വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 5

ഭൂമിയെ​ക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

ഭൂമിയെ​ക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

1. ദൈവം എന്തിനാ​ണു ഭൂമിയെ സൃഷ്ടി​ച്ചത്‌?

യഹോവ ഭൂമി മനുഷ്യർക്കു കൊടു​ത്തു. അതു നമ്മുടെ വീടാണ്‌. സ്വർഗ​ത്തി​ലെ അംഗസം​ഖ്യ കൂട്ടാനല്ല ആദ്യമ​നു​ഷ്യ​രായ ആദാമി​നെ​യും ഹവ്വയെ​യും ദൈവം സൃഷ്ടി​ച്ചത്‌; കാരണം സ്വർഗ​ത്തിൽ ജീവി​ക്കാൻ ദൈവം ദൈവ​ദൂ​ത​ന്മാ​രെ സൃഷ്ടി​ച്ചി​രു​ന്നു. (ഇയ്യോബ്‌ 38:4, 6) ദൈവം ആദ്യമ​നു​ഷ്യ​നെ ഏദെൻ തോട്ടം എന്ന മനോ​ഹ​ര​മായ പറുദീ​സ​യിൽ ആക്കി. (ഉൽപത്തി 2:15-17) ആദാമി​നും ജനിക്കാ​നി​രുന്ന മക്കൾക്കും ഭൂമി​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും യഹോവ നൽകി.​—സങ്കീർത്തനം 37:29; 115:16 വായി​ക്കുക.

ആരംഭ​ത്തിൽ ഏദെൻ തോട്ടം മാത്ര​മാ​ണു പറുദീ​സ​യാ​യി​രു​ന്നത്‌. ആദ്യത്തെ മനുഷ്യ​ദ​മ്പ​തി​ക​ളു​ടെ മക്കളെ​ക്കൊണ്ട്‌ ഭൂമി മുഴുവൻ നിറയ​ണ​മാ​യി​രു​ന്നു. കുറെ കാലം​കൊണ്ട്‌ അവർ ഈ ഭൂഗോ​ളത്തെ മുഴുവൻ കീഴടക്കി അതിനെ ഒരു പറുദീ​സ​യാ​ക്ക​ണ​മാ​യി​രു​ന്നു. (ഉൽപത്തി 1:28) ഭൂമി ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടില്ല. അത്‌ എന്നും മനുഷ്യ​ന്റെ വീടാ​യി​രി​ക്കും.​—സങ്കീർത്തനം 104:5 വായി​ക്കുക.

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തിനുവേണ്ടിയാണ്‌? എന്ന വീഡിയോ കാണുക

2. ഭൂമി ഇപ്പോൾ ഒരു പറുദീസ അല്ലാത്തത്‌ എന്തു​കൊണ്ട്‌?

ആദാമും ഹവ്വയും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. അതു​കൊണ്ട്‌ യഹോവ അവരെ ഏദെൻ തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി. മനുഷ്യർക്കു പറുദീസ നഷ്ടപ്പെട്ടു; അതു വീണ്ടും സ്ഥാപി​ക്കാൻ ഒരു മനുഷ്യ​നും കഴിഞ്ഞി​ട്ടില്ല. “ഭൂമിയെ ദുഷ്ടന്മാ​രു​ടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 9:24.​—ഉൽപത്തി 3:23, 24 വായി​ക്കുക.

മനുഷ്യ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ ആദ്യമു​ണ്ടാ​യി​രുന്ന ഉദ്ദേശ്യം യഹോവ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞോ? ഇല്ല! യഹോവ സർവശ​ക്ത​നാണ്‌. ദൈവ​ത്തിന്‌ ഒരിക്ക​ലും പരാജയം സംഭവി​ക്കില്ല. (യശയ്യ 45:18) മനുഷ്യർ ഏത്‌ അവസ്ഥയിൽ ആയിരി​ക്കാ​നാ​ണോ ദൈവം ആഗ്രഹി​ച്ചത്‌ ആ അവസ്ഥയിൽ ദൈവം അവരെ ആക്കും.​—സങ്കീർത്തനം 37:11, 34 വായി​ക്കുക.

3. ഭൂമി എങ്ങനെ വീണ്ടും ഒരു പറുദീ​സ​യാ​കും?

ദൈവം നിയമിച്ച രാജാ​വാ​യി യേശു ഭരിക്കു​മ്പോൾ ഭൂമി​യിൽ വീണ്ടും പറുദീസ കൊണ്ടു​വ​രും. അർമ​ഗെ​ദോൻ എന്നു വിളി​ക്കുന്ന ഒരു യുദ്ധത്തിൽ യേശു​വി​ന്റെ കീഴി​ലുള്ള ദൈവ​ദൂ​ത​ന്മാർ ദൈവത്തെ എതിർക്കുന്ന എല്ലാവ​രെ​യും നശിപ്പി​ക്കും. അതിനു ശേഷം യേശു സാത്താനെ 1,000 വർഷ​ത്തേക്കു തടവി​ലാ​ക്കും. എന്നാൽ യേശു വഴികാ​ണി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ ദൈവ​ജനം ആ നാശത്തിൽനിന്ന്‌ രക്ഷപ്പെ​ടും. തുടർന്ന്‌ ഭൂമി​യി​ലെ പറുദീ​സ​യിൽ അവർ എന്നെന്നും ജീവി​ക്കും.​—വെളി​പാട്‌ 20:1-3; 21:3, 4 വായി​ക്കുക.

 4. കഷ്ടപ്പാ​ടു​കൾ എപ്പോൾ അവസാ​നി​ക്കും?

ഭൂമി​യി​ലെ ദുഷ്ടത​യ്‌ക്കു ദൈവം എപ്പോ​ഴാ​യി​രി​ക്കും അവസാനം വരുത്തു​ന്നത്‌? അന്ത്യം വരുന്ന​തി​നെ സൂചി​പ്പി​ക്കുന്ന “അടയാളം” യേശു നൽകി. ഇന്നത്തെ ലോകാ​വ​സ്ഥകൾ മനുഷ്യ​ന്റെ നിലനിൽപ്പി​നു​തന്നെ ഭീഷണി ഉയർത്തു​ന്ന​വ​യാണ്‌. അതു കാണി​ക്കു​ന്നതു നമ്മൾ ജീവി​ക്കു​ന്നതു “വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കുന്ന” സമയത്താണ്‌ എന്നാണ്‌.​—മത്തായി 24:3, 7-14, 21, 22 വായി​ക്കുക.

യേശു സ്വർഗ​ത്തിൽനിന്ന്‌ 1,000 വർഷം ഭൂമിയെ ഭരിക്കു​മ്പോൾ ഭൂമി​യി​ലെ എല്ലാ കഷ്ടപ്പാ​ടു​കൾക്കും അവസാനം വരുത്തും. (യശയ്യ 9:6, 7; 11:9) രാജാ​വാ​യി ഭരിക്കു​ന്ന​തി​നു പുറമേ മഹാപു​രോ​ഹി​ത​നാ​യും സേവി​ക്കുന്ന യേശു ദൈവത്തെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രു​ടെ​യും പാപങ്ങൾ മായ്‌ച്ചു​ക​ള​യും. അങ്ങനെ, യേശു​വി​ലൂ​ടെ ദൈവം രോഗ​വും വാർധ​ക്യ​വും മരണവും ഇല്ലാതാ​ക്കും.​—യശയ്യ 25:8; 33:24 വായി​ക്കുക.

5. വരാൻപോ​കുന്ന പറുദീ​സ​യിൽ ആർ ജീവി​ക്കും?

ദൈവത്തെ സ്‌നേ​ഹി​ക്കുന്ന, ദൈവത്തെ എങ്ങനെ പ്രസാ​ദി​പ്പി​ക്കാ​മെന്നു പഠിക്കാൻ ആഗ്രഹി​ക്കുന്ന ആളുകളെ രാജ്യ​ഹാ​ളിൽ നിങ്ങൾക്കു കാണാം

ദൈവത്തെ അനുസ​രി​ക്കു​ന്ന​വ​രാ​ണു പറുദീ​സ​യിൽ ജീവി​ക്കു​ന്നത്‌. (1 യോഹ​ന്നാൻ 2:17) സൗമ്യ​രാ​യ​വരെ കണ്ടെത്തി ദൈവ​ത്തി​നു സ്വീകാ​ര്യ​രാ​യി​ത്തീ​രു​ന്ന​തിന്‌ അവരെ പഠിപ്പി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ അയച്ചു. ഭൂമി​യിൽ വരാൻപോ​കുന്ന പറുദീ​സ​യിൽ ജീവി​ക്കാൻവേണ്ടി യഹോവ ഇന്നു ലക്ഷക്കണ​ക്കിന്‌ ആളുകളെ ഒരുക്കു​ന്നു. (സെഫന്യ 2:3) നല്ല ഭർത്താ​വോ അച്ഛനോ നല്ല ഭാര്യ​യോ അമ്മയോ ആയിരി​ക്കാൻ എങ്ങനെ കഴിയു​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽ ആളുകൾ പഠിക്കു​ന്നു. മാതാ​പി​താ​ക്ക​ളും മക്കളും ഒത്തൊ​രു​മിച്ച്‌ ദൈവത്തെ ആരാധി​ക്കു​ക​യും ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത അവർക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യെന്നു പഠിക്കു​ക​യും ചെയ്യുന്നു.​—മീഖാ 4:1-4 വായി​ക്കുക.