വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം യഥാർഥത്തിൽ കുട്ടികളെ കുറിച്ച്‌ കരുതലുള്ളവനാണോ?

ദൈവം യഥാർഥത്തിൽ കുട്ടികളെ കുറിച്ച്‌ കരുതലുള്ളവനാണോ?

ബൈബി​ളി​ന്റെ വീക്ഷണം

ദൈവം യഥാർഥ​ത്തിൽ കുട്ടി​കളെ കുറിച്ച്‌ കരുത​ലു​ള്ള​വ​നാ​ണോ?

ഓരോ വർഷവും ദശലക്ഷ​ക്ക​ണ​ക്കി​നു കുട്ടികൾ ചൂഷണ​ത്തി​നും മൃഗീ​യ​മായ ആക്രമ​ണ​ങ്ങൾക്കും ദുഷ്‌പെ​രു​മാ​റ്റ​ത്തി​നും ഇരയാ​കു​ന്നു. അനേക​രും അപകടം നിറഞ്ഞ ചുറ്റു​പാ​ടു​ക​ളിൽ അടിമ​കളെ പോലെ പണി​യെ​ടു​ക്കു​ന്നു. മറ്റു ചിലരെ തട്ടി​ക്കൊ​ണ്ടു​പോ​യി യോദ്ധാ​ക്ക​ളോ ബാല​വേ​ശ്യ​ക​ളോ ആക്കിത്തീർക്കു​ന്നു. കൂടാതെ, അടുത്ത ബന്ധുക്ക​ളിൽനി​ന്നുള്ള ലൈം​ഗിക പീഡന​ങ്ങ​ളും ഹീനമായ മറ്റു ചെയ്‌തി​ക​ളും അനേകം കുട്ടി​ക​ളു​ടെ ജീവി​ത​ത്തിൽ കനൽ കോരി​യി​ട്ടി​ട്ടുണ്ട്‌.

കുട്ടി​ക​ളു​ടെ ഈ ദുരവസ്ഥ, ആത്മാർഥ​ത​യും കരുത​ലും ഉള്ള വ്യക്തി​കളെ അസ്വസ്ഥ​രാ​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. ഇത്തരം ദുഷ്‌പെ​രു​മാ​റ്റ​ത്തി​ന്റെ പ്രധാന കാരണം അത്യാ​ഗ്ര​ഹ​വും സാന്മാർഗിക അധഃപ​ത​ന​വു​മാ​ണെന്ന്‌ സമ്മതി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്‌നേ​ഹ​വാ​നായ ഒരു ദൈവം ഇത്തരം അനീതി അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു ചിലർ പിന്നെ​യും ആശ്ചര്യ​പ്പെ​ടു​ന്നു. ദൈവം ഈ കുട്ടി​കളെ കൈവി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അവരെ കുറിച്ച്‌ അവൻ ചിന്തി​ക്കു​ന്നി​ല്ലെ​ന്നും അവർക്കു തോന്നി​യേ​ക്കാം. അതു സത്യമാ​ണോ? കുട്ടികൾ ചൂഷണം ചെയ്യ​പ്പെ​ടു​ക​യും അതി​ക്ര​മ​ങ്ങൾക്ക്‌ ഇരയാ​കു​ക​യും ചെയ്യുന്നു എന്ന ദുഃഖ​സ​ത്യം ദൈവ​ത്തിന്‌ അവരെ കുറിച്ചു കരുത​ലില്ല എന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ബൈബിൾ എന്താണു പറയു​ന്നത്‌?

അതി​ക്ര​മി​കളെ ദൈവം കുറ്റം വിധി​ക്കു​ന്നു

കുട്ടികൾ നികൃ​ഷ്ട​രായ മുതിർന്ന​വ​രാൽ ചൂഷണം ചെയ്യ​പ്പെ​ട​ണ​മെന്നു യഹോ​വ​യാം ദൈവം ഒരിക്ക​ലും ഉദ്ദേശി​ച്ചില്ല. മനുഷ്യ​ജാ​തി ഏദെൻ തോട്ട​ത്തിൽ ദൈവ​ത്തോ​ടു മത്സരി​ച്ച​തി​ന്റെ അതിദാ​രു​ണ​മായ പരിണ​ത​ഫ​ല​ങ്ങ​ളിൽ ഒന്നാണ്‌ കുട്ടി​ക​ളു​ടെ നേർക്കുള്ള ഇത്തരം അതി​ക്രമം. ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രം അപ്രകാ​രം തള്ളിക്ക​ള​ഞ്ഞ​താ​യി​രു​ന്നു മനുഷ്യർ സഹമനു​ഷ്യ​രാൽ ക്രൂര​മാ​യി ചൂഷണം ചെയ്യ​പ്പെ​ടു​ന്ന​തി​നു വഴി​വെ​ച്ചത്‌.—ഉല്‌പത്തി 3:11-13, 16; സഭാ​പ്ര​സം​ഗി 8:9.

ബലഹീ​ന​രെ​യും നിസ്സഹാ​യ​രെ​യും മുത​ലെ​ടു​ക്കു​ന്ന​വരെ ദൈവം കുറ്റം വിധി​ക്കു​ന്നു. യഹോ​വയെ സേവി​ക്കാ​തി​രുന്ന പ്രാചീന ജനതക​ളിൽ പലതും ശിശു​ബലി നടത്തി​യി​രു​ന്നെ​ങ്കി​ലും ‘അത്‌ താൻ കല്‌പി​ച്ച​തോ തന്റെ മനസ്സിൽ തോന്നി​യ​തോ അല്ല’ എന്ന്‌ അവൻ പറഞ്ഞു. (യിരെ​മ്യാ​വു 7:31) ദൈവം തന്റെ പുരാതന ജനത്തിന്‌ ഈ മുന്നറി​യി​പ്പു നൽകി: “അവരെ [അനാഥ​ക്കു​ട്ടി​കളെ] വല്ലപ്ര​കാ​ര​ത്തി​ലും ക്ലേശി​പ്പി​ക്ക​യും അവർ എന്നോടു നിലവി​ളി​ക്ക​യും ചെയ്‌താൽ ഞാൻ അവരുടെ നിലവി​ളി കേൾക്കും; എന്റെ കോപ​വും ജ്വലി​ക്കും”—പുറപ്പാ​ടു 22:22-24.

യഹോവ കുട്ടി​കളെ സ്‌നേ​ഹി​ക്കു​ന്നു

മാനുഷ മാതാ​പി​താ​ക്കൾക്കു ദൈവം നൽകുന്ന ജ്ഞാനപൂർവ​ക​മായ നിർദേ​ശ​ങ്ങ​ളിൽ കുട്ടി​ക​ളോ​ടുള്ള അവന്റെ കരുതൽ പ്രകട​മാണ്‌. ഭദ്രത​യുള്ള ഒരു കുടും​ബ​ത്തിൽ വളർന്നു​വ​രുന്ന കുട്ടികൾ മുതിർന്നു​ക​ഴി​യു​മ്പോൾ പക്വത​യും പ്രാപ്‌തി​യും ഉള്ളവരാ​യി​ത്തീ​രു​ന്ന​തിന്‌ കൂടുതൽ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ അവൻ വിവാഹം എന്ന ഒരു ആജീവ​നാന്ത ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി, അതനു​സ​രിച്ച്‌ ‘പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പററി​ച്ചേ​രു​ക​യും അവർ ഏകദേ​ഹ​മാ​യി തീരു’കയും ചെയ്യു​മാ​യി​രു​ന്നു. (ഉല്‌പത്തി 2:24) ബൈബിൾപ്ര​കാ​രം, വിവാ​ഹ​ത്തി​നു​ള്ളിൽ മാത്ര​മാണ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിന്‌ അനുമതി നൽക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ജനിക്കുന്ന കുട്ടികൾ സുസ്ഥി​ര​മായ സാഹച​ര്യ​ങ്ങ​ളിൽ സംരക്ഷി​ക്ക​പ്പെ​ടു​മെന്ന്‌ ഈ ക്രമീ​ക​രണം ഉറപ്പു​വ​രു​ത്തു​ന്നു.—എബ്രായർ 13:4.

മാതാ​പി​താ​ക്കൾ നൽകേണ്ട പരിശീ​ല​ന​ത്തി​ന്റെ പ്രാധാ​ന്യ​വും തിരു​വെ​ഴു​ത്തു​കൾ ഊന്നി​പ്പ​റ​യു​ന്നു. “മക്കൾ, യഹോവ നല്‌കുന്ന അവകാ​ശ​വും ഉദരഫലം, അവൻ തരുന്ന പ്രതി​ഫ​ല​വും തന്നേ. വീരന്റെ കയ്യിലെ അസ്‌ത്രങ്ങൾ എങ്ങനെ​യോ അങ്ങനെ​യാ​കു​ന്നു യൌവ​ന​ത്തി​ലെ മക്കൾ” എന്ന്‌ അതു പറയുന്നു. (സങ്കീർത്തനം 127:3, 4) ദൈവം നൽകുന്ന ഒരു വില​യേ​റിയ സമ്മാന​മാണ്‌ മക്കൾ, അവർ നന്നായി വരാൻ അവൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അസ്‌ത്രങ്ങൾ എയ്യു​മ്പോൾ ഒരു വില്ലാളി ശ്രദ്ധാ​പൂർവം ഉന്നം പിടി​ക്കു​ന്നതു പോലെ, തങ്ങളുടെ മക്കൾക്കു ജീവി​ത​ത്തിൽ ശരിയായ മാർഗ​നിർദേശം നൽകാൻ ദൈവം മാതാ​പി​താ​ക്കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ കോപി​പ്പി​ക്കാ​തെ കർത്താ​വി​ന്റെ ബാലശി​ക്ഷ​യി​ലും പത്ഥ്യോ​പ​ദേ​ശ​ത്തി​ലും പോററി വളർത്തു​വിൻ” എന്ന്‌ ദൈവ​വ​ചനം പ്രബോ​ധി​പ്പി​ക്കു​ന്നു—എഫെസ്യർ 6:4.

വിനാ​ശ​കാ​രി​ക​ളിൽനി​ന്നു തങ്ങളുടെ മക്കളെ സംരക്ഷി​ക്കാൻ മാതാ​പി​താ​ക്കളെ പഠിപ്പി​ച്ചു​കൊ​ണ്ടും യഹോവ കുട്ടി​ക​ളോ​ടുള്ള സ്‌നേഹം പ്രകട​മാ​ക്കു​ന്നു. പുരാതന ഇസ്രാ​യേ​ലി​ന്റെ നാളിൽ, ഉചിത​വും അനുചി​ത​വു​മായ ലൈം​ഗിക നടത്തയെ സംബന്ധിച്ച നിർദേ​ശങ്ങൾ ഉൾപ്പെ​ട്ടി​രുന്ന ന്യായ​പ്ര​മാ​ണ​ത്തി​നു ശ്രദ്ധ കൊടു​ക്കാൻ ‘കുട്ടി​ക​ളോ​ടു’ പോലും കൽപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 31:12; ലേവ്യ​പു​സ്‌തകം 18:6-24) തങ്ങളുടെ മക്കളെ ചൂഷണം ചെയ്യു​ക​യോ ഉപദ്ര​വി​ക്കു​ക​യോ ചെയ്യുന്ന ഏതൊരു വ്യക്തി​യിൽനി​ന്നും അവരെ സംരക്ഷി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾ പരമാ​വധി പ്രവർത്തി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

കുട്ടി​കൾക്കു പ്രത്യാശ

തന്റെ പിതാ​വി​ന്റെ വ്യക്തി​ത്വ​ത്തെ പരിപൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കുന്ന യേശു​ക്രി​സ്‌തു കുട്ടി​ക​ളോ​ടുള്ള യഹോ​വ​യു​ടെ നിലയ്‌ക്കാത്ത സ്‌നേ​ഹത്തെ മനോ​ഹ​ര​മാ​യി പ്രകടി​പ്പി​ച്ചു. (യോഹ​ന്നാൻ 5:19) ഒരിക്കൽ, ഏതാനും പേർ തങ്ങളുടെ കുഞ്ഞു​ങ്ങളെ യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാർ അവന്‌ അതൊരു ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്നു തെറ്റായി വിചാ​രി​ച്ചു​കൊണ്ട്‌ ആ മാതാ​പി​താ​ക്കളെ തടയാൻ ശ്രമിച്ചു. എന്നാൽ യേശു അപ്പൊ​സ്‌ത​ല​ന്മാ​രെ ശാസി​ക്കു​ക​യാ​ണു​ണ്ടാ​യത്‌. “ശിശു​ക്കളെ എന്റെ അടുക്കൽ വിടു​വിൻ” എന്നു പറഞ്ഞ​ശേഷം “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനു​ഗ്ര​ഹി​ച്ചു.” (മർക്കൊസ്‌ 10:13-16) അതേ, യഹോ​വ​യാം ദൈവ​ത്തി​ന്റെ​യോ അവന്റെ പുത്ര​ന്റെ​യോ വീക്ഷണ​ത്തിൽ കുട്ടികൾ പ്രാധാ​ന്യം കുറഞ്ഞ​വരല്ല.

യഥാർഥ​ത്തിൽ, ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന കുട്ടി​കളെ വിടു​വി​ക്കാൻ തന്റെ നിയമിത രാജാ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ ദൈവം ഉടൻ പ്രവർത്തി​ക്കും. ഈ ലോക​ത്തി​ലെ ആർത്തി​പൂണ്ട ചൂഷക​രും കാപാ​ലി​ക​രും എന്നെ​ന്നേ​ക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടും. (സങ്കീർത്തനം 37:10, 11) യഹോ​വ​യിൽ ആശ്രയി​ക്കുന്ന സൗമ്യരെ കുറിച്ചു ബൈബിൾ ഇപ്രകാ​രം പറയുന്നു: “അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:4, 5.

അതിനു​മു​മ്പാ​യി, ദുഷ്‌പെ​രു​മാ​റ്റ​ത്തി​നും അതി​ക്ര​മ​ത്തി​നും വിധേ​യ​രാ​കുന്ന സകലർക്കും ആത്മീയ​വും വൈകാ​രി​ക​വു​മായ സഹായം നൽകി​ക്കൊണ്ട്‌ ദൈവം ഇപ്പോൾത്തന്നെ തന്റെ സ്‌നേഹം കാണി​ക്കു​ന്നു. “കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്ക​യും ഓടി​ച്ചു​ക​ള​ഞ്ഞ​തി​നെ തിരിച്ചു വരുത്തു​ക​യും ഒടിഞ്ഞ​തി​നെ മുറി​വു​കെ​ട്ടു​ക​യും ദീനം പിടി​ച്ച​തി​നെ ശക്തീക​രി​ക്ക​യും ചെയ്യും” എന്ന്‌ അവൻ വാഗ്‌ദാ​നം ചെയ്യുന്നു. (യെഹെ​സ്‌കേൽ 34:16) ചവിട്ടി​മെ​തി​ക്ക​പ്പെ​ടു​ക​യും അപമാ​നി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന കുട്ടി​കളെ യഹോവ, തന്റെ വചനത്തി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും ക്രിസ്‌തീയ സഭയി​ലൂ​ടെ​യും ആശ്വസി​പ്പി​ക്കു​ന്നു. ഇപ്പോ​ഴും ഭാവി​യി​ലും, ‘മനസ്സലി​വുള്ള പിതാ​വായ സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവം നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസി​പ്പി​ക്കു​ന്നു’ എന്നറി​യു​ന്നത്‌ എത്ര സന്തോ​ഷ​പ്ര​ദ​മാണ്‌!—2 കൊരി​ന്ത്യർ 1:3, 4. (g04 8/8)

[12-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Mikkel Ostergaard /Panos Pictures