വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 7

എന്താണു ദൈവ​രാ​ജ്യം?

എന്താണു ദൈവ​രാ​ജ്യം?

1. എന്താണു ദൈവ​രാ​ജ്യം?

യേശു ഏറ്റവും നല്ല രാജാ​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—മർക്കോസ്‌ 1:40-42.

ദൈവ​രാ​ജ്യം ഒരു സ്വർഗീ​യ​ഗ​വൺമെന്റ്‌ ആണ്‌. മറ്റെല്ലാ ഗവൺമെ​ന്റു​കൾക്കും പകരമാ​യി അധികാ​ര​ത്തിൽവ​രുന്ന അതു സ്വർഗ​ത്തി​ലും ഭൂമി​യി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കും. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത ഒരു സന്തോ​ഷ​വാർത്ത​യാണ്‌. നല്ല ഒരു ഗവൺമെ​ന്റി​നു​വേ​ണ്ടി​യുള്ള മനുഷ്യ​ന്റെ ആഗ്രഹം ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ നിറ​വേ​റ്റും. ഭൂമി​യിൽ ജീവി​ക്കുന്ന എല്ലാവ​രെ​യും അത്‌ ഐക്യ​ത്തി​ലാ​ക്കും.​—ദാനി​യേൽ 2:44; മത്തായി 6:9, 10; 24:14 വായി​ക്കുക.

ഏതു രാജ്യ​ത്തി​നും ഒരു രാജാ​വു​ണ്ടാ​യി​രി​ക്കണം. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യഹോവ നിയമി​ച്ചി​രി​ക്കു​ന്നത്‌ സ്വന്തം പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യാണ്‌.​—വെളി​പാട്‌ 11:15 വായി​ക്കുക.

എന്താണ്‌ ദൈവരാജ്യം? എന്ന വീഡിയോ കാണുക

2. യേശു ഏറ്റവും നല്ല രാജാ​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവ​പു​ത്രൻ ഏറ്റവും നല്ല രാജാ​വാണ്‌; കാരണം, യേശു ദയാലു​വും ശരിയാ​യ​തി​നു​വേണ്ടി ഉറച്ചു​നിൽക്കു​ന്ന​വ​നും ആണ്‌. (മത്തായി 11:28-30) കൂടാതെ, സ്വർഗ​ത്തിൽനിന്ന്‌ ഭൂമിയെ ഭരിക്കു​ന്ന​തി​നാൽ ആളുകളെ സഹായി​ക്കാൻ പ്രാപ്‌ത​നു​മാണ്‌. പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു സ്വർഗ​ത്തി​ലേക്കു പോയി. അവിടെ യഹോ​വ​യു​ടെ വലതു​ഭാ​ഗത്ത്‌ കാത്തി​രു​ന്നു. (എബ്രായർ 10:12, 13) ഒടുവിൽ, ഭരണം തുടങ്ങാ​നുള്ള അധികാ​രം ദൈവം യേശു​വി​നു കൊടു​ത്തു.​—ദാനി​യേൽ 7:13, 14 വായി​ക്കുക.

3. യേശു​വി​ന്റെ​കൂ​ടെ മറ്റാ​രെ​ല്ലാം ഭരിക്കും?

‘വിശുദ്ധർ’ എന്നു വിളി​ക്കുന്ന ഒരു കൂട്ടം യേശു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കും. (ദാനി​യേൽ 7:27) യേശു​വി​ന്റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രാ​ണു തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ആദ്യത്തെ വിശുദ്ധർ. വിശു​ദ്ധ​രു​ടെ ഈ കൂട്ടത്തി​ലേക്ക്‌ യഹോവ ഇപ്പോ​ഴും വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ കൂട്ടി​ച്ചേർക്കു​ന്നുണ്ട്‌. യേശു​വി​നെ​പ്പോ​ലെ​തന്നെ, ആത്മീയ​ശ​രീ​ര​മുള്ള വ്യക്തി​ക​ളാ​യി​ട്ടാണ്‌ അവരും ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌.​—യോഹ​ന്നാൻ 14:1-3; 1 കൊരി​ന്ത്യർ 15:42-44 വായി​ക്കുക.

അങ്ങനെ​യെ​ങ്കിൽ എത്ര പേരാണു സ്വർഗ​ത്തിൽ പോകു​ന്നത്‌? യേശു അവരെ ഒരു ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്നു വിളിച്ചു. (ലൂക്കോസ്‌ 12:32) അവരുടെ എണ്ണം 1,44,000 ആയിരി​ക്കും. യേശു​വി​ന്റെ​കൂ​ടെ അവർ ഭൂമിയെ ഭരിക്കും.​—വെളി​പാട്‌ 14:1 വായി​ക്കുക.

 4. യേശു ഭരണം ആരംഭി​ച്ച​പ്പോൾ എന്തു സംഭവി​ച്ചു?

1914-ൽ ദൈവ​രാ​ജ്യം ഭരണം ആരംഭി​ച്ചു. * രാജാ​വാ​യ​ശേഷം യേശു ആദ്യം ചെയ്‌തത്‌ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഭൂമി​യി​ലേക്കു തള്ളിയി​ടുക എന്നതാണ്‌. അതോടെ ഉഗ്ര​കോ​പ​ത്തി​ലായ സാത്താൻ ഭൂമി​യിൽ മുഴുവൻ പ്രശ്‌നങ്ങൾ അഴിച്ചു​വി​ട്ടു. (വെളി​പാട്‌ 12:7-10, 12) അന്നുമു​തൽ മനുഷ്യ​രു​ടെ കഷ്ടങ്ങൾ ഒന്നി​നൊ​ന്നു വർധി​ക്കു​ക​യാണ്‌. യുദ്ധം, ക്ഷാമം, പകർച്ച​വ്യാ​ധി, ഭൂകമ്പം എന്നിവ​യെ​ല്ലാം കൂടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഭൂമി​യി​ലെ കാര്യ​ങ്ങ​ളു​ടെ പൂർണ​മായ നിയ​ന്ത്രണം ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ ഏറ്റെടു​ക്കു​മെന്നു സൂചി​പ്പി​ക്കുന്ന “അടയാള”ത്തിന്റെ ഭാഗമാണ്‌ അവ.​—ലൂക്കോസ്‌ 21:7, 10, 11, 31 വായി​ക്കുക.

5. ദൈവ​രാ​ജ്യം എന്തു ചെയ്യുന്നു?

ലോക​മെ​ങ്ങും നടക്കുന്ന ഒരു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ, ദൈവ​രാ​ജ്യം ഇപ്പോൾത്തന്നെ എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ഒരു മഹാപു​രു​ഷാ​രത്തെ ഐക്യ​ത്തി​ലാ​ക്കു​ക​യാണ്‌. അങ്ങനെ, സൗമ്യ​രായ ലക്ഷക്കണ​ക്കിന്‌ ആളുകൾ രാജാ​വായ യേശു​വി​ന്റെ പ്രജക​ളാ​കു​ന്നു. ദൈവ​രാ​ജ്യം ഇന്നത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​മ്പോൾ ഈ പ്രജകളെ സംരക്ഷി​ക്കും. അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും യേശു​വി​ന്റെ കീഴിൽ അനുസ​ര​ണ​മുള്ള പ്രജക​ളാ​യി​രി​ക്കാൻ പഠി​ക്കേ​ണ്ട​തുണ്ട്‌.​—വെളി​പാട്‌ 7:9, 14, 16, 17 വായി​ക്കുക.

മനുഷ്യ​രെ​ക്കു​റിച്ച്‌ ദൈവം ആദ്യം ഉദ്ദേശി​ച്ചി​രുന്ന കാര്യങ്ങൾ ദൈവ​രാ​ജ്യം 1,000 വർഷം​കൊണ്ട്‌ ചെയ്‌തു​തീർക്കും. ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​കും. ഒടുവിൽ, യേശു രാജ്യം തന്റെ പിതാ​വി​നെ തിരികെ ഏൽപ്പി​ക്കും. (1 കൊരി​ന്ത്യർ 15:24-26) ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രത്യേ​കിച്ച്‌ ആരോ​ടെ​ങ്കി​ലും പറയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ?​—സങ്കീർത്തനം 37:10, 11, 29 വായി​ക്കുക.

 

^ ഖ. 6 1914 എന്ന വർഷ​ത്തെ​ക്കു​റിച്ച്‌ ബൈബിൾപ്ര​വ​ചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ എങ്ങനെ​യെന്ന്‌ അറിയാൻ ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? എന്ന പുസ്‌ത​ക​ത്തി​ലെ പിൻകു​റിപ്പ്‌ 22 കാണുക.