വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 4

യേശു​ക്രി​സ്‌തു ആരാണ്‌?

യേശു​ക്രി​സ്‌തു ആരാണ്‌?

1. യേശു​വി​ന്റെ ജീവി​താ​രം​ഭം എങ്ങനെ ആയിരു​ന്നു?

ഏതു ഗുണങ്ങ​ളാ​ണു യേശു​വി​നെ ആർക്കും സമീപി​ക്കാ​വു​ന്ന​വ​നാ​ക്കി​യത്‌?—മത്തായി 11:29; മർക്കോസ്‌ 10:13-16.

യേശു മറ്റു മനുഷ്യ​രെ​പ്പോ​ലെ​യാ​യി​രു​ന്നില്ല. ഭൂമി​യിൽ ജനിക്കു​ന്ന​തി​നു മുമ്പ്‌ ഒരു ആത്മജീ​വി​യാ​യി സ്വർഗ​ത്തി​ലാ​യി​രു​ന്നു. (യോഹ​ന്നാൻ 8:23) ദൈവ​ത്തി​ന്റെ ആദ്യസൃ​ഷ്ടി​യാ​ണു യേശു. മറ്റെല്ലാം സൃഷ്ടി​ക്കു​മ്പോൾ യേശു ഒരു സഹായി​യാ​യി ദൈവ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വി​നെ മാത്ര​മാണ്‌ യഹോവ നേരിട്ടു സൃഷ്ടി​ച്ചി​ട്ടു​ള്ളത്‌. അതു​കൊ​ണ്ടു​തന്നെ ദൈവ​ത്തി​ന്റെ “ഒരേ ഒരു” മകൻ എന്നു വിളി​ച്ചി​രി​ക്കു​ന്നു. (യോഹന്നാൻ 1:14) ദൈവ​ത്തി​ന്റെ വക്താവാ​യി പ്രവർത്തി​ച്ചി​ട്ടു​ള്ള​തു​കൊണ്ട്‌ ‘വചനം’ എന്നും യേശു​വി​നെ വിളി​ച്ചി​ട്ടുണ്ട്‌.​—സുഭാ​ഷി​തങ്ങൾ 8:22, 23, 30; കൊ​ലോ​സ്യർ 1:15, 16 വായി​ക്കുക.

2. യേശു ഭൂമി​യിൽവ​ന്നത്‌ എന്തിനാണ്‌?

ദൈവം തന്റെ പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു. സ്വർഗ​ത്തിൽനിന്ന്‌ യേശു​വി​ന്റെ ജീവനെ ഒരു ജൂതക​ന്യ​ക​യായ മറിയ​യു​ടെ ഉദരത്തി​ലേക്കു മാറ്റി​ക്കൊ​ണ്ടാ​ണു ദൈവം അതു ചെയ്‌തത്‌. അതു​കൊണ്ട്‌ യേശു​വിന്‌ ഭൂമി​യിൽ ഒരു പിതാവ്‌ ഇല്ലായി​രു​ന്നു. (ലൂക്കോസ്‌ 1:30-35) യേശു ഭൂമി​യിൽ വന്നതിനു മൂന്നു കാരണം ഉണ്ട്‌: (1) ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം പഠിപ്പി​ക്കാൻ, (2) പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽപ്പോ​ലും നമുക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാം എന്നതിൽ മാതൃ​ക​വെ​ക്കാൻ, (3) തന്റെ പൂർണ​ത​യുള്ള ജീവൻ ഒരു “മോച​ന​വി​ല​യാ​യി” കൊടു​ക്കാൻ.​—മത്തായി 20:28 വായി​ക്കുക.

3. നമുക്കു മോച​ന​വില ആവശ്യ​മാ​യി​വ​ന്നത്‌ എങ്ങനെ?

മരണഭീ​ഷ​ണി​യി​ലാ​യി​രി​ക്കുന്ന ഒരാളെ വിടു​വി​ക്കു​ന്ന​തി​നു കൊടു​ക്കുന്ന വിലയാ​ണു മോച​ന​വില. (പുറപ്പാട്‌ 21:29, 30) മനുഷ്യർ വയസ്സു​ചെന്ന്‌ മരിക്കാൻ ദൈവം ഒരിക്ക​ലും ഉദ്ദേശി​ച്ചി​രു​ന്നില്ല. നമുക്ക്‌ എങ്ങനെ അറിയാം? ബൈബി​ളിൽ “പാപം” എന്നു വിളി​ച്ചി​രി​ക്കുന്ന കാര്യം ചെയ്‌താൽ മരിക്കു​മെ​ന്നാ​ണു ദൈവം ആദ്യമ​നു​ഷ്യ​നായ ആദാമി​നോ​ടു പറഞ്ഞത്‌; പാപം ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ ആദാം ഒരിക്ക​ലും മരിക്കി​ല്ലാ​യി​രു​ന്നു. (ഉൽപത്തി 2:16, 17; 5:5) ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ആദാമി​ലൂ​ടെ മരണം മനുഷ്യ​കു​ടും​ബ​ത്തിൽ “കടന്നു.” അങ്ങനെ, ആദാം തന്റെ സന്തതി​പ​ര​മ്പ​ര​കൾക്കു പാപവും അതിന്റെ ശിക്ഷയായ മരണവും കൈമാ​റി. ആദാമിൽനിന്ന്‌ അവകാ​ശ​മാ​ക്കിയ മരണശി​ക്ഷ​യിൽനിന്ന്‌ നമ്മളെ വിടു​വി​ക്കു​ന്ന​തി​നു മോച​ന​വില ആവശ്യ​മാണ്‌.​—റോമർ 5:12; 6:23 വായി​ക്കുക.

 മരണത്തിൽനിന്ന്‌ നമ്മളെ വിടു​വി​ക്കു​ന്ന​തി​നു മോച​ന​വില നൽകാൻ ആർക്കു കഴിയും? മരിക്കു​മ്പോൾ, സ്വന്തം പാപത്തി​നു മാത്ര​മാണ്‌ ഒരാൾ പിഴ ഒടുക്കു​ന്നത്‌. മറ്റുള്ള​വ​രു​ടെ പാപങ്ങൾക്കു പിഴ ഒടുക്കാൻ അപൂർണ​നായ ഒരു മനുഷ്യ​നും സാധി​ക്കില്ല.​—സങ്കീർത്തനം 49:7-9 വായി​ക്കുക.

4. യേശു മരിച്ചത്‌ എന്തു​കൊണ്ട്‌?

യേശു നമ്മളെ​പ്പോ​ലയല്ല, പൂർണ​നാ​യി​രു​ന്നു. ഒരിക്ക​ലും പാപം ചെയ്യാ​ത്ത​തു​കൊണ്ട്‌ സ്വന്തം പാപത്തി​ന്റെ പേരിൽ യേശു​വി​നു മരി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. യേശു മരിച്ചതു മറ്റുള്ള​വ​രു​ടെ പാപങ്ങൾക്കു​വേ​ണ്ടി​യാണ്‌. നമുക്കു​വേണ്ടി മരിക്കാൻ തന്റെ പുത്രനെ അയച്ചു​കൊണ്ട്‌ ദൈവം മനുഷ്യ​രോട്‌ അസാധാ​ര​ണ​മായ സ്‌നേഹം കാണിച്ചു. പിതാ​വി​നെ അനുസ​രി​ച്ചു​കൊ​ണ്ടും നമ്മുടെ പാപങ്ങൾക്കു​വേണ്ടി സ്വന്തം ജീവൻ അർപ്പി​ച്ചു​കൊ​ണ്ടും യേശു​വും നമ്മളോ​ടു സ്‌നേഹം കാണിച്ചു.​—യോഹ​ന്നാൻ 3:16; റോമർ 5:18, 19 വായി​ക്കുക.

യേശു മരിച്ചത്‌ എന്തിനാണ്‌? എന്ന വീഡിയോ കാണുക

5. യേശു ഇപ്പോൾ എന്തു ചെയ്യു​ക​യാണ്‌?

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ദുരിതം അനുഭ​വി​ക്കു​ന്ന​വരെ സഹായി​ക്കു​ക​യും ചെയ്‌തു. അതുവഴി അനുസ​ര​ണ​മുള്ള മനുഷ്യർക്കു​വേണ്ടി ഭാവി​യിൽ എന്തു ചെയ്യു​മെന്നു യേശു കാണിച്ചു. (മത്തായി 15:30, 31; യോഹ​ന്നാൻ 5:28) യേശു​വി​ന്റെ മരണ​ശേഷം ദൈവം യേശു​വി​നെ ഒരു ആത്മവ്യ​ക്തി​യാ​യി ഉയിർപ്പി​ച്ചു. (1 പത്രോസ്‌ 3:18) തുടർന്ന്‌ യേശു, ഭൂമി​യു​ടെ മേൽ രാജാ​വാ​യി ഭരിക്കാ​നുള്ള അധികാ​രം യഹോ​വ​യിൽനിന്ന്‌ ലഭിക്കു​ന്ന​തു​വരെ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ കാത്തി​രു​ന്നു. (എബ്രായർ 10:12, 13) ഇന്നു യേശു സ്വർഗ​ത്തിൽ രാജാ​വാ​യി വാഴു​ക​യാണ്‌. ആ സന്തോ​ഷ​വാർത്ത യേശു​വി​ന്റെ അനുഗാ​മി​കൾ ഭൂമി​യിൽ എല്ലായി​ട​ത്തും അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​—ദാനി​യേൽ 7:13, 14; മത്തായി 24:14 വായി​ക്കുക.

പെട്ടെ​ന്നു​ത​ന്നെ യേശു തന്റെ രാജാ​ധി​കാ​രം ഉപയോ​ഗിച്ച്‌ ഭൂമി​യി​ലെ എല്ലാ കഷ്ടപ്പാ​ടു​കൾക്കും അവസാനം വരുത്തും. ദുരി​ത​ങ്ങൾക്കു കാരണ​ക്കാ​രാ​യ​വ​രെ​യും നീക്കം ചെയ്യും. എന്നാൽ യേശു​വി​നെ അനുസ​രി​ച്ചു​കൊണ്ട്‌ യേശു​വിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാ​നാ​കും.​—സങ്കീർത്തനം 37:9-11 വായി​ക്കുക.