വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

4 | ബൈബിൾ സഹായ​ക​മായ ഉപദേ​ശങ്ങൾ തരുന്നു

4 | ബൈബിൾ സഹായ​ക​മായ ഉപദേ​ശങ്ങൾ തരുന്നു

ബൈബിൾ പറയു​ന്നത്‌: ‘തിരു​വെ​ഴു​ത്തു​കൾ പ്രയോ​ജ​ന​മു​ള്ളത്‌ ആകുന്നു.’—2 തിമൊ​ഥെ​യൊസ്‌ 3:16, 17, സത്യ​വേ​ദ​പു​സ്‌തകം.

ഈ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം:

ബൈബിൾ ഒരു വൈദ്യ​ശാ​സ്‌ത്ര പുസ്‌ത​ക​മ​ല്ലെ​ങ്കി​ലും പ്രയോ​ജനം ചെയ്യുന്ന ഉപദേ​ശങ്ങൾ അതിലുണ്ട്‌. മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ നേരി​ടു​ന്ന​വർക്ക്‌ ഈ ഉപദേ​ശങ്ങൾ ശരിക്കും ഗുണം ചെയ്യും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

ഇത്‌ എങ്ങനെ സഹായി​ക്കും?

“ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.”—മത്തായി 9:12.

ചില സമയത്ത്‌ നമുക്ക്‌ വൈദ്യ​സ​ഹാ​യം ആവശ്യ​മാ​യി വരു​മെന്നു തന്നെയാണ്‌ ബൈബിൾ പറയു​ന്നത്‌. തങ്ങളുടെ പ്രശ്‌നം ആശ്രയ​യോ​ഗ്യ​മായ വിവര​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ വിലയി​രു​ത്തി​യിട്ട്‌ ഒരു ഡോക്ട​റു​ടെ സഹായം തേടി​യത്‌ പലർക്കും വളരെ പ്രയോ​ജനം ചെയ്‌തി​ട്ടുണ്ട്‌.

“കായി​ക​മായ വ്യായാ​മം​കൊണ്ട്‌ അല്പം പ്രയോ​ജ​ന​മുണ്ട്‌.”—1 തിമൊ​ഥെ​യൊസ്‌ 4:8, സത്യ​വേ​ദ​പു​സ്‌തകം ആധുനിക വിവർത്തനം.

ശാരീ​രി​കാ​രോ​ഗ്യം നോക്കാൻ സമയം മാറ്റി​വെ​ക്കു​ന്നത്‌ മാനസി​കാ​രോ​ഗ്യം മെച്ച​പ്പെ​ടു​ത്തും. അതു​കൊണ്ട്‌ നമ്മൾ ക്രമമാ​യി വ്യായാ​മം ചെയ്യു​ക​യും നല്ല ആഹാരം കഴിക്കു​ക​യും നന്നായി ഉറങ്ങു​ക​യും വേണം.

“സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തി​ക്ക​ള​യു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:22.

പ്രോ​ത്സാ​ഹനം പകരുന്ന ബൈബിൾഭാ​ഗങ്ങൾ വായി​ക്കു​ന്ന​തും എത്തിപ്പി​ടി​ക്കാൻ കഴിയുന്ന, ന്യായ​മായ ലക്ഷ്യങ്ങൾ വെക്കു​ന്ന​തും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. നല്ല മനോ​ഭാ​വ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും ഉണ്ടെങ്കിൽ മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ വരു​മ്പോ​ഴും തളർന്നു​പോ​കാ​തി​രി​ക്കാൻ നമുക്കു കഴിയും.

“എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌.”—സുഭാ​ഷി​തങ്ങൾ 11:2.

