സങ്കീർത്തനം 146:1-10
146 യാഹിനെ സ്തുതിപ്പിൻ!*+
എന്റെ മുഴുദേഹിയും യഹോവയെ സ്തുതിക്കട്ടെ.+
2 ജീവിതകാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും.
ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ദൈവത്തിനു സ്‌തുതി പാടും.*
3 പ്രഭുക്കന്മാരെ* ആശ്രയിക്കരുത്;രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്.+
4 അവരുടെ ശ്വാസം* പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു;+അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.+
5 യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.+
6 ആ ദൈവമല്ലോ ആകാശവും ഭൂമിയുംസമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കിയത്.+ദൈവം എപ്പോഴും വിശ്വസ്തൻ;+
7 വഞ്ചനയ്‌ക്കിരയായവർക്കു നീതി നടത്തിക്കൊടുക്കുന്നവൻ;വിശന്നിരിക്കുന്നവന് ആഹാരം നൽകുന്നവൻ.+
യഹോവ തടവുകാരെ സ്വതന്ത്രരാക്കുന്നു.+
8 യഹോവ അന്ധരുടെ കണ്ണു തുറക്കുന്നു;+കുനിഞ്ഞിരിക്കുന്നവരെ യഹോവ പിടിച്ചെഴുന്നേൽപ്പിക്കുന്നു;+യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9 വന്നുതാമസിക്കുന്ന വിദേശികളെ യഹോവ സംരക്ഷിക്കുന്നു;അനാഥരെയും* വിധവമാരെയും പരിപാലിക്കുന്നു;+പക്ഷേ, ദുഷ്ടന്മാരുടെ പദ്ധതികൾ തകർത്തുകളയുന്നു.+
10 യഹോവ എന്നും രാജാവായിരിക്കും;+സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം രാജാവായിരിക്കും.
യാഹിനെ സ്തുതിപ്പിൻ!*
അടിക്കുറിപ്പുകള്‍
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “സംഗീതം ഉതിർക്കും.”
^ അഥവാ “പ്രധാനികളെ.”
^ അഥവാ “ആത്മാവ്; ജീവശക്തി.”
^ അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”

