വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒളിമ്പിക്‌സ്‌ ജന്മനാട്ടിൽ തിരിച്ചെത്തുന്നു

ഒളിമ്പിക്‌സ്‌ ജന്മനാട്ടിൽ തിരിച്ചെത്തുന്നു

ഒളിമ്പി​ക്‌സ്‌ ജന്മനാ​ട്ടിൽ തിരി​ച്ചെ​ത്തു​ന്നു

പുരാ​വ​സ്‌തു ഗവേഷ​ക​രു​ടെ മൺവെ​ട്ടി​യും കോരി​ക​യും ഒളിമ്പിക്‌ മത്സരങ്ങൾ ആധുനി​ക​നാ​ളിൽ പുനർജ​നി​ക്കു​ന്ന​തി​നു വഴി​യൊ​രു​ക്കി. ഗ്രീസി​ലെ പുരാതന ഒളിമ്പി​യ​യിൽ നടന്ന കണ്ടെത്ത​ലു​ക​ളിൽ ആവേശ​ഭ​രി​ത​നായ ബാരൺ പിയറേ ദെ കുബേർത്താങ്‌ എന്ന ഫ്രഞ്ചു​കാ​രൻ, ആ മത്സരങ്ങൾക്ക്‌ എങ്ങനെ​യും പുതു​ജീ​വൻ നൽകാ​നുള്ള ശ്രമങ്ങൾ തുടങ്ങി. അതിന്റെ ഫലമായി, 1896-ൽ ആദ്യത്തെ ആധുനി​ക​കാല ഒളിമ്പി​ക്‌സ്‌ ഏഥൻസിൽ സംഘടി​പ്പി​ക്ക​പ്പെട്ടു.

2004-നു തൊട്ടു​മു​മ്പുള്ള വർഷങ്ങ​ളിൽ, ജന്മനാ​ട്ടി​ലേ​ക്കുള്ള ഒളിമ്പി​ക്‌സി​ന്റെ തിരി​ച്ചു​വ​ര​വി​നു വഴി​യൊ​രു​ക്കുന്ന നിരവധി നിർമാണ പ്രവർത്ത​നങ്ങൾ ഏഥൻസിൽ തകൃതി​യാ​യി നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ ഗ്രീസി​ന്റെ ഈ തലസ്ഥാന നഗരം വിസ്‌തൃ​ത​മായ ഒരു നിർമാണ സ്ഥലം പോലെ കാണ​പ്പെട്ടു.

XXVIII ഒളിമ്പ്യാഡ്‌ എന്ന ഔദ്യോ​ഗിക നാമത്തിൽ അറിയ​പ്പെ​ടുന്ന 2004-ലെ ഒളിമ്പിക്‌ മത്സരങ്ങൾ ആഗസ്റ്റ്‌ 13 മുതൽ 29 വരെയുള്ള ദിവസ​ങ്ങ​ളിൽ ഏഥൻസിൽ നടത്താ​നാണ്‌ നിശ്ചയി​ച്ചി​രി​ക്കു​ന്നത്‌. മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടി​ല്ലാ​ത്ത​വി​ധം 201 രാജ്യ​ങ്ങ​ളിൽ നിന്നുള്ള ഏകദേശം 10,000 കായി​ക​താ​രങ്ങൾ 28 ഇനം സ്‌പോർട്‌സു​ക​ളിൽ മത്സരി​ക്കും. 38 സ്ഥലങ്ങളി​ലാ​യി നടത്തുന്ന ഈ സ്‌പോർട്‌സു​ക​ളിൽ പങ്കെടു​ക്കുന്ന താരങ്ങളെ 300-ലധികം മെഡൽദാന ചടങ്ങുകൾ കാത്തി​രി​ക്കു​ന്നു. നിതാന്ത ജാഗ്രത പാലി​ക്കുന്ന ഏകദേശം 55,000 സുരക്ഷാ ഉദ്യോ​ഗ​സ്ഥ​രോ​ടുള്ള ബന്ധത്തിൽ 21,500-ഓളം വരുന്ന മാധ്യമ പ്രവർത്ത​ക​രു​ടെ എണ്ണം നിഷ്‌പ്ര​ഭ​മാ​കും.

ഒരു ഹർഡിൽ മത്സരം

ഒളിമ്പിക്‌ മത്സരങ്ങളെ അവയുടെ മാതൃ​ദേ​ശ​ത്തേക്ക്‌ ആകർഷി​ക്കാ​നാ​യി ഏഥൻസ്‌ ഏറെക്കാ​ലം പണി​പ്പെട്ടു. ആധുനിക ഒളിമ്പി​ക്‌സി​ന്റെ ശതാബ്ദി ആഘോ​ഷിച്ച 1996 എന്ന വർഷം, സ്വന്തനാ​ട്ടി​ലേ​ക്കുള്ള ഒളിമ്പി​ക്‌സി​ന്റെ മടങ്ങി​വ​ര​വി​നു പറ്റിയ സമയമാ​ണെന്നു തോന്നു​ക​യും ചെയ്‌തു.

എന്നിരു​ന്നാ​ലും, ആ വർഷം ഒളിമ്പി​ക്‌സി​നു വേദി​യൊ​രു​ക്കു​ന്ന​തി​നുള്ള അനുമതി നേടി​യെ​ടു​ക്കാൻ ഏഥൻസ്‌ നടത്തിയ ശ്രമം വിജയി​ച്ചില്ല. മത്സരത്തി​ന്റെ തിര​ക്കേ​റിയ രണ്ട്‌ ആഴ്‌ച​ക​ളിൽ ആവശ്യ​മാ​യി വരുന്ന വർധിച്ച ഗതാഗത-വാർത്താ​വി​നി​മയ സൗകര്യ​ങ്ങ​ളു​ടെ​യും മറ്റും അഭാവ​മാ​യി​രു​ന്നു കാരണ​മാ​യി ചൂണ്ടി​ക്കാ​ട്ടി​യത്‌.

ഈ തിരസ്‌ക​രണം ഗ്രീസി​നെ​യും അതിന്റെ തലസ്ഥാ​ന​ത്തെ​യും ഞെട്ടി​ച്ചെ​ങ്കി​ലും അത്‌ ആ ജനതയെ കർമനി​ര​ത​രാ​ക്കി. പ്രശ്‌നം പരിഹ​രി​ക്കു​മെന്ന്‌ ഏഥൻസ്‌ പ്രതി​ജ്ഞ​യെ​ടു​ത്തു. 1997-ൽ വിദഗ്‌ധ​മായ ചില ആസൂ​ത്ര​ണ​ങ്ങ​ളു​മാ​യി ഈ നഗരം 2004 ഒളിമ്പി​ക്‌സിന്‌ ആതിഥ്യ​മ​രു​ളാ​നുള്ള അനുമ​തി​ക്കാ​യി ഒരിക്കൽക്കൂ​ടി ശ്രമം നടത്തി. സദു​ദ്ദേ​ശ്യ​ത്തോ​ടെ​യുള്ള ആ ശ്രമം വിജയം കണ്ടു.

നഗരത്തി​ന്റെ മുഖച്ഛായ മാറ്റാ​നാ​യി ഏഥൻസ്‌ അരയും തലയും മുറുക്കി രംഗത്തു​വന്നു. മത്സരങ്ങൾക്ക്‌ ആതിഥ്യം വഹിക്കാ​നുള്ള അഭിവാഞ്‌ഛ എങ്ങും അഭൂത​പൂർവ​മായ വികസന പ്രവർത്ത​ന​ങ്ങൾക്കു വഴി​തെ​ളി​ച്ചു. സേവന സൗകര്യ​ങ്ങൾ വിപു​ലീ​ക​രി​ക്കാ​നും റോഡു​ക​ളും മത്സരത്തി​നുള്ള കളിക്ക​ള​ങ്ങ​ളും നിർമി​ക്കാ​നു​മുള്ള പണികൾ ആരംഭി​ച്ചു. വേനൽക്കാ​ലത്തെ ചുട്ടു​പൊ​ള്ളുന്ന വാരാ​ന്ത​ങ്ങ​ളിൽ പോലും കുഴിക്കൽ യന്ത്രങ്ങ​ളും ക്രെയി​നു​ക​ളും മനുഷ്യ​രും തകൃതി​യാ​യി പണി​യെ​ടു​ക്കു​ന്നത്‌ എവി​ടെ​യും കാണാൻ കഴിയു​മാ​യി​രു​ന്നു.

2001 മാർച്ചിൽ ഏഥൻസി​ലെ പുതിയ രാജ്യാ​ന്തര വിമാ​ന​ത്താ​വ​ള​ത്തിൽ കന്നിവി​മാ​നം പറന്നി​റങ്ങി—ഈ വിഭാ​ഗ​ത്തി​ലുള്ള ഒരു ഒന്നാം​കിട വിമാ​ന​ത്താ​വ​ള​മാ​യി​രു​ന്നു അത്‌. മൊത്തം 120 കിലോ​മീ​റ്റർ ദൈർഘ്യം വരുന്ന പുതിയ റോഡു​കൾ നിർമി​ക്കാൻ പരിപാ​ടി ഇടുക​യും നിലവി​ലു​ള്ള​തിൽ 90 കിലോ​മീ​റ്റർ റോഡു​കൾ പുതു​ക്കി​പ്പ​ണി​യാൻ നിശ്ചയി​ക്കു​ക​യും ചെയ്‌തി​രു​ന്നു. സുഗമ​മായ ഗതാഗതം മുൻനി​റു​ത്തി, പുതിയ റോഡു​ക​ളു​ടെ ശൃംഖ​ല​യിൽ ഏതാണ്ട്‌ 40 ഫ്‌ളൈ ഓവറു​ക​ളും ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. 24 കിലോ​മീ​റ്റർ ദൂരം വരുന്ന തെരുവു റെയിൽപ്പാത കൂട്ടി​ച്ചേർക്കാൻ സൗകര്യ​മുള്ള പുതിയ ഭൂഗർഭ പാതകൾ നിർമി​ക്ക​പ്പെട്ടു. ട്രാഫി​ക്കി​ന്റെ ഗതി തിരി​ച്ചു​വി​ടാ​നും അന്തരീക്ഷ മലിനീ​ക​രണം കുറയ്‌ക്കാ​നു​മാ​യി ധാരാളം ആധുനിക സ്റ്റേഷനു​കൾ സഹിതം 32 കിലോ​മീ​റ്റർ ദൂരം വരുന്ന ഭൂഗർഭ റെയിൽപ്പാ​ത​യ്‌ക്കും രൂപം നൽകി.

ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, ഹരിതാ​ഭ​മായ ഭൂപ്ര​ദേ​ശ​ങ്ങ​ളും ശുചി​ത്വ​മേ​റിയ ചുറ്റു​പാ​ടും നൂതന​മായ ഗതാഗത സംവി​ധാ​ന​വും ഉള്ള ഒരു പുതു​പു​ത്തൻ നഗരമാ​യി പ്രത്യ​ക്ഷ​പ്പെ​ടാൻ ചുരു​ങ്ങിയ വർഷങ്ങ​ളിൽ ഏഥൻസ്‌ പരി​ശ്ര​മി​ച്ചു. “മത്സരങ്ങ​ളിൽ സംബന്ധിച്ച ശേഷം, ഈ നഗരം മുമ്പത്തെ ഏഥൻസ്‌ ആണെന്ന്‌ ഒരാളു​പോ​ലും പറയു​ക​യില്ല,” ഇന്റർനാ​ഷണൽ ഒളിമ്പിക്‌ കമ്മറ്റി​യു​ടെ (ഐഒസി) പ്രസി​ഡ​ന്റായ ഷാക്‌ റോഹ പറഞ്ഞു.

ഒരു മാര​ത്തോൺ തയ്യാ​റെ​ടുപ്പ്‌

ഒളിമ്പി​ക്‌സി​ന്റെ ഉദ്‌ഘാ​ടന ചടങ്ങി​നുള്ള ദിവസം സമീപി​ക്കവേ, വേലയു​ടെ ഗതി​വേ​ഗ​വും വർധിച്ചു. ഐഒസി പ്രസി​ഡന്റ്‌ റോഹ, നിർമാണ പ്രവർത്ത​ന​ങ്ങ​ളു​ടെ​യും ഒരുക്ക​ങ്ങ​ളു​ടെ​യും പുരോ​ഗ​തി​യെ ഗ്രീസി​ലെ പരമ്പരാ​ഗത നൃത്തമായ സർറ്റാ​ക്കി​യോട്‌ ഉപമിച്ചു. പാതി തമാശ​യോ​ടെ അദ്ദേഹം പറഞ്ഞു: “ഇതിനെ സർറ്റാ​ക്കി​യോട്‌ ഉപമി​ക്കാ​നാണ്‌ എനിക്കു തോന്നു​ന്നത്‌. തുടക്കം വളരെ സാവധാ​ന​ത്തി​ലാണ്‌, പിന്നെ തുടർച്ച​യാ​യി വേഗം കൂട്ടുന്നു, ഒടുക്കം ആകു​മ്പോ​ഴേ​ക്കും നമുക്ക്‌ അതിന്റെ ഒപ്പം എത്താൻ കഴിയാ​താ​കും.”

ആ വിലയി​രു​ത്തൽ എത്ര ശരിയാ​യി​രു​ന്നു! ഒളിമ്പിക്‌ ഗ്രാമം—“ഒളിമ്പി​ക്‌സി​നുള്ള ഒരുക്ക​വു​മാ​യി ബന്ധപ്പെട്ട പരി​ശ്ര​മ​ങ്ങ​ളു​ടെ​യെ​ല്ലാം അസ്‌തി​വാ​രം”—ഏഥൻസി​ന്റെ വടക്കുള്ള ഒരു നാട്ടിൻപു​റത്ത്‌ ഒറ്റ രാത്രി​കൊ​ണ്ടെ​ന്ന​പോ​ലെ​യാണ്‌ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. ഒളിമ്പി​ക്‌സിൽ പങ്കെടു​ക്കുന്ന ഏതാണ്ട്‌ 16,000 കായി​ക​താ​ര​ങ്ങൾക്കും ടീം ഭാരവാ​ഹി​കൾക്കും താമസി​ക്കാ​നുള്ള ഈ സംവി​ധാ​നം, ഗ്രീസ്‌ ഏറ്റെടു​ത്തി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ ഭവനപ​ദ്ധ​തി​യാണ്‌. മത്സരങ്ങൾക്കു ശേഷം അവ ഏകദേശം 10,000 നഗരവാ​സി​ക​ളു​ടെ ഭവനങ്ങ​ളാ​യി​ത്തീ​രും.

മത്സരത്തി​ന്റെ സംഘാ​ടകർ ആധുനിക ഒളിമ്പി​ക്‌സി​ന്റെ പൂർവ​കാല ചരി​ത്ര​ത്തി​നു ശ്രദ്ധ നൽകാ​തി​രു​ന്നില്ല. പുരാതന ഒളിമ്പി​യ​യിൽ ചില ചടങ്ങുകൾ ഉണ്ടായി​രി​ക്കും. മത്സര​ത്തോ​ടൊ​പ്പം നടത്ത​പ്പെ​ടുന്ന ഒളിമ്പിക്‌ സാംസ്‌കാ​രിക ചടങ്ങു​ക​ളിൽ സുപ്ര​ധാ​ന​മായ മറ്റു പുരാ​വ​സ്‌തു​ഗ​വേഷണ സ്ഥലങ്ങളും പ്രദീ​പ്‌ത​മാ​ക്ക​പ്പെ​ടും. കീർത്തി​കേട്ട മാര​ത്തോൺ യുദ്ധം നടന്ന സ്ഥലത്തി​ന​ടു​ത്താ​യി ഒരു പുതിയ വള്ളംകളി കേന്ദ്രം നിർമി​ച്ചി​ട്ടുണ്ട്‌. മാര​ത്തോൺ ഓട്ടക്കാർക്ക്‌, തങ്ങൾ ആ പഴയ ഓട്ടം ഓടി​യ​താ​യി അഭിമാ​നി​ക്കാ​നും കഴിയും. കാരണം ഐതി​ഹ്യം അനുസ​രിച്ച്‌, പേർഷ്യ​രു​ടെ തോൽവി പ്രസി​ദ്ധ​മാ​ക്കാ​നാ​യി പൊതു​യു​ഗ​ത്തി​നു മുമ്പ്‌ 490-ൽ മാര​ത്തോ​ണിൽനിന്ന്‌ ഏഥൻസി​ലേക്ക്‌ 42 കിലോ​മീ​റ്റർ ദൂരം ഓടിയ അഥീനി​യൻ പട്ടാള​ക്കാ​രൻ ഉപയോ​ഗിച്ച അതേ വഴി തന്നെയാണ്‌ മത്സരത്തി​ന്റെ സംഘാ​ടകർ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌.

ഈ ഇനത്തിൽ സ്വർണം നേടി​യി​രി​ക്കു​ന്നത്‌ . . .

മത്സരങ്ങ​ളു​ടെ ഉദ്‌ഘാ​ടന ചടങ്ങിന്റെ സമയത്ത്‌, 75,000 ഇരിപ്പി​ടങ്ങൾ നിറഞ്ഞ ഒളിമ്പിക്‌ സ്റ്റേഡിയം വെടി​ക്കെ​ട്ടി​ന്റെ ദീപ​പ്ര​ഭ​യിൽ മുങ്ങി​നിൽക്കും. നവീക​രി​ക്ക​പ്പെട്ട ഈ സ്റ്റേഡിയം അനേകരെ സംബന്ധി​ച്ചും ഏഥൻസി​ലെ ഒളിമ്പി​ക്‌സി​നാ​യി പണിക​ഴി​പ്പി​ക്ക​പ്പെട്ട നിർമി​തി​ക​ളി​ലെ “മാണി​ക്യ​ക്കല്ല്‌” ആണ്‌. സുപ്ര​സിദ്ധ സ്‌പാ​നീഷ്‌ വാസ്‌തു​ശിൽപ്പി സാന്റ്യാ​ഗോ കാലാ​ട്രാ​വാ ആവിഷ്‌ക​രിച്ച്‌ രൂപകൽപ്പന ചെയ്‌ത മേൽക്കൂ​ര​യാണ്‌ ഈ സ്റ്റേഡി​യത്തെ അതുല്യ​മാ​ക്കു​ന്നത്‌.

16,000 ടൺ ഭാരം വരുന്ന സ്‌ഫടി​ക​പാ​ളി​കൾകൊ​ണ്ടു നിർമി​ച്ചി​രി​ക്കുന്ന എഞ്ചിനീ​യ​റി​ങ്ങി​ലെ അത്ഭുതം എന്നു വിശേ​ഷി​പ്പി​ക്കാ​വുന്ന ഈ മേൽത്ത​ട്ടി​ന്റെ വിസ്‌തീർണം 10,000 ചതുരശ്ര മീറ്ററാണ്‌. 304 മീറ്റർ വിരി​വും 80 മീറ്റർ ഉയരവു​മുള്ള—ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി തുറമുഖ പാലത്തി​ന്റെ ഏകദേശം മൂന്നിൽ രണ്ട്‌ വലുപ്പം വരുന്ന—രണ്ടു ഭീമാ​കാര കമാനങ്ങൾ അവയെ താങ്ങി​നി​റു​ത്തും! കമാനങ്ങൾ നിർമി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന, 9,000-ത്തിനും 10,000-ത്തിനും ഇടയ്‌ക്ക്‌ ടൺ ഭാരമുള്ള ഓരോ സ്റ്റീൽ കുഴലു​കൾക്കും, “ഒരു ബസ്സിനു കടന്നു​പോ​കാൻ മാത്രം വലുപ്പ​മുണ്ട്‌” എന്ന്‌ നിർമാ​ണ​ത്തിൽ പങ്കുവ​ഹി​ക്കുന്ന ഒരു വിദഗ്‌ധൻ അഭി​പ്രാ​യ​പ്പെട്ടു. മേൽക്കൂ​ര​യു​ടെ മൊത്തം ഭാരം, പാരീ​സി​ലെ ഈഫൽ ഗോപു​ര​ത്തി​ന്റെ ഇരട്ടി വരു​മെന്ന്‌ കരുത​പ്പെ​ടു​ന്നു.

ഇതു​പോ​ലൊ​രു കൂറ്റൻ മേൽക്കൂ​ര​യു​ടെ ആവശ്യം എന്താണ്‌? കത്തിജ്വ​ലി​ക്കുന്ന കതി​രോൻ ആഗസ്റ്റിൽ ഏഥൻസി​നെ ചുട്ടു​പൊ​ള്ളി​ക്കു​മെന്ന കാര്യം ഓർക്കുക! സ്‌ഫടി​ക​പാ​ളി​കൾക്ക്‌ സൂര്യ​പ്ര​കാ​ശ​ത്തി​ന്റെ 60 ശതമാ​ന​വും പ്രതി​ഫ​ലി​പ്പി​ച്ചു​ക​ള​യുന്ന ഒരു പ്രത്യേക ആവരണം ഉണ്ട്‌. എന്നാൽ ഇതിനു മറ്റു കാരണ​ങ്ങ​ളും ഉണ്ട്‌. ഈ മത്സരത്തെ ശരിക്കും ഒരു ചരി​ത്ര​സം​ഭവം ആക്കാൻ ലക്ഷ്യം​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മേൽക്കൂര രൂപകൽപ്പന ചെയ്‌തത്‌. ഗ്രീസി​ലെ മുൻ സാംസ്‌കാ​രിക മന്ത്രി​യായ എവാഞ്ച​ലോസ്‌ വെന്യി​സെ​ലോസ്‌ പറഞ്ഞ​പ്ര​കാ​രം “ഇത്‌ ഏഥൻസ്‌ ഒളിമ്പിക്‌ മത്സരത്തി​ന്റെ പ്രതീ​ക​വും വാസ്‌തു​ശിൽപ്പ രംഗത്തെ പ്രൗഢ​മായ നാഴി​ക​ക്ക​ല്ലും ആണ്‌.”

സമാപന ചടങ്ങു കഴിയു​മ്പോൾ ഈ സവി​ശേ​ഷ​ത​ക​ളെ​ല്ലാം, ഗംഭീ​ര​മായ ഇത്തരം ഒരു പരിപാ​ടിക്ക്‌ ആതിഥ്യം വഹിക്കാൻ വേണ്ടിവന്ന കഠിനാ​ധ്വാ​ന​ത്തി​ന്റെ ഒരു സ്‌മാ​ര​ക​മാ​യി അവശേ​ഷി​ക്കും. ഒളിമ്പി​ക്‌സി​നാ​യി പടുത്തു​യർത്തിയ മുഴു സംരം​ഭ​ങ്ങ​ളും നഗരജീ​വി​തം മെച്ച​പ്പെ​ടു​ത്തു​മെന്ന്‌ ഏഥൻസു​കാർ പ്രതീ​ക്ഷി​ക്കു​ന്നു. ഇനിയുള്ള എല്ലാ വെല്ലു​വി​ളി​ക​ളെ​യും എന്നത്തെ​യും പോലെ തന്നെ തുടർന്നും അവർ ചുവടു തെറ്റാതെ നേരി​ടും—സർറ്റാക്കി നർത്തകരെ പോലെ. (g04 8/8)

[27-ാം പേജിലെ ചതുരം]

ആദർശങ്ങൾ വെല്ലു​വി​ളി​ക്ക​പ്പെ​ടു​ന്നു

ഒളിമ്പി​ക്‌സി​ന്റെ സംഘാ​ടകർ, ഈ മത്സര​ത്തോ​ടു ബന്ധപ്പെട്ട ഉത്‌കൃഷ്ട ലക്ഷ്യങ്ങൾക്ക്‌—“സദാചാ​ര​നി​ഷ്‌ഠ​യിൽ അധിഷ്‌ഠി​ത​മായ കായി​ക​വൈ​ദ​ഗ്‌ധ്യ പരി​ശോ​ധന, വിനോ​ദം, സമാധാ​നം, സംസ്‌കാ​രം, വിദ്യാ​ഭ്യാ​സം” എന്നിവ​യ്‌ക്ക്‌—ഊന്നൽ നൽകാൻ ആഗ്രഹി​ക്കു​ന്നു. എന്നാൽ നാണയ​ത്തി​ന്റെ മറുവ​ശത്ത്‌, രാഷ്‌ട്രീ​യ​വും ദേശി​യ​വാ​ദ​വും കച്ചവട​ലാ​ക്കും അഴിമ​തി​യും നിറഞ്ഞു​നിൽക്കു​ന്നു.

മത്സരങ്ങ​ളു​ടെ സ്‌പോൺസർഷി​പ്പി​നെ വിപണ​ന​ത്തി​നാ​യുള്ള ഒന്നാന്തരം ഉപകര​ണ​മാ​ക്കി​ക്കൊണ്ട്‌, ടെലി​വി​ഷൻ പ്രേക്ഷ​ക​രു​ടെ ഒരു കുത്തൊ​ഴു​ക്കും പരസ്യ​ക്കാ​രിൽ നിന്നുള്ള അത്യാ​കർഷ​ക​മായ കരാറു​ക​ളും സൃഷ്ടിച്ച ചരി​ത്ര​മാണ്‌ ഒളിമ്പി​ക്‌സി​നു​ള്ളത്‌. ഓസ്‌​ട്രേ​ലി​യൻ ഗവേഷ​ക​നായ മറി ഫിലി​പ്‌സ്‌ പറയുന്നു: “ഇന്ന്‌ ഒളിമ്പി​ക്‌സ്‌ ഒരു വമ്പൻ വ്യാപാ​ര​മാണ്‌, വാണി​ജ്യ​വു​മാ​യി ബന്ധപ്പെട്ട തന്ത്രപ​ര​മായ കരുനീ​ക്ക​ങ്ങ​ളാണ്‌ അനേകം തീരു​മാ​ന​ങ്ങ​ളു​ടെ​യും പിന്നി​ലു​ള്ളത്‌.”

വേറെ ചിലരാ​കട്ടെ മത്സരങ്ങ​ളിൽ പ്രതി​ഫ​ലി​ക്കുന്ന നഗ്നമായ ദേശീ​യ​ത​യ്‌ക്കെ​തി​രെ മുറവി​ളി കൂട്ടുന്നു. മത്സരങ്ങൾക്കി​ട​യി​ലെ പോരാ​ട്ട​ങ്ങൾക്കും യുദ്ധത്തി​നും തടയി​ടാൻ ഒരു ഒളിമ്പി​ക്‌സ്‌ യുദ്ധവി​രാമ പ്രസ്ഥാനം കൊണ്ടു​വ​രാ​നുള്ള ശ്രമവും നടക്കു​ന്നുണ്ട്‌. എന്നാൽ, സംഘട്ട​ന​ങ്ങൾക്കുള്ള അടിസ്ഥാന കാരണങ്ങൾ നീക്കം ചെയ്യ​പ്പെ​ട്ടി​ട്ടില്ല എന്നിരി​ക്കെ ഇത്തരം നടപടി​കൾ വെറും ജലരേ​ഖ​ക​ളാ​യി മാറുന്നു. “ഈ മത്സരങ്ങൾ രാഷ്‌ട്രീയ വ്യവഹാ​ര​ങ്ങൾക്കുള്ള ഒരു വേദി​യാണ്‌,” ശാസ്‌ത്ര പ്രൊ​ഫ​സ​റായ ബ്രയൻ മാർട്ടിൻ കുറി​ക്കൊ​ണ്ടു. അദ്ദേഹം ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ഒളിമ്പി​ക്‌സിൽ, കായി​ക​താ​രങ്ങൾ തമ്മിലുള്ള മത്സരം രാഷ്‌ട്രങ്ങൾ തമ്മിലുള്ള മത്സരമാ​യി പരിണ​മി​ക്കു​ന്നു. ഏതെങ്കി​ലു​മൊ​രു രാജ്യം മത്സരത്തിൽ നിന്നു വിട്ടു​നി​ന്നാൽ, അവിടത്തെ കളിക്കാർക്കും അതിൽ പങ്കെടു​ക്കാൻ കഴിയില്ല. ദേശീ​യ​ഗാ​ന​ത്തി​ന്റെ​യും പതാക​യു​ടെ​യും അകമ്പടി​യോ​ടെ ജേതാ​ക്കളെ ആദരി​ച്ചു​കൊണ്ട്‌ അവരുടെ വിജയ​ങ്ങൾക്ക്‌ ദേശീയ വിജയ​ങ്ങ​ളു​ടെ പരി​വേഷം നൽകുന്നു . . . അധികാ​ര​ത്തി​നും പ്രതാ​പ​ത്തി​നും വേണ്ടി പോരാ​ടുന്ന രാഷ്‌ട്ര​ങ്ങൾക്കും മത്സരി​ക്കുന്ന വ്യക്തി​കൾക്കും അക്രമം അഴിച്ചു​വി​ടു​ന്ന​തി​നുള്ള ഒരു വേദി​യാ​യി [ഒളിമ്പി​ക്‌സ്‌] മാറി​യി​രി​ക്കു​ന്നു. . . . സമാധാ​നം കൈവ​രു​ത്തുക എന്ന ആദിമ ലക്ഷ്യം ഒരു യാഥാർഥ്യ​മാ​ക്കി മാറ്റു​ന്ന​തിൽ ഒളിമ്പിക്‌ പ്രസ്ഥാനം അമ്പേ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.”

[27-ാം പേജിലെ ചിത്രങ്ങൾ]

ഏഥൻസ്‌ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ കോം​പ്ല​ക്‌സ്‌

2004-ലെ മെഡലി​ന്റെ മാതൃക

[കടപ്പാട്‌]

മുകളിൽനിന്നെടുത്ത ചിത്രം: AP Photo/Thanassis Stavrakis; മെഡലി​ന്റെ മാതൃക: © ATHOC

[28-ാം പേജിലെ ചിത്രങ്ങൾ]

ഏഥൻസ്‌ മെട്രോ

ഏഥൻസ്‌ രാജ്യാ​ന്തര വിമാ​ന​ത്താ​വ​ളം

[കടപ്പാട്‌]

© ATHOC

[29-ാം പേജിലെ ചിത്രങ്ങൾ]

പണി പുരോ​ഗ​മി​ക്കുന്ന ഒളിമ്പിക്‌ ഗ്രാമം

ഏഗിയസ്‌ കോസ്‌മാസ്‌ സെയി​ലിങ്‌ സെന്റർ

[കടപ്പാട്‌]

© ATHOC/ഫോട്ടോ: K. Vergas

[29-ാം പേജിലെ ചിത്രം]

ഒളിമ്പിക്‌ സ്‌റ്റേ​ഡി​യ​ത്തി​ന്റെ മേൽക്കൂര പണിയു​ന്നു

[29-ാം പേജിലെ ചിത്രം]

മേൽക്കൂരയുടെ ഒരു ചെറിയ മാതൃക

[കടപ്പാട്‌]

© ATHOC

[29-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© ATHOC