നിങ്ങൾക്കു പലതും ചെയ്യാൻ ആഗ്രഹ​മുണ്ട്‌. പക്ഷേ, നിങ്ങ​ളെ​ക്കൊണ്ട്‌ തന്നെ എല്ലാം ചെയ്യാൻ കഴിയ​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ സഹായം സ്വീക​രി​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക. കൂട്ടു​കാ​രും കുടും​ബാം​ഗ​ങ്ങ​ളും ഒക്കെ നിങ്ങളെ സഹായി​ക്കാൻ തയ്യാറാ​യി​രി​ക്കും. പക്ഷേ, എങ്ങനെ സഹായി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും അവർക്ക്‌ അറിയാ​ത്തത്‌. അതു​കൊണ്ട്‌ എന്തു സഹായ​മാണ്‌ വേണ്ട​തെന്ന്‌ പറയുക. എങ്കിലും, മറ്റുള്ള​വർക്കു സഹായി​ക്കാൻ കഴിയു​ന്ന​തിൽ ഒരു പരിധി​യു​ണ്ടെന്ന്‌ ഓർക്കുക. അതു​പോ​ലെ അവർ ചെയ്‌തു​ത​രുന്ന എല്ലാ കാര്യ​ങ്ങൾക്കും നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക.

ബൈബി​ളി​ന്റെ ഉപദേ​ശങ്ങൾ എങ്ങനെ സഹായി​ക്കും?

“എനിക്ക്‌ എന്തോ കുഴപ്പ​മു​ണ്ടെന്ന്‌ തോന്നി​യ​പ്പോൾത്തന്നെ ഒരു ഡോക്ടറെ കാണാൻ ഞാൻ തീരു​മാ​നി​ച്ചു. അതു നന്നായി! കാരണം എന്റെ അസുഖം എന്താ​ണെന്ന്‌ ഡോക്ടർ കണ്ടുപി​ടി​ച്ചു. എന്റെ പ്രശ്‌നം വ്യക്തമാ​യി മനസ്സി​ലാ​കാ​നും ആരോ​ഗ്യം സംരക്ഷി​ക്കാൻ എന്തു ചെയ്യണ​മെന്ന്‌ അറിയാ​നും അത്‌ സഹായി​ച്ചു.”—നിക്കോൾ, a ബൈ​പോ​ളാർ ഡിസോർഡ​റി​ന്റെ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്നു.

“എല്ലാ ദിവസ​വും രാവിലെ ഞാൻ ഭാര്യ​യോ​ടൊ​പ്പം ബൈബിൾ വായി​ക്കും. നല്ല ചിന്തക​ളോ​ടെ ഓരോ ദിവസ​വും തുടങ്ങാൻ അത്‌ സഹായി​ക്കു​ന്നു. വല്ലാതെ ബുദ്ധി​മു​ട്ടു തോന്നുന്ന ദിവസ​ങ്ങ​ളിൽ, വായിച്ച ഏതെങ്കി​ലും ഒരു വാക്യം എന്നെ വളരെ​യ​ധി​കം ആശ്വസി​പ്പി​ക്കും.”—പീറ്റർ, വിഷാ​ദ​രോ​ഗ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്നു.

“എന്റെ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ എനിക്കു വല്ലാത്ത നാണ​ക്കേ​ടാ​യി​രു​ന്നു. പക്ഷേ, എന്റെ ഒരു അടുത്ത കൂട്ടു​കാ​രി ഞാൻ പറയു​ന്ന​തെ​ല്ലാം ശ്രദ്ധിച്ച്‌ കേൾക്കു​ക​യും എന്നെ നന്നായി മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു. അവൾ എനിക്കു വലി​യൊ​രു ആശ്വാ​സ​മാ​യി​രു​ന്നു. ഞാൻ ഒറ്റയ്‌ക്ക​ല്ലെന്ന്‌ എനിക്കു തോന്നി.”—ജീ യൂ, ആഹാര​ശീ​ല​വൈ​ക​ല്യം അനുഭ​വി​ക്കു​ന്നു.

“ഏതു നേരവും ജോലി ചെയ്യു​ന്ന​തി​നു പകരം ആവശ്യ​ത്തി​നു വിശ്ര​മി​ക്കാൻ ബൈബി​ളി​ലെ ജ്ഞാനോ​പ​ദേ​ശങ്ങൾ എന്നെ സഹായി​ച്ചു. വൈകാ​രി​ക​പ്ര​ശ്‌നങ്ങൾ എന്നെ വലയ്‌ക്കു​മ്പോൾ പിടി​ച്ചു​നിൽക്കാ​നും എനിക്കു കഴിഞ്ഞു.”—തിമൊ​ത്തി, ഓസിഡി-യുടെ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്നു.

a ചില പേരു​കൾക്കു മാറ്റമുണ്ട്‌.