യോഹ​ന്നാൻ എഴുതി​യത്‌ 11:1-57

11  ബഥാന്യക്കാരനായ+ ലാസർ രോഗം ബാധിച്ച്‌ കിടപ്പിലായി. മറിയ​യു​ടെ​യും സഹോ​ദരി മാർത്തയുടെയും+ ഗ്രാമ​മാ​യി​രു​ന്നു ബഥാന്യ.  ഈ മറിയ​യാ​ണു കർത്താവിന്റെ മേൽ സുഗന്ധ​തൈലം ഒഴിക്കു​ക​യും മുടി​കൊണ്ട്‌ കർത്താവിന്റെ പാദങ്ങൾ തുടയ്‌ക്കു​ക​യും ചെയ്‌തത്‌.+ രോഗി​യാ​യി കിടന്ന ലാസർ മറിയ​യു​ടെ ആങ്ങളയായിരുന്നു.  ലാസറിന്റെ പെങ്ങന്മാർ യേശുവിന്റെ അടുത്ത്‌ ആളയച്ച്‌, “കർത്താവേ, അങ്ങയ്‌ക്കു പ്രിയ​പ്പെ​ട്ടവൻ രോഗി​യാ​യി കിടപ്പി​ലാണ്‌”+ എന്ന്‌ അറിയിച്ചു.  അതു കേട്ട​പ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല. പകരം, ദൈവത്തിന്റെ മഹത്ത്വത്തിനും+ ദൈവ​പു​ത്രൻ മഹത്ത്വ​പ്പെ​ടാ​നും വേണ്ടിയുള്ളതാണ്‌.”  യേശു മാർത്ത​യെ​യും അവളുടെ സഹോ​ദ​രി​യെ​യും ലാസറി​നെ​യും സ്‌നേഹിച്ചിരുന്നു.  പക്ഷേ ലാസർ കിടപ്പി​ലാ​യി എന്നു കേട്ടി​ട്ടും യേശു രണ്ടു ദിവസം​കൂ​ടെ അവി​ടെ​ത്തന്നെ തങ്ങി.  പിന്നെ ശിഷ്യന്മാരോട്‌, “നമുക്കു വീണ്ടും യഹൂദ്യ​യി​ലേക്കു പോകാം” എന്നു പറഞ്ഞു.  ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദിച്ചു: “റബ്ബീ,+ ഇയ്യി​ടെ​യല്ലേ യഹൂദ്യ​യി​ലു​ള്ളവർ അങ്ങയെ കല്ലെറി​യാൻ ഒരുങ്ങിയത്‌?+ എന്നിട്ട്‌ വീണ്ടും അവി​ടേ​ക്കു​തന്നെ പോകുകയാണോ?”  യേശു പറഞ്ഞു: “പകൽവെളിച്ചം 12 മണിക്കൂറുണ്ടല്ലോ.+ പകൽ നടക്കു​ന്ന​യാൾ ഈ ലോകത്തിന്റെ വെളിച്ചം കാണു​ന്ന​തു​കൊണ്ട്‌ തട്ടിവീഴുന്നില്ല. 10  പക്ഷേ രാത്രി​യിൽ നടക്കു​ന്ന​യാൾ വെളി​ച്ച​മി​ല്ലാ​ത്ത​തു​കൊണ്ട്‌ തട്ടിവീഴുന്നു.” 11  എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങുകയാണ്‌.+ ഞാൻ ചെന്ന്‌ അവനെ ഉണർത്തട്ടെ.” 12  അപ്പോൾ ശിഷ്യ​ന്മാർ യേശുവിനോട്‌, “കർത്താവേ, ഉറങ്ങു​ക​യാ​ണെ​ങ്കിൽ ലാസറിന്റെ അസുഖം മാറി​ക്കൊ​ള്ളും”* എന്നു പറഞ്ഞു. 13  പക്ഷേ യേശു പറഞ്ഞതു ലാസറിന്റെ മരണത്തെക്കുറിച്ചായിരുന്നു. എന്നാൽ ഉറങ്ങി​വി​ശ്ര​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെന്ന്‌ അവർ വിചാരിച്ചു. 14  അപ്പോൾ യേശു അവരോ​ടു തെളിച്ചുപറഞ്ഞു: “ലാസർ മരിച്ചുപോയി.+ 15  എന്നാൽ നിങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഞാൻ അവിടെ ഇല്ലാഞ്ഞത്‌ എത്ര നന്നാ​യെന്ന്‌ എനിക്കു തോന്നുന്നു. നിങ്ങൾ വിശ്വ​സി​ക്കാൻ അതു കാരണമാകുമല്ലോ. നമുക്ക്‌ അവന്റെ അടു​ത്തേക്കു പോകാം.” 16  ഇരട്ട എന്നും പേരുള്ള തോമസ്‌ മറ്റു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട്‌ യേശുവിന്റെകൂടെ മരിക്കാം.”+ 17  അവിടെ എത്തിയ​പ്പോൾ ലാസറി​നെ കല്ലറയിൽ വെച്ചിട്ട്‌ നാലു ദിവസ​മാ​യെന്നു യേശു മനസ്സിലാക്കി. 18  ബഥാന്യ യരുശ​ലേ​മിന്‌ അടുത്തായിരുന്നു. അവി​ടെ​നിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ ഏകദേശം മൂന്നു കിലോ​മീ​റ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. 19  ആങ്ങളയു​ടെ വേർപാ​ടിൽ ദുഃഖി​ത​രായ മാർത്ത​യെ​യും മറിയ​യെ​യും ആശ്വസി​പ്പി​ക്കാൻ ഒട്ടേറെ ജൂതന്മാർ അവിടെ വന്നിരുന്നു. 20  യേശു വരു​ന്നെന്നു കേട്ടിട്ട്‌ മാർത്ത യേശു​വി​നെ സ്വീക​രി​ക്കാൻ ചെന്നു. പക്ഷേ മറിയ+ വീട്ടിൽത്തന്നെ ഇരുന്നു. 21  മാർത്ത യേശു​വി​നോ​ടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു. 22  എന്നാൽ അങ്ങ്‌ ചോദി​ക്കു​ന്നത്‌ എന്തും ദൈവം തരു​മെന്ന്‌ ഇപ്പോൾപ്പോ​ലും എനിക്ക്‌ ഉറപ്പുണ്ട്‌.” 23  യേശു മാർത്തയോട്‌, “നിന്റെ ആങ്ങള എഴു​ന്നേ​റ്റു​വ​രും” എന്നു പറഞ്ഞു. 24  മാർത്ത യേശുവിനോട്‌, “അവസാനനാളിലെ പുനരുത്ഥാനത്തിൽ+ ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന്‌ എനിക്ക്‌ അറിയാം” എന്നു പറഞ്ഞു. 25  അപ്പോൾ യേശു മാർത്ത​യോ​ടു പറഞ്ഞു: “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും.+ എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും. 26  എന്നിൽ വിശ്വ​സിച്ച്‌ ജീവി​ക്കുന്ന ആരും ഒരിക്ക​ലും മരിക്കുകയുമില്ല.+ നീ ഇതു വിശ്വസിക്കുന്നുണ്ടോ?” 27  മാർത്ത യേശുവിനോട്‌, “ഉണ്ട്‌ കർത്താവേ, ലോക​ത്തേക്കു വരാനി​രുന്ന ദൈവ​പു​ത്ര​നായ ക്രിസ്‌തു അങ്ങാണ്‌ എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞു. 28  ഇതു പറഞ്ഞിട്ട്‌ മാർത്ത പോയി സഹോ​ദ​രി​യായ മറിയയെ വിളിച്ച്‌ സ്വകാ​ര്യ​മാ​യി പറഞ്ഞു: “ഗുരു+ വന്നിട്ടുണ്ട്‌. നിന്നെ അന്വേഷിക്കുന്നു.” 29  ഇതു കേട്ട​പ്പോൾ മറിയ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ യേശുവിന്റെ അടു​ത്തേക്കു ചെന്നു. 30  യേശു അപ്പോ​ഴും ഗ്രാമ​ത്തിൽ എത്തിയിരുന്നില്ല; മാർത്ത യേശു​വി​നെ കണ്ട സ്ഥലത്തുതന്നെയായിരുന്നു. 31  മറിയ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ പുറ​ത്തേക്കു പോകു​ന്നതു കണ്ടപ്പോൾ മറിയയെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ വീട്ടിൽ ഇരുന്ന ജൂതന്മാർ, മറിയ കല്ലറയിൽ+ ചെന്ന്‌ കരയാൻപോ​കു​ക​യാ​ണെന്നു കരുതി പിന്നാലെ ചെന്നു. 32  മറിയ യേശു നിൽക്കുന്ന സ്ഥലത്ത്‌ എത്തി. യേശു​വി​നെ കണ്ടപ്പോൾ കാൽക്കൽ വീണ്‌ യേശുവിനോട്‌, “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു” എന്നു പറഞ്ഞു. 33  മറിയ​യും കൂടെ വന്ന ജൂതന്മാ​രും കരയു​ന്നതു കണ്ടപ്പോൾ മനസ്സു നൊന്ത്‌ യേശു വല്ലാതെ അസ്വസ്ഥനായി. 34  “എവിടെയാണ്‌ അവനെ വെച്ചത്‌” എന്നു യേശു ചോദി​ച്ച​പ്പോൾ അവർ, “കർത്താവേ, വന്ന്‌ കാണൂ” എന്നു പറഞ്ഞു. 35  യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.+ 36  ജൂതന്മാർ ഇതു കണ്ടിട്ട്‌, “യേശുവിനു ലാസറി​നെ എന്ത്‌ ഇഷ്ടമാ​യി​രു​ന്നെന്നു കണ്ടോ” എന്നു പറഞ്ഞു. 37  എന്നാൽ അവരിൽ ചിലർ, “അന്ധനു കാഴ്‌ച കൊടുത്ത ഈ മനുഷ്യനു+ ലാസർ മരിക്കാ​തെ നോക്കാൻ കഴിയി​ല്ലാ​യി​രു​ന്നോ” എന്നു ചോദിച്ചു. 38  യേശു വീണ്ടും ദുഃഖ​വി​വ​ശ​നാ​യി കല്ലറയു​ടെ അടു​ത്തേക്കു നീങ്ങി. അതൊരു ഗുഹയായിരുന്നു. ഗുഹയു​ടെ വാതിൽക്കൽ ഒരു കല്ലും വെച്ചിരുന്നു. 39  “ഈ കല്ല്‌ എടുത്തു​മാറ്റ്‌” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ചവന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസമായല്ലോ. ദുർഗന്ധം കാണും.” 40  യേശു അവളോട്‌, “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണു​മെന്നു ഞാൻ പറഞ്ഞില്ലേ”+ എന്നു ചോദിച്ചു. 41  അവർ കല്ല്‌ എടുത്തുമാറ്റി. അപ്പോൾ യേശു ആകാശ​ത്തേക്കു കണ്ണ്‌ ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ്‌ എന്റെ അപേക്ഷ കേട്ടതു​കൊണ്ട്‌ ഞാൻ നന്ദി പറയുന്നു. 42  അങ്ങ്‌ എപ്പോ​ഴും എന്റെ അപേക്ഷ കേൾക്കാ​റു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്നാൽ അങ്ങാണ്‌ എന്നെ അയച്ച​തെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വ​സി​ക്കാൻ അവരെ ഓർത്താ​ണു ഞാൻ ഇതു പറഞ്ഞത്‌.”+ 43  ഇത്രയും പറഞ്ഞിട്ട്‌ യേശു, “ലാസറേ, പുറത്ത്‌ വരൂ”+ എന്ന്‌ ഉറക്കെ പറഞ്ഞു. 44  മരിച്ച​യാൾ പുറത്ത്‌ വന്നു. അയാളു​ടെ കൈകാ​ലു​കൾ തുണി​കൊണ്ട്‌ ചുറ്റിയിരുന്നു. മുഖം ഒരു തുണി​കൊണ്ട്‌ മൂടിയിരുന്നു. യേശു അവരോ​ടു പറഞ്ഞു: “അവന്റെ കെട്ട്‌ അഴിക്കൂ. അവൻ പോകട്ടെ.” 45  മറിയ​യു​ടെ അടുത്ത്‌ വന്ന ജൂതന്മാ​രിൽ പലരും ഇതെല്ലാം കണ്ട്‌ യേശു​വിൽ വിശ്വസിച്ചു.+ 46  എന്നാൽ അവരിൽ ചിലർ പരീശ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ യേശു ചെയ്‌തത്‌ അവരെ അറിയിച്ചു. 47  അതു​കൊണ്ട്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും സൻഹെദ്രിൻ വിളിച്ചുകൂട്ടി. അവർ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാ​ളങ്ങൾ കാണിക്കുന്നല്ലോ.+ 48  ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവ​രും അവനിൽ വിശ്വസിക്കും. റോമാ​ക്കാർ വന്ന്‌ നമ്മുടെ സ്ഥലം കൈയടക്കും, നമ്മുടെ ജനത​യെ​യും പിടിച്ചടക്കും.” 49  അവരി​ലൊ​രാ​ളും ആ വർഷത്തെ മഹാപു​രോ​ഹി​ത​നും ആയ കയ്യഫ+ അപ്പോൾ അവരോ​ടു പറഞ്ഞു: “നിങ്ങൾക്ക്‌ ഒന്നും അറിഞ്ഞുകൂടാ. 50  ഈ ജനത ഒന്നടങ്കം നശിക്കു​ന്ന​തി​നെ​ക്കാൾ അവർക്കെ​ല്ലാം​വേണ്ടി ഒരു മനുഷ്യൻ മരിക്കു​ന്ന​താ​ണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തിക്കാത്തത്‌?”+ 51  ഇതു കയ്യഫ സ്വന്തമാ​യി പറഞ്ഞതല്ലായിരുന്നു. കയ്യഫ ആ വർഷത്തെ മഹാപുരോഹിതനായിരുന്നതുകൊണ്ട്‌, യേശു ആ ജനതയ്‌ക്കുവേണ്ടിയും, 52  ജനതയ്‌ക്കു​വേണ്ടി മാത്രമല്ല, ചിതറി​ക്കി​ട​ക്കുന്ന ദൈവ​മ​ക്കളെ ഒന്നായി കൂട്ടിച്ചേർക്കാൻവേണ്ടിയും+ മരി​ക്കേ​ണ്ട​താ​ണെന്നു പ്രവചിക്കുകയായിരുന്നു. 53  അന്നുമു​തൽ അവർ യേശു​വി​നെ കൊല്ലാൻ ഗൂഢാ​ലോ​ചന തുടങ്ങി.+ 54  അതു​കൊണ്ട്‌ യേശു പിന്നെ ജൂതന്മാർക്കി​ട​യിൽ പരസ്യ​മാ​യി സഞ്ചരിക്കാതായി. യേശു അവിടം വിട്ട്‌ വിജന​ഭൂ​മി​ക്ക​രി​കെ​യുള്ള എഫ്രയീം+ എന്ന നഗരത്തിൽ ചെന്ന്‌+ ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ അവിടെ താമസിച്ചു. 55  ജൂതന്മാ​രു​ടെ പെസഹാപ്പെരുന്നാൾ+ അടുത്തിരുന്നു. പെസഹ​യ്‌ക്കു​മുമ്പ്‌ ആചാര​പ്ര​കാ​ര​മുള്ള ശുദ്ധീ​ക​രണം നടത്താൻ നാട്ടിൻപു​റ​ങ്ങ​ളിൽ താമസി​ക്കുന്ന ധാരാളം ആളുകൾ യരുശ​ലേ​മി​ലേക്കു പോയി. 56  അവർ യേശു​വി​നെ അന്വേഷിച്ചുകൊണ്ടിരുന്നു. “നിങ്ങൾക്ക്‌ എന്തു തോന്നുന്നു? യേശു ഉത്സവത്തി​നു വരാതി​രി​ക്കു​മോ” എന്ന്‌ അവർ ദേവാ​ല​യ​ത്തിൽവെച്ച്‌ പരസ്‌പരം ചോദിക്കുന്നുണ്ടായിരുന്നു. 57  എന്നാൽ യേശു എവി​ടെ​യു​ണ്ടെന്ന്‌ ആർക്കെ​ങ്കി​ലും വിവരം കിട്ടി​യാൽ അത്‌ അറിയി​ക്ക​ണ​മെന്നു മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും ഉത്തരവിട്ടിരുന്നു. യേശു​വി​നെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.

അടിക്കുറിപ്പുകള്‍

അഥവാ “ലാസർ രക്ഷപ്പെ​ടും.”
അഥവാ “അറസ്റ്റു ചെയ്യാ​നാ​യി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ബഥാന്യ: ഒലിവു​മ​ല​യു​ടെ തെക്കു​കി​ഴക്കൻ ചെരി​വി​ലുള്ള ഒരു ഗ്രാമം. യരുശ​ലേ​മിൽനിന്ന്‌ ഏകദേശം 3 കി.മീ. (2 മൈ.) അകലെ​യാ​യി​രു​ന്നു ആ സ്ഥലം. (യോഹ 11:18) മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്‌ ഈ ഗ്രാമ​ത്തി​ലാ​യി​രു​ന്നു. യഹൂദ്യ​യിൽ യേശു​വി​ന്റെ താവളം ഈ വീടാ​യി​രു​ന്നി​രി​ക്കാം. (യോഹ 11:1) ഇന്ന്‌ അവിടെ ചെറിയ ഒരു ഗ്രാമ​മുണ്ട്‌. അറബി​യിൽ “ലാസറി​ന്റെ സ്ഥലം” എന്ന്‌ അർഥം​വ​രുന്ന ഒരു പേരാണ്‌ അതിന്‌.

ലാസർ: സാധ്യ​ത​യ​നു​സ​രിച്ച്‌, എലെയാസർ എന്ന എബ്രാ​യ​പേ​രി​ന്റെ ഗ്രീക്കു​രൂ​പ​മാണ്‌ ഇത്‌. “ദൈവം സഹായി​ച്ചി​രി​ക്കു​ന്നു” എന്നാണ്‌ ആ പേരിന്റെ അർഥം.

യഹൂദ്യ​യി​ലു​ള്ളവർ: അഥവാ “ജൂതന്മാർ.” ഇവിടെ കാണുന്ന ഗ്രീക്കു​പദം (യോഹ 10:31-ൽ കാണു​ന്ന​തു​പോ​ലെ) “ജൂതന്മാർ” എന്നു പരിഭാഷ ചെയ്‌താ​ലും തെറ്റില്ല. എന്നാൽ യേശു തൊട്ടു​മു​മ്പാ​ണു തന്റെ ശിഷ്യ​ന്മാ​രോട്‌, “നമുക്കു വീണ്ടും യഹൂദ്യ​യി​ലേക്കു പോകാം” എന്നു പറഞ്ഞത്‌. അതു​കൊണ്ട്‌ യേശു​വി​നെ കല്ലെറി​യാൻ നോക്കിയ ജൂതന്മാർ യഹൂദ്യ​യിൽനി​ന്നു​ള്ള​വ​രാ​ണെന്നു കാണി​ക്കാ​നാ​യി​രി​ക്കാം ആ ഗ്രീക്കു​പ​ദത്തെ “യഹൂദ്യ​യി​ലു​ള്ളവർ” എന്നു പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌.​—യോഹ 11:7.

ഉറങ്ങു​ക​യാണ്‌: ബൈബി​ളിൽ പലപ്പോ​ഴും മരണത്തെ ഉറക്ക​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (സങ്ക 13:3; മർ 5:39; പ്രവൃ 7:60; 1കൊ 7:39; 15:51; 1തെസ്സ 4:13) യേശു ലാസറി​നു വീണ്ടും ജീവൻ നൽകാൻപോ​കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ മരിച്ച ഒരാളെ ജീവനി​ലേക്കു കൊണ്ടു​വ​രു​ന്നത്‌, ഗാഢനി​ദ്ര​യിൽനിന്ന്‌ ഒരാളെ ഉണർത്തു​ന്ന​തു​പോ​ലെ​യാ​ണെന്നു സൂചി​പ്പി​ക്കാ​നാ​യി​രി​ക്കാം “ലാസർ ഉറങ്ങു​ക​യാണ്‌” എന്നു യേശു പറഞ്ഞത്‌. ലാസറി​നെ ഉയിർപ്പി​ക്കാ​നുള്ള ശക്തി യേശു​വി​നു ലഭിച്ച​താ​കട്ടെ, “മരിച്ച​വരെ ജീവി​പ്പി​ക്കു​ക​യും ഇല്ലാത്ത​വയെ ഉള്ളവ​യെ​പ്പോ​ലെ വിളി​ക്കു​ക​യും ചെയ്യുന്ന” പിതാ​വിൽനി​ന്നാണ്‌.​—റോമ 4:17.

തോമസ്‌: ഈ ഗ്രീക്കു​പേര്‌ “ഇരട്ട” എന്ന്‌ അർഥമുള്ള ഒരു അരമാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നതാണ്‌. അപ്പോ​സ്‌ത​ല​നായ തോമ​സി​നു ദിദി​മോസ്‌ എന്ന മറ്റൊരു ഗ്രീക്കു​പേ​രും ഉണ്ടായി​രു​ന്നു. (ചില മലയാളം ബൈബി​ളു​ക​ളിൽ “ദിദി​മൊസ്‌” എന്നാണു കാണു​ന്നത്‌.) അതിന്റെ അർഥവും ഇരട്ട എന്നുത​ന്നെ​യാണ്‌.

കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.”​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

ഏകദേശം മൂന്നു കിലോ​മീ​റ്റർ: ഏകദേശം രണ്ടു മൈൽ. അക്ഷ. “ഏകദേശം 15 സ്റ്റേഡിയം.” സ്റ്റേഡി​യോൻ (ഇത്‌ ഏകവച​ന​ത്തി​ലാണ്‌.) എന്ന ഗ്രീക്കു​പദം നീളത്തി​ന്റെ ഒരു അളവാണ്‌. 185 മീറ്റർ (606.95 അടി) ആണ്‌ ഒരു സ്റ്റേഡി​യോൻ. ഒരു റോമൻ മൈലിന്റെ എട്ടി​ലൊ​ന്നു വരും ഇത്‌.​—പദാവ​ലി​യിൽ “മൈൽ” എന്നതും അനു. ബി14-ഉം കാണുക.

അവസാ​ന​നാ​ളിൽ അവരെ​യെ​ല്ലാം ഞാൻ ഉയിർപ്പി​ക്കണം: അവസാ​ന​നാ​ളിൽ താൻ മനുഷ്യ​രെ ഉയിർപ്പി​ക്കു​മെന്നു യേശു നാലു പ്രാവ​ശ്യം പറഞ്ഞി​ട്ടുണ്ട്‌. (യോഹ 6:40, 44, 54) യോഹ 11:24-ൽ മാർത്ത​യും ‘അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌’ പറയു​ന്ന​താ​യി കാണാം. (ദാനി 12:13 താരത​മ്യം ചെയ്യുക; യോഹ 11:24-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ 12:48-ൽ ഈ ‘അവസാ​ന​നാ​ളി​നെ’ ന്യായ​വി​ധി​യു​ടെ ഒരു കാലഘ​ട്ട​ത്തോ​ടു ബന്ധിപ്പിച്ച്‌ സംസാ​രി​ച്ചി​ട്ടുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ന്യായ​വി​ധി​യു​ടെ ആ കാല​ഘട്ടം എന്നു പറയുന്നത്‌ മരണത്തിൽനിന്ന്‌ പുനരു​ത്ഥാ​ന​പ്പെ​ടു​ന്നവർ ഉൾപ്പെ​ടെ​യുള്ള മാനവ​കു​ലത്തെ ക്രിസ്‌തു ന്യായം വിധി​ക്കുന്ന ആയിരം വർഷവാ​ഴ്‌ച​ക്കാ​ലമാണ്‌.​—വെളി 20:4-6.

ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന്‌ എനിക്ക്‌ അറിയാം: യേശു പറഞ്ഞത്‌ അവസാ​ന​നാ​ളിൽ സംഭവി​ക്കാ​നി​രുന്ന ഒരു ഭാവി​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ആണെന്നാ​ണു മാർത്ത വിചാ​രി​ച്ചത്‌. (യോഹ 6:39-ന്റെ പഠനക്കു​റി​പ്പു കാണുക.) എങ്കിലും മാർത്ത​യ്‌ക്ക്‌ ആ ഉപദേ​ശ​ത്തി​ലു​ണ്ടാ​യി​രുന്ന വിശ്വാ​സം വളരെ ശ്രദ്ധേ​യ​മാണ്‌. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​കൾ വളരെ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സദൂക്യർ എന്ന്‌ അറിയ​പ്പെട്ട അന്നത്തെ ചില മതനേ​താ​ക്ക​ന്മാർ പുനരു​ത്ഥാ​ന​മു​ണ്ടാ​കില്ല എന്നാണു വാദി​ച്ചി​രു​ന്നത്‌. (ദാനി 12:13; മർ 12:18) അതേസ​മയം ദേഹി അമർത്യ​മാ​ണെന്ന പക്ഷക്കാ​രാ​യി​രു​ന്നു പരീശ​ന്മാർ. എന്നാൽ യേശു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചി​രു​ന്നെ​ന്നും മരിച്ചു​പോയ ചിലരെ ഉയിർപ്പി​ച്ചി​ട്ടു​ണ്ടെ​ന്നു​പോ​ലും മാർത്ത​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ ലാസറി​നെ​പ്പോ​ലെ മരിച്ചിട്ട്‌ ഇത്രയും നേരമായ ഒരാളെ യേശു ഉയിർപ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ മാർത്ത കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു.

തന്നിൽത്തന്നെ ജീവനു​ള്ള​തു​പോ​ലെ: അഥവാ “തന്നിൽത്തന്നെ ജീവൻ എന്ന സമ്മാനം ഉള്ളതു​പോ​ലെ.” യേശു​വി​നു ‘തന്നിൽത്തന്നെ ജീവനുണ്ട്‌’ എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മനുഷ്യർക്കു ദൈവ​വു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാനും അങ്ങനെ ജീവൻ നേടാ​നും ഉള്ള അവസരം നൽകാൻ യേശു​വി​നു പിതാ​വിൽനിന്ന്‌ അധികാ​രം ലഭിച്ചു. ഇനി, മരിച്ച​വർക്കു ജീവൻ നൽകി, അവരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നുള്ള ശക്തിയും യേശു​വി​നു ലഭിച്ചി​രു​ന്നു. മുമ്പ്‌ യഹോ​വ​യ്‌ക്കു മാത്ര​മു​ണ്ടാ​യി​രുന്ന ചില ശക്തിക​ളും അധികാ​ര​ങ്ങ​ളും ആണ്‌ പിതാവ്‌ ഇത്തരത്തിൽ യേശു​വി​നു നൽകി​യത്‌. ഇവിടെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ പറഞ്ഞ്‌ ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ​പ്പോൾ യേശു തന്റെ അനുഗാ​മി​ക​ളെ​ക്കു​റി​ച്ചും ഇതു​പോ​ലൊ​രു പ്രസ്‌താ​വന നടത്തി.​—യേശു​വി​ന്റെ അനുഗാ​മി​കൾക്കു ‘ജീവൻ കിട്ടും’ അഥവാ ‘തങ്ങളിൽത്തന്നെ ജീവനു​ണ്ടാ​യി​രി​ക്കും’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ അറിയാൻ യോഹ 6:53-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും: യേശുവിന്റെതന്നെ മരണവും പുനരു​ത്ഥാ​ന​വും ആണ്‌ മരിച്ച​വർക്കു ജീവനി​ലേക്കു മടങ്ങി​വ​രാ​നുള്ള വഴി തുറന്നത്‌. പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു​വിന്‌, മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള ശക്തിക്കു പുറമേ ആളുകൾക്കു നിത്യ​ജീ​വൻ നൽകാ​നുള്ള അധികാ​ര​വും യഹോവ നൽകി. (യോഹ 5:26-ന്റെ പഠനക്കു​റി​പ്പു കാണുക.) വെളി 1:18-ൽ യേശു തന്നെത്തന്നെ, ‘ജീവി​ക്കു​ന്നവൻ’ എന്നും “മരണത്തിന്റെയും ശവക്കു​ഴി​യു​ടെ​യും താക്കോ​ലു​കൾ” കൈയി​ലു​ള്ളവൻ എന്നും വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും മരിച്ച​വ​രു​ടെ​യും പ്രത്യാ​ശാ​കേ​ന്ദ്ര​മാ​ണു യേശു. താൻ കല്ലറകൾ തുറന്ന്‌, മരിച്ച​വർക്കു ജീവൻ നൽകു​മെന്നു യേശു വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. അതിൽ ചിലർ സ്വർഗ​ത്തിൽ യേശുവിന്റെ സഹഭര​ണാ​ധി​കാ​രി​ക​ളാ​യി വാഴും. മറ്റുള്ളവർ ആ സ്വർഗീയഗവൺമെന്റിന്റെ ഭരണ​പ്ര​ദേ​ശ​മായ പുതിയ ഭൂമി​യിൽ ജീവി​ക്കും.​—യോഹ 5:28, 29; 2പത്ര 3:13.

ഒരിക്ക​ലും മരിക്കു​ക​യു​മില്ല: ഒരിക്ക​ലും മരിക്കില്ല അഥവാ എന്നെന്നും ജീവി​ക്കും എന്നു യേശു പറഞ്ഞത്‌ അക്ഷരാർഥ​ത്തിൽ എടു​ക്കേ​ണ്ട​ത​ല്ലെന്നു വ്യക്തം. അന്ന്‌ അവിടെ കൂടി​യി​രു​ന്നവർ ഒരിക്ക​ലും മരിക്കില്ല എന്നല്ല, തന്നിൽ വിശ്വ​സി​ച്ചാൽ അവർക്കു നിത്യ​ജീ​വൻ കിട്ടും എന്നാണു യേശു ഉദ്ദേശി​ച്ചത്‌. യോഹ 6-ാം അധ്യാ​യ​ത്തി​ലെ യേശു​വി​ന്റെ വാക്കു​ക​ളും ആ നിഗമ​നത്തെ പിന്താ​ങ്ങു​ന്നു. വിശ്വ​സി​ക്കു​ന്ന​വർക്കു നിത്യ​ജീ​വൻ കിട്ടു​മെന്ന്‌ അവിടെ യേശു പറഞ്ഞി​രു​ന്നു.​—യോഹ 6:39-44, 54.

കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.”​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

കണ്ണു നിറ​ഞ്ഞൊ​ഴു​കി: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഡാക്രി​യോ എന്ന ഗ്രീക്കു​പദം, ലൂക്ക 7:38; പ്രവൃ 20:19, 31; എബ്ര 5:7; വെളി 7:17; 21:4 എന്നതു​പോ​ലുള്ള തിരു​വെ​ഴു​ത്തു​ക​ളിൽ “കണ്ണീർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാ​രൂ​പ​മാണ്‌. കരയു​മ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ​ക്കാൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നതു കണ്ണു നിറ​ഞ്ഞൊ​ഴു​കു​ന്ന​തി​നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കു​ക്രിയ കാണു​ന്നു​ള്ളൂ. എന്നാൽ മറിയ​യും ജൂതന്മാ​രും കരയു​ന്ന​താ​യി പറയുന്ന യോഹ 11:33-ൽ (പഠനക്കു​റി​പ്പു കാണുക.) മറ്റൊരു പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. താൻ ലാസറി​നെ ഉയിർപ്പി​ക്കാൻപോ​കു​ക​യാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും തന്റെ പ്രിയ​സ്‌നേ​ഹി​ത​രു​ടെ ദുഃഖം കണ്ടപ്പോൾ യേശു​വിന്‌ ആകെ സങ്കടമാ​യി. തന്റെ സുഹൃ​ത്തു​ക്ക​ളോട്‌ ആഴമായ സ്‌നേ​ഹ​വും അനുക​മ്പ​യും തോന്നിയ യേശു​വി​ന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രു​ടെ​യും മുന്നിൽവെ​ച്ചാ​ണു യേശു കണ്ണീ​രൊ​ഴു​ക്കി​യത്‌. ഈ വിവരണം ഒരു കാര്യം വ്യക്തമാ​ക്കു​ന്നു: ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ മരണം നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ കവർന്നെ​ടു​ക്കു​മ്പോൾ നമുക്ക്‌ എത്ര​ത്തോ​ളം ദുഃഖം തോന്നു​ന്നു​ണ്ടെന്നു യേശു​വി​നു നന്നായി മനസ്സി​ലാ​കും.

കരയു​ന്നത്‌: “കരയു​ന്നത്‌” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം, ശബ്ദം പുറത്ത്‌ വരുന്ന രീതി​യിൽ കരയു​ന്ന​തി​നെ​യാ​ണു പൊതു​വേ കുറി​ക്കു​ന്നത്‌. യരുശ​ലേ​മി​നു വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു കരഞ്ഞതാ​യി പറയു​ന്നി​ടത്ത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇതേ ക്രിയ​യാണ്‌.​—ലൂക്ക 19:41.

മനസ്സ്‌: അക്ഷ. “ആത്മാവ്‌.” സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ന്യൂമ എന്ന ഗ്രീക്കു​പദം, ഒരാ​ളെ​ക്കൊണ്ട്‌ എന്തെങ്കി​ലും പറയാ​നോ പ്രവർത്തി​ക്കാ​നോ തോന്നി​പ്പി​ക്കുന്ന പ്രേര​ക​ശ​ക്തി​യെ ആണ്‌ കുറി​ക്കു​ന്നത്‌. അയാളു​ടെ ആലങ്കാ​രി​ക​ഹൃ​ദ​യ​മാണ്‌ അതിന്റെ ഉറവിടം.​—പദാവലിയിൽ “ആത്മാവ്‌” കാണുക.

മനസ്സു നൊന്ത്‌ . . . വല്ലാതെ അസ്വസ്ഥ​നാ​യി: മൂലഭാ​ഷ​യിൽ ഈ രണ്ടു പദപ്ര​യോ​ഗങ്ങൾ ഒന്നിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, യേശുവിന്റെ മനസ്സിലെ വികാ​ര​വി​ക്ഷോ​ഭം അപ്പോൾ എത്ര ശക്തമാ​യി​രു​ന്നു എന്നാണു സൂചി​പ്പി​ക്കു​ന്നത്‌. ഇവിടെ “മനസ്സു നൊന്ത്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രിയ (എംബ്രി​മാ​യോ​മയ്‌) പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌ ഒരാളു​ടെ മാനസി​ക​വി​കാ​രങ്ങൾ എത്ര ശക്തമാ​ണെന്നു കാണി​ക്കാ​നാണ്‌. എന്നാൽ ഈ വാക്യ​ത്തിൽ ആ പദം നൽകുന്ന സൂചന, യേശുവിന്റെ മനസ്സിനു തോന്നിയ വിഷമം വളരെ ശക്തമാ​യി​ത്തീർന്നിട്ട്‌ യേശു ഞരങ്ങു​ക​പോ​ലും ചെയ്‌തു​കാ​ണും എന്നാണ്‌. ഇനി, “വല്ലാതെ അസ്വസ്ഥ​നാ​യി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ (ടറാസ്സോ) അക്ഷരാർഥം “കലങ്ങുക” എന്നാ​ണെ​ങ്കി​ലും, ഇവിടെ ആ പദത്തിന്റെ അർഥം “മനസ്സ്‌ ഇളകി​മ​റി​യുക; വളരെ​യ​ധി​കം വേദന​യോ സങ്കടമോ തോന്നുക” എന്നൊ​ക്കെ​യാ​ണെന്ന്‌ ഒരു പണ്ഡിതൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. യൂദാസ്‌ തന്നെ ഒറ്റി​ക്കൊ​ടു​ക്കു​മെന്നു ചിന്തി​ച്ച​പ്പോ​ഴത്തെ യേശുവിന്റെ മനോ​വി​കാ​രം വർണി​ക്കാൻ യോഹ 13:21-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇതേ ക്രിയ​യാണ്‌.​—യോഹ 11:35-ന്റെ പഠനക്കു​റി​പ്പു കാണുക.

കണ്ണു നിറ​ഞ്ഞൊ​ഴു​കി: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഡാക്രി​യോ എന്ന ഗ്രീക്കു​പദം, ലൂക്ക 7:38; പ്രവൃ 20:19, 31; എബ്ര 5:7; വെളി 7:17; 21:4 എന്നതു​പോ​ലുള്ള തിരു​വെ​ഴു​ത്തു​ക​ളിൽ “കണ്ണീർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാ​രൂ​പ​മാണ്‌. കരയു​മ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ​ക്കാൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നതു കണ്ണു നിറ​ഞ്ഞൊ​ഴു​കു​ന്ന​തി​നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കു​ക്രിയ കാണു​ന്നു​ള്ളൂ. എന്നാൽ മറിയ​യും ജൂതന്മാ​രും കരയു​ന്ന​താ​യി പറയുന്ന യോഹ 11:33-ൽ (പഠനക്കു​റി​പ്പു കാണുക.) മറ്റൊരു പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. താൻ ലാസറി​നെ ഉയിർപ്പി​ക്കാൻപോ​കു​ക​യാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും തന്റെ പ്രിയ​സ്‌നേ​ഹി​ത​രു​ടെ ദുഃഖം കണ്ടപ്പോൾ യേശു​വിന്‌ ആകെ സങ്കടമാ​യി. തന്റെ സുഹൃ​ത്തു​ക്ക​ളോട്‌ ആഴമായ സ്‌നേ​ഹ​വും അനുക​മ്പ​യും തോന്നിയ യേശു​വി​ന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രു​ടെ​യും മുന്നിൽവെ​ച്ചാ​ണു യേശു കണ്ണീ​രൊ​ഴു​ക്കി​യത്‌. ഈ വിവരണം ഒരു കാര്യം വ്യക്തമാ​ക്കു​ന്നു: ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ മരണം നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ കവർന്നെ​ടു​ക്കു​മ്പോൾ നമുക്ക്‌ എത്ര​ത്തോ​ളം ദുഃഖം തോന്നു​ന്നു​ണ്ടെന്നു യേശു​വി​നു നന്നായി മനസ്സി​ലാ​കും.

കരയു​ന്നത്‌: “കരയു​ന്നത്‌” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം, ശബ്ദം പുറത്ത്‌ വരുന്ന രീതി​യിൽ കരയു​ന്ന​തി​നെ​യാ​ണു പൊതു​വേ കുറി​ക്കു​ന്നത്‌. യരുശ​ലേ​മി​നു വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു കരഞ്ഞതാ​യി പറയു​ന്നി​ടത്ത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇതേ ക്രിയ​യാണ്‌.​—ലൂക്ക 19:41.

കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.”​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

നാലു ദിവസ​മാ​യ​ല്ലോ: അക്ഷ. “നാലാ​മ​ത്തേ​താണ്‌.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം വാസ്‌ത​വ​ത്തിൽ ഒരു ക്രമസൂ​ച​ക​സം​ഖ്യ​യെ സൂചി​പ്പി​ക്കുന്ന പദമാണ്‌. എന്നാൽ ആ സംഖ്യ ‘ദിവസ​ത്തെ​യാ​ണു’ കുറി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​ഴേ​ക്കും മൂന്നു പൂർണ​ദി​വ​സ​ങ്ങ​ളും നാലാം ദിവസ​ത്തി​ന്റെ ഒരു ഭാഗവും കഴിഞ്ഞു​പോ​യി​രു​ന്നു.

ദുർഗന്ധം കാണും: മാർത്ത​യു​ടെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌, ഒരു മൃതശ​രീ​രം വിപു​ല​മായ തോതിൽ സുഗന്ധ​ദ്ര​വ്യ​ങ്ങ​ളൊ​ക്കെ ഇട്ട്‌, ദീർഘ​കാ​ല​ത്തേക്കു സൂക്ഷി​ച്ചു​വെ​ക്കുന്ന രീതി ജൂതന്മാർക്കി​ല്ലാ​യി​രു​ന്നു എന്നാണ്‌. അഥവാ ലാസറി​ന്റെ കാര്യ​ത്തിൽ അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ ശരീര​ത്തിൽനിന്ന്‌ ദുർഗന്ധം വരു​മെന്നു മാർത്ത പറയി​ല്ലാ​യി​രു​ന്നു. ലാസറി​ന്റെ കൈകാ​ലു​കൾ തുണി​കൊണ്ട്‌ ചുറ്റു​ക​യും ‘മുഖം ഒരു തുണി​കൊണ്ട്‌ മൂടു​ക​യും’ ചെയ്‌തി​രു​ന്നു എന്നതു ശരിയാണ്‌. അതു പക്ഷേ ശരീരം കേടാ​കാ​തെ സൂക്ഷി​ക്കു​ന്ന​തി​നാ​യി​രി​ക്കാൻ തീരെ സാധ്യ​ത​യില്ല.​—യോഹ 11:44.

ലാസർ: സാധ്യ​ത​യ​നു​സ​രിച്ച്‌, എലെയാസർ എന്ന എബ്രാ​യ​പേ​രി​ന്റെ ഗ്രീക്കു​രൂ​പ​മാണ്‌ ഇത്‌. “ദൈവം സഹായി​ച്ചി​രി​ക്കു​ന്നു” എന്നാണ്‌ ആ പേരിന്റെ അർഥം.

മുഖം ഒരു തുണി​കൊണ്ട്‌ മൂടി​യി​രു​ന്നു: ശവസം​സ്‌കാ​ര​ത്തി​നാ​യി, സുഗന്ധ​ദ്ര​വ്യ​ങ്ങൾ ഇട്ട്‌ ശരീരം വൃത്തി​യുള്ള ഒരു ലിനൻ തുണി​യിൽ പൊതി​യുന്ന രീതി ജൂതന്മാർക്കു​ണ്ടാ​യി​രു​ന്നു. ഇതു പക്ഷേ ഈജി​പ്‌തു​കാർ ചെയ്‌തി​രു​ന്ന​തു​പോ​ലെ ശവശരീ​രം അഴുകാ​തെ സൂക്ഷി​ക്കാ​നാ​യി​രു​ന്നില്ല. (ഉൽ 50:3; മത്ത 27:59; മർ 16:1; യോഹ 19:39, 40) ലാസറി​ന്റെ മുഖം മൂടി​യി​രുന്ന തുണി, അദ്ദേഹം ഉയിർത്തെ​ഴു​ന്നേറ്റ്‌ കല്ലറയിൽനിന്ന്‌ പുറത്തു​വ​ന്ന​പ്പോ​ഴും ഉണ്ടായി​രു​ന്നു. ഇവിടെ “തുണി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സൗദാ​രി​യൊൻ എന്ന ഗ്രീക്കു​പദം, ഒരു തൂവാ​ല​യെ​യോ മുഖവും ശരീര​വും ഒക്കെ തേച്ചു​കു​ളി​ക്കാൻ ഉപയോ​ഗി​ക്കുന്ന ചെറിയ തുണി​ക്ക​ഷ​ണ​ത്തെ​യോ ആണ്‌ കുറി​ക്കു​ന്നത്‌. യോഹ 20:7-ൽ ‘യേശു​വി​ന്റെ തലയി​ലു​ണ്ടാ​യി​രുന്ന തുണി​യെ​ക്കു​റിച്ച്‌’ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം കാണാം.

നമ്മുടെ സ്ഥലം: അതായത്‌, നമ്മുടെ ആരാധ​നാ​സ്ഥലം; അഥവാ വിശു​ദ്ധ​സ്ഥലം. സാധ്യ​ത​യ​നു​സ​രിച്ച്‌, യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌.​—പ്രവൃ 6:13, 14 താരത​മ്യം ചെയ്യുക.

മഹാപു​രോ​ഹി​തൻ: ഇസ്രാ​യേൽ ഒരു സ്വത​ന്ത്ര​ജ​ന​ത​യാ​യി​രു​ന്ന​പ്പോൾ മഹാപു​രോ​ഹി​തൻ ജീവി​താ​വ​സാ​നം​വരെ ആ സ്ഥാനത്ത്‌ തുടർന്നി​രു​ന്നു. (സംഖ 35:25) എന്നാൽ ഇസ്രാ​യേൽ റോമൻ അധീന​ത​യി​ലാ​യ​പ്പോൾ അതിനു മാറ്റം​വന്നു. റോമാ​ക്കാർ നിയമിച്ച ഭരണാ​ധി​കാ​രി​കൾക്കു മഹാപു​രോ​ഹി​തനെ നിയമി​ക്കാ​നും നീക്കാ​നും അധികാ​ര​മു​ണ്ടാ​യി​രു​ന്നു. (പദാവലി കാണുക.) ഇത്തരത്തിൽ റോമാ​ക്കാർ നിയമിച്ച മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു കയ്യഫ. വിദഗ്‌ധ​നായ ഒരു നയത​ന്ത്ര​ജ്ഞ​നാ​യി​രുന്ന അദ്ദേഹം, തൊട്ടു​മു​മ്പു​ണ്ടാ​യി​രുന്ന മഹാപു​രോ​ഹി​ത​ന്മാ​രെ​ക്കാ​ളെ​ല്ലാം കൂടുതൽ കാലം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമി​ത​നായ അദ്ദേഹം ഏതാണ്ട്‌ എ.ഡി. 36 വരെ ആ സ്ഥാനത്ത്‌ തുടർന്നു. എന്നാൽ കയ്യഫ ആ വർഷത്തെ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു എന്നു യോഹ​ന്നാൻ പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? കയ്യഫ മഹാപു​രോ​ഹി​ത​നാ​യി​രുന്ന സമയത്ത്‌ നടന്ന വളരെ ശ്രദ്ധേ​യ​മായ ഒരു സംഭവം ആയിരു​ന്നു എ.ഡി. 33-ൽ (അഥവാ ‘ആ വർഷം’) നടന്ന യേശുവിന്റെ മരണം. അതു വളരെ​യ​ധി​കം ശ്രദ്ധേ​യ​മായ ഒരു വർഷമാ​യ​തു​കൊ​ണ്ടാ​കാം യോഹ​ന്നാൻ കയ്യഫയെ അത്തരത്തിൽ വിശേ​ഷി​പ്പി​ച്ചത്‌.​—കയ്യഫയുടെ വീടു സ്ഥിതി ചെയ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

എഫ്രയീം: ഇസ്രാ​യേൽരാ​ജാ​വായ യൊ​രോ​ബെ​യാ​മിൽനിന്ന്‌ യഹൂദാ​രാ​ജാ​വായ അബീയ പിടി​ച്ചെ​ടുത്ത എഫ്രോൻ എന്ന നഗരമാ​യി​രി​ക്കാം ഇത്‌. (2ദിന 13:19) ഈ നഗരം സ്ഥിതി ചെയ്‌തി​രു​ന്നത്‌ ഇന്നത്തെ എറ്റ്‌-ടായിബ (എറ്റ്‌-ടായിബെ എന്നും അറിയ​പ്പെ​ടു​ന്നു.) ഗ്രാമ​ത്തി​ന്റെ സ്ഥാനത്താ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. ഈ ഗ്രാമം ബഥേലിന്‌ ഏതാണ്ട്‌ 6 കി.മീ. വടക്കു​കി​ഴ​ക്കും ബാൽഹാ​സോർ സ്ഥിതി ചെയ്‌തി​രു​ന്ന​താ​യി കരുത​പ്പെ​ടുന്ന സ്ഥലത്തിനു 3 കി.മീ. തെക്കു​കി​ഴ​ക്കും ആണ്‌. (2ശമു 13:23) വിജന​ഭൂ​മി​ക്ക​രി​കെ, യരീ​ഹൊ​മ​രു​പ്ര​ദേ​ശ​ത്തിന്‌ അഭിമു​ഖ​മാ​യാണ്‌ ഇതിന്റെ സ്ഥാനം. അതിനു തെക്കു​കി​ഴ​ക്കാ​ണു ചാവു​കടൽ. റോമൻ സൈന്യാ​ധി​പ​നായ വെസ്‌പേ​ഷ്യൻ യരുശ​ലേ​മി​നെ ആക്രമി​ക്കാൻ വന്നപ്പോൾ അദ്ദേഹം എഫ്രയീം പിടി​ച്ച​ട​ക്കി​യ​താ​യി ജൂതച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്നുണ്ട്‌.​—ജൂതയു​ദ്ധം, IV, (ഇംഗ്ലീഷ്‌) 551, (ix, 9)

പെസഹ: ഇവിടെ പറഞ്ഞി​രി​ക്കുന്ന പെസഹ ആഘോഷം നടന്നതു യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആദ്യഭാ​ഗത്ത്‌ ആയിരു​ന്ന​തു​കൊണ്ട്‌ അത്‌ എ.ഡി. 30-ലെ വസന്തകാ​ലത്ത്‌ (അതായത്‌, മാർച്ചി​ലോ ഏപ്രി​ലി​ലോ) ആയിരി​ക്കാം നടന്നത്‌. കാരണം എ.ഡി. 29-ലെ ശരത്‌കാ​ലത്ത്‌ (അതായത്‌, സെപ്‌റ്റം​ബ​റി​ലോ ഒക്ടോ​ബ​റി​ലോ) സ്‌നാ​ന​മേറ്റ യേശു തന്റെ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യത്‌ അതിനു ശേഷമാണ്‌. (ലൂക്ക 3:1-ന്റെ പഠനക്കു​റി​പ്പും അനു. എ7-ഉം കാണുക.) നാലു സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്‌താൽ യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ നാലു പെസഹ ആഘോ​ഷങ്ങൾ നടന്നെന്നു മനസ്സി​ലാ​ക്കാം. യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ദൈർഘ്യം മൂന്നര വർഷമാ​യി​രു​ന്നു എന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ത്തിൽ യേശു മരിച്ച അവസാ​നത്തെ പെസഹാ​ദി​ന​ത്തെ​ക്കു​റിച്ച്‌ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മൂന്നു പെസഹ​ക​ളെ​ക്കു​റിച്ച്‌ പ്രത്യേ​കം എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. (യോഹ 2:13; 6:4; 11:55) ഇനി, നാലാ​മ​ത്തേ​തി​നെ​യാ​ണു സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ യോഹ 5:1-ൽ ‘ജൂതന്മാ​രു​ടെ ഉത്സവം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വ്യക്തമായ ഒരു ചിത്രം കിട്ടാൻ സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​മാണ്‌ ഇത്‌ എടുത്തു​കാ​ട്ടു​ന്നത്‌.​—യോഹ 5:1; 6:4; 11:55 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ജൂതന്മാ​രു​ടെ ഒരു ഉത്സവം: ഈ ഉത്സവം ഏതാ​ണെന്നു യോഹ​ന്നാൻ വ്യക്തമാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ഇത്‌ എ.ഡി. 31-ലെ പെസഹ​യാ​ണെന്നു വിശ്വ​സി​ക്കാൻ ന്യായ​മായ കാരണ​ങ്ങ​ളുണ്ട്‌. യോഹ​ന്നാൻ പൊതു​വേ സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ‘കൊയ്‌ത്തിന്‌ ഇനിയും നാലു മാസമുണ്ട്‌’ എന്നു യേശു പറഞ്ഞിട്ട്‌ അധികം വൈകാ​തെ​യാണ്‌ ഈ ഉത്സവം നടന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. (യോഹ 4:35) കൊയ്‌ത്തു​കാ​ലം, പ്രത്യേ​കിച്ച്‌ ബാർളി​ക്കൊ​യ്‌ത്ത്‌, തുടങ്ങു​ന്നതു സാധാരണ പെസഹ​യോട്‌ (നീസാൻ 14) അടുത്താ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു ഈ വാക്കുകൾ പറഞ്ഞത്‌ അതിനു നാലു മാസം മുമ്പ്‌ കിസ്ലേവ്‌ മാസത്തിൽ (നവംബർ/ഡിസംബർ) ആയിരി​ക്കാം. കിസ്ലേ​വി​നും നീസാ​നും ഇടയ്‌ക്ക്‌ സമർപ്പ​ണോ​ത്സവം, പൂരീം ഉത്സവം എന്നിങ്ങനെ മറ്റു രണ്ട്‌ ഉത്സവങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അവയ്‌ക്കാ​യി ഒരു ഇസ്രാ​യേ​ല്യൻ യരുശ​ലേ​മി​ലേക്കു പോ​കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. പക്ഷേ പെസഹ​യ്‌ക്ക്‌ ഇസ്രാ​യേ​ല്യർ യരുശ​ലേ​മിൽ പോക​ണ​മെന്നു ദൈവ​നി​യമം ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ആവ 16:16) ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘ജൂതന്മാ​രു​ടെ ഉത്സവത്തി​നാ​യി’ യേശു യരുശ​ലേ​മി​ലേക്കു പോ​യെന്നു വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ അതു സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ പെസഹ​യാ​ണെന്ന്‌ അനുമാ​നി​ക്കാം. യോഹ​ന്നാ​ന്റെ വിവര​ണ​ത്തിൽ, ഈ ഉത്സവത്തി​നും അടുത്ത പെസഹ​യ്‌ക്കും (യോഹ 6:4) ഇടയിൽ വളരെ കുറച്ച്‌ സംഭവങ്ങൾ നടന്നതാ​യേ കാണു​ന്നു​ള്ളൂ എന്നതു ശരിയാണ്‌. എന്നാൽ യേശു​വി​ന്റെ ആദ്യകാ​ല​ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചുള്ള യോഹ​ന്നാ​ന്റെ വിവരണം പൊതു​വേ വളരെ ഹ്രസ്വ​മാ​ണെന്ന്‌ ഓർക്കുക. മാത്രമല്ല അതി​നോ​ടകം മറ്റു മൂന്നു സുവി​ശേ​ഷ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തിയ പല സംഭവ​ങ്ങ​ളും യോഹ​ന്നാൻ തന്റെ വിവര​ണ​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടു​മില്ല. അനു. എ7-ലെ ചാർട്ട്‌ അതു വ്യക്തമാ​ക്കു​ന്നുണ്ട്‌. വാസ്‌ത​വ​ത്തിൽ, യോഹ 2:13-ലും യോഹ 6:4-ലും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പെസഹ​കൾക്കി​ട​യിൽ മറ്റൊരു വാർഷിക പെസഹ ഉണ്ടായി​രു​ന്നെ​ന്നു​ത​ന്നെ​യാ​ണു മറ്റു മൂന്നു സുവി​ശേ​ഷ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നത്‌. കാരണം അവയിൽ യേശു​വി​ന്റെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—അനു. എ7-ഉം യോഹ 2:13-ന്റെ പഠനക്കു​റി​പ്പും കാണുക.

പെസഹ: അതായത്‌, എ.ഡി. 33-ലെ പെസഹ. സാധ്യ​ത​യ​നു​സ​രിച്ച്‌, യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ പറഞ്ഞി​രി​ക്കുന്ന നാലാ​മത്തെ പെസഹ​യാണ്‌ ഇത്‌.​—യോഹ 2:13; 5:1; 6:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പെസഹാ​പ്പെ​രു​ന്നാൾ: തെളി​വ​നു​സ​രിച്ച്‌ എ.ഡി. 32-ലെ പെസഹാ​പ്പെ​രു​ന്നാൾ. യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്തെ മൂന്നാ​മത്തെ പെസഹ​യാ​യി​രി​ക്കാം ഇത്‌.​—യോഹ 2:13; 5:1; 11:55 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. എ7-ഉം കാണുക.

ദൃശ്യാവിഷ്കാരം

സൻഹെ​ദ്രിൻ
സൻഹെ​ദ്രിൻ

മഹാസൻഹെ​ദ്രിൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യിൽ 71 അംഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മി​ലാ​യി​രു​ന്നു അത്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.) അതിലെ ഇരിപ്പി​ടങ്ങൾ അർധവൃ​ത്താ​കൃ​തി​യിൽ, മൂന്നു നിരയാ​യി​ട്ടാ​ണു ക്രമീ​ക​രി​ച്ചി​രു​ന്നത്‌ എന്നു മിഷ്‌ന പറയുന്നു. കോട​തി​വി​ധി​കൾ രേഖ​പ്പെ​ടു​ത്താൻ രണ്ടു ശാസ്‌ത്രി​മാ​രും കാണും. ഒന്നാം നൂറ്റാ​ണ്ടി​ലെ സൻഹെ​ദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടി​ട​ത്തി​ന്റെ (യരുശ​ലേ​മിൽനിന്ന്‌ കണ്ടെടു​ത്തത്‌) വാസ്‌തു​ശൈലി അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്ര​ത്തി​ലെ ചില ഭാഗങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.—അനുബന്ധം ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.

1. മഹാപു​രോ​ഹി​തൻ

2. സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ

3. പ്രതി

4. ഗുമസ്‌തന്മാർ