ ഹൃദയം വെച്ചാൽ.”
അഥവാ “ആത്മാവും.”
അഥവാ “സാധു​ക്ക​ളെ​ക്കാൾ പ്രധാ​നി​ക​ളോ​ട്‌.”
അഥവാ “വിശ്വാ​സ​ത്യാ​ഗി.”
അക്ഷ. “ഹൃദയ​മുള്ള.”
മറ്റൊരു സാധ്യത “എന്റെ പിതാവേ, ഇയ്യോ​ബി​നെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം