വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 2

പരസ്‌പരം വിശ്വസ്‌തരായിരിക്കുക

പരസ്‌പരം വിശ്വസ്‌തരായിരിക്കുക

“ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മർക്കോസ്‌ 10:9

‘നിങ്ങൾ അവിശ്വസ്‌തത കാണിക്കരുത്‌’ എന്നു യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നു. (മലാഖി 2:15, 16) ദാമ്പത്യത്തിന്‍റെ അനിവാര്യമാണ്‌ വിശ്വസ്‌തത. കാരണം വിശ്വസ്‌തയില്ലാത്തിടത്ത്‌ പരസ്‌പവിശ്വാവും ഉണ്ടായിരിക്കില്ല. പരസ്‌പവിശ്വാവും പ്രതിദ്ധയും ഉള്ളിടത്തേ സ്‌നേഹം തഴയ്‌ക്കൂ!

ഇക്കാലത്ത്‌ ദാമ്പത്യവിശ്വസ്‌തത എന്നത്തേതിലും അപകടത്തിലാണ്‌. അതിനാൽ, നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ രണ്ടു കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതുണ്ട്!

 1 ദാമ്പത്യത്തിന്‍റെ പ്രാധാന്യം കുറച്ചുകാരുത്‌!

ബൈബിൾ പറയുന്നത്‌: ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’ (ഫിലിപ്പിയർ 1:10) നിങ്ങളുടെ ജീവിത്തിലെ അതീവപ്രാധാന്യമുള്ള ഒന്നാണ്‌ ദാമ്പത്യം. അതിന്‌ മുൻഗണന നൽകുതന്നെ വേണം!

സ്‌നേഹപരിലാളനങ്ങൾ നൽകി ജീവിങ്കാളിയോടൊപ്പം “സുഖിച്ചുകൊൾക” എന്നാണ്‌ യഹോവ പറഞ്ഞിരിക്കുന്നത്‌. (സഭാപ്രസംഗി 9:9) ഇണയെ ഒരിക്കലും അവഗണിക്കരുതെന്നും ഇരുവരും പരസ്‌പരം സന്തോഷിപ്പിക്കാനുള്ള അവസരങ്ങൾ തേടിക്കൊണ്ടിരിക്കമെന്നും ആണ്‌ യഹോവ ആവശ്യപ്പെടുന്നത്‌. (1 കൊരിന്ത്യർ 10:24) താൻ വേണ്ടപ്പെട്ടയാളാണെന്നും വിലമതിക്കപ്പെടുന്നുണ്ടെന്നും ഇണയ്‌ക്ക് അനുഭവേദ്യമാകണം.

ഇങ്ങനെ ചെയ്‌തുനോക്കൂ:

  • പതിവായി ഒരുമിച്ച് സമയം ചെലവഴിക്കുക, ആ സമയം ഇണയ്‌ക്കു മാത്രമായി നീക്കിവെക്കു

  • ‘എനിക്ക്’ എന്നതിനു പകരം ‘നമുക്ക്’ എന്നു ചിന്തിക്കു

 2 ഹൃദയചായ്‌വുകൾ സൂക്ഷിക്കുക!

ബൈബിൾ പറയുന്നത്‌: “ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്‍റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുഴിഞ്ഞു.” (മത്തായി 5:28) ഇണയല്ലാത്ത ഒരാളെക്കുറിച്ച് രതിഭാളിൽ മുഴുകുന്ന ഒരാൾ ഒരർഥത്തിൽ തന്‍റെ ഇണയോട്‌ അവിശ്വസ്‌തത കാണിക്കുയാണ്‌.

“നിന്‍റെ ഹൃദയത്തെ കാത്തുകൊൾക” എന്ന് യഹോവ പറയുന്നു. (സദൃശവാക്യങ്ങൾ 4:23; യിരെമ്യാവു 17:9) ഇതു ചെയ്യണമെങ്കിൽ ആദ്യം നിങ്ങളുടെ കണ്ണുകൾക്ക് ‘കാവൽ’ ഏർപ്പെടുത്തണം. (മത്തായി 5:29, 30) ഇക്കാര്യത്തിൽ ഗോത്രപിതാവായ ഇയ്യോബ്‌ വെച്ച മാതൃക അനുകണീമാണ്‌. മറ്റൊരു സ്‌ത്രീയെ ഒരിക്കലും തെറ്റായ ആഗ്രഹത്തോടെ നോക്കാതിരിക്കാൻ അദ്ദേഹം തന്‍റെ കണ്ണുകളുമായി ഒരു ഉടമ്പടി ചെയ്‌തു! (ഇയ്യോബ്‌ 31:1) അശ്ലീലം വീക്ഷിക്കുയില്ല എന്ന് നിശ്ചയിച്ചുയ്‌ക്കുക. മറ്റൊരാളോട്‌ ഏതെങ്കിലും തരത്തിലുള്ള പ്രണയം മനസ്സിൽ അങ്കുരിക്കാനോ അത്‌ അടുപ്പമായി വളരാനോ അനുവദിക്കില്ലെന്ന് ഉറപ്പിക്കുക.

ഇങ്ങനെ ചെയ്‌തുനോക്കൂ:

  • നിങ്ങൾ ഇണയുടേതു മാത്രമാണെന്ന് മറ്റുള്ളവർക്കു ബോധ്യമാകുന്ന വിധത്തിൽ പെരുമാറു

  • ഇണയുടെ വികാരങ്ങൾ മാനിക്കുക, ഇണയെ അസ്വസ്ഥമാക്കുന്ന ഏതു ബന്ധവും അപ്പോൾത്തന്നെ അവസാനിപ്പിക്കു