വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​ന്നെ​ങ്കിൽ

ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​ന്നെ​ങ്കിൽ

ബ്രസീലിൽനിന്നുള്ള അഡ്രി​യാന ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “ഈ തോന്ന​ലു​കൾ ഒരു ഒഴിയാ​ബാ​ധ​യാണ്‌. ഇതിലും നല്ലതു ജീവ​നൊ​ടു​ക്കു​ന്ന​താ​ണെന്ന്‌ എനിക്കു തോന്നി.”

ഇനി ജീവി​ക്കേണ്ടാ എന്നു നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ അഡ്രി​യാ​ന​യു​ടെ വികാരം നിങ്ങൾക്കും മനസ്സി​ലാ​കും. കടുത്ത ഉത്‌കണ്‌ഠ കാരണം അഡ്രി​യാ​ന​യ്‌ക്കു ദുഃഖ​വും നിരാ​ശ​യും തോന്നി. വിഷാ​ദ​രോ​ഗ​മാ​യി​രു​ന്നു അഡ്രി​യാ​ന​യ്‌ക്ക്‌.

രോഗി​ക​ളാ​യ മാതാ​പി​താ​ക്കളെ ശുശ്രൂ​ഷിച്ച, ജപ്പാനിൽനി​ന്നുള്ള കൗറു പറയു​ന്നതു ശ്രദ്ധി​ക്കുക: “ആ സമയത്ത്‌ ജോലി​സ്ഥ​ലത്തെ സമ്മർദം​കൊണ്ട്‌ ഞാൻ വീർപ്പു​മു​ട്ടി. എനിക്ക്‌ വിശപ്പില്ല, ഉറക്കം ശരിയാ​കു​ന്നില്ല. മരിച്ചാ​ലേ ഇതിൽനിന്ന്‌ ഒന്നു രക്ഷപ്പെ​ടാൻ പറ്റൂ എന്നായി.”

നൈജീ​രി​യ​യിൽനി​ന്നുള്ള ഓജെ​ബോദ്‌ പറയുന്നു: “തൊട്ടാൽ കരയും, അത്രയ്‌ക്കു വിഷമ​മാ​യി​രു​ന്നു എനിക്ക്‌ എപ്പോ​ഴും. അതു​കൊണ്ട്‌ ഞാൻ ജീവിതം അവസാ​നി​പ്പി​ക്കാ​നുള്ള വഴി നോക്കി.” എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഓജെ​ബോ​ദും കൗറു​വും അഡ്രി​യാ​ന​യും അവരുടെ ജീവിതം അവസാ​നി​പ്പി​ച്ചില്ല. പക്ഷേ, ലക്ഷക്കണ​ക്കിന്‌ ആളുകൾ ഓരോ വർഷവും അതു ചെയ്യു​ന്നുണ്ട്‌.

സഹായം എവി​ടെ​നിന്ന്‌?

ആത്മഹത്യ ചെയ്യു​ന്ന​വ​രിൽ ഭൂരി​ഭാ​ഗ​വും പുരു​ഷ​ന്മാ​രാണ്‌. അവരിൽ പലർക്കും സഹായം ചോദി​ക്കു​ന്നതു വലിയ നാണ​ക്കേ​ടാ​യി​രു​ന്നു. നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ സഹായം ചോദി​ക്കാൻ മടിക്ക​രുത്‌. രോഗി​ക്കു വൈദ്യ​നെ ആവശ്യ​മു​ണ്ടെ​ന്നാ​ണു യേശു പറഞ്ഞത്‌. (ലൂക്കോസ്‌ 5:31) വിഷാദം അനുഭ​വി​ക്കുന്ന പലരും ചികി​ത്സ​യി​ലൂ​ടെ ആ പ്രശ്‌നം പരിഹ​രി​ച്ചി​രി​ക്കു​ന്നു. ഓജെ​ബോ​ദും കൗറു​വും അഡ്രി​യാ​ന​യും വിദഗ്‌ധ​ചി​കിത്സ നേടി, ഇപ്പോൾ മെച്ചപ്പെട്ട ജീവിതം നയിക്കു​ന്നു.

മനോ​രോ​ഗ​വി​ദ​ഗ്‌ധർ മരുന്നു കൊടു​ത്തോ അല്ലാ​തെ​യോ വിഷാ​ദ​രോ​ഗം ചികി​ത്സി​ച്ചേ​ക്കാം. രോഗി​യിൽനി​ന്നും കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും ഉള്ള അനുക​മ്പ​യോ​ടെ​യുള്ള പിന്തുണ രോഗി​കളെ പരിച​രി​ക്കു​ന്ന​വർക്കും ആവശ്യ​മാണ്‌. ഒരാൾക്കു ലഭിക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല കൂട്ടു​കാ​ര​നാ​ണു ദൈവ​മായ യഹോവ. ദൈവ​വ​ച​ന​മായ ബൈബി​ളി​ലൂ​ടെ ഏറ്റവും നല്ല സഹായം ദൈവം തരുന്നു.

എന്നേക്കു​മുള്ള പരിഹാ​രം

വിഷാ​ദ​രോ​ഗി​കൾക്കു ചില​പ്പോൾ നീണ്ട കാലത്തെ ചികിത്സ ആവശ്യ​മാ​യി​വ​ന്നേ​ക്കാം. കൂടാതെ ജീവി​ത​രീ​തി​യിൽ ചില മാറ്റങ്ങൾ വരുത്താ​നും അവർ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എന്നാൽ നിങ്ങൾക്കു കടുത്ത വിഷാ​ദ​മു​ണ്ടെ​ങ്കിൽ ഓജെ​ബോ​ദി​നെ​പ്പോ​ലെ ഒരു നല്ല ഭാവി​ക്കു​വേണ്ടി നോക്കി​യി​രി​ക്കാൻ കഴിയും. അദ്ദേഹം പറയുന്നു: “യശയ്യ 33:24-ലെ വാക്കുകൾ നടന്നു​കാ​ണാൻ ഞാൻ നോക്കി​യി​രി​ക്കു​ക​യാണ്‌. ‘എനിക്കു രോഗ​മാണ്‌’ എന്നു ഭൂമി​യിൽ താമസി​ക്കുന്ന ആരും പറയാത്ത ഒരു കാല​ത്തെ​ക്കു​റിച്ച്‌ അതു പറയുന്നു.” ഓജെ​ബോ​ദി​നെ​പ്പോ​ലെ, ‘വേദന​യി​ല്ലാത്ത’ ‘പുതിയ ഭൂമി​യെ​ക്കു​റി​ച്ചുള്ള’ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ ആശ്വാസം കണ്ടെത്തുക. (വെളി​പാട്‌ 21:1, 4) മാനസി​ക​വും വൈകാ​രി​ക​വും ആയ എല്ലാ വേദന​ക​ളും അവസാ​നി​ക്കു​മെ​ന്ന​തും ആ വാഗ്‌ദാ​ന​ത്തിൽ ഉൾപ്പെ​ടു​ന്നു. അന്ന്‌, നിങ്ങളെ വിഷമി​പ്പി​ക്കുന്ന എല്ലാ ചിന്തക​ളും എന്നെ​ന്നേ​ക്കു​മാ​യി പോയി​രി​ക്കും. പിന്നീട്‌ ഒരിക്ക​ലും, അവ നിങ്ങളു​ടെ “മനസ്സി​ലേക്കു വരില്ല; (നിങ്ങളു​ടെ) ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല.”—യശയ്യ 65:17.