വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 5

ദമ്പതികൾക്ക് മാതാപിതാക്കളുമായി എങ്ങനെ സമാധാത്തിൽ പോകാം?

ദമ്പതികൾക്ക് മാതാപിതാക്കളുമായി എങ്ങനെ സമാധാത്തിൽ പോകാം?

“നിങ്ങൾ . . . ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ.”—കൊലോസ്യർ 3:12

വിവാഹത്തോടെ ഒരു പുതിയ കുടുംബം പിറക്കുയായി. മാതാപിതാക്കളെ എക്കാലവും സ്‌നേഹിക്കുയും ആദരിക്കുയും ചെയ്യേണ്ടതാണെങ്കിലും ഇനിമുതൽ ഈ ഭൂമിയിൽ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടയാൾ നിങ്ങളുടെ ഇണയാണ്‌! ഈ സത്യം അംഗീരിക്കാൻ നിങ്ങളുടെ മാതാപിതാക്കൾക്ക് ചിലപ്പോൾ ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ ഇവിടെ സമനില പാലിക്കാൻ ബൈബിൾതത്ത്വങ്ങൾക്കു നിങ്ങളെ സഹായിക്കാനാകും. അങ്ങനെ, ഒരു പുതിയ കുടുംബം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾത്തന്നെ, സ്വന്തം മാതാപിതാക്കളുമായും ഇണയുടെ മാതാപിതാക്കളുമായും സമാധാന്ധത്തിൽ പോകാൻ നിങ്ങൾക്കു കഴിയും.

 1 മാതാപിതാക്കളുടെ കാര്യത്തിൽ ഉചിതമായ വീക്ഷണം പുലർത്തു

ബൈബിൾ പറയുന്നത്‌: “നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.” (എഫെസ്യർ 6:3) നിങ്ങൾക്ക് എത്ര പ്രായമായാലും എക്കാലവും നിങ്ങൾ മാതാപിതാക്കളെ ബഹുമാനിക്കുയും ആദരിക്കുയും വേണം. നിങ്ങളുടെ ഇണയും ഒരു മകനോ മകളോ ആണ്‌. മാതാപിതാക്കൾക്ക് ശ്രദ്ധയും പരിഗയും നൽകാനുള്ള ചുമതല ഇണയ്‌ക്കുമുണ്ട്. “സ്‌നേഹം അസൂയപ്പെടുന്നില്ല” എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് ഇണയ്‌ക്ക് സ്വന്തം മാതാപിതാക്കളുമായുള്ള സ്‌നേന്ധത്തെ അസൂയയോടെയും അനിഷ്ടത്തോടെയും കാണാതിരിക്കുക.—1 കൊരിന്ത്യർ 13:4; ഗലാത്യർ 5:26.

ഇങ്ങനെ ചെയ്‌തുനോക്കൂ:

  • “നിങ്ങളുടെ വീട്ടുകാർ എപ്പോഴും എന്നെ താഴ്‌ത്തിക്കെട്ടും,” “നിങ്ങളുടെ അമ്മയ്‌ക്കു ഞാൻ എന്തു ചെയ്‌താലും ബോധിക്കില്ല” എന്നിവപോലെ അടച്ചാക്ഷേപിക്കുന്ന പ്രസ്‌താനകൾ ഒഴിവാക്കു

  • കാര്യങ്ങൾ നിങ്ങളുടെ ഇണയുടെ കണ്ണിലൂടെ കാണാൻ ശ്രമിക്കു

 2 ദൃഢത കാണിക്കു

ബൈബിൾ പറയുന്നത്‌: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേമായി തീരും.” (ഉല്‌പത്തി 2:24) വിവാഹിരായെങ്കിലും മക്കളുടെ കാര്യത്തിൽ തങ്ങൾക്ക് തുടർന്നും ഉത്തരവാദിത്വമുണ്ടെന്ന് മാതാപിതാക്കൾ ചിന്തിച്ചേക്കാം. അതുകൊണ്ട്, നിങ്ങളുടെ ജീവിത്തിൽ വേണ്ടതിലും അധികം ഉൾപ്പെടാൻ അവർ താത്‌പര്യം കാണിച്ചേക്കാം.

മാതാപിതാക്കളുടെ ഉൾപ്പെടൽ എത്രത്തോമാകാമെന്ന് നിങ്ങൾ രണ്ടുപേരുംകൂടി തീരുമാനിച്ചശേഷം അത്‌ സ്‌നേപുസ്സരം അവരെ അറിയിക്കുക. കാര്യം തുറന്ന് പറയാൻ നിങ്ങൾക്കു കഴിയണം; പക്ഷേ, പരുഷമായിട്ടായിരിക്കരുത്‌. (സദൃശവാക്യങ്ങൾ 15:1) നിങ്ങളുടെ മാതാപിതാക്കളുമായി തുടർന്നും ഊഷ്‌മമായ സ്‌നേബന്ധം പുലർത്താൻ വിനയവും സൗമ്യയും നിങ്ങളെ സഹായിക്കും. അങ്ങനെ, അന്യോന്യം ക്ഷമിച്ച് സ്‌നേപൂർവം മുന്നോട്ട് പോകാൻ നിങ്ങൾക്കു കഴിയും.—എഫെസ്യർ 4:2.

ഇങ്ങനെ ചെയ്‌തുനോക്കൂ:

  • മാതാപിതാക്കൾ നിങ്ങളുടെ കാര്യത്തിൽ അമിതമായി ഉൾപ്പെടുന്നെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ സ്ഥിതിതികൾ ശാന്തമായിരിക്കുമ്പോൾ ഇണയുമായി അതേക്കുറിച്ചു വിശദമായി സംസാരിക്കു

  • ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം സംബന്ധിച്ച് ഒരു ധാരണയിലെത്തു