പുറപ്പാട്‌ 22:1-31

22  “ഒരാൾ ഒരു കാള​യെ​യോ ആടി​നെ​യോ മോഷ്ടി​ച്ച്‌ അതിനെ അറുക്കു​ക​യോ വിൽക്കു​ക​യോ ചെയ്‌താൽ ഒരു കാളയ്‌ക്കു പകരം അഞ്ചു കാള​യെ​യും ഒരു ആടിനു പകരം നാല്‌ ആടി​നെ​യും അയാൾ നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കണം.+  (“ഒരു കള്ളൻ+ അതി​ക്ര​മിച്ച്‌ കടക്കു​ന്ന​തി​നി​ടെ അടി​യേറ്റ്‌ മരിച്ചുപോ​യാൽ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റമു​ണ്ടാ​യി​രി​ക്കില്ല.  എന്നാൽ സൂര്യോ​ദ​യ​ത്തി​നു ശേഷമാ​ണ്‌ ഇതു സംഭവി​ക്കു​ന്നതെ​ങ്കിൽ അടിച്ച​വന്റെ മേൽ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റമു​ണ്ടാ​യി​രി​ക്കും.) “കള്ളൻ നഷ്ടപരി​ഹാ​രം കൊടു​ക്കണം. അവൻ വകയി​ല്ലാ​ത്ത​വ​നാണെ​ങ്കിൽ മോഷ്ടിച്ച സാധന​ങ്ങൾക്കുള്ള നഷ്ടപരി​ഹാ​ര​ത്തി​നാ​യി അവനെ വിൽക്കണം.  അവൻ മോഷ്ടി​ച്ച​തി​നെ അവന്റെ കൈവശം ജീവ​നോ​ടെ കണ്ടെത്തി​യാൽ, അതു കാളയോ കഴുത​യോ ആടോ ആകട്ടെ, അവൻ ഇരട്ടി നഷ്ടപരി​ഹാ​രം കൊടു​ക്കണം.  “മൃഗങ്ങളെ വയലി​ലോ മുന്തി​രിത്തോ​ട്ട​ത്തി​ലോ മേയാൻ വിടുന്ന ഒരാൾ അവയെ മറ്റൊ​രു​വന്റെ വയലിൽ ചെന്ന്‌ മേയാൻ അനുവ​ദി​ച്ചാൽ അവൻ തന്റെ സ്വന്തം വയലിലെ​യോ മുന്തി​രിത്തോ​ട്ട​ത്തിലെ​യോ ഏറ്റവും നല്ലതു നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കണം.  “ഒരു തീ മുൾച്ചെ​ടി​ക​ളിലേക്കു പടർന്നി​ട്ട്‌ കറ്റകളോ വയലിലെ ധാന്യ​ക്ക​തി​രു​ക​ളോ വയൽതന്നെ​യോ കത്തിന​ശി​ച്ചാൽ തീ ഇട്ടവൻ കത്തി​പ്പോ​യ​തിനെ​ല്ലാം നഷ്ടപരി​ഹാ​രം കൊടു​ക്കണം.  “ഒരാൾ പണമോ സാധന​ങ്ങ​ളോ ആരെ​യെ​ങ്കി​ലും സൂക്ഷി​ക്കാൻ ഏൽപ്പി​ച്ചിട്ട്‌ അത്‌ അയാളു​ടെ വീട്ടിൽനി​ന്ന്‌ കളവുപോ​യാൽ, കള്ളനെ കണ്ടുകി​ട്ടു​ന്ന​പക്ഷം കള്ളൻ ഇരട്ടി നഷ്ടപരി​ഹാ​രം കൊടു​ക്കണം.+  കള്ളനെ കണ്ടുകി​ട്ടാ​ത്ത​പക്ഷം, വീട്ടു​ട​മ​സ്ഥനെ സത്യദൈ​വ​ത്തി​ന്റെ മുമ്പാകെ+ കൊണ്ടു​വ​രണം. അയാൾ സഹമനു​ഷ്യ​ന്റെ സാധന​ങ്ങ​ളു​ടെ മേൽ കൈ​വെ​ച്ചി​ട്ടു​ണ്ടോ എന്നു നിർണ​യി​ക്കു​ന്ന​തി​നുവേ​ണ്ടി​യാണ്‌ അത്‌.  നിയമവിരുദ്ധമായി സാധനങ്ങൾ കൈവശം വെച്ചി​രി​ക്കു​ന്നു എന്നുള്ള എല്ലാ പരാതി​ക​ളി​ലും—അതു കാള, കഴുത, ആട്‌, വസ്‌ത്രം എന്നിങ്ങനെ നഷ്ടപ്പെട്ട എന്തി​നെ​ക്കു​റി​ച്ചാ​യാ​ലും—‘ഇത്‌ എന്റേതാ​ണ്‌!’ എന്ന്‌ ഒരാൾ അവകാ​ശപ്പെ​ടുന്നെ​ങ്കിൽ രണ്ടു കക്ഷിക​ളും കേസു​മാ​യി സത്യദൈ​വ​ത്തി​ന്റെ മുന്നിൽ വരണം.+ കുറ്റക്കാ​രനെന്നു ദൈവം പ്രഖ്യാ​പി​ക്കു​ന്നവൻ സഹമനു​ഷ്യന്‌ ഇരട്ടി നഷ്ടപരി​ഹാ​രം കൊടു​ക്കണം.+ 10  “ഒരാൾ ആരു​ടെയെ​ങ്കി​ലും പക്കൽ സൂക്ഷി​ക്കാൻ ഏൽപ്പിച്ച കഴുത​യോ കാളയോ ആടോ മറ്റ്‌ ഏതെങ്കി​ലും വളർത്തു​മൃ​ഗ​മോ ചത്തു​പോ​കു​ക​യോ അതിന്‌ അംഗഭം​ഗം സംഭവി​ക്കു​ക​യോ അതിനെ ആരെങ്കി​ലും പിടി​ച്ചുകൊ​ണ്ടുപോ​കു​ക​യോ ചെയ്യു​ക​യും അതിനു സാക്ഷികൾ ആരും ഇല്ലാതി​രി​ക്കു​ക​യും ചെയ്യുന്നെ​ന്നി​രി​ക്കട്ടെ. 11  അയാൾ സഹമനു​ഷ്യ​ന്റെ സാധന​ങ്ങ​ളു​ടെ മേൽ കൈ​വെ​ച്ചി​ട്ടി​ല്ലെന്ന കാര്യം അവർ തമ്മിൽ യഹോ​വ​യു​ടെ മുമ്പാകെ ഒരു ആണയാൽ ഉറപ്പി​ക്കണം. ഉടമസ്ഥൻ അത്‌ അംഗീ​ക​രി​ക്കു​ക​യും വേണം. മറ്റേ വ്യക്തി നഷ്ടപരിഹാരം+ കൊടുക്കേ​ണ്ട​തില്ല. 12  എന്നാൽ ആ മൃഗം അയാളു​ടെ കൈയിൽനി​ന്ന്‌ മോഷണം പോയ​താണെ​ങ്കിൽ അയാൾ അതിന്റെ ഉടമസ്ഥനു നഷ്ടപരി​ഹാ​രം കൊടു​ക്കണം. 13  ഒരു വന്യമൃ​ഗം അതിനെ കടിച്ചു​കീ​റി​യ​താണെ​ങ്കിൽ അയാൾ തെളി​വാ​യി അതു കൊണ്ടു​വ​രണം. വന്യമൃ​ഗം പിച്ചി​ച്ചീ​ന്തിയ ഒന്നിനുവേ​ണ്ടി​യും നഷ്ടപരി​ഹാ​രം കൊടുക്കേ​ണ്ട​തില്ല. 14  “എന്നാൽ ആരെങ്കി​ലും സഹമനു​ഷ്യ​നിൽനിന്ന്‌ ഒരു മൃഗത്തെ കടം വാങ്ങി​യിട്ട്‌ ഉടമസ്ഥന്റെ അസാന്നി​ധ്യ​ത്തിൽ അതിന്‌ അംഗഭം​ഗം സംഭവി​ക്കു​ക​യോ അതു ചാകു​ക​യോ ചെയ്യുന്നെ​ങ്കിൽ കടം വാങ്ങിയ വ്യക്തി നഷ്ടപരി​ഹാ​രം കൊടു​ക്കണം. 15  എന്നാൽ അതു സംഭവി​ക്കു​ന്നത്‌ ഉടമസ്ഥന്റെ സാന്നി​ധ്യ​ത്തി​ലാണെ​ങ്കിൽ നഷ്ടപരി​ഹാ​രം കൊടുക്കേ​ണ്ട​തില്ല. അതിനെ വാടക​യ്‌ക്കു വാങ്ങി​യ​താണെ​ങ്കിൽ വാടക​പ്പ​ണ​മാ​യി​രി​ക്കും നഷ്ടപരി​ഹാ​രം. 16  “വിവാ​ഹ​നി​ശ്ചയം കഴിയാത്തൊ​രു കന്യകയെ ഒരാൾ വശീക​രിച്ച്‌ അവളു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടാൽ അയാൾ വധുവില കൊടു​ത്ത്‌ അവളെ ഭാര്യ​യാ​യി സ്വീക​രി​ക്കണം.+ 17  എന്നാൽ അവളെ അവനു കൊടു​ക്കാൻ അവളുടെ അപ്പൻ ഒട്ടും സമ്മതി​ക്കു​ന്നില്ലെ​ങ്കിൽ അവൻ വധുവി​ല​യ്‌ക്കു തുല്യ​മായ തുക കൊടു​ക്കണം. 18  “ആഭിചാരം* ചെയ്യു​ന്ന​വളെ നീ ജീവ​നോ​ടെ വെച്ചേ​ക്ക​രുത്‌.+ 19  “മൃഗവു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​യാ​ളെ കൊന്നു​ക​ള​യണം.+ 20  “ആരെങ്കി​ലും യഹോ​വ​യ്‌ക്ക​ല്ലാ​തെ മറ്റ്‌ ഏതെങ്കി​ലും ദൈവ​ങ്ങൾക്കു ബലി അർപ്പി​ച്ചാൽ അവനെ കൊന്നു​ക​ള​യണം.+ 21  “നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ ഒരു വിദേ​ശി​യെ നീ ദ്രോ​ഹി​ക്കു​ക​യോ കഷ്ടപ്പെ​ടു​ത്തു​ക​യോ അരുത്‌.+ കാരണം നിങ്ങൾ ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി​രു​ന്ന​ല്ലോ.+ 22  “നിങ്ങൾ വിധവയെ​യോ അനാഥനെയോ* കഷ്ടപ്പെ​ടു​ത്ത​രുത്‌.+ 23  അഥവാ നിങ്ങൾ അവനെ കഷ്ടപ്പെ​ടു​ത്തി​യിട്ട്‌ അവൻ എന്നോടു കരഞ്ഞ​പേ​ക്ഷി​ക്കാൻ ഇടയാ​യാൽ ഞാൻ നിശ്ചയ​മാ​യും അവന്റെ നിലവി​ളി കേൾക്കും.+ 24  അപ്പോൾ എന്റെ കോപം ജ്വലി​ച്ചിട്ട്‌ ഞാൻ വാളു​കൊ​ണ്ട്‌ നിങ്ങളെ കൊല്ലും. നിങ്ങളു​ടെ ഭാര്യ​മാർ വിധവ​മാ​രും കുട്ടികൾ അപ്പനി​ല്ലാ​ത്ത​വ​രും ആകും. 25  “നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരി​ദ്രനു നീ പണം വായ്‌പ കൊടു​ത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനി​ന്ന്‌ പലിശ ഈടാ​ക്ക​രുത്‌.+ 26  “വായ്‌പ കൊടു​ക്കുമ്പോൾ നീ നിന്റെ സഹമനു​ഷ്യ​ന്റെ വസ്‌ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാ​സ്‌ത​മ​യത്തോ​ടെ നീ അതു തിരികെ കൊടു​ക്കണം. 27  കാരണം ആ വസ്‌ത്ര​മ​ല്ലാ​തെ അവനു പുതയ്‌ക്കാ​നോ വിരിച്ച്‌ കിടന്നു​റ​ങ്ങാ​നോ മറ്റൊ​ന്നു​മി​ല്ല​ല്ലോ.+ അവൻ എന്നെ വിളിച്ച്‌ കരയു​മ്പോൾ ഞാൻ നിശ്ചയ​മാ​യും കേൾക്കും. കാരണം ഞാൻ അനുക​മ്പ​യു​ള്ള​വ​നാണ്‌.+ 28  “നീ ദൈവത്തെ​യോ നിന്റെ ജനത്തിന്‌ ഇടയി​ലുള്ള തലവനെയോ* ശപിക്ക​രുത്‌.*+ 29  “നിന്റെ സമൃദ്ധ​മായ വിളവിൽനി​ന്നും നിറഞ്ഞു​ക​വി​യുന്ന ചക്കുകളിൽനിന്നും* കാഴ്‌ച അർപ്പി​ക്കാൻ നീ മടിക്ക​രുത്‌.+ നിന്റെ ആൺമക്ക​ളിൽ മൂത്തവനെ നീ എനിക്കു തരണം.+ 30  നിന്റെ കാളയുടെ​യും ആടി​ന്റെ​യും കാര്യ​ത്തി​ലും നീ ഇതു ചെയ്യണം:+ ഏഴു ദിവസം അത്‌ അതിന്റെ തള്ളയുടെ​കൂ​ടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.+ 31  “നിങ്ങൾ എന്റെ വിശു​ദ്ധ​ജ​ന​മാണെന്നു തെളി​യി​ക്കണം.+ വന്യമൃ​ഗം കടിച്ചു​കീ​റി​യി​ട്ടി​രി​ക്കുന്ന ഒന്നി​ന്റെ​യും മാംസം നിങ്ങൾ തിന്നരു​ത്‌.+ നിങ്ങൾ അതു നായ്‌ക്കൾക്ക്‌ എറിഞ്ഞുകൊ​ടു​ക്കണം.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പിതാ​വി​ല്ലാത്ത കുട്ടിയെ​യോ.”
അഥവാ “കൊള്ള​പ്പ​ലിശ ഈടാ​ക്കു​ന്ന​വനെപ്പോ​ലെ.”
അഥവാ “മേലാട.”
അഥവാ “ഈടായി.”
അഥവാ “ഭരണാ​ധി​കാ​രിയെ​യോ.”
അഥവാ “അധി​ക്ഷേ​പി​ക്ക​രുത്‌.”
അതായത്‌, എണ്ണയുടെ​യും വീഞ്ഞിന്റെ​യും ചക്കുകൾ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം