യഹസ്‌കേൽ 34:1-31

34  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേ​ലി​ന്റെ ഇടയന്മാർക്കെ​തി​രെ പ്രവചി​ക്കൂ! അവരോ​ട്‌ ഇങ്ങനെ പ്രവചി​ക്കൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇസ്രാ​യേ​ലി​ന്റെ ഇടയന്മാർക്കു കഷ്ടം!+ അവർ സ്വന്തം വയറു നിറയ്‌ക്കു​ന്ന​ല്ലോ. വാസ്‌ത​വ​ത്തിൽ ഇടയന്മാർ ആട്ടിൻപ​റ്റ​ത്തെ​യല്ലേ തീറ്റി​പ്പോ​റ്റേ​ണ്ടത്‌?+  നിങ്ങൾ കൊഴു​പ്പു കഴിക്കു​ന്നു. കമ്പിളി ധരിക്കു​ന്നു. ഏറ്റവും തടിച്ചു​കൊ​ഴു​ത്ത​തി​നെ അറുക്കു​ന്നു.+ പക്ഷേ, ആട്ടിൻപ​റ്റത്തെ തീറ്റി​പ്പോ​റ്റു​ന്നില്ല.+  നിങ്ങൾ തളർന്ന​തി​നെ ബലപ്പെ​ടു​ത്തു​ക​യോ രോഗ​മു​ള്ള​തി​നെ ചികി​ത്സി​ക്കു​ക​യോ പരി​ക്കേ​റ്റ​തി​നെ വെച്ചു​കെ​ട്ടു​ക​യോ കൂട്ടം​തെ​റ്റി​യ​തി​നെ മടക്കി​ക്കൊ​ണ്ടു​വ​രു​ക​യോ കാണാ​തെ​പോ​യ​തി​നെ തിരഞ്ഞ്‌ പോകു​ക​യോ ചെയ്‌തി​ട്ടില്ല.+ പകരം, അവയെ ക്രൂര​ത​യോ​ടെ അടിച്ച​മർത്തി ഭരിച്ചു.+  ഇടയനില്ലാത്തതുകൊണ്ട്‌ അവ ചിതറി​പ്പോ​യി.+ അങ്ങനെ ചിതറി​പ്പോ​യ​വയെ വന്യമൃ​ഗങ്ങൾ തിന്നു​ക​ളഞ്ഞു.  എന്റെ ആടുകൾ എല്ലാ മലകളി​ലും ഉയരമുള്ള എല്ലാ കുന്നു​ക​ളി​ലും വഴി​തെറ്റി അലഞ്ഞു. ഭൂമു​ഖ​ത്തെ​ങ്ങും ചിതറി​പ്പോയ അവയെ അന്വേ​ഷിച്ച്‌ പോകാ​നോ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കാ​നോ ആരുമു​ണ്ടാ​യി​രു​ന്നില്ല.  “‘“അതു​കൊണ്ട്‌ ഇടയന്മാ​രേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ:  ‘“ഞാനാണെ,” പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു, “ഇടയനി​ല്ലാ​ത്ത​തു​കൊണ്ട്‌ എന്റെ ആടുകൾ വന്യമൃ​ഗ​ങ്ങൾക്കി​ര​യാ​യി; അവ അവയെ തിന്നു. പക്ഷേ, എന്റെ ഇടയന്മാർ എന്റെ ആടുകളെ തിരഞ്ഞ്‌ പോയില്ല. അവയെ തീറ്റി​പ്പോ​റ്റു​ന്ന​തി​നു പകരം അവർ സ്വന്തം വയറു നിറച്ചു.”’  അതുകൊണ്ട്‌ ഇടയന്മാ​രേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! 10  പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇടയന്മാർക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. എന്റെ ആടുകൾക്ക്‌ അവർ എന്നോടു കണക്കു പറയേ​ണ്ടി​വ​രും.* എന്റെ ആടുകളെ തീറ്റിപ്പോറ്റുന്ന* ജോലി​യിൽനിന്ന്‌ ഞാൻ അവരെ നീക്കും.+ ഇടയന്മാർ സ്വന്തം വയറു നിറയ്‌ക്കു​ന്നത്‌ അതോടെ അവസാ​നി​ക്കും. ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനി​ന്ന്‌ രക്ഷിക്കും; അവ മേലാൽ അവരുടെ ആഹാര​മാ​കില്ല.’” 11  “‘കാരണം, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇതാ ഞാൻ! എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും. ഞാൻ അവയെ പരിപാ​ലി​ക്കും.+ 12  തന്റെ ചിതറി​പ്പോയ ആടുകളെ കണ്ടെത്തി അവയെ തീറ്റി​പ്പോ​റ്റുന്ന ഒരു ഇടയ​നെ​പ്പോ​ലെ ഞാൻ എന്റെ ആടുകളെ പരിപാ​ലി​ക്കും.+ മേഘങ്ങ​ളും കനത്ത മൂടലും ഉള്ള ദിവസ​ത്തിൽ ചിതറി​പ്പോയ അവയെ ഞാൻ എല്ലാ സ്ഥലങ്ങളിൽനി​ന്നും രക്ഷിക്കും.+ 13  ജനതകളുടെ ഇടയിൽനി​ന്ന്‌ ഞാൻ അവയെ കൊണ്ടു​വ​രും. പല ദേശങ്ങ​ളിൽനിന്ന്‌ അവയെ ഒരുമി​ച്ചു​കൂ​ട്ടും. എന്നിട്ട്‌, അവയെ സ്വദേ​ശ​ത്തേക്കു കൊണ്ടു​വന്ന്‌ ഇസ്രാ​യേൽമ​ല​ക​ളി​ലും അരുവി​കൾക്ക​രി​കെ​യും ജനവാ​സ​മുള്ള സ്ഥലങ്ങൾക്ക​ടു​ത്തും മേയ്‌ക്കും.+ 14  നല്ല പുൽപ്പു​റത്ത്‌ ഞാൻ അവയെ മേയ്‌ക്കും. ഇസ്രാ​യേ​ലി​ലെ ഉയരമുള്ള മലകളിൽ അവ മേഞ്ഞു​ന​ട​ക്കും.+ അവി​ടെ​യുള്ള നല്ല മേച്ചിൽപ്പു​റത്ത്‌ അവ കിടക്കും.+ ഇസ്രാ​യേൽമ​ല​ക​ളി​ലെ ഏറ്റവും നല്ല പുൽത്ത​കി​ടി​ക​ളി​ലൂ​ടെ അവ മേഞ്ഞു​ന​ട​ക്കും.” 15  “‘“ഞാൻതന്നെ എന്റെ ആടുകളെ തീറ്റി​പ്പോ​റ്റും;+ ഞാൻതന്നെ അവയെ കിടത്തും”+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 16  “കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്കും.+ കൂട്ടം​തെ​റ്റി​യ​തി​നെ മടക്കി​ക്കൊ​ണ്ടു​വ​രും. പരി​ക്കേ​റ്റ​തി​നെ വെച്ചു​കെ​ട്ടും. തളർന്ന​തി​നെ ബലപ്പെ​ടു​ത്തും. പക്ഷേ, തടിച്ചു​കൊ​ഴു​ത്ത​തി​നെ​യും ബലമു​ള്ള​തി​നെ​യും ഞാൻ കൊന്നു​ക​ള​യും. ന്യായ​വി​ധി​കൊണ്ട്‌ ഞാൻ അവയുടെ വയറു നിറയ്‌ക്കും.” 17  “‘എന്റെ ആടുകളേ, നിങ്ങ​ളെ​ക്കു​റിച്ച്‌ പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധി​ക്കാൻപോ​കു​ക​യാണ്‌. ആൺചെ​മ്മ​രി​യാ​ടു​കൾക്കും ആൺകോ​ലാ​ടു​കൾക്കും ഇടയിൽ ഞാൻ ന്യായം വിധി​ക്കും.+ 18  നിങ്ങൾക്കു മേയാൻ ഏറ്റവും നല്ല മേച്ചിൽപ്പു​റ​ങ്ങ​ളു​ണ്ട​ല്ലോ, അതു പോരേ? മറ്റു മേച്ചിൽപ്പു​റ​ങ്ങ​ളും​കൂ​ടെ ചവിട്ടി​മെ​തി​ക്ക​ണോ? ഏറ്റവും തെളി​മ​യുള്ള വെള്ളം നിങ്ങൾ കുടി​ക്കു​ന്നു. എന്നിട്ട്‌, ബാക്കി വെള്ളം ചവിട്ടി​ക്ക​ല​ക്കി​യതു ശരിയാ​ണോ? 19  നിങ്ങൾ ചവിട്ടി​മെ​തിച്ച മേച്ചിൽപ്പു​റത്ത്‌ എന്റെ ആടുകൾ ഇനി മേയണ​മെ​ന്നോ? നിങ്ങൾ ചവിട്ടി​ക്ക​ല​ക്കിയ വെള്ളം അവ കുടി​ക്ക​ണ​മെ​ന്നോ?” 20  “‘അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ അവരോ​ടു പറയുന്നു: “ഇതാ ഞാൻ! ഞാൻതന്നെ തടിച്ചു​കൊ​ഴുത്ത ആടിനും മെലിഞ്ഞ ആടിനും മധ്യേ ന്യായം വിധി​ക്കും. 21  കാരണം, രോഗ​മു​ള്ളവ ദൂര​ദേ​ശ​ങ്ങ​ളി​ലേക്കു ചിതറി​പ്പോ​കു​ന്ന​തു​വരെ നീ അവയെ നിന്റെ വശം​കൊ​ണ്ടും തോളു​കൊ​ണ്ടും ഇടിച്ചു, കൊമ്പു​കൊണ്ട്‌ കുത്തി​യോ​ടി​ച്ചു. 22  ഞാൻ എന്റെ ആടുകളെ രക്ഷിക്കും. അവ ഇനി ഒരിക്ക​ലും ഒന്നിനും ഇരയാ​കില്ല.+ ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധി​ക്കും. 23  ഞാൻ അവയ്‌ക്കെ​ല്ലാം​വേണ്ടി ഒരു ഇടയനെ എഴു​ന്നേൽപ്പി​ക്കും;+ എന്റെ ദാസനായ ദാവീ​ദാ​യി​രി​ക്കും അത്‌.+ അവൻ അവയെ തീറ്റി​പ്പോ​റ്റും. അവയെ തീറ്റി​പ്പോ​റ്റുന്ന അവൻതന്നെ അവയുടെ ഇടയനാ​കും.+ 24  യഹോവ എന്ന ഞാൻ അവരുടെ ദൈവവും+ എന്റെ ദാസനായ ദാവീദ്‌ അവരുടെ തലവനും ആകും.+ യഹോവ എന്ന ഞാനാണ്‌ ഇതു പറയു​ന്നത്‌. 25  “‘“ഞാൻ അവരു​മാ​യി ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തു​നിന്ന്‌ ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ തുരത്തി​യോ​ടി​ക്കും.+ അങ്ങനെ, അവർ വിജന​ഭൂ​മി​യിൽ സുരക്ഷി​ത​രാ​യി കഴിയും, വനാന്ത​ര​ങ്ങ​ളിൽ കിടന്നു​റ​ങ്ങും.+ 26  ഞാൻ അവരെ​യും എന്റെ കുന്നിനു ചുറ്റു​മുള്ള പ്രദേ​ശ​ത്തെ​യും ഒരു അനു​ഗ്ര​ഹ​മാ​ക്കും.+ തക്ക സമയത്ത്‌ ഞാൻ മഴ പെയ്യി​ക്കും. അനു​ഗ്ര​ഹങ്ങൾ മഴപോ​ലെ പെയ്‌തി​റ​ങ്ങും.+ 27  നിലത്തെ മരങ്ങൾ കായ്‌ക്കും. മണ്ണു വിളവ്‌ തരും.+ അവർ ദേശത്ത്‌ സുരക്ഷി​ത​രാ​യി കഴിയും. ഞാൻ അവരുടെ നുകങ്ങൾ തകർത്ത്‌,+ അടിമ​ക​ളാ​ക്കി​യ​വ​രു​ടെ പിടി​യിൽനിന്ന്‌ അവരെ വിടു​വി​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും. 28  അവർ പിന്നെ ഒരിക്ക​ലും ജനതകൾക്കി​ര​യാ​കില്ല. ഭൂമി​യി​ലെ വന്യമൃ​ഗങ്ങൾ അവരെ തിന്നു​ക​ള​യില്ല. അവർ സുരക്ഷി​ത​രാ​യി കഴിയും. ആരും അവരെ പേടി​പ്പി​ക്കില്ല.+ 29  “‘“ഞാൻ അവർക്ക്‌ ഒരു തോപ്പ്‌ ഉണ്ടാക്കി​ക്കൊ​ടു​ക്കും, പേരു​കേട്ട ഒരു തോപ്പ്‌!* ദേശത്ത്‌ ആരും ഇനി ക്ഷാമത്താൽ മരിക്കില്ല.+ ജനതകൾ മേലാൽ അവരെ അപമാ​നി​ക്കു​ക​യു​മില്ല.+ 30  ‘അവരുടെ ദൈവ​മായ യഹോവ എന്ന ഞാൻ അവരോ​ടൊ​പ്പ​മു​ണ്ടെ​ന്നും ഇസ്രാ​യേൽഗൃ​ഹം എന്റെ ജനമാണെന്നും+ അപ്പോൾ അവർ അറി​യേ​ണ്ടി​വ​രും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”’ 31  “‘എന്റെ ആടുകളേ,+ എന്റെ പരിപാ​ല​ന​ത്തി​ലുള്ള ആടുകളേ, നിങ്ങൾ വെറും മനുഷ്യ​രാണ്‌. ഞാനോ നിങ്ങളു​ടെ ദൈവ​വും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “എന്റെ ആടുകളെ അവരുടെ കൈയിൽനി​ന്ന്‌ ഞാൻ തിരികെ ചോദി​ക്കും.”
അഥവാ “മേയ്‌ക്കുന്ന.”
അക്ഷ. “പേരി​നാ​യി ഒരു തോപ്പ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം