ലേവ്യ 18:1-30

18  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു:  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.+  നിങ്ങൾ താമസി​ച്ചി​രുന്ന ഈജി​പ്‌ത്‌ ദേശത്തെ ആളുകളെപ്പോ​ലെ നിങ്ങൾ പെരു​മാ​റ​രുത്‌. ഞാൻ നിങ്ങളെ കൊണ്ടുപോ​കുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യു​ന്ന​തുപോലെ​യും നിങ്ങൾ ചെയ്യരു​ത്‌.+ നിങ്ങൾ അവരുടെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കരു​ത്‌.  നിങ്ങൾ എന്റെ ന്യായ​ത്തീർപ്പു​കൾ പിൻപ​റ്റണം. നിങ്ങൾ എന്റെ നിയമങ്ങൾ പാലി​ക്കു​ക​യും അവയനു​സ​രിച്ച്‌ നടക്കു​ക​യും വേണം.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.  നിങ്ങൾ എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ ജീവി​ക്കണം. അങ്ങനെ ചെയ്യു​ന്ന​വരെ​ല്ലാം അവയാൽ ജീവി​ക്കും.+ ഞാൻ യഹോ​വ​യാണ്‌.  “‘നിങ്ങൾ ആരും അടുത്ത ബന്ധുക്ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.*+ ഞാൻ യഹോ​വ​യാണ്‌.  നിന്റെ അപ്പനു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. അമ്മയു​മാ​യും അരുത്‌. അവൾ നിന്റെ അമ്മയാണ്‌. നീ അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.  “‘നിന്റെ അപ്പന്റെ ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.+ അങ്ങനെ ചെയ്‌താൽ നീ നിന്റെ അപ്പനു മാന​ക്കേട്‌ ഉണ്ടാക്കു​ക​യാണ്‌.*  “‘നിന്റെ സഹോ​ദ​രി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. അവൾ നിന്റെ അപ്പന്റെ മകളാ​യാ​ലും അമ്മയുടെ മകളാ​യാ​ലും അവൾ ജനിച്ചതു നിന്റെ സ്വന്തം വീട്ടി​ലാണെ​ങ്കി​ലും അല്ലെങ്കി​ലും അങ്ങനെ ചെയ്യരു​ത്‌.+ 10  “‘നിന്റെ മകന്റെ മകളു​മാ​യോ മകളുടെ മകളു​മാ​യോ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. കാരണം അതു നിന്റെ​തന്നെ നഗ്നതയാ​ണ​ല്ലോ. 11  “‘നിന്റെ അപ്പന്റെ ഭാര്യ​യിൽ അവനു ജനിച്ച മകളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. കാരണം അവൾ നിന്റെ സഹോ​ദ​രി​യാ​ണ​ല്ലോ. 12  “‘നിന്റെ അപ്പന്റെ സഹോ​ദ​രി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. അവൾക്കു നിന്റെ അപ്പനു​മാ​യി രക്തബന്ധ​മു​ണ്ട​ല്ലോ.+ 13  “‘നിന്റെ അമ്മയുടെ സഹോ​ദ​രി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. കാരണം അവൾക്കു നിന്റെ അമ്മയു​മാ​യി രക്തബന്ധ​മുണ്ട്‌. 14  “‘നിന്റെ പിതൃ​സഹോ​ദ​രന്റെ ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടുകൊണ്ട്‌ പിതൃ​സഹോ​ദ​രനു മാന​ക്കേട്‌ ഉണ്ടാക്ക​രുത്‌. അവൾ നിന്റെ ബന്ധുവാ​ണ​ല്ലോ.+ 15  “‘നിന്റെ മരുമ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.+ അവൾ നിന്റെ മകന്റെ ഭാര്യ​യാ​ണ​ല്ലോ. അതു​കൊണ്ട്‌, അവളു​മാ​യി ബന്ധപ്പെ​ട​രുത്‌. 16  “‘നിന്റെ സഹോ​ദ​രന്റെ ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.+ കാരണം, അങ്ങനെ ചെയ്‌താൽ നീ നിന്റെ സഹോ​ദ​രനു മാന​ക്കേട്‌ ഉണ്ടാക്കു​ക​യാണ്‌. 17  “‘ഒരു സ്‌ത്രീ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്നെ​ങ്കിൽ അവളുടെ മകളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.+ അവളുടെ മകന്റെ മകളു​മാ​യോ അവളുടെ മകളുടെ മകളു​മാ​യോ ബന്ധപ്പെ​ട​രുത്‌. അവർ അവളുടെ അടുത്ത ബന്ധുക്ക​ളാ​ണ​ല്ലോ. അതു മ്ലേച്ഛത​യാണ്‌.* 18  “‘ഭാര്യ ജീവി​ച്ചി​രി​ക്കുമ്പോൾ അവളുടെ സഹോ​ദ​രിയെ​ക്കൂ​ടി ഭാര്യ​യാ​യി സ്വീകരിച്ച്‌+ അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. 19  “‘ഒരു സ്‌ത്രീ ആർത്തവാ​ശു​ദ്ധി​യി​ലാ​യി​രി​ക്കുമ്പോൾ അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.+ 20  “‘നിന്റെ സഹമനുഷ്യന്റെ* ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ട്‌ നിന്നെ​ത്തന്നെ അശുദ്ധ​നാ​ക്ക​രുത്‌.+ 21  “‘നിന്റെ സന്തതി​ക​ളി​ലാരെ​യും മോലേക്കിന്‌* അർപ്പിക്കാൻ* അനുവ​ദി​ക്ക​രുത്‌.+ അങ്ങനെ ചെയ്‌ത്‌ നിന്റെ ദൈവ​ത്തി​ന്റെ പേര്‌ അശുദ്ധ​മാ​ക്ക​രുത്‌.+ ഞാൻ യഹോ​വ​യാണ്‌. 22  “‘സ്‌ത്രീ​യുടെ​കൂ​ടെ കിടക്കു​ന്ന​തുപോ​ലെ ഒരു പുരു​ഷന്റെ​കൂ​ടെ കിടക്ക​രുത്‌.+ അതു ഹീനമായ പ്രവൃ​ത്തി​യാണ്‌. 23  “‘ഒരാൾ ഒരു മൃഗവു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ട്‌ അതിനാൽ അശുദ്ധ​നാ​ക​രുത്‌. ഒരു മൃഗവു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തിന്‌ ഒരു സ്‌ത്രീ അതിന്റെ മുന്നിൽ നിന്നുകൊ​ടു​ക്ക​രുത്‌.+ ഇതു പ്രകൃ​തി​വി​രു​ദ്ധ​മാണ്‌. 24  “‘ഇക്കാര്യ​ങ്ങളൊ​ന്നും ചെയ്‌ത്‌ നിങ്ങൾ അശുദ്ധ​രാ​യി​ത്തീ​ര​രുത്‌. കാരണം, നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഞാൻ ഓടി​ച്ചു​ക​ള​യുന്ന ജനതകൾ ഇതു​പോ​ലുള്ള കാര്യങ്ങൾ ചെയ്‌താ​ണ്‌ അശുദ്ധ​രാ​യി​ത്തീർന്നത്‌.+ 25  അങ്ങനെ ദേശം അശുദ്ധ​മാ​യി​രി​ക്കു​ന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷി​ക്കും. ദേശം അതിലെ നിവാ​സി​കളെ ഛർദി​ച്ചു​ക​ള​യു​ക​യും ചെയ്യും.+ 26  എന്നാൽ നിങ്ങൾ എന്റെ നിയമങ്ങൾ അനുസ​രി​ക്കു​ക​യും എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും വേണം.+ ഹീനമായ ഈ കാര്യ​ങ്ങളൊ​ന്നും നിങ്ങൾ ആരും, സ്വദേ​ശി​യാ​യാ​ലും നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യാ​യാ​ലും, ചെയ്യു​ക​യു​മ​രുത്‌.+ 27  നിങ്ങൾക്കു മുമ്പ്‌ ആ ദേശത്തു​ണ്ടാ​യി​രു​ന്നവർ ഇത്തരം ഹീനമായ കാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌+ ദേശം ഇപ്പോൾ അശുദ്ധ​മാ​യി​രി​ക്കു​ന്നു. 28  എന്നാൽ നിങ്ങൾ ദേശം അശുദ്ധ​മാ​ക്ക​രുത്‌. എങ്കിൽ, ദേശം അശുദ്ധ​മാ​ക്കി​യ​തി​ന്റെ പേരിൽ ആ ജനതകളെ അതു ഛർദി​ച്ചു​ക​ള​യാൻപോ​കു​ന്ന​തുപോ​ലെ നിങ്ങളെ അതിനു ഛർദി​ച്ചു​ക​ളയേ​ണ്ടി​വ​രില്ല. 29  ആരെങ്കിലും, ഹീനമായ ഈ കാര്യ​ങ്ങ​ളിൽ ഏതെങ്കി​ലും ചെയ്‌താൽ, അങ്ങനെ ചെയ്യു​ന്ന​വനെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്ക​രുത്‌. 30  മുമ്പ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നവർ പിൻപ​റ്റിപ്പോന്ന ഹീനമായ ആചാരങ്ങൾ അനുഷ്‌ഠി​ച്ച്‌ അശുദ്ധ​രാ​ക​രുത്‌.+ അങ്ങനെ നിങ്ങൾ എന്നോ​ടുള്ള കടമ നിറ​വേ​റ്റണം. ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.’”

അടിക്കുറിപ്പുകള്‍

അക്ഷ. “നഗ്നത അനാവൃ​ത​മാ​ക്ക​രുത്‌.” (ഇവി​ടെ​യും തുടർന്നു​വ​രുന്ന ഇടങ്ങളി​ലും.)
അക്ഷ. “അതു നിന്റെ അപ്പന്റെ നഗ്നതയാ​ണ്‌.”
അഥവാ “നാണം​കെട്ട പെരു​മാ​റ്റ​മാണ്‌; ദുർവൃ​ത്തി​യാണ്‌.”
അഥവാ “അയൽക്കാ​രന്റെ; കൂട്ടു​കാ​രന്റെ.”
പദാവലി കാണുക.
അഥവാ “സമർപ്പി​ക്കാൻ; ബലി അർപ്പി​ക്കാൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം