വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 4

പണം കൈകാ​ര്യം ചെയ്യേണ്ട വിധം

പണം കൈകാ​ര്യം ചെയ്യേണ്ട വിധം

“ഉദ്ദേശങ്ങൾ ആലോ​ച​ന​കൊ​ണ്ടു സാധി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 20:18

കുടുംബത്തിന്റെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ പണമി​ല്ലാ​തെ പറ്റില്ല. (സദൃശ​വാ​ക്യ​ങ്ങൾ 30:8) ‘ദ്രവ്യം ഒരു ശരണം’ എന്നു ബൈബിൾ പറയു​ന്നു​മുണ്ട്‌. (സഭാ​പ്ര​സം​ഗി 7:12) ചില ദമ്പതി​കൾക്ക്‌ പണപര​മായ കാര്യങ്ങൾ ചർച്ച ചെയ്യു​ന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ നിങ്ങളു​ടെ ദാമ്പത്യ​ത്തിൽ പണം ഒരു പ്രശ്‌ന​കാ​ര​ണ​മാ​ക​രുത്‌. (എഫെസ്യർ 4:32) പണം ചെലവാ​ക്കു​ന്നതു സംബന്ധി​ച്ചുള്ള തീരു​മാ​നങ്ങൾ നിങ്ങൾ ഒരുമി​ച്ചെ​ടു​ക്കണം, അത്‌ പരസ്‌പ​ര​വി​ശ്വാ​സ​ത്തോ​ടെ​യും ആയിരി​ക്കണം.

1 ശ്രദ്ധയോടെയുള്ള ആസൂ​ത്ര​ണം

ബൈബിൾ പറയു​ന്നത്‌: “നിങ്ങളിൽ ഒരുവൻ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. അതു തീർക്കാ​നുള്ള വകയു​ണ്ടോ എന്നറി​യാൻ അവൻ ആദ്യം ഇരുന്ന്‌ ചെലവു കണക്കു​കൂ​ട്ടു​ക​യി​ല്ല​യോ?” (ലൂക്കോസ്‌ 14:28) പണം എങ്ങനെ വിനി​യോ​ഗി​ക്ക​ണ​മെന്ന്‌ ഒരുമി​ച്ചി​രുന്ന്‌ ആസൂ​ത്രണം ചെയ്യുക. (ആമോസ്‌ 3:3) എന്താണ്‌ നിങ്ങൾക്കു വാങ്ങേ​ണ്ടത്‌, അതിന്‌ എത്രമാ​ത്രം തുക ചെലവ​ഴി​ക്കാൻ നിങ്ങൾക്കു ശേഷി​യുണ്ട്‌ എന്നൊക്കെ ആലോ​ചി​ച്ചു തീരു​മാ​നി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 31:16) കൈയിൽ പണമുണ്ട്‌ എന്ന ഒറ്റക്കാ​ര​ണ​ത്താൽ നിങ്ങൾ ഒരു സാധനം വാങ്ങേ​ണ്ട​തില്ല! കടം വരാതെ നോക്കുക. നിങ്ങൾക്ക്‌ എത്രയു​ണ്ടോ അതിന​നു​സ​രി​ച്ചു മാത്രം ചെലവാ​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 21:5; 22:7.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • മാസാവസാനം പണം മിച്ചമു​ണ്ടെ​ങ്കിൽ അതു​കൊണ്ട്‌ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ ഒരുമി​ച്ചി​രു​ന്നു തീരു​മാ​നി​ക്കു​ക

  • ഇനി, പണം തികയാ​തെ​വ​ന്ന​താ​യി കാണു​ന്നെ​ങ്കിൽ ചെലവു ചുരു​ക്കാൻവേണ്ട വ്യക്തമായ പ്ലാൻ തയ്യാറാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണം പുറത്തു​നി​ന്നു കഴിക്കു​ന്ന​തി​നു പകരം വീട്ടിൽത്തന്നെ തയ്യാറാ​ക്കി​നോ​ക്കൂ

2 നിജസ്ഥിതി അറിയുക, തുറന്ന്‌ സംസാ​രി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: ‘യഹോ​വ​യു​ടെ മുമ്പാകെ മാത്രമല്ല, മനുഷ്യ​രു​ടെ മുമ്പാ​കെ​യും സത്യസ​ന്ധ​മാ​യി വർത്തി​ക്കുക.’ (2 കൊരി​ന്ത്യർ 8:21) നിങ്ങളു​ടെ വരവ്‌ എത്ര​യെ​ന്നും ചെലവ്‌ എത്ര​യെ​ന്നും സത്യസ​ന്ധ​മാ​യി ഇണയെ അറിയി​ക്കുക.

നിങ്ങളുടെ സാമ്പത്തി​ക​നി​ലയെ ബാധി​ക്കുന്ന വലിയ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ എല്ലായ്‌പോ​ഴും ഇണയോട്‌ ആലോ​ചി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 13:10) പണപര​മായ കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കു​ന്നത്‌ നിങ്ങളു​ടെ ദാമ്പത്യ​ത്തിൽ സമാധാ​നം നിലനി​റു​ത്താൻ സഹായ​ക​മാ​കും. നിങ്ങളു​ടെ വരുമാ​നം നിങ്ങളു​ടെ സ്വന്തം പണമാ​യി​ട്ടല്ല കുടും​ബ​ത്തി​ന്റെ പണമായി കാണുക.—1 തിമൊ​ഥെ​യൊസ്‌ 5:8.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • ഇണയോട്‌ ആലോ​ചി​ക്കാ​തെ ഇരുവർക്കും എത്ര തുകവരെ സ്വത​ന്ത്ര​മാ​യി ചെലവ​ഴി​ക്കാ​മെന്ന്‌ തീരു​മാ​നി​ക്കു​ക

  • പണപരമായ കാര്യങ്ങൾ സംസാ​രി​ക്കുന്ന ഒരു ശീലം വളർത്തുക; ഒരു പ്രശ്‌ന​മു​ണ്ടാ​യിട്ട്‌ സംസാ​രി​ക്കാ​മെന്നു വെക്കരുത്‌