സംഖ്യ 11:1-35

11  പിന്നീട്‌ യഹോ​വ​യു​ടെ മുമ്പാകെ ജനം വല്ലാതെ പിറു​പി​റു​ക്കാൻതു​ടങ്ങി. അതു കേട്ട​പ്പോൾ യഹോ​വ​യു​ടെ കോപം ആളിക്കത്തി. അവർക്കു നേരെ യഹോ​വ​യിൽനിന്ന്‌ തീ പുറ​പ്പെട്ട്‌ പാളയ​ത്തി​ന്റെ അതിർത്തി​ക​ളി​ലുള്ള ചിലരെ ദഹിപ്പി​ച്ചു.  എന്നാൽ ജനം മോശ​യോ​ടു നിലവി​ളി​ച്ച​പ്പോൾ മോശ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു;+ തീ കെട്ടടങ്ങി.  അവർക്കെതിരെ യഹോ​വ​യിൽനിന്ന്‌ തീ ജ്വലി​ച്ച​തു​കൊണ്ട്‌ ആ സ്ഥലത്തിനു തബേര* എന്നു പേര്‌ കിട്ടി.+  പിന്നീട്‌ അവർക്കി​ട​യി​ലു​ണ്ടാ​യി​രുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണി​ക്കാൻതു​ടങ്ങി.+ ഇസ്രാ​യേ​ല്യ​രും അവരോ​ടൊ​പ്പം ചേർന്നു. അവർ പിന്നെ​യും കരഞ്ഞു​കൊണ്ട്‌ പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+  ഈജിപ്‌തിൽവെച്ച്‌ ഞങ്ങൾ വില കൊടു​ക്കാ​തെ തിന്നു​കൊ​ണ്ടി​രുന്ന മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നു​ള്ളി, വെളു​ത്തു​ള്ളി എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ ഓർക്കു​മ്പോൾത്തന്നെ കൊതി​യാ​കു​ന്നു!+  പക്ഷേ ഇപ്പോൾ ഇതാ, ഞങ്ങൾ ഇവിടെ കിടന്ന്‌ മുടി​യു​ന്നു. ഈ മന്നയല്ലാതെ+ വേറെ​യൊ​ന്നും ഇവിടെ കാണാ​നില്ല.”  എന്നാൽ മന്ന+ കാഴ്‌ച​യ്‌ക്കു കൊത്തമല്ലിപോലെയും+ സുഗന്ധപ്പശപോലെയും* ആയിരു​ന്നു.  ജനം നാലു​പാ​ടും നടന്ന്‌ അതു ശേഖരി​ച്ച്‌ തിരി​ക​ല്ലിൽ പൊടി​ച്ചെ​ടു​ക്കും, അല്ലെങ്കിൽ ഉരലി​ലിട്ട്‌ ഇടി​ച്ചെ​ടു​ക്കും. എന്നിട്ട്‌ അവർ അതു കലത്തി​ലിട്ട്‌ വേവി​ക്കു​ക​യോ അത്‌ ഉപയോ​ഗിച്ച്‌ വട്ടത്തി​ലുള്ള അപ്പം ഉണ്ടാക്കു​ക​യോ ചെയ്യും.+ എണ്ണ ചേർത്ത, മധുര​മുള്ള അടയുടെ രുചി​യാ​യി​രു​ന്നു അതിന്‌.  പാളയത്തിൽ രാത്രി മഞ്ഞു പെയ്യു​മ്പോൾ അതോ​ടൊ​പ്പം മന്നയും പൊഴി​യു​മാ​യി​രു​ന്നു.+ 10  ഓരോരുത്തനും കുടും​ബ​ത്തോ​ടൊ​പ്പം കൂടാ​ര​ത്തി​ന്റെ വാതിൽക്കൽ ഇരുന്ന്‌ കരയു​ന്നതു മോശ കേട്ടു. അപ്പോൾ യഹോ​വ​യു​ടെ കോപം ആളിക്കത്തി,+ മോശ​യ്‌ക്കും അത്‌ ഇഷ്ടമാ​യില്ല. 11  മോശ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങ്‌ ഈ ദാസനെ ഇങ്ങനെ കഷ്ടപ്പെ​ടു​ത്തു​ന്നത്‌ എന്തിനാ​ണ്‌? ഈ ജനത്തിന്റെ മുഴുവൻ ഭാരം അടിയന്റെ മേൽ വെച്ചത്‌ എന്തിന്‌?+ അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നാ​ത്തത്‌ എന്താണ്‌? 12  ഞാനാണോ ഈ ജനത്തെ വയറ്റിൽ ചുമന്നത്‌? ‘മുല കുടി​ക്കുന്ന കുഞ്ഞിനെ ഒരാൾ പരിപാ​ലി​ക്കു​ന്ന​തു​പോ​ലെ നീ അവരെ എടുത്തു​കൊണ്ട്‌ നടക്ക്‌’ എന്നു പറയാ​നും അവരുടെ പൂർവി​കർക്കു കൊടു​ക്കു​മെന്ന്‌ അങ്ങ്‌ സത്യം ചെയ്‌ത ദേശത്തേക്ക്‌+ അവരെ ചുമന്നു​കൊ​ണ്ടു​പോ​ക​ണ​മെന്ന്‌ എന്നോട്‌ ആവശ്യ​പ്പെ​ടാ​നും ഞാനാ​ണോ അവരെ പ്രസവി​ച്ചത്‌? 13  ഇക്കാണുന്ന ജനത്തി​നെ​ല്ലാം ഞാൻ എവി​ടെ​നിന്ന്‌ ഇറച്ചി കൊടു​ക്കും? ‘ഞങ്ങൾക്കു തിന്നാൻ ഇറച്ചി തരൂ!’ എന്ന്‌ അവർ എന്നോടു കരഞ്ഞു​പ​റ​യു​ന്ന​ല്ലോ. 14  എനിക്ക്‌ ഒറ്റയ്‌ക്ക്‌ ഈ ജനത്തെ ചുമക്കാൻ കഴിയില്ല. ഇത്‌ എനിക്കു താങ്ങാ​വു​ന്ന​തി​ലും അധിക​മാണ്‌.+ 15  ഇനിയും എന്നോട്‌ ഇങ്ങനെ​തന്നെ ചെയ്യാ​നാണ്‌ അങ്ങ്‌ ഉദ്ദേശി​ക്കു​ന്ന​തെ​ങ്കിൽ എന്നെ ഇപ്പോൾത്തന്നെ കൊന്നു​ക​ള​ഞ്ഞേക്കൂ.+ അങ്ങയ്‌ക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടെ​ങ്കിൽ മറ്റൊരു ദുരന്തം​കൂ​ടി കാണാൻ ഇടവരു​ത്ത​രു​തേ.” 16  യഹോവ മോശ​യോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർക്കിടയിൽനിന്ന്‌* ജനത്തിന്റെ മൂപ്പന്മാ​രും അധികാരികളും+ ആയി നീ അംഗീകരിക്കുന്ന* 70 പേരെ എനിക്കു​വേണ്ടി കൂട്ടി​വ​രു​ത്തുക. അവരെ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കൊണ്ടു​വന്ന്‌ നിന്നോ​ടൊ​പ്പം നിറു​ത്തണം. 17  ഞാൻ അവി​ടേക്ക്‌ ഇറങ്ങിവന്ന്‌+ നിന്നോ​ടു സംസാ​രി​ക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച്‌ എടുത്ത്‌+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായി​ക്കും, നീ അത്‌ ഒറ്റയ്‌ക്കു ചുമ​ക്കേ​ണ്ടി​വ​രില്ല.+ 18  ജനത്തോടു നീ ഇങ്ങനെ പറയണം: ‘നാള​ത്തേ​ക്കാ​യി നിങ്ങ​ളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കുക.+ നാളെ നിങ്ങൾ ഉറപ്പാ​യും ഇറച്ചി തിന്നും. “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും? ഈജി​പ്‌തി​ലാ​യി​രു​ന്ന​പ്പോൾ എത്ര നല്ലതാ​യി​രു​ന്നു!”+ എന്നു പറഞ്ഞ്‌ യഹോവ കേൾക്കെ+ നിങ്ങൾ കരഞ്ഞല്ലോ. യഹോവ നിങ്ങൾക്ക്‌ ഇറച്ചി തരും, നിങ്ങൾ തിന്നു​ക​യും ചെയ്യും.+ 19  ഒരു ദിവസമല്ല, 2 ദിവസമല്ല, 5 ദിവസമല്ല, 10 ദിവസമല്ല, 20 ദിവസ​വു​മല്ല, 20  ഒരു മാസം മുഴുവൻ നിങ്ങൾ തിന്നും. അതു നിങ്ങളു​ടെ മൂക്കി​ലൂ​ടെ പുറത്ത്‌ വന്ന്‌ നിങ്ങൾക്ക്‌ അറപ്പാ​യി​ത്തീ​രു​ന്ന​തു​വരെ നിങ്ങൾ തിന്നും.+ കാരണം നിങ്ങൾ നിങ്ങൾക്കി​ട​യി​ലുള്ള യഹോ​വയെ തള്ളിക്ക​ള​യു​ക​യും “ഞങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്നത്‌ എന്തിന്‌”+ എന്നു പറഞ്ഞ്‌ ദൈവ​ത്തി​ന്റെ മുമ്പാകെ കരയു​ക​യും ചെയ്‌ത​ല്ലോ.’” 21  അപ്പോൾ മോശ പറഞ്ഞു: “എന്നോ​ടൊ​പ്പ​മുള്ള ഈ ജനത്തിൽ യോദ്ധാ​ക്കൾതന്നെ 6,00,000 പേരുണ്ട്‌.+ എന്നിട്ടും, ‘ഞാൻ അവർക്ക്‌ ഇറച്ചി കൊടു​ക്കും, ഒരു മാസം മുഴുവൻ അവർ ഇഷ്ടം​പോ​ലെ തിന്നും’ എന്ന്‌ അങ്ങ്‌ പറയുന്നു! 22  ആട്ടിൻപറ്റങ്ങളെയും കന്നുകാ​ലി​ക്കൂ​ട്ട​ങ്ങ​ളെ​യും മുഴുവൻ അറുത്താ​ലും അവർക്കു മതിയാ​കു​മോ? അല്ല, സമു​ദ്ര​ത്തി​ലുള്ള മീനിനെ മുഴുവൻ പിടി​ച്ചാ​ലും അവർക്കു തികയു​മോ?” 23  അപ്പോൾ യഹോവ മോശ​യോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ കൈ അത്ര ചെറു​താ​ണോ?+ ഞാൻ പറയു​ന്നതു സംഭവി​ക്കു​മോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.” 24  മോശ പുറത്ത്‌ ചെന്ന്‌ യഹോ​വ​യു​ടെ വാക്കുകൾ ജനത്തെ അറിയി​ച്ചു. തുടർന്ന്‌ മോശ ജനത്തിലെ മൂപ്പന്മാ​രിൽനിന്ന്‌ 70 പേരെ കൂട്ടി​വ​രു​ത്തി കൂടാ​ര​ത്തി​നു ചുറ്റും നിറുത്തി.+ 25  യഹോവ ഒരു മേഘത്തിൽ ഇറങ്ങിവന്ന്‌+ മോശ​യോ​ടു സംസാ​രി​ച്ചു.+ ദൈവം മോശ​യു​ടെ മേലു​ണ്ടാ​യി​രുന്ന ദൈവാ​ത്മാ​വിൽ കുറച്ച്‌ എടുത്ത്‌+ 70 മൂപ്പന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും മേൽ പകർന്നു. ദൈവാ​ത്മാവ്‌ അവരുടെ മേൽ വന്ന ഉടനെ അവർ പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റി.*+ പക്ഷേ പിന്നീട്‌ ഒരിക്ക​ലും അവർ അങ്ങനെ ചെയ്‌തില്ല. 26  എന്നാൽ ആ പുരു​ഷ​ന്മാ​രിൽ എൽദാദ്‌, മേദാദ്‌ എന്നീ രണ്ടു പേർ അപ്പോ​ഴും പാളയ​ത്തിൽത്ത​ന്നെ​യാ​യി​രു​ന്നു. അവർ മറ്റുള്ള​വ​രോ​ടൊ​പ്പം കൂടാ​ര​ത്തി​ന്റെ അടു​ത്തേക്കു പോയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പേര്‌ എഴുത​പ്പെ​ട്ട​വ​രു​ടെ കൂട്ടത്തിൽ അവരു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരുടെ മേലും ദൈവാ​ത്മാവ്‌ വന്നു. അവർ പാളയ​ത്തിൽവെച്ച്‌ പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റി. 27  അപ്പോൾ ഒരു ചെറു​പ്പ​ക്കാ​രൻ ഓടി​വന്ന്‌, “എൽദാ​ദും മേദാ​ദും അതാ പാളയ​ത്തിൽ പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റു​ന്നു!” എന്നു മോശയെ അറിയി​ച്ചു. 28  അപ്പോൾ നൂന്റെ മകനും ചെറു​പ്പം​മു​തൽ മോശ​യ്‌ക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാ​ന​നായ മോശേ, അവരെ തടയണേ!”+ 29  എന്നാൽ മോശ യോശു​വ​യോട്‌: “എന്നെ ഓർത്ത്‌ നീ അസൂയ​പ്പെ​ടു​ക​യാ​ണോ? അരുത്‌! യഹോ​വ​യു​ടെ ജനം മുഴുവൻ പ്രവാ​ച​ക​രാ​കു​ക​യും യഹോവ അവരുടെ മേൽ തന്റെ ആത്മാവി​നെ പകരു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആഗ്രഹി​ക്കു​ന്നു!” 30  പിന്നീട്‌ മോശ ആ ഇസ്രാ​യേൽമൂ​പ്പ​ന്മാ​രോ​ടൊ​പ്പം പാളയ​ത്തി​ലേക്കു തിരി​ച്ചു​പോ​യി. 31  പിന്നെ യഹോ​വ​യിൽനിന്ന്‌ ഒരു കാറ്റ്‌ പുറ​പ്പെട്ട്‌ കടലിൽനി​ന്ന്‌ കാടപ്പ​ക്ഷി​കളെ കൊണ്ടു​വന്ന്‌ പാളയ​ത്തി​ലി​റക്കി.+ പാളയ​ത്തി​ന്റെ രണ്ടു വശങ്ങളി​ലേ​ക്കും ഒരു ദിവസത്തെ വഴിദൂ​ര​ത്തോ​ളം അവയു​ണ്ടാ​യി​രു​ന്നു. പാളയ​ത്തി​നു ചുറ്റോ​ടു​ചു​റ്റും, നിലത്തു​നിന്ന്‌ രണ്ടു മുഴം* ഉയരത്തിൽ അവയു​ണ്ടാ​യി​രു​ന്നു. 32  അന്നു പകലും രാത്രി​യും പിറ്റേന്നു പകലും ജനം ഉറക്കം ഇളച്ചി​രുന്ന്‌ കാടപ്പ​ക്ഷി​കളെ പിടിച്ചു. ഏറ്റവും കുറച്ച്‌ പിടി​ച്ച​വൻപോ​ലും പത്തു ഹോമർ* പിടിച്ചു. അവർ അവയെ പാളയ​ത്തി​നു ചുറ്റും നിരത്തി​യി​ട്ടു. 33  എന്നാൽ ഇറച്ചി അവരുടെ പല്ലിന്‌ ഇടയി​ലി​രി​ക്കെ, അവർ അതു ചവയ്‌ക്കു​ന്ന​തി​നു മുമ്പു​തന്നെ, ജനത്തിനു നേരെ യഹോ​വ​യു​ടെ കോപം ആളിക്കത്തി. വലി​യൊ​രു സംഹാ​ര​ത്താൽ യഹോവ ജനത്തെ ശിക്ഷിച്ചു.+ 34  അത്യാർത്തി കാണിച്ച ജനത്തെ+ അവർ അവിടെ അടക്കം ചെയ്‌ത​തു​കൊണ്ട്‌ ആ സ്ഥലത്തിന്‌ അവർ കി​ബ്രോത്ത്‌-ഹത്താവ*+ എന്നു പേരിട്ടു. 35  ജനം കി​ബ്രോത്ത്‌-ഹത്താവ​യിൽനിന്ന്‌ ഹസേ​രോ​ത്തി​ലേക്കു പുറ​പ്പെട്ടു. അവർ ഹസേരോത്തിൽ+ താമസി​ച്ചു.

അടിക്കുറിപ്പുകള്‍

അർഥം: “കത്തുന്ന.” അതായത്‌, ആളിക്ക​ത്തുന്ന തീ.
അവർക്കിടയിലുണ്ടായിരുന്ന ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വ​രാ​യി​രി​ക്കാ​നാ​ണു സാധ്യത.
മുത്തുപോലുള്ള, സുതാ​ര്യ​മായ ഒരുതരം പശ.
പദാവലി കാണുക.
അഥവാ “നിനക്ക്‌ അറിയാ​വുന്ന.”
അഥവാ “പ്രവചി​ക്കാൻതു​ടങ്ങി.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
ഒരു ഹോമർ = 220 ലി. അനു. ബി14 കാണുക.
അർഥം: “അത്യാർത്തി​യു​ടെ ശ്‌മശാ​നം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം