വിവരങ്ങള്‍ കാണിക്കുക

ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തി​നു​ള്ള വഴികൾ

ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തി​നു​ള്ള വഴികൾ

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾ മനസ്സി​ലാ​ക്കാ​നു​ള്ള പല വഴിക​ളെ​ക്കു​റിച്ച്‌ ബൈബിൾത്ത​ന്നെ പറയുന്നു. നിങ്ങളു​ടെ പശ്ചാത്തലം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും ബൈബി​ളി​ലു​ള്ള ദൈവ​ത്തി​ന്റെ സന്ദേശം, “അത്ര ബുദ്ധി​മു​ട്ടു​ള്ള​തല്ല; അതു നിങ്ങളു​ടെ എത്തുപാ​ടിന്‌ അതീത​വു​മല്ല.”—ആവർത്തനം 30:11.

ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തി​നു​ള്ള വഴികൾ

  1.   ശരിയായ മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കുക. ബൈബി​ളി​നെ ദൈവ​ത്തി​ന്റെ വചനമാ​യി അംഗീ​ക​രി​ക്കു​ക. താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക. കാരണം ദൈവം അഹങ്കാ​രി​ക​ളോട്‌ എതിർത്തു​നിൽക്കു​ന്നു. (1 തെസ്സ​ലോ​നി​ക്യർ 2:13; യാക്കോബ്‌ 4:6) എന്നാൽ കണ്ണും​പൂ​ട്ടി​യു​ള്ള വിശ്വാ​സ​വും പാടില്ല. നിങ്ങളു​ടെ “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കാ​നാണ്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.—റോമർ 12:1, 2.

  2.   ജ്ഞാനത്തിനായി പ്രാർഥി​ക്കു​ക. “സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌” എന്നു സുഭാ​ഷി​ത​ങ്ങൾ 3:5 പറയുന്നു. പകരം, ബൈബിൾ മനസ്സി​ലാ​ക്കാ​നു​ള്ള ജ്ഞാനത്തി​നാ​യി ‘ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കണം.’—യാക്കോബ്‌ 1:5.

  3.   ക്രമമായി പഠിക്കുക. ബൈബിൾ പഠനത്തിൽനിന്ന്‌ നല്ല പ്രയോ​ജ​നം കിട്ടണ​മെ​ങ്കിൽ വല്ലപ്പോ​ഴും പഠിച്ചാൽ പോരാ, ക്രമമാ​യി പഠിക്കണം.—യോശുവ 1:8.

  4.   വിഷയംവിഷയമായി പഠിക്കുക. തിരു​വെ​ഴു​ത്തു​കൾ പഠിക്കാ​നു​ള്ള ഫലകര​മാ​യ ഒരു മാർഗ​മാണ്‌ വിഷയം തിരിച്ച്‌ പഠിക്കു​ന്നത്‌. ഒരു പ്രത്യേക വിഷയ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌ എന്ന്‌ അപഗ്ര​ഥി​ച്ചു​പ​ഠി​ക്കു​ന്ന രീതി​യാണ്‌ ഇത്‌. ആദ്യം ബൈബി​ളി​ലെ ‘അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​കൾ’ പഠിച്ചു​കൊണ്ട്‌ തുടങ്ങാം. എന്നിട്ട്‌ “പക്വത​യി​ലേ​ക്കു വളരാൻ” കൂടുതൽ ഗഹനമായ വിഷയ​ങ്ങ​ളി​ലേ​ക്കു കടക്കാം. (എബ്രായർ 6:1, 2) ഇങ്ങനെ ചെയ്യു​മ്പോൾ, വാക്യങ്ങൾ തമ്മിൽ താരത​മ്യം ചെയ്‌തു പഠിക്കാ​നും ബൈബി​ളി​ലെ ഒരു ഭാഗം മനസ്സി​ലാ​ക്കാൻ മറ്റൊരു ഭാഗം സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു പഠിക്കാ​നും കഴിയും. ‘മനസ്സി​ലാ​ക്കാൻ പ്രയാ​സ​മു​ള്ള’ ഭാഗങ്ങൾ പോലും ഇങ്ങനെ പഠിക്കു​മ്പോൾ വ്യക്തമാ​യി​ത്തീ​രും.—2 പത്രോസ്‌ 3:16.

  5.   മറ്റുള്ളവരോടു സഹായം ചോദി​ക്കു​ക. ബൈബി​ളി​നെ​ക്കു​റിച്ച്‌ അറിയാ​വു​ന്ന​വ​രു​ടെ സഹായം തേടാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (പ്രവൃത്തികൾ 8:30, 31) സൗജന്യ​മാ​യി ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്ന ഒരു ക്രമീ​ക​ര​ണം യഹോ​വ​യു​ടെ സാക്ഷി​കൾക്കുണ്ട്‌. ബൈബിൾ യഥാർഥ​ത്തിൽ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെ​ന്നു മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ അവരും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 17:2, 3.

ബൈബിൾ മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു താഴെ പറയുന്ന കാര്യങ്ങൾ വേണ​മെ​ന്നി​ല്ല:

  1.   ഉന്നതവിദ്യാഭ്യാസമോ ഉയർന്ന ബുദ്ധി​വൈ​ഭ​വ​മോ. യേശു​വി​ന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രെ “സാധാ​ര​ണ​ക്കാ​രും വലിയ പഠിപ്പി​ല്ലാ​ത്ത​വ​രും” ആയിട്ടാണ്‌ ആളുകൾ കണക്കാ​ക്കി​യി​രു​ന്ന​തെ​ങ്കി​ലും അവർക്കു തിരു​വെ​ഴു​ത്തു​കൾ പഠിക്കാ​നും മറ്റുള്ള​വ​രെ പഠിപ്പി​ക്കാ​നും കഴിഞ്ഞു.—പ്രവൃ​ത്തി​കൾ 4:13.

  2.   പണം. പണച്ചെ​ല​വി​ല്ലാ​തെ നിങ്ങൾക്കു ബൈബിൾ പഠിക്കാൻ കഴിയും. യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്ത​ന്നെ കൊടുക്കുക.”—മത്തായി 10:8.