വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹത്തിനു മുമ്പുള്ള ലൈംഗികത എനിക്ക്‌ എങ്ങനെ ഒഴിവാക്കാനാകും?

വിവാഹത്തിനു മുമ്പുള്ള ലൈംഗികത എനിക്ക്‌ എങ്ങനെ ഒഴിവാക്കാനാകും?

യുവജനങ്ങൾ ചോദി​ക്കു​ന്നു . . .

വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​കത എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?

“മുമ്പ്‌ സ്‌കൂ​ളിൽവെച്ചു കണ്ടുമു​ട്ടി​യി​രുന്ന ഒരു ആൺകു​ട്ടി​യു​മാ​യി 19 വയസ്സു​ള്ള​പ്പോൾ ഞാൻ സെക്‌സി​ലേർപ്പെട്ടു. അതേത്തു​ടർന്ന്‌ എനിക്കു​ണ്ടായ മനോ​വി​ഷ​മ​ത്തി​ന്റെ തീവ്രത പറഞ്ഞറി​യി​ക്കാൻ വയ്യ. വില​കെ​ട്ട​വ​ളാ​ണെന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു​കൊ​ണ്ടി​രു​ന്നു.”—ലേസി. a

“ദുർന്ന​ടപ്പു” അഥവാ പരസംഗം “വിട്ടു ഓടു​വിൻ” എന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 6:18) എന്നാൽ, ചുരുക്കം ചില യുവജ​നങ്ങൾ മാത്രമേ ബൈബി​ളി​ന്റെ ഈ വാക്കുകൾ അനുസ​രി​ക്കാൻ മനസ്സൊ​രു​ക്കം കാണി​ക്കു​ക​യും തങ്ങൾ വിവാ​ഹി​ത​രാ​കു​ന്ന​തു​വരെ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​ള്ളൂ. ലേസിയെ പോ​ലെ​യുള്ള ചിലർ തങ്ങളുടെ ആഗ്രഹ​ങ്ങൾക്കു വഴി​പ്പെ​ടു​ക​യും മനസ്സാ​ക്ഷി​ക്കു​ത്തും ഹൃദയ​വേ​ദ​ന​യും വരുത്തി​വെ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

ഒരുവന്റെ ലൈം​ഗിക പ്രചോ​ദ​നങ്ങൾ നിയ​ന്ത്രി​ക്കുക എളുപ്പമല്ല എന്നതു ശരിയാണ്‌. കൗമാരം തളിർക്കു​മ്പോൾ (ഇംഗ്ലീഷ്‌) എന്ന പാഠപു​സ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌, താരു​ണ്യ​ത്തിൽ സംഭവി​ക്കുന്ന ഹോർമോൺ മാറ്റങ്ങൾ നിസ്സം​ശ​യ​മാ​യും “അതുമാ​യി ബന്ധപ്പെട്ട വർധിച്ച ലൈം​ഗിക പ്രചോ​ദ​ന​ങ്ങൾക്ക്‌” കാരണ​മാ​കു​ന്നു. പോൾ ഇപ്രകാ​രം സമ്മതി​ക്കു​ന്നു: “ചില​പ്പോൾ പ്രത്യ​ക്ഷ​ത്തിൽ യാതൊ​രു കാരണ​വു​മി​ല്ലാ​തെ സെക്‌സി​നെ കുറി​ച്ചുള്ള ചിന്തകൾ എന്റെ മനസ്സി​ലെ​ത്തു​ന്നു.”

എന്നാൽ, “[കൗമാ​ര​ക്കാ​രു​ടെ] പെരു​മാ​റ്റ​ത്തി​ന്റെ കാരണ​ക്കാ​രാ​യി ഹോർമോ​ണു​കളെ മാത്രം പഴിചാ​രു​ന്നത്‌ കാര്യ​ങ്ങ​ളു​ടെ വളച്ചൊ​ടി​ക്ക​ലാണ്‌,” ശിശു​രോ​ഗ​വി​ഭാ​ഗം പ്രൊ​ഫസർ ഹൗവർഡ്‌ കൂളിൻ പറയുന്നു. സാമൂ​ഹിക ഘടകങ്ങൾക്കും ഇതിൽ ഒരു പങ്കുണ്ട്‌ എന്നാണ്‌ അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യം. അതേ, സാമൂ​ഹിക ഘടകങ്ങൾക്ക്‌, വിശേ​ഷി​ച്ചും സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സ്വാധീ​ന​ത്തിന്‌ കൗമാ​ര​പ്രാ​യ​ക്കാ​രെ ശക്തമായി പിടി​മു​റു​ക്കാൻ കഴിയും.

ഒരു എഴുത്തു​കാ​രി​യായ പട്രിഷ ഹെർഷ്‌ വേറിട്ട ഒരു വിഭാഗം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “യുവജ​നങ്ങൾ തങ്ങളു​ടേ​തായ ഒരു സമൂഹം കെട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്നു. . . . സമപ്രാ​യ​ക്കാ​രു​ടേ​തായ ഒരു കൂട്ടം എന്നതിൽ കവിഞ്ഞ്‌, [മുതിർന്ന​വ​രിൽനിന്ന്‌] ഒറ്റപ്പെട്ട, സ്വന്തമായ മൂല്യ​ങ്ങ​ളും സദാചാര സംഹി​ത​ക​ളും നിയമ​ങ്ങ​ളും ഒക്കെയുള്ള ഒരു സമൂഹം.” പക്ഷേ, ഇന്നത്തെ അനേകം യുവജ​ന​ങ്ങ​ളു​ടെ​യും “സദാചാര സംഹി​ത​ക​ളും” “നിയമ​ങ്ങ​ളും” പലപ്പോ​ഴും ലൈം​ഗിക പ്രചോ​ദ​ന​ങ്ങൾക്കു വഴി​പ്പെ​ടാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​യാണ്‌, അല്ലാതെ അവയെ നിയ​ന്ത്രി​ക്കാൻ സഹായി​ക്കു​ന്ന​വയല്ല. അതിനാൽ അനേകർക്ക്‌ വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാ​നുള്ള സമ്മർദം തോന്നി​യേ​ക്കാം.

എന്നിരു​ന്നാ​ലും, ക്രിസ്‌ത്യാ​നി​ക​ളായ യുവജ​നങ്ങൾ എല്ലാത്ത​ര​ത്തി​ലു​മുള്ള പരസം​ഗ​ത്തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാൻ ജ്ഞാനപൂർവം ഉറച്ച തീരു​മാ​നം എടുത്തി​രി​ക്കു​ന്നു. എന്തെന്നാൽ, ‘ജഡത്തിന്റെ പ്രവൃ​ത്തി​ക​ളിൽ’ ഒന്ന്‌ എന്ന നിലയിൽ ദൈവം അതിനെ കുറ്റം വിധി​ക്കു​ന്നു​വെന്ന്‌ അവർക്ക​റി​യാം. b (ഗലാത്യർ 5:19) എന്നാൽ, കടുത്ത സമ്മർദങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ ചാരി​ത്ര​ശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ കഴിയും?

ജ്ഞാനി​ക​ളായ സുഹൃ​ത്തു​ക്കളെ അന്വേ​ഷി​ക്കു​ക

സാമൂ​ഹിക സമ്മർദ​ങ്ങൾക്കു നിങ്ങളെ മോശ​മായ വിധത്തിൽ സ്വാധീ​നി​ക്കാൻ കഴിയു​മെ​ങ്കിൽ നല്ല സുഹൃ​ത്തു​ക്കൾക്കു നിങ്ങളെ നല്ല വിധത്തിൽ സ്വാധീ​നി​ക്കാൻ കഴിയും എന്നതാണ്‌ രസകര​മായ വസ്‌തുത. ബൈബി​ളും അതുത​ന്നെ​യാ​ണു പറയു​ന്നത്‌: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും.” (സദൃശ​വാ​ക്യ​ങ്ങൾ 13:20; 1 കൊരി​ന്ത്യർ 15:33, NW) ലോകാ​രോ​ഗ്യ സംഘട​ന​യിൽനി​ന്നുള്ള ഒരു റിപ്പോർട്ടു ശ്രദ്ധി​ക്കുക: “മാതാ​പി​താ​ക്കൾ, സ്‌നേ​ഹ​മുള്ള മുതിർന്ന മറ്റാളു​കൾ, സമപ്രാ​യ​ക്കാർ എന്നിവ​രു​മാ​യി അർഥവ​ത്തായ ബന്ധങ്ങൾ നെയ്‌തെ​ടു​ത്തി​ട്ടു​ള്ള​വ​രും . . . ജീവി​ത​ത്തിന്‌ ഒരു ചട്ടക്കൂ​ടും നിശ്ചിത പരിധി​ക​ളും നൽക​പ്പെ​ട്ടി​ട്ടു​ള്ള​വ​രും . . . ആയ കൗമാ​ര​പ്രാ​യ​ക്കാർ ലൈം​ഗി​ക​ത​യിൽ ഏർപ്പെട്ടു തുടങ്ങാ​നുള്ള സാധ്യത കുറവാണ്‌.”

നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി അർഥവ​ത്തായ ബന്ധങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ വിശേ​ഷി​ച്ചും പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രി​ക്കാൻ കഴിയും. ജോസഫ്‌ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “സെക്‌സ്‌ പരീക്ഷി​ച്ചു​നോ​ക്കാ​നുള്ള സമ്മർദ​ങ്ങളെ ചെറു​ത്തു​നിൽക്കാൻ എന്റെ മാതാ​പി​താ​ക്കൾ എന്നെ തീർച്ച​യാ​യും സഹായി​ച്ചു.” അതേ, നിങ്ങളു​ടെ ജീവി​ത​ത്തിന്‌ ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മായ ചട്ടക്കൂ​ടും നിശ്ചിത പരിധി​ക​ളും വെക്കാൻ ദൈവ​ഭ​ക്ത​രായ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്കു കഴിയും. (എഫെസ്യർ 6:2, 3) ചാരി​ത്ര​ശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നുള്ള നിങ്ങളു​ടെ ഉദ്യമ​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ അവർക്കാ​കും.

എന്നാൽ, മാതാ​പി​താ​ക്ക​ളോട്‌ ലൈം​ഗിക കാര്യ​ങ്ങളെ കുറിച്ചു സംസാ​രി​ക്കാൻ ആദ്യ​മൊ​ക്കെ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം, ശരിയാണ്‌. എന്നാൽ നിങ്ങളു​ടെ വികാ​ര​ങ്ങളെ അവർ എത്ര നന്നായി മനസ്സി​ലാ​ക്കു​ന്നെന്ന്‌ അറിയു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചു​പോ​യേ​ക്കാം. എന്തായി​രു​ന്നാ​ലും, അവരും ഒരിക്കൽ യുവജ​നങ്ങൾ ആയിരു​ന്ന​ല്ലോ. അതു​കൊണ്ട്‌ സോണിയ എന്ന പെൺകു​ട്ടിക്ക്‌ മറ്റു യുവജ​ന​ങ്ങ​ളോ​ടു പറയാ​നു​ള്ളത്‌ എന്താ​ണെ​ന്നോ: “നിങ്ങളു​ടെ മാതാ​പി​താ​ക്കളെ സമീപി​ക്കുക. സെക്‌സി​നെ കുറിച്ച്‌ അവരോ​ടു സംസാ​രി​ക്കാൻ നാണി​ക്കു​ക​യോ മടിക്കു​ക​യോ ചെയ്യരുത്‌.”

എന്നാൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ ബൈബിൾ നിലവാ​രങ്ങൾ പിൻപ​റ്റു​ന്നവർ അല്ലെങ്കി​ലോ? അപ്പോൾ, അവരോ​ടുള്ള ബഹുമാ​നം നിലനി​റു​ത്തി​ക്കൊ​ണ്ടു​തന്നെ നിങ്ങൾക്ക്‌ കുടും​ബ​ത്തി​നു പുറത്തുള്ള ആരിൽനി​ന്നെ​ങ്കി​ലും സഹായം സ്വീക​രി​ക്കേ​ണ്ട​താ​യി വന്നേക്കാം. മുമ്പ്‌ പരാമർശിച്ച പോൾ പറയുന്നു: “പക്വത​യുള്ള ക്രിസ്‌തീയ ദമ്പതി​ക​ളിൽനിന്ന്‌ ഇക്കാര്യ​ത്തിൽ എനിക്കു വലിയ സഹായം ലഭിക്കു​ന്നു.” അമ്മ അവിശ്വാ​സി​യാ​യി​രി​ക്കുന്ന കെൻജി​ക്കും സമാന​മായ അഭി​പ്രാ​യ​മാ​ണു​ള്ളത്‌. അവൾ പറയുന്നു: “ബുദ്ധി​യു​പ​ദേ​ശ​ത്തി​നാ​യി, ഞാൻ ആത്മീയ​മാ​യി ശക്തിപ​ക​രുന്ന പക്വത​യു​ള്ള​വ​രി​ലേ​ക്കു​തന്നെ നോക്കു​ന്നു.” പക്ഷേ അവൾ ഒരു മുന്നറി​യി​പ്പു നൽകുന്നു: “ഉറച്ച ധാർമിക നിലവാ​രങ്ങൾ ഇല്ലാത്ത ആളുകളെ ഞാൻ ഒഴിവാ​ക്കു​ന്നു. അവർ എന്റെ അതേ മതവി​ശ്വാ​സങ്ങൾ പിൻപ​റ്റു​ന്ന​വ​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കിൽ പോലും.”

ചില​പ്പോ​ഴൊ​ക്കെ, ക്രിസ്‌തീയ സഭയ്‌ക്കു​ള്ളിൽത്തന്നെ നിങ്ങളു​ടെ സഹവാസം ശ്രദ്ധി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രു​ന്നേ​ക്കാം. ഒരു വലിയ കൂട്ടത്തിൽ പലപ്പോ​ഴും മാന്യ​മായ നടത്ത ഇല്ലാത്ത ചില​രെ​ങ്കി​ലും ഉണ്ടായി​രി​ക്കും എന്ന്‌ ബൈബിൾ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 2:20) നിങ്ങളു​ടെ സഭയിലെ ചില യുവജ​നങ്ങൾ ഫലത്തിൽ, ‘കപടക്കാർ’ അല്ലെങ്കിൽ തങ്ങളുടെ യഥാർഥ വ്യക്തി​ത്വം ഒളിച്ചു​വെ​ക്കു​ന്നവർ ആണെന്നു നിങ്ങൾ കണ്ടെത്തു​ന്നെ​ങ്കിൽ എന്തു ചെയ്യണം? (സങ്കീർത്തനം 26:4) അത്തരക്കാ​രു​മാ​യി ചങ്ങാത്തം കൂടു​ന്നത്‌ ഒഴിവാ​ക്കുക. പകരം ധാർമി​ക​മാ​യി ശുദ്ധി​യുള്ള ഒരാളാ​യി നിൽക്കാ​നുള്ള നിങ്ങളു​ടെ ദൃഢതീ​രു​മാ​നത്തെ പിന്താ​ങ്ങു​ന്ന​വരെ നിങ്ങളു​ടെ കൂട്ടു​കാ​രാ​ക്കുക.

ദ്രോ​ഹ​ക​ര​മായ പ്രചാ​ര​ണ​ങ്ങളെ ചെറു​ക്കു​ക

പുസ്‌ത​കങ്ങൾ, മാസി​കകൾ, മ്യൂസിക്‌ വീഡി​യോ​കൾ, വീഡി​യോ ഗെയി​മു​കൾ, സിനി​മകൾ, ഇന്റർനെറ്റ്‌ എന്നിവ​യി​ലൂ​ടെ ഇടതട​വി​ല്ലാ​തെ ഒഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന കാമോ​ദ്ദീ​പ​ക​മായ ചിത്രങ്ങൾ, ലൈം​ഗി​ക​ച്ചു​വ​യുള്ള ഗൂഢാർഥ പ്രയോ​ഗങ്ങൾ എന്നിവ​യിൽനി​ന്നു സ്വയം രക്ഷിക്കാ​നും നിങ്ങൾ ചില നടപടി​കൾ സ്വീക​രി​ക്കേ​ണ്ട​തുണ്ട്‌. മാധ്യ​മങ്ങൾ വിവാ​ഹ​പൂർവ ലൈം​ഗി​ക​തയെ ഗ്ലാമറു​ള്ള​തും ആസ്വാ​ദ്യ​വും യാതൊ​രു അപകട​വു​മി​ല്ലാ​ത്ത​തും ആയി ചിത്രീ​ക​രി​ക്കു​ന്നു. ഫലമോ? മുകളിൽ പരാമർശിച്ച കെൻജി ഇപ്രകാ​രം സമ്മതി​ക്കു​ന്നു: “സെക്‌സി​നെ വളരെ ലാഘവ​ത്തോ​ടെ ചിത്രീ​ക​രി​ച്ച​തും സ്വവർഗ​സം​ഭോ​ഗ​ത്തി​ന്റെ ധ്വനി​യു​ള്ള​തു​മായ ഒരു ഷോ ഞാൻ കാണാ​നി​ട​യാ​യി. ഫലമോ? ഈ കാര്യ​ങ്ങളെ യഹോവ എത്ര ഗൗരവ​ത്തോ​ടെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌ എന്ന കാര്യം ഞാൻ മറന്നു​തു​ടങ്ങി.”

ജനപ്രിയ വിനോ​ദങ്ങൾ പലപ്പോ​ഴും വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ത​യു​ടെ കയ്‌ക്കുന്ന യാഥാർഥ്യ​ങ്ങൾക്കു​മേൽ മൂടു​പ​ട​മി​ടു​ന്നു എന്നതാണ്‌ വാസ്‌തവം. അതേ, ആഗ്രഹി​ക്കാത്ത ഗർഭധാ​ര​ണങ്ങൾ, പക്വത​യെ​ത്തു​ന്ന​തി​നു മുമ്പേ​യുള്ള വിവാ​ഹങ്ങൾ, ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ തുടങ്ങിയ പരിണ​ത​ഫ​ല​ങ്ങളെ അവ തന്ത്രപൂർവം മറച്ചു​വെ​ക്കു​ന്നു. അതു​കൊണ്ട്‌, “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറ”യുന്നതു കേട്ട്‌ വഞ്ചിക്ക​പ്പെ​ട​രുത്‌.—യെശയ്യാ​വു 5:20.

സദൃശ​വാ​ക്യ​ങ്ങൾ 14:15-ലെ വാക്കുകൾ ഓർമി​ക്കുക: “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.” നിങ്ങൾ വായി​ക്കു​മ്പോ​ഴോ ഇന്റർനെ​റ്റിൽ പരതു​മ്പോ​ഴോ ടിവി കാണു​മ്പോ​ഴോ ഒക്കെ ലൈം​ഗിക സൂചക​മാ​യ​തോ ലൈം​ഗിക ആഗ്രഹ​ങ്ങളെ ഉത്തേജി​പ്പി​ക്കു​ന്ന​തോ ആയ ചിത്രങ്ങൾ നിങ്ങളു​ടെ കൺമു​ന്നി​ലെ​ത്തു​ന്നെ​ങ്കിൽ ഉടനടി ആ പുസ്‌തകം അടയ്‌ക്കുക, അല്ലെങ്കിൽ കമ്പ്യൂട്ടർ ഷട്ട്‌ ഡൗൺ ചെയ്യുക, ടിവി ചാനൽ മാറ്റുക! എന്നിട്ട്‌ നിങ്ങളു​ടെ ശ്രദ്ധ ആരോ​ഗ്യാ​വ​ഹ​മായ എന്തെങ്കി​ലും സംഗതി​ക​ളിൽ കേന്ദ്രീ​ക​രി​ക്കുക. (ഫിലി​പ്പി​യർ 4:8) അങ്ങനെ ചെയ്യു​ക​യാ​ണെ​ങ്കിൽ മോശ​മായ ആഗ്രഹങ്ങൾ നിങ്ങളു​ടെ ഉള്ളിൽ വേരി​റ​ങ്ങി​ത്തു​ട​ങ്ങു​ന്ന​തി​നു മുമ്പേ നിങ്ങൾക്ക്‌ അവയെ പിഴു​തെ​റി​യാൻ കഴിയും.—യാക്കോബ്‌ 1:14, 15.

അനുര​ഞ്‌ജ​ന​പ്പെ​ടു​ന്ന​തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾക്കെ​തി​രെ ജാഗ്രത പാലി​ക്കു​ക

നിങ്ങൾ ആരെങ്കി​ലു​മാ​യി ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ന്നു​ണ്ടോ? എങ്കിൽ ജാഗ്രത പാലി​ക്കേണ്ട ആവശ്യ​മുണ്ട്‌. ബൈബിൾ നമുക്ക്‌ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകുന്നു: “ഹൃദയം എല്ലാറ​റി​നെ​ക്കാ​ളും കപടവും വിഷമ​വു​മു​ള്ളത്‌.” (യിരെ​മ്യാ​വു 17:9) സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ലൈം​ഗിക ദുർന​ട​ത്ത​യി​ലേക്കു വഴിവി​ട്ടു​പോ​കുക എളുപ്പ​മാണ്‌. അതു​കൊണ്ട്‌ ന്യായ​മായ മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മുതിർന്ന ഒരു വ്യക്തി​യോ​ടൊ​പ്പ​മോ ധാർമിക മൂല്യ​ങ്ങ​ളുള്ള ഒരു കൂട്ട​ത്തോ​ടൊ​പ്പ​മോ ആയിരി​ക്കു​മ്പോൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടുക. പ്രലോ​ഭ​ന​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന ചുറ്റു​പാ​ടു​ക​ളിൽ നിങ്ങൾ രണ്ടു​പേ​രും ഒറ്റയ്‌ക്കാ​യി​രി​ക്കു​ന്നത്‌ ഒഴിവാ​ക്കുക.

ഒരുപക്ഷേ, നിങ്ങളു​ടെ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രി​ക്കാം, അതു​കൊണ്ട്‌ ചില ശാരീ​രിക സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ഒക്കെ ഉചിത​മാ​ണെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. എങ്കിൽപ്പോ​ലും, ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകുന്നു: “വിവാഹം ഉടൻതന്നെ നടക്കാ​നി​രി​ക്കു​മ്പോൾ സ്‌ത്രീ​ക​ളിൽ ഭൂരി​ഭാ​ഗ​വും, യാഥാ​സ്ഥി​തിക ചുറ്റു​പാ​ടു​ക​ളിൽ ഉള്ളവർപോ​ലും, വിവാ​ഹ​പൂർവ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​താ​യി കാണുന്നു.” c അതു​കൊണ്ട്‌ നിങ്ങളു​ടെ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾക്കു പരിധി​വെ​ക്കുക. വേണ്ടാത്ത ഹൃദയ​വേ​ദ​നകൾ വരുത്തി​വെ​ക്കു​ന്ന​തിൽനി​ന്നു നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കുക.

എന്നാൽ പല യുവജ​ന​ങ്ങ​ളെ​യും, പ്രത്യേ​കിച്ച്‌ കൊച്ചു പെൺകു​ട്ടി​കളെ, നിർബ​ന്ധി​ച്ചോ ബലമാ​യോ ലൈം​ഗി​ക​ബ​ന്ധ​ത്തി​നു വിധേ​യ​രാ​ക്കാ​റുണ്ട്‌ എന്നതു ഞെട്ടി​ക്കുന്ന ഒരു വസ്‌തുത ആയിരു​ന്നേ​ക്കാം. ഒരു പഠനം അനുസ​രിച്ച്‌, “15 വയസ്സിനു മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ട യു.എസ്‌.-ലെ കൗമാ​ര​പ്രാ​യ​ക്കാ​രായ പെൺകു​ട്ടി​ക​ളിൽ 60 ശതമാനം പേർ അതു ചെയ്‌തത്‌ സ്വന്തം ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി​ട്ടാണ്‌.” അതി​ക്ര​മി​കൾ പലപ്പോ​ഴും തങ്ങളുടെ ശക്തി ഉപയോ​ഗിച്ച്‌ ഇരകളെ കീഴട​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 4:1) ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാ​വി​ന്റെ മകനായ അമ്‌നോന്‌ തന്റെ അർധ സഹോ​ദ​രി​യായ താമാ​റി​നോ​ടു “പ്രേമം” തോന്നു​ക​യും അവൻ സൂത്ര​ത്തിൽ അവളെ ബലം പ്രയോ​ഗിച്ച്‌ ലൈം​ഗി​ക​ബ​ന്ധ​ത്തി​നു വിധേ​യ​യാ​ക്കു​ക​യും ചെയ്‌തു എന്ന്‌ ബൈബിൾ പറയുന്നു.—2 ശമൂവേൽ 13:1, 10-16.

എന്നിരു​ന്നാ​ലും ബലാത്സം​ഗ​മോ നിർബ​ന്ധി​ച്ചോ ഭീഷണി​പ്പെ​ടു​ത്തി​യോ ഉള്ള ലൈം​ഗി​ക​ബ​ന്ധ​മോ തടയുക അസാധ്യം ആണെന്ന്‌ ഇതിന്‌ അർഥമില്ല. അപകട​ത്തി​നെ​തി​രെ ജാഗ്ര​ത​യോ​ടെ​യി​രി​ക്കു​ക​യും അനുര​ഞ്‌ജ​ന​പ്പെ​ടേ​ണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ക​യും ഭീഷണി ഉയരു​ന്ന​പക്ഷം പെട്ടെന്ന്‌ നടപടി സ്വീക​രി​ക്കു​ക​യും ചെയ്യു​ന്നത്‌ നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കു​ന്ന​തി​നു വളരെ​യ​ധി​കം സഹായി​ക്കും. d

നിങ്ങളു​ടെ ഹൃദയത്തെ ‘ഏകാ​ഗ്ര​മാ​ക്കുക’

നാം ഇവിടെ ചർച്ച ചെയ്‌ത നിർദേ​ശങ്ങൾ ചാരി​ത്ര​ശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നുള്ള പോരാ​ട്ട​ത്തിൽ നിങ്ങളെ സഹായി​ക്കു​മെന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു. എന്നാൽ ആത്യന്തി​ക​മാ​യി നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താണോ അതാണ്‌ നിങ്ങളു​ടെ പെരു​മാ​റ്റത്തെ നിർണ​യി​ക്കുക. “പരസംഗം . . . ഹൃദയ​ത്തിൽ നിന്നു പുറ​പ്പെ​ട്ടു​വ​രു​ന്നു” എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (മത്തായി 15:19) അതു​കൊണ്ട്‌ ഈ അതി​പ്ര​ധാന സംഗതി​യിൽ നിങ്ങൾ ‘അർധഹൃ​ദ​യ​മു​ള്ള​വ​രോ’ (ഉദാസീ​ന​രോ) ‘ഇരുഹൃ​ദ​യ​മു​ള്ള​വ​രോ’ (കാപട്യ​മു​ള്ളവർ) ആയിരി​ക്കാ​നുള്ള ചായ്‌വി​നെ ചെറു​ത്തു​നിൽക്കേ​ണ്ട​തുണ്ട്‌.—സങ്കീർത്തനം 12:2NW; 119:113, NW.

നിങ്ങളു​ടെ ദൃഢതീ​രു​മാ​നം ദുർബ​ല​മാ​കു​ന്ന​താ​യോ നിങ്ങളു​ടെ ഹൃദയ​ത്തിൽ ഒരു ഏറ്റുമു​ട്ടൽ നടക്കു​ന്ന​താ​യോ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നു​ന്നെ​ങ്കിൽ “നിന്റെ നാമത്തെ ഭയപ്പെ​ടു​വാൻ എന്റെ ഹൃദയത്തെ ഏകാ​ഗ്ര​മാ​ക്കേ​ണമേ” എന്ന്‌ ദൈവ​ത്തോട്‌ അപേക്ഷിച്ച ദാവീ​ദി​നെ​പ്പോ​ലെ നിങ്ങളും പ്രാർഥി​ക്കുക. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (സങ്കീർത്തനം 86:11) എന്നിട്ട്‌, ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പഠിച്ചു​കൊ​ണ്ടും പഠിച്ചതു ബാധക​മാ​ക്കി​ക്കൊ​ണ്ടും നിങ്ങളു​ടെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. (യാക്കോബ്‌ 1:22) ലിഡിയ ഇപ്രകാ​രം പറയുന്നു: “‘ദുർന്ന​ട​പ്പു​കാ​രൻ, അശുദ്ധൻ ഇവർക്കു ആർക്കും ദൈവ​ത്തി​ന്റെ രാജ്യ​ത്തിൽ അവകാ​ശ​മില്ല’ എന്ന വസ്‌തു​തയെ കുറിച്ച്‌ എല്ലായ്‌പോ​ഴും ഓർക്കു​ന്നത്‌ ലൈം​ഗിക പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാ​നുള്ള പ്രേരണ എനിക്കു നൽകുന്നു.”—എഫെസ്യർ 5:5.

വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​കത ഒഴിവാ​ക്കുക എളുപ്പ​മ​ല്ലാ​യി​രി​ക്കാം. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ ചാരി​ത്ര​ശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നും അനേകം ഹൃദയ​വേ​ദ​ന​ക​ളിൽനി​ന്നും ക്ലേശങ്ങ​ളിൽനി​ന്നും നിങ്ങ​ളെ​യും മറ്റുള്ള​വ​രെ​യും സംരക്ഷി​ക്കാ​നും കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 5:8-12. (g04 8/22)

[അടിക്കു​റി​പ്പു​കൾ]

a പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

c യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ 29-ാം അധ്യായം കാണുക.

d ഇക്കാര്യത്തിൽ സഹായം ലഭ്യമാ​ക്കുന്ന ചില നിർദേ​ശങ്ങൾ ഞങ്ങളുടെ 1995 ആഗസ്റ്റ്‌ 22, 2004 ജൂലൈ 8 എന്നീ ലക്കങ്ങളി​ലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .” എന്ന പംക്തി​യി​ലെ “ലൈം​ഗി​കോ​പ​ദ്രവം—എനിക്ക്‌ സ്വയം എങ്ങനെ സംരക്ഷി​ക്കാ​നാ​വും?” “എന്നോ​ടുള്ള ഈ മോശ​മായ പെരു​മാ​റ്റം എങ്ങനെ തടയാം?” എന്നീ ലേഖന​ങ്ങ​ളിൽ കാണാൻ കഴിയും.

[17-ാം പേജിലെ ചിത്രം]

നിങ്ങളുടെ വികാ​രങ്ങൾ മാതാ​പി​താ​ക്ക​ളു​മാ​യി ചർച്ച ചെയ്യു​ന്നത്‌ ചാരി​ത്ര​ശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ നിങ്ങളെ സഹായി​ക്കും

[18-ാം പേജിലെ ചിത്രം]

ധാർമിക മൂല്യ​ങ്ങ​ളുള്ള ഒരു കൂട്ട​ത്തോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ന്നത്‌ സംരക്ഷ​ണ​മാ​യി​രി​ക്കും