വിവരങ്ങള്‍ കാണിക്കുക

എന്റെ ജീവി​ത​ത്തിൽ ഒരു സന്തോ​ഷ​വു​മി​ല്ല—മതത്തി​നോ ദൈവ​ത്തി​നോ ബൈബി​ളി​നോ എന്നെ സഹായി​ക്കാ​നാ​കു​മോ?

എന്റെ ജീവി​ത​ത്തിൽ ഒരു സന്തോ​ഷ​വു​മി​ല്ല—മതത്തി​നോ ദൈവ​ത്തി​നോ ബൈബി​ളി​നോ എന്നെ സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ന്റെ ഉത്തരം

തീർച്ച​യാ​യും. ജ്ഞാനത്തി​ന്റെ പുരാതന പുസ്‌ത​ക​മാ​യ ബൈബിൾ ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു. നിങ്ങളെ ആശ്വസി​പ്പി​ക്കാ​നും ഒരു നല്ല ജീവിതം നയിക്കാ​നും അതു നിങ്ങളെ സഹായി​ക്കും. ബൈബിൾ ഉത്തരം നൽകുന്ന ചില ചോദ്യ​ങ്ങൾ നമുക്കു നോക്കാം.

  1. ഒരു സ്രഷ്ടാ​വു​ണ്ടോ? ദൈവ​മാണ്‌ “എല്ലാം സൃഷ്ടി​ച്ചത്‌” എന്നു ബൈബിൾ പറയുന്നു. (വെളിപാട്‌ 4:11) നമ്മുടെ സ്രഷ്ടാ​വാ​യ​തു​കൊണ്ട്‌, ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ലഭിക്കാൻ നമുക്ക്‌ എന്താണു വേണ്ട​തെ​ന്നു ദൈവ​ത്തിന്‌ അറിയാം.

  2. ദൈവത്തിന്‌ എന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടോ? മനുഷ്യ​രിൽനിന്ന്‌ അകന്നു​മാ​റി നിൽക്കുന്ന ഒരാളാ​യി​ട്ടല്ല ബൈബിൾ ദൈവത്തെ ചിത്രീ​ക​രി​ക്കു​ന്നത്‌. പകരം അത്‌ ഇങ്ങനെ പറയുന്നു: “ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നിരിക്കുന്നില്ല.” (പ്രവൃത്തികൾ 17:27) നിങ്ങളു​ടെ കാര്യ​ത്തിൽ ദൈവ​ത്തി​നു താത്‌പ​ര്യ​മുണ്ട്‌. ജീവി​ത​ത്തിൽ വിജയം നേടാൻ നിങ്ങളെ സഹായി​ക്കാ​നും ദൈവ​ത്തിന്‌ ആഗ്രഹ​മുണ്ട്‌.—യശയ്യ 48:17, 18; 1 പത്രോസ്‌ 5:7.

  3. ദൈവത്തെക്കുറിച്ച്‌ അറിയു​ന്നത്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ? ‘ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യുള്ള ദാഹം’ തോന്നുന്ന വിധത്തി​ലാണ്‌ ദൈവം നമ്മളെ സൃഷ്ടി​ച്ചത്‌. അതായത്‌ ജീവി​ത​ത്തി​ന്റെ അർഥവും ഉദ്ദേശ്യ​വും അറിയാ​നു​ള്ള സ്വാഭാ​വി​ക​മാ​യ ഒരു ആഗ്രഹം തോന്നുന്ന വിധത്തിൽ. (മത്തായി 5:3) നമ്മുടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയാ​നും സ്രഷ്ടാ​വു​മാ​യി ഒരു ബന്ധം ഉണ്ടായി​രി​ക്കാ​നും ഉള്ള ആഗ്രഹ​വും ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യുള്ള ദാഹത്തിൽ ഉൾപ്പെ​ടു​ന്നു. ദൈവത്തെ അറിയാൻ നമ്മൾ ശ്രമി​ക്കു​ന്നത്‌ ദൈവ​ത്തിന്‌ വലിയ ഇഷ്ടമാണ്‌. കാരണം ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

ദൈവ​വു​മാ​യി ഒരു സൗഹൃദം വളർത്തി​യെ​ടു​ത്ത​പ്പോൾ തങ്ങളുടെ ജീവിതം മെച്ച​പ്പെ​ട്ട​താ​യി കോടി​ക്ക​ണ​ക്കിന്‌ ആളുകൾ കണ്ടെത്തി. ജീവി​ത​ത്തെ​ക്കു​റിച്ച്‌ ശുഭക​ര​മാ​യ ഒരു വീക്ഷണം ഉണ്ടായി​രി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യെ​ന്നും അവർ മനസ്സി​ലാ​ക്കി. ദൈവ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞ​തു​കൊ​ണ്ടു​മാ​ത്രം നിങ്ങളു​ടെ ജീവിതം ഒരു പ്രശ്‌ന​വു​മി​ല്ലാ​ത്ത​താ​യി​രി​ക്കു​മെന്നു പറയാ​നാ​വി​ല്ല. എന്നാൽ ബൈബി​ളി​ലു​ള്ള ദൈവ​ത്തി​ന്റെ ജ്ഞാനം നിങ്ങളെ,

ബൈബിൾ ഉപയോ​ഗി​ക്കു​ന്ന പല മതങ്ങളും ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​കൾക്ക​നു​സ​രി​ച്ചല്ല ജീവി​ക്കു​ന്നത്‌. നേരെ മറിച്ച്‌, സത്യമതം ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങ​ളോ​ടു പറ്റിനിൽക്കു​ക​യും ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.