സുഭാ​ഷി​തങ്ങൾ 31:1-31

31  ലമൂവേൽ രാജാ​വി​ന്റെ വാക്കുകൾ. അദ്ദേഹ​ത്തിന്‌ അമ്മ കൊടുത്ത ഗൗരവ​മേ​റിയ ഉപദേശം:+   മകനേ, ഞാൻ പ്രസവിച്ച എന്റെ മകനേ,എന്റെ നേർച്ച​ക​ളു​ടെ മകനേ,ഞാൻ നിന്നോ​ട്‌ എന്താണു പറയേ​ണ്ടത്‌?+   നിന്റെ ശക്തി സ്‌ത്രീ​കൾക്കു കൊടു​ക്ക​രുത്‌;+രാജാ​ക്ക​ന്മാ​രെ നശിപ്പി​ക്കുന്ന വഴിയി​ലൂ​ടെ പോക​രുത്‌.+   ലമൂവേലേ, വീഞ്ഞു കുടി​ക്കു​ന്നതു രാജാ​ക്ക​ന്മാർക്കു ചേർന്നതല്ല;അത്‌ അവർക്ക്‌ ഒട്ടും ചേരില്ല.“എന്റെ മദ്യം എവിടെ”+ എന്നു ചോദി​ക്കു​ന്നതു ഭരണാ​ധി​കാ​രി​കൾക്കു യോജി​ച്ചതല്ല.   അവർ മദ്യപി​ച്ച്‌ തങ്ങൾ കല്‌പി​ച്ചതു മറന്നു​പോ​കാ​നുംസാധു​ക്ക​ളു​ടെ അവകാ​ശങ്ങൾ നിഷേ​ധി​ക്കാ​നും ഇടയാ​ക​രു​ത​ല്ലോ.   നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യം കൊടു​ക്കുക;+കഠിന​ദുഃ​ഖം അനുഭ​വി​ക്കു​ന്ന​വർക്കു വീഞ്ഞു നൽകുക.+   അവർ കുടിച്ച്‌ അവരുടെ ദാരി​ദ്ര്യം മറക്കട്ടെ;അവരുടെ കഷ്ടപ്പാ​ടു​കൾ മറന്നു​പോ​കട്ടെ.   സംസാരിക്കാൻ കഴിയാ​ത്ത​വർക്കു​വേണ്ടി സംസാ​രി​ക്കുക;നശിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​ടെ അവകാ​ശങ്ങൾ സംരക്ഷി​ക്കുക.+   ശബ്ദം ഉയർത്തി നീതി​യോ​ടെ വിധി​ക്കുക;സാധു​ക്ക​ളു​ടെ​യും ദരി​ദ്ര​രു​ടെ​യും അവകാ​ശങ്ങൾ സംരക്ഷി​ക്കുക.*+ א (ആലേഫ്‌) 10  കാര്യപ്രാപ്‌തിയുള്ള* ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴക്കല്ലുകളെക്കാൾ* മൂല്യ​മുണ്ട്‌.+ ב (ബേത്ത്‌) 11  ഭർത്താവിന്റെ ഉള്ളം* അവളെ വിശ്വ​സി​ക്കു​ന്നു;അവന്‌ ഒന്നിനും കുറവില്ല. ג (ഗീമെൽ) 12  ജീവിതകാലം മുഴുവൻ അവൾ ഭർത്താ​വി​നു നന്മ ചെയ്യുന്നു;തിന്മ​യൊ​ന്നും ചെയ്യു​ന്നില്ല. ד (ദാലെത്ത്‌) 13  അവൾ കമ്പിളി​യും ലിനനും ശേഖരി​ക്കു​ന്നു;സന്തോ​ഷ​ത്തോ​ടെ കൈ​കൊണ്ട്‌ ജോലി ചെയ്യുന്നു.+ ה (ഹേ) 14  അവൾ വ്യാപാ​രി​യു​ടെ കപ്പലു​കൾപോ​ലെ​യാണ്‌;+ദൂരെ​നിന്ന്‌ അവൾ ഭക്ഷണം കൊണ്ടു​വ​രു​ന്നു. ו (വൗ) 15  പുലരുംമുമ്പേ അവൾ എഴു​ന്നേൽക്കു​ന്നു;വീട്ടി​ലു​ള്ള​വർക്ക്‌ ആഹാര​വുംദാസി​മാർക്ക്‌ അവരുടെ പങ്കും കൊടു​ക്കു​ന്നു.+ ז (സയിൻ) 16  അവൾ ഒരു നിലം നോക്കി​വെച്ച്‌ അതു വാങ്ങുന്നു;തന്റെ വരുമാനംകൊണ്ട്‌* ഒരു മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കു​ന്നു. ח (ഹേത്ത്‌) 17  അവൾ കഠിനാ​ധ്വാ​നം ചെയ്യാൻ തയ്യാ​റെ​ടു​ക്കു​ന്നു;*+അവൾ ഉത്സാഹ​ത്തോ​ടെ കൈ​കൊണ്ട്‌ പണി​യെ​ടു​ക്കു​ന്നു. ט (തേത്ത്‌) 18  തന്റെ കച്ചവടം ലാഭക​ര​മാ​ണെന്ന്‌ അവൾ ഉറപ്പു​വ​രു​ത്തു​ന്നു;രാത്രി​യിൽ അവളുടെ വിളക്കു കെട്ടു​പോ​കു​ന്നില്ല. י (യോദ്‌) 19  അവൾ നൂൽ നൂൽക്കാ​നുള്ള കോൽ എടുക്കു​ന്നു;കൈയിൽ തക്ലി പിടി​ക്കു​ന്നു.*+ כ (കഫ്‌) 20  അവൾ എളിയ​വർക്കു കൈ നീട്ടി​ക്കൊ​ടു​ക്കു​ന്നു;പാവ​പ്പെ​ട്ട​വ​രെ കൈ തുറന്ന്‌ സഹായി​ക്കു​ന്നു.+ ל (ലാമെദ്‌) 21  മഞ്ഞുകാലത്ത്‌ അവൾ വീട്ടി​ലു​ള്ള​വരെ ഓർത്ത്‌ ആകുല​പ്പെ​ടു​ന്നില്ല;അവരെ​ല്ലാം ചൂടു കിട്ടുന്ന* വസ്‌ത്രങ്ങൾ ധരിച്ചി​രി​ക്കു​ന്നു. מ (മേം) 22  അവൾ സ്വന്തമാ​യി കിടക്ക​വി​രി​കൾ ഉണ്ടാക്കു​ന്നു; അവളുടെ വസ്‌ത്രങ്ങൾ ലിനനും പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂ​ലും കൊണ്ടു​ള്ളവ. נ (നൂൻ) 23  അവളുടെ ഭർത്താവ്‌ നഗരക​വാ​ട​ത്തിൽ പ്രസി​ദ്ധ​നാണ്‌;+അവിടെ അവൻ ദേശത്തെ മൂപ്പന്മാരോടൊപ്പം* ഇരിക്കു​ന്നു. ס (സാമെക്‌) 24  അവൾ ലിനൻവസ്‌ത്രങ്ങൾ* ഉണ്ടാക്കി കച്ചവടം ചെയ്യുന്നു;കച്ചവട​ക്കാർക്ക്‌ അരപ്പട്ടകൾ വിൽക്കു​ന്നു. ע (അയിൻ) 25  അവൾ ശക്തിയും തേജസ്സും അണിഞ്ഞി​രി​ക്കു​ന്നു;ആത്മവി​ശ്വാ​സ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കു​ന്നു.* פ (പേ) 26  അവൾ ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കു​ന്നു;+ദയയുടെ നിയമം* അവളുടെ നാവി​ലുണ്ട്‌. צ (സാദെ) 27  വീട്ടിലുള്ളവർ ചെയ്യു​ന്ന​തെ​ല്ലാം അവൾ നിരീ​ക്ഷി​ക്കു​ന്നു;അലസത​യു​ടെ അപ്പം അവൾ തിന്നു​ന്നില്ല.+ ק (കോഫ്‌) 28  അവളുടെ മക്കൾ എഴു​ന്നേറ്റ്‌ അവളെ പുകഴ്‌ത്തു​ന്നു;അവളുടെ ഭർത്താവ്‌ എഴു​ന്നേറ്റ്‌ അവളെ പ്രശം​സി​ക്കു​ന്നു. ר (രേശ്‌) 29  കാര്യപ്രാപ്‌തിയുള്ള* ഒരുപാ​ടു സ്‌ത്രീ​ക​ളുണ്ട്‌;എന്നാൽ നീ അവരെ​ക്കാ​ളെ​ല്ലാം മികച്ച​വ​ളാണ്‌. ש (ശീൻ) 30  സൗന്ദര്യം വഞ്ചകവും അഴകു ക്ഷണികവും* ആണ്‌;+എന്നാൽ യഹോ​വയെ ഭയപ്പെ​ടുന്ന സ്‌ത്രീ​ക്കു പ്രശംസ ലഭിക്കും.+ ת (തൗ) 31  അവൾ ചെയ്യു​ന്ന​തി​നുള്ള പ്രതി​ഫലം അവൾക്കു കൊടു​ക്കുക;+അവളുടെ പ്രവൃ​ത്തി​കൾ നഗരക​വാ​ട​ത്തിൽ അവളെ പുകഴ്‌ത്തട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “സാധു​ക്കൾക്കും ദരി​ദ്രർക്കും വേണ്ടി വാദി​ക്കുക.”
അഥവാ “നല്ലൊരു; ഉത്തമയായ.”
പദാവലി കാണുക.
അക്ഷ. “ഹൃദയം.”
അഥവാ “താൻ അധ്വാ​നി​ച്ച്‌ നേടി​യ​തു​കൊ​ണ്ട്‌.” അക്ഷ. “തന്റെ കൈക​ളു​ടെ ഫലം​കൊ​ണ്ട്‌.”
അക്ഷ. “ശക്തി​കൊ​ണ്ട്‌ അര മുറു​ക്കി​ക്കെ​ട്ടു​ന്നു.”
നൂൽ ഉണ്ടാക്കാ​നും നൂൽ ചുറ്റാ​നും നൂൽ നൂൽക്കാ​നും ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണ​ങ്ങ​ളാ​ണു കോലും തക്ലിയും.
അക്ഷ. “രണ്ട്‌.”
പദാവലി കാണുക.
അഥവാ “അകവസ്‌ത്രങ്ങൾ.”
അഥവാ “ഭാവിയെ നോക്കി പുഞ്ചിരി തൂകുന്നു.”
അഥവാ “സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഉപദേശം; അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ നിയമം.”
അഥവാ “ഉത്തമരായ.”
അഥവാ “പൊള്ള​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം