വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

3 | ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടുക

3 | ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടുക

ബൈബിളിൽ . . . ‘നമ്മു​ടേ​തു​പോ​ലെ വികാ​ര​ങ്ങ​ളുള്ള’ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌.—യാക്കോബ്‌ 5:17.

ഈ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം:

പലപല മനോ​വി​കാ​ര​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​വ​രു​ടെ ജീവി​താ​നു​ഭ​വങ്ങൾ ബൈബി​ളി​ലുണ്ട്‌. അതു വായി​ക്കു​മ്പോൾ നമ്മു​ടേ​തി​നു സമാന​മായ അനുഭ​വ​ങ്ങ​ളു​ള്ള​വരെ കണ്ടെത്താൻ കഴി​ഞ്ഞേ​ക്കും.

ഇത്‌ എങ്ങനെ സഹായി​ക്കും?

മറ്റുള്ളവർ നമ്മളെ മനസ്സി​ലാ​ക്ക​ണ​മെ​ന്നാണ്‌ നമ്മു​ടെ​യെ​ല്ലാം ആഗ്രഹം, പ്രത്യേ​കി​ച്ചും മാനസി​ക​പ്ര​ശ്‌ന​വു​മാ​യി നമ്മൾ മല്ലിടു​ക​യാ​ണെ​ങ്കിൽ. ബൈബി​ളി​ലെ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ജീവി​താ​നു​ഭ​വങ്ങൾ വായി​ക്കു​മ്പോൾ നമ്മൾ ചിന്തി​ക്കു​ന്ന​തു​പോ​ലെ തന്നെയാ​ണ​ല്ലോ അവരും ചിന്തി​ക്കു​ന്നത്‌, നമ്മുടെ അതേ വികാ​ര​ങ്ങ​ളാ​ണ​ല്ലോ അവർക്കു​മു​ള്ളത്‌ എന്നു നമ്മൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം. നമുക്കു മാത്രമല്ല ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ ഉണ്ടായി​ട്ടു​ള്ളത്‌ എന്ന്‌ ഓർക്കു​മ്പോൾ നമുക്ക്‌ ഒരു ആശ്വാസം തോന്നും.

  • നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ: ‘ഇനി വയ്യ, മടുത്തു,’ ‘അൽപ്പം​പോ​ലും മുന്നോ​ട്ടു​പോ​കാ​നാ​കില്ല’ എന്ന്‌? അങ്ങനെ തോന്നി​യി​ട്ടുള്ള പലരെ​യും​കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. അവരിൽ ചിലരാണ്‌ മോശ, ഏലിയ, ദാവീദ്‌.—സംഖ്യ 11:14; 1 രാജാ​ക്ക​ന്മാർ 19:4; സങ്കീർത്തനം 55:4.

  • “കടുത്ത മനോ​ദുഃ​ഖ​ത്തി​ലാ​യി​രുന്ന” ഹന്ന എന്നൊരു സ്‌ത്രീ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. കുട്ടി​ക​ളി​ല്ലാ​തി​രു​ന്ന​തും അതിന്റെ പേരിൽ ഭർത്താ​വി​ന്റെ രണ്ടാം ഭാര്യ കുത്തു​വാ​ക്കു​കൾ പറഞ്ഞ്‌ നോവി​ച്ച​തും ആണ്‌ ഹന്നയെ വിഷമി​പ്പി​ച്ചത്‌.—1 ശമുവേൽ 1:6, 10.

  • ഇയ്യോ​ബാണ്‌ മറ്റൊരു വ്യക്തി. നല്ല വിശ്വാ​സ​മുള്ള ഒരാളാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം കടുത്ത മാനസി​ക​വേദന അനുഭ​വി​ച്ചു. ഇയ്യോബ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഈ ജീവി​ത​ത്തോട്‌ എനിക്കു വെറു​പ്പാണ്‌, എനിക്ക്‌ ഇനി ജീവി​ക്കേണ്ടാ.”—ഇയ്യോബ്‌ 7:16.

അസ്വസ്ഥ​മാ​ക്കു​ന്ന ചിന്തകൾ വന്നപ്പോൾ ഇവരെ​ല്ലാം എന്താണ്‌ ചെയ്‌തത്‌ എന്നു പഠിക്കു​ന്നത്‌ നമുക്കു പ്രയോ​ജനം ചെയ്യും. സമാന​മായ പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ പിടി​ച്ചു​നിൽക്കാ​നുള്ള മനോ​ബലം നമുക്ക്‌ അതിലൂ​ടെ കിട്ടും.