ആവർത്തനം 31:1-30

31  പിന്നെ മോശ ചെന്ന്‌ ഇസ്രാ​യേ​ലി​നോ​ടു മുഴുവൻ സംസാ​രി​ച്ചു.  മോശ പറഞ്ഞു: “എനിക്ക്‌ ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന്‌ യഹോവ എന്നോടു പറഞ്ഞി​രി​ക്കു​ന്നു.  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​ടെ മുമ്പാകെ പോകും. ദൈവം ഈ ജനതകളെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ തുടച്ചുനീക്കുകയും+ നിങ്ങൾ അവരുടെ ദേശം സ്വന്തമാ​ക്കു​ക​യും ചെയ്യും. യഹോവ പറഞ്ഞതു​പോ​ലെ യോശു​വ​യാ​യി​രി​ക്കും നിങ്ങളെ മറുക​ര​യി​ലേക്കു നയിക്കുക.+  അമോര്യരാജാക്കന്മാരായ സീഹോൻ,+ ഓഗ്‌+ എന്നിവ​രെ​യും അവരുടെ ദേശ​ത്തെ​യും നശിപ്പി​ച്ച​തു​പോ​ലെ യഹോവ അവി​ടെ​യു​ള്ള​വ​രെ​യും പരിപൂർണ​മാ​യി നശിപ്പി​ക്കും.+  യഹോവ നിങ്ങൾക്കു​വേണ്ടി അവരെ തോൽപ്പി​ക്കും. അപ്പോൾ, ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തു​പോ​ലെ​യെ​ല്ലാം അവരോ​ടു ചെയ്യണം.+  ധൈര്യവും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക.+ അവരുടെ മുന്നിൽ നടുങ്ങു​ക​യോ ഭയപ്പെ​ടു​ക​യോ അരുത്‌.+ കാരണം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു നിങ്ങ​ളോ​ടൊ​പ്പം വരുന്നത്‌. ദൈവം നിങ്ങളെ കൈവി​ടില്ല, ഉപേക്ഷി​ക്കു​ക​യു​മില്ല.”+  പിന്നെ മോശ യോശു​വയെ വിളിച്ച്‌ ഇസ്രാ​യേൽ മുഴുവൻ കാൺകെ ഇങ്ങനെ പറഞ്ഞു: “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക.+ കാരണം നീയാ​യി​രി​ക്കും ജനത്തെ യഹോവ അവർക്കു നൽകു​മെന്ന്‌ അവരുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ദേശ​ത്തേക്കു കൊണ്ടു​പോ​കു​ന്നത്‌. നീ അത്‌ അവർക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ക്കും.+  യഹോവ നിനക്കു മുന്നിൽ പോകു​ക​യും നിന്നോ​ടു​കൂ​ടെ​യി​രി​ക്കു​ക​യും ചെയ്യും.+ ദൈവം നിന്നെ കൈവി​ടില്ല, ഉപേക്ഷി​ക്കു​ക​യു​മില്ല. നീ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.”+  തുടർന്ന്‌ മോശ ഈ നിയമം എഴുതി+ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം ചുമക്കുന്ന ലേവ്യ​പു​രോ​ഹി​ത​ന്മാർക്കും ഇസ്രാ​യേ​ലി​ലെ എല്ലാ മൂപ്പന്മാർക്കും കൊടു​ത്തു. 10  മോശ അവരോ​ട്‌ ഇങ്ങനെ കല്‌പി​ച്ചു: “എല്ലാ ഏഴാം വർഷത്തി​ന്റെ​യും അവസാനം, വിമോ​ച​ന​ത്തി​നുള്ള വർഷത്തിൽ+ നിശ്ചി​ത​സ​മ​യത്ത്‌, അതായത്‌ കൂടാ​രോ​ത്സ​വ​ത്തിൽ,*+ 11  ഇസ്രായേൽ മുഴുവൻ നിങ്ങളു​ടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ ദൈവ​ത്തി​ന്റെ മുമ്പാകെ വരുമ്പോൾ+ അവരെ​ല്ലാം കേൾക്കാൻ നിങ്ങൾ ഈ നിയമം വായി​ക്കണം.+ 12  ഈ നിയമ​ത്തി​ലെ വാക്കു​ക​ളെ​ല്ലാം കേട്ടു​പ​ഠി​ക്കാ​നും ശ്രദ്ധാ​പൂർവം പാലി​ക്കാ​നും നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടാ​നും വേണ്ടി ജനത്തെ​യെ​ല്ലാം, പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും നിങ്ങളു​ടെ നഗരങ്ങളിൽ* വന്നുതാ​മ​സ​മാ​ക്കിയ വിദേ​ശി​ക​ളെ​യും, വിളി​ച്ചു​കൂ​ട്ടുക.+ 13  അപ്പോൾ, ഈ നിയമം അറിഞ്ഞി​ട്ടി​ല്ലാത്ത അവരുടെ മക്കൾ ഇതു കേൾക്കുകയും+ യോർദാൻ കടന്ന്‌ നിങ്ങൾ കൈവ​ശ​മാ​ക്കുന്ന ദേശത്ത്‌ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടാൻ പഠിക്കു​ക​യും ചെയ്യും.”+ 14  യഹോവ മോശ​യോ​ടു പറഞ്ഞു: “ഇതാ, നീ മരിക്കാ​നുള്ള സമയം അടുത്തി​രി​ക്കു​ന്നു.+ യോശു​വ​യെ​യും കൂട്ടി സാന്നിധ്യകൂടാരത്തിലേക്കു* വരുക; ഞാൻ യോശു​വയെ നിയമി​ക്കട്ടെ.”+ അങ്ങനെ മോശ​യും യോശു​വ​യും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലേക്കു ചെന്നു. 15  അപ്പോൾ യഹോവ മേഘസ്‌തം​ഭ​ത്തിൽ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ങ്കൽ പ്രത്യ​ക്ഷ​നാ​യി. മേഘസ്‌തം​ഭം കൂടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ നിന്നു.+ 16  യഹോവ മോശ​യോ​ടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോ​കു​ന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത്‌ അവർക്കു ചുറ്റു​മുള്ള അന്യ​ദൈ​വ​ങ്ങ​ളു​മാ​യി ആത്മീയ​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരു​മാ​യി ചെയ്‌ത എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും.+ 17  അപ്പോൾ എന്റെ കോപം അവർക്കു നേരെ ആളിക്ക​ത്തും.+ ഞാൻ അവരെ ഉപേക്ഷി​ക്കും.+ അവർ നശി​ച്ചൊ​ടു​ങ്ങും​വരെ അവരിൽനി​ന്ന്‌ ഞാൻ എന്റെ മുഖം മറയ്‌ക്കും.+ അനേകം ആപത്തു​ക​ളും കഷ്ടതക​ളും അവരുടെ മേൽ വന്നശേഷം,+ ‘നമ്മുടെ ദൈവം നമ്മു​ടെ​കൂ​ടെ​യി​ല്ലാ​ത്ത​തു​കൊ​ണ്ടല്ലേ ഈ ആപത്തുകൾ നമുക്കു വന്നത്‌’ എന്ന്‌ അവർ പറയും.+ 18  എന്നാൽ അന്യ​ദൈ​വ​ങ്ങ​ളി​ലേക്കു തിരിഞ്ഞ്‌ അവർ ചെയ്‌തു​കൂ​ട്ടിയ എല്ലാ ദുഷ്ടത​ക​ളും കാരണം ഞാൻ അന്ന്‌ എന്റെ മുഖം അവരിൽനി​ന്ന്‌ മറയ്‌ക്കും.+ 19  “ഇപ്പോൾ ഈ പാട്ട്‌ എഴുതിയെടുത്ത്‌+ ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ക്കുക.+ അവർ അതു പഠിക്കട്ടെ;* അങ്ങനെ ആ പാട്ട്‌ ഇസ്രാ​യേൽ ജനത്തിന്‌ എതിരെ എന്റെ സാക്ഷി​യാ​യി​രി​ക്കും.+ 20  അവരുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ദേശ​ത്തേക്ക്‌,+ പാലും തേനും ഒഴുകുന്ന ദേശ​ത്തേക്ക്‌,+ ഞാൻ അവരെ കൊണ്ടു​പോ​കു​ക​യും അവർ തിന്ന്‌ തൃപ്‌ത​രാ​യി അഭിവൃ​ദ്ധി നേടു​ക​യും ചെയ്യുമ്പോൾ+ അവർ അന്യ​ദൈ​വ​ങ്ങ​ളി​ലേക്കു തിരിഞ്ഞ്‌ അവയെ സേവി​ക്കു​ക​യും എന്നോട്‌ അനാദ​രവ്‌ കാണിച്ച്‌ എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും.+ 21  അനേകം ആപത്തു​ക​ളും കഷ്ടതക​ളും അവരുടെ മേൽ വരുമ്പോൾ+ ഈ പാട്ട്‌ അവർക്കെ​തി​രെ ഒരു സാക്ഷി​യാ​യി​രി​ക്കും. (അവരുടെ വരും​ത​ല​മു​റകൾ ഇതു മറക്കാൻ പാടില്ല.) കാരണം ഞാൻ അവരോ​ടു സത്യം ചെയ്‌ത ദേശ​ത്തേക്ക്‌ അവരെ കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പു​തന്നെ അവർ വളർത്തി​യെ​ടു​ത്തി​രി​ക്കുന്ന മനോഭാവം+ എങ്ങനെ​യു​ള്ള​താ​ണെന്ന്‌ എനിക്കു നന്നായി അറിയാം.” 22  അങ്ങനെ, അന്നേ ദിവസം മോശ ഈ പാട്ട്‌ എഴുതി ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചു. 23  പിന്നെ ദൈവം നൂന്റെ മകനായ യോശു​വയെ നിയമിച്ചിട്ട്‌+ ഇങ്ങനെ പറഞ്ഞു: “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക.+ കാരണം നീയാ​യി​രി​ക്കും ഇസ്രാ​യേ​ല്യ​രെ ഞാൻ അവർക്കു നൽകു​മെന്ന്‌ അവരോ​ടു സത്യം ചെയ്‌ത ദേശ​ത്തേക്കു കൊണ്ടു​പോ​കു​ന്നത്‌;+ ഞാൻ നിന്നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.” 24  ഈ നിയമ​ത്തി​ലെ വാക്കുകൾ മുഴു​വ​നും ഒരു പുസ്‌ത​ക​ത്തിൽ എഴുതിയ ഉടനെ മോശ+ 25  യഹോവയുടെ ഉടമ്പടി​പ്പെ​ട്ടകം ചുമക്കുന്ന ലേവ്യ​രോട്‌ ഇങ്ങനെ പറഞ്ഞു: 26  “ഈ നിയമ​പു​സ്‌തകം എടുത്ത്‌+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തിന്‌ അടുത്ത്‌ വെക്കുക.+ അതു നിങ്ങൾക്കെ​തി​രെ ഒരു സാക്ഷി​യാ​യി​രി​ക്കും. 27  കാരണം നിങ്ങളു​ടെ ധിക്കാ​ര​വും ദുശ്ശാഠ്യവും+ എനിക്കു നന്നായി അറിയാം.+ ഞാൻ ജീവി​ച്ചി​രി​ക്കു​മ്പോൾ നിങ്ങൾ യഹോ​വയെ ഇത്രയ​ധി​കം ധിക്കരി​ക്കു​ന്നെ​ങ്കിൽ എന്റെ മരണ​ശേഷം നിങ്ങളു​ടെ ധിക്കാരം എത്രയ​ധി​ക​മാ​യി​രി​ക്കും! 28  നിങ്ങളുടെ ഗോ​ത്ര​ങ്ങ​ളി​ലെ എല്ലാ മൂപ്പന്മാ​രെ​യും അധികാ​രി​ക​ളെ​യും എന്റെ മുന്നിൽ കൂട്ടി​വ​രു​ത്തുക. അവർ കേൾക്കെ ഞാൻ ഇക്കാര്യ​ങ്ങൾ പറയാം. ആകാശ​വും ഭൂമി​യും അവർക്കെ​തി​രെ സാക്ഷി​യാ​യി​രി​ക്കും.+ 29  എന്റെ മരണ​ശേഷം നിങ്ങൾ ദുഷ്ടത ചെയ്യുമെന്നും+ ഞാൻ നിങ്ങ​ളോ​ടു കല്‌പിച്ച വഴി വിട്ടു​മാ​റു​മെ​ന്നും എനിക്കു നന്നായി അറിയാം. നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ക്കു​ക​യും നിങ്ങളു​ടെ ചെയ്‌തി​ക​ളാൽ ദൈവത്തെ കോപി​പ്പി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌ ഭാവി​യിൽ നിങ്ങൾക്ക്‌ ആപത്തു വരും.”+ 30  പിന്നെ ഇസ്രാ​യേൽസഭ മുഴുവൻ കേൾക്കെ മോശ ഈ പാട്ട്‌ ആദ്യം​മു​തൽ അവസാ​നം​വരെ ചൊല്ലി:+

അടിക്കുറിപ്പുകള്‍

അക്ഷ. “ഇനി പുറത്ത്‌ പോകാ​നും അകത്ത്‌ വരാനും.”
അഥവാ “താത്‌കാ​ലിക വാസസ്ഥ​ല​ങ്ങ​ളു​ടെ ഉത്സവത്തിൽ.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽ.”
അഥവാ “സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലേക്ക്‌.” പദാവലി കാണുക.
അക്ഷ. “പിതാ​ക്ക​ന്മാ​രോ​ടൊ​പ്പം കിടക്കാൻപോ​കു​ന്നു.”
അക്ഷ. “അവരുടെ വായിൽ അതു വെക്കുക.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം