വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 1

എന്താണു സന്തോ​ഷ​വാർത്ത?

എന്താണു സന്തോ​ഷ​വാർത്ത?

1. എന്താണു ദൈവ​ത്തിൽനി​ന്നുള്ള വാർത്ത?

ആളുകൾ ഭൂമി​യി​ലെ ജീവിതം ആസ്വദി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. മനുഷ്യ​രോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണു ദൈവം ഭൂമി​യും അതിലു​ള്ള​തൊ​ക്കെ​യും സൃഷ്ടി​ച്ചത്‌. എല്ലാ ദേശങ്ങ​ളി​ലു​മുള്ള ആളുകൾക്കു ദൈവം പെട്ടെ​ന്നു​തന്നെ നല്ലൊരു ഭാവി കൊടു​ക്കും. മനുഷ്യർ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്കുള്ള കാരണം ദൈവം ഇല്ലാതാ​ക്കും.​—യിരെമ്യ 29:11 വായി​ക്കുക.

അക്രമം, രോഗം, മരണം എന്നിവ ഇല്ലാതാ​ക്കാൻ ഒരു ഗവൺമെ​ന്റി​നും ഇതുവരെ കഴിഞ്ഞി​ട്ടില്ല. എന്നാൽ ഒരു സന്തോ​ഷ​വാർത്ത​യുണ്ട്‌. പെട്ടെ​ന്നു​തന്നെ ദൈവം മനുഷ്യ​രു​ടെ ഗവൺമെ​ന്റു​ക​ളെ​യെ​ല്ലാം നീക്കി, പകരം തന്റെ ഭരണം കൊണ്ടു​വ​രും. ആ ഭരണത്തിൻകീ​ഴിൽ എല്ലാവർക്കും സമാധാ​ന​വും നല്ല ആരോ​ഗ്യ​വും ഉണ്ടായി​രി​ക്കും.​—യശയ്യ 25:8; 33:24; ദാനി​യേൽ 2:44 വായി​ക്കുക.

2. ഈ സന്തോ​ഷ​വാർത്ത ഇന്നു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ദൈവം ദുഷ്ടമ​നു​ഷ്യ​രെ ഭൂമി​യിൽനി​ന്നു നീക്കു​മ്പോൾ മാത്രമേ കഷ്ടപ്പാ​ടു​കൾ അവസാ​നി​ക്കു​ക​യു​ള്ളൂ. (സെഫന്യ 2:3) അത്‌ എപ്പോ​ഴാ​യി​രി​ക്കും? മനുഷ്യ​വർഗ​ത്തി​നു ഭീഷണി ഉയർത്തുന്ന അവസ്ഥക​ളെ​ക്കു​റിച്ച്‌ ദൈവ​വ​ചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. അത്തരം സംഭവ​ങ്ങ​ളാണ്‌ ഇന്നു നമുക്കു ചുറ്റും കാണു​ന്നത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌ ദൈവം ഇടപെ​ടാ​നുള്ള സമയം അടുത്തി​രി​ക്കു​ന്നു എന്നാണ്‌.​—2 തിമൊ​ഥെ​യൊസ്‌ 3:1-5 വായി​ക്കുക.

3. നമ്മൾ എന്തു ചെയ്യണം?

നമ്മൾ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കണം. ദൈവ​വ​ച​ന​മായ ബൈബിൾ പഠിക്കു​ന്നെ​ങ്കിൽ നമുക്ക്‌ അതിനു കഴിയും. സ്‌നേ​ഹ​നി​ധി​യായ അപ്പനിൽനി​ന്നുള്ള ഒരു കത്തു​പോ​ലെ​യാണ്‌ അത്‌. ഇപ്പോൾത്തന്നെ നല്ലൊരു ജീവിതം ആസ്വദി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യെ​ന്നും ഭാവി​യിൽ ഈ ഭൂമി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെ​ന്നും അതു വിശദീ​ക​രി​ക്കു​ന്നു. ബൈബിൾ പഠിക്കാൻ നിങ്ങളെ ആരെങ്കി​ലും സഹായി​ക്കു​ന്ന​തി​നെ ചിലർ എതിർത്തേ​ക്കാം. എന്നാൽ നല്ലൊരു ഭാവി ആസ്വദി​ക്കാ​നുള്ള അവസരം ഒരിക്ക​ലും നഷ്ടപ്പെ​ടു​ത്ത​രുത്‌.​—സുഭാ​ഷി​തങ്ങൾ 29:25; വെളി​പാട്‌ 14:6, 7 വായി​ക്കുക.