യശയ്യ 5:1-30

5  എന്റെ സ്‌നേ​ഹി​ത​നു​വേണ്ടി ഞാൻ ഒരു പാട്ടു പാടാം,എന്റെ പ്രിയ​സു​ഹൃ​ത്തി​നെ​യും സുഹൃ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ട​ത്തെ​യും കുറി​ച്ചുള്ള ഒരു പാട്ട്‌!+ ഫലഭൂ​യി​ഷ്‌ഠ​മായ കുന്നിൻചെ​രി​വിൽ എന്റെ സ്‌നേ​ഹി​തന്‌ ഒരു മുന്തി​രി​ത്തോ​ട്ട​മു​ണ്ടാ​യി​രു​ന്നു.   എന്റെ സ്‌നേ​ഹി​തൻ നിലം കിള​ച്ചൊ​രു​ക്കി കല്ലുകൾ പെറു​ക്കി​ക്ക​ളഞ്ഞു. അതിൽ മേത്തര​മായ ചുവന്ന മുന്തി​രി​യു​ടെ വള്ളികൾ നട്ടു,അതിനു നടുവിൽ ഒരു ഗോപു​രം പണിതു,അതിൽ ഒരു മുന്തി​രി​ച്ചക്കു വെട്ടി​യു​ണ്ടാ​ക്കി.+ മുന്തിരി കായ്‌ക്കു​ന്ന​തും കാത്ത്‌ എന്റെ സ്‌നേ​ഹി​തൻ ഇരുന്നു,എന്നാൽ കായ്‌ച്ച​തോ, കാട്ടു​മു​ന്തി​രി​കൾ!+   “അതു​കൊണ്ട്‌ യരുശ​ലേം​നി​വാ​സി​കളേ, യഹൂദാ​പു​രു​ഷ​ന്മാ​രേ,ഞാനും എന്റെ മുന്തി​രി​ത്തോ​ട്ട​വും തമ്മിലുള്ള പ്രശ്‌ന​ത്തി​നു വിധി കല്‌പി​ച്ചാ​ലും.+   ഇതിൽക്കൂടുതൽ എന്റെ മുന്തി​രി​ത്തോ​ട്ട​ത്തി​നു​വേണ്ടി ഞാൻ എന്തു ചെയ്യണം?+ചെയ്യാ​വു​ന്ന​തെ​ല്ലാം ഞാൻ ചെയ്‌തു. എന്നിട്ടും, ഞാൻ നല്ല മുന്തിരി ആഗ്രഹി​ച്ച​പ്പോൾ,അത്‌ എനിക്കു കാട്ടു​മു​ന്തി​രി തന്നത്‌ എന്തിന്‌?   അതുകൊണ്ട്‌, ഞാൻ പറയു​ന്നതു കേൾക്കുക,ഇതാണു ഞാൻ എന്റെ മുന്തി​രി​ത്തോ​ട്ട​ത്തോ​ടു ചെയ്യാൻപോ​കു​ന്നത്‌: ഞാൻ അതിന്റെ വേലി പൊളി​ച്ച്‌,അതു തീയിട്ട്‌ കത്തിച്ചു​ക​ള​യും.+ ഞാൻ അതിന്റെ കൻമതി​ലു​കൾ ഇടിച്ചു​ക​ള​യും,ഞാൻ അതു ചവിട്ടി​മെ​തി​ക്കും.   ഞാൻ അതിനെ ഒരു പാഴ്‌നി​ല​മാ​ക്കും,+അതിനെ വെട്ടി​യൊ​രു​ക്കു​ക​യോ അതിലെ കള പറിച്ചു​ക​ള​യു​ക​യോ ഇല്ല. അതിൽ മുൾച്ചെ​ടി​ക​ളും പാഴ്‌ച്ചെ​ടി​ക​ളും തഴച്ചു​വ​ള​രും,+അതിന്മേൽ പെയ്യരു​തെന്നു മേഘ​ത്തോ​ടു ഞാൻ കല്‌പി​ക്കും.+   ഇസ്രായേൽഗൃഹം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം!+യഹൂദാ​പു​രു​ഷ​ന്മാർ ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട തോട്ടം.* നീതി​യു​ള്ള വിധി​കൾക്കാ​യി ദൈവം കാത്തി​രു​ന്നു,+എന്നാൽ ഇതാ അനീതി!ന്യായ​ത്തി​നാ​യി കാത്തി​രു​ന്നു,എന്നാൽ ഇതാ നിലവി​ളി!”+   ദേശത്ത്‌ മറ്റാർക്കും ഇടമി​ല്ലാത്ത വിധംവീടു​ക​ളോ​ടു വീടുകളും+ വയലു​ക​ളോ​ടു വയലുകളും+ ചേർത്ത്‌ദേശത്ത്‌ തനിച്ചു താമസി​ക്കു​ന്ന​വരേ, നിങ്ങൾക്കു കഷ്ടം!   ഞാൻ കേൾക്കെ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇങ്ങനെ സത്യം ചെയ്‌തി​രി​ക്കു​ന്നു:ഭംഗി​യും വലുപ്പ​വും ഉള്ള പല വീടു​ക​ളും ആൾപ്പാർപ്പി​ല്ലാ​താ​കും,അവ കാണു​ന്ന​വ​രെ​ല്ലാം ഭയന്നു​വി​റ​യ്‌ക്കും.+ 10  പത്ത്‌ ഏക്കർ* മുന്തി​രി​ത്തോ​ട്ട​ത്തിൽനിന്ന്‌ ഒരു ബത്ത്‌* വീഞ്ഞു മാത്രം ലഭിക്കും,ഒരു ഹോമർ* വിത്തിൽനി​ന്നോ, ഒരു ഏഫാ* മാത്രം.+ 11  മദ്യപിക്കാനായി അതികാ​ലത്ത്‌ എഴു​ന്നേൽക്കു​ന്ന​വരേ,+വീഞ്ഞു തലയ്‌ക്കു പിടി​ക്കു​വോ​ളം രാവേ​റും​വരെ കുടി​ക്കു​ന്ന​വരേ, നിങ്ങൾക്കു നാശം! 12  അവരുടെ വിരു​ന്നു​ക​ളിൽ വീഞ്ഞുണ്ട്‌;കിന്നര​വും തന്ത്രി​വാ​ദ്യ​വും തപ്പും കുഴലും ഉണ്ട്‌.എന്നാൽ അവർ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ ഓർക്കു​ന്നില്ല,അവർ ദൈവ​ത്തി​ന്റെ കൈ​വേ​ലകൾ കാണു​ന്നില്ല. 13  എന്റെ ജനം എന്നെ അറിയു​ന്നില്ല,+അതു​കൊണ്ട്‌ അവർക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വ​രും.അവരുടെ മഹാന്മാർ വിശന്നി​രി​ക്കും,+ജനമെ​ല്ലാം ദാഹി​ച്ചു​വ​ല​യും. 14  ഇതാ, ശവക്കുഴി* അതിന്റെ വലുപ്പം കൂട്ടി​യി​രി​ക്കു​ന്നു,അത്‌ അതിന്റെ വായ്‌ മലർക്കെ തുറന്നു​പി​ടി​ച്ചി​രി​ക്കു​ന്നു;+അവളുടെ മഹത്ത്വവും* ബഹളം കൂട്ടുന്ന ജനക്കൂ​ട്ട​വും ആനന്ദി​ച്ചു​ല്ല​സി​ക്കു​ന്ന​വ​രുംഉറപ്പാ​യും അതി​ലേക്കു പോകും. 15  പുരുഷനു തല താഴ്‌ത്തേ​ണ്ടി​വ​രും,അവനെ താഴേക്ക്‌ ഇറക്കും,അഹങ്കാ​രി​യു​ടെ കണ്ണുകൾ താഴ്‌ത്തും. 16  സൈന്യങ്ങളുടെ അധിപ​നായ യഹോവ തന്റെ ന്യായവിധിയിലൂടെ* ഉന്നതനാ​കും;നീതി​യു​ള്ള വിധിയിലൂടെ+ പരിശു​ദ്ധ​നായ സത്യദൈവം+ തന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കും. 17  മേച്ചിൽപ്പുറത്തെന്നപോലെ കുഞ്ഞാ​ടു​കൾ അവിടെ മേയും,കൊഴുത്ത മൃഗങ്ങ​ളു​ടെ പുൽമേ​ടു​കൾ ഉപേക്ഷി​ക്ക​പ്പെ​ടും; പരദേ​ശി​കൾ അവി​ടെ​നിന്ന്‌ ഭക്ഷിക്കും. 18  വഞ്ചനയുടെ വടം​കൊണ്ട്‌ സ്വന്തം തെറ്റു​ക​ളുംകയറുകൊണ്ട്‌* സ്വന്തം പാപങ്ങ​ളും കെട്ടി​വ​ലി​ച്ചു​ന​ട​ക്കു​ന്ന​വർക്കു കഷ്ടം! 19  “ദൈവ​ത്തി​നു ചെയ്യാ​നു​ള്ളതു ദൈവം പെട്ടെന്നു ചെയ്യട്ടെ;അതു വേഗം സംഭവി​ക്കട്ടെ, അത്‌ എന്താ​ണെന്നു നമുക്കു കാണാ​മ​ല്ലോ. ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ ഉദ്ദേശിച്ചതു* നടക്കട്ടെ,അത്‌ എന്താ​ണെന്നു നമുക്ക്‌ അറിയാ​മ​ല്ലോ!”+ എന്നു പറയു​ന്ന​വർക്കു കഷ്ടം! 20  നല്ലതിനെ മോശ​മെ​ന്നും മോശ​മാ​യ​തി​നെ നല്ലതെ​ന്നും പറയു​ന്ന​വർക്ക്‌,+ഇരുട്ടി​നെ വെളി​ച്ച​മെ​ന്നും വെളി​ച്ചത്തെ ഇരു​ട്ടെ​ന്നും വിളി​ക്കു​ന്ന​വർക്ക്‌,കയ്‌പി​നെ മധുര​മാ​യും മധുരത്തെ കയ്‌പാ​യും കാണു​ന്ന​വർക്കു കഷ്ടം! 21  ബുദ്ധിമാന്മാരാണെന്നു സ്വയം തോന്നു​ന്ന​വർക്കും,വിവേ​കി​ക​ളാ​ണെന്നു സ്വയം വിശ്വസിക്കുന്നവർക്കും+ കഷ്ടം! 22  വീഞ്ഞു കുടി​ക്കു​ന്ന​തിൽ പേരു​കേ​ട്ട​വർക്കുംമദ്യത്തി​ന്റെ വീര്യം കൂട്ടു​ന്ന​തിൽ വിരുതന്മാരായവർക്കും+ 23  കൈക്കൂലി വാങ്ങി ദുഷ്ടനെ വെറുതേ വിടുന്നവർക്കും+നീതി​മാ​നു നീതി നിഷേ​ധി​ക്കു​ന്ന​വർക്കും കഷ്ടം!+ 24  പാടത്തെ വയ്‌ക്കോൽക്കു​റ്റി​കളെ തീനാ​ളങ്ങൾ വിഴു​ങ്ങു​ന്ന​തു​പോ​ലെ,ഉണക്കപ്പു​ല്ലു തീയിൽ കത്തിയ​മ​രു​ന്ന​തു​പോ​ലെ,അവരുടെ വേരുകൾ ചീഞ്ഞഴു​കും,അവരുടെ പൂക്കൾ പൊടി​പോ​ലെ പാറി​പ്പോ​കും;കാരണം അവർ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നിയമം* ഉപേക്ഷി​ച്ചു​ക​ളഞ്ഞു;ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധന്റെ വാക്കുകൾ വകവെ​ച്ചില്ല.+ 25  അതുകൊണ്ട്‌ യഹോ​വ​യു​ടെ കോപം സ്വന്തം ജനത്തിനു നേരെ ജ്വലി​ച്ചി​രി​ക്കു​ന്നു,ദൈവം കൈ ഓങ്ങി അവരെ അടിക്കും.+ മലകൾ വിറയ്‌ക്കും,അവരുടെ ശവങ്ങൾ തെരു​വി​ലെ മാലി​ന്യ​ങ്ങൾപോ​ലെ​യാ​കും.+ ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല. 26  ദൂരെയുള്ള ഒരു ജനതയ്‌ക്കു​വേണ്ടി ദൈവം അടയാളം* നാട്ടി​യി​രി​ക്കു​ന്നു;+ഭൂമി​യു​ടെ അതിരു​ക​ളിൽനിന്ന്‌ അവരെ ചൂളമ​ടി​ച്ചു​വി​ളി​ച്ചി​രി​ക്കു​ന്നു;+അവർ അതാ, അതി​വേഗം വരുന്നു!+ 27  അവർ ആരും ക്ഷീണി​തരല്ല; ഒരാളും ഇടറി​വീ​ഴു​ന്നില്ല, ആരും ഉറങ്ങു​ന്നില്ല, ഉറക്കം​തൂ​ങ്ങു​ന്നു​മില്ല. അവരുടെ അരപ്പട്ട അയഞ്ഞി​ട്ടില്ല,അവരുടെ ചെരി​പ്പി​ന്റെ വള്ളികൾ പൊട്ടി​യി​ട്ടു​മില്ല. 28  അവരുടെ അസ്‌ത്രങ്ങൾ കൂർത്തി​രി​ക്കു​ന്നു,അവരെ​ല്ലാം വില്ലു കുലച്ചി​രി​ക്കു​ന്നു. അവരുടെ കുതി​ര​ക​ളു​ടെ കുളമ്പു​കൾ തീക്കല്ലു​കൾപോ​ലെ കടുപ്പ​മേ​റി​യവ,അവരുടെ രഥച​ക്രങ്ങൾ കൊടു​ങ്കാ​റ്റു​പോ​ലെ.+ 29  അവരുടെ ഗർജനം സിംഹ​ഗർജ​നം​പോ​ലെ,യുവസിംഹങ്ങളെപ്പോലെ* അവർ അലറുന്നു.+ അവർ മുരണ്ടു​കൊണ്ട്‌ ഇരയുടെ മേൽ ചാടി​വീ​ഴു​ന്നു,ഇരയെ വലിച്ചു​കൊ​ണ്ടു​പോ​കു​ന്നു; അതിനെ രക്ഷിക്കാൻ ആരുമു​ണ്ടാ​കില്ല. 30  അന്നാളിൽ അവർ അതിന്റെ മുകളിൽ നിന്ന്‌ മുരളും,അവരുടെ മുരൾച്ച കടലിന്റെ ഇരമ്പൽപോ​ലെ​യാ​യി​രി​ക്കും.+ ദേശ​ത്തേ​ക്കു നോക്കുന്ന ഏവനും ഭയാന​ക​മായ കൂരി​രു​ട്ടു കാണും,കാർമേ​ഘ​ങ്ങൾ നിമിത്തം വെളി​ച്ചം​പോ​ലും ഇരുട്ടാ​യി മാറി​യി​രി​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ചെടികൾ.”
അക്ഷ. “പത്തു ജോടി.”
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അവളുടെ കുലീ​ന​ന്മാ​രും.”
അഥവാ “നീതി​യി​ലൂ​ടെ.”
മൃഗങ്ങളെ വണ്ടി​യോ​ടു ചേർത്തു​കെ​ട്ടുന്ന തരം കയർ.
അഥവാ “തീരു​മാ​നി​ച്ചത്‌.”
അഥവാ “ഉപദേശം.”
അഥവാ “കൊടി​മരം.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങ​ളെ​പ്പോ​ലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം