സെഫന്യ 2:1-15

2  കൂടി​വരൂ, നാണമി​ല്ലാത്ത ജനതയേ,+ കൂടി​വരൂ.+  ഉത്തരവ്‌ പ്രാബ​ല്യ​ത്തിൽ വരും​മുമ്പ്‌,ആ ദിവസം പതിരു​പോ​ലെ വേഗം പാറി​പ്പോ​കും​മുമ്പ്‌,യഹോ​വ​യു​ടെ കോപാ​ഗ്നി നിങ്ങളു​ടെ മേൽ വരും​മുമ്പ്‌,+യഹോ​വ​യു​ടെ കോപ​ദി​വസം നിങ്ങളു​ടെ മേൽ വരും​മുമ്പ്‌,   ദൈവത്തിന്റെ നീതി​യുള്ള കല്‌പനകൾ* അനുസ​രി​ക്കു​ന്ന​വരേ,ഭൂമി​യി​ലെ സൗമ്യരേ,* യഹോ​വയെ അന്വേ​ഷി​ക്കുക.+ നീതി അന്വേ​ഷി​ക്കുക, സൗമ്യത* അന്വേ​ഷി​ക്കുക. ഒരുപക്ഷേ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാ​നാ​കും.+   ഗസ്സ നഗരം ശൂന്യ​മാ​കും;അസ്‌ക​ലോൻ വിജന​മാ​കും.+ അസ്‌തോ​ദി​നെ പട്ടാപ്പകൽ* ആട്ടി​യോ​ടി​ക്കും,എക്രോ​നെ പിഴു​തെ​റി​യും.+   “തീര​ദേ​ശ​വാ​സി​കൾക്ക്‌, കെരാ​ത്യ​രു​ടെ രാജ്യ​ത്തിന്‌,+ കഷ്ടം! യഹോവ നിങ്ങൾക്കെ​തി​രെ സംസാ​രി​ച്ചി​രി​ക്കു​ന്നു. കനാനേ, ഫെലി​സ്‌ത്യ​ദേ​ശമേ, ഞാൻ നിന്നെ നശിപ്പി​ക്കും;ആരും ഇനി നിന്നിൽ ബാക്കി​യു​ണ്ടാ​കില്ല.   കടൽത്തീരം മേച്ചിൽപ്പു​റ​ങ്ങ​ളാ​കും;അവിടെ ഇടയന്മാർക്കു കിണറു​ക​ളും ആടുകൾക്കു കൽത്തൊ​ഴു​ത്തു​ക​ളും ഉണ്ടായി​രി​ക്കും.   ആ പ്രദേശം യഹൂദാ​ഗൃ​ഹ​ത്തിൽ ബാക്കി​യു​ള്ള​വ​രു​ടേ​താ​കും;+അവിടെ അവർ മേഞ്ഞു​ന​ട​ക്കും. വൈകു​ന്നേ​രം അവർ അസ്‌ക​ലോ​നി​ലെ വീടു​ക​ളിൽ കിടക്കും. അവരുടെ ദൈവ​മായ യഹോവ അവരെ ശ്രദ്ധി​ക്കും;*ബന്ദിക​ളാ​യ​വ​രെ തിരികെ കൊണ്ടു​വ​രും.”+   “മോവാ​ബി​ന്റെ പരിഹാസവും+ അമ്മോ​ന്യ​രു​ടെ നിന്ദക​ളും ഞാൻ കേട്ടി​രി​ക്കു​ന്നു;+അവർ എന്റെ ജനത്തെ ആക്ഷേപി​ച്ചു, ദേശം കീഴട​ക്കു​മെന്നു വീമ്പി​ളക്കി.”+   സൈന്യങ്ങളുടെ അധിപ​നും ഇസ്രാ​യേ​ലി​ന്റെ ദൈവ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“അതു​കൊണ്ട്‌ ഞാനാണെ,മോവാബ്‌ സൊ​ദോം​പോ​ലെ​യാ​കും,+അമ്മോ​ന്യർ ഗൊ​മോ​റ​പോ​ലെ​യാ​കും;+അതു ചൊറി​യ​ണ​വും ഉപ്പുകു​ഴി​ക​ളും ഉള്ള പാഴ്‌നി​ല​മാ​യി എക്കാല​വും കിടക്കും.+ എന്റെ ജനത്തിൽ ശേഷി​ക്കു​ന്നവർ അവരെ കൊള്ള​യ​ടി​ക്കും;എന്റെ ജനതയിൽ ബാക്കി​യു​ള്ളവർ അവരെ കുടി​യി​റ​ക്കും. 10  ഇതായിരിക്കും അവരുടെ അഹങ്കാ​ര​ത്തി​നു കിട്ടുന്ന പ്രതി​ഫലം;+സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ജനത്തെ​യാണ്‌ അവർ പരിഹ​സി​ച്ചത്‌, അവരോ​ടാണ്‌ അവർ വമ്പു കാട്ടി​യത്‌. 11  യഹോവയുടെ പ്രവൃ​ത്തി​കൾ കണ്ട്‌ അവർ ഭയന്നു​വി​റ​യ്‌ക്കും;സർവശക്തൻ ഭൂമി​യി​ലെ ദൈവ​ങ്ങ​ളെ​യെ​ല്ലാം ഇല്ലാതാ​ക്കും;*ജനതക​ളു​ടെ എല്ലാ ദ്വീപു​ക​ളും ദൈവ​മു​മ്പാ​കെ കുമ്പി​ടും;*+അവരെ​ല്ലാം അവരുടെ സ്ഥലങ്ങളിൽനി​ന്ന്‌ കുമ്പി​ടും. 12  എത്യോപ്യരേ, നിങ്ങളും എന്റെ വാളിന്‌ ഇരയാ​കും.+ 13  ദൈവം വടക്കോ​ട്ടു കൈ നീട്ടി അസീറി​യയെ നശിപ്പി​ക്കും;നിനെ​വെ​യെ ശൂന്യ​മാ​ക്കും,+ വരണ്ട മരുഭൂ​മി​പോ​ലെ​യാ​ക്കും. 14  എല്ലാ തരം വന്യമൃഗങ്ങളും* കൂട്ടം​കൂ​ട്ട​മാ​യി അവളിൽ കിടക്കും. അവളുടെ തൂണു​ക​ളു​ടെ മകുട​ങ്ങൾക്കി​ട​യിൽ ഞാറപ്പ​ക്ഷി​യും മുള്ളൻപ​ന്നി​യും രാത്രി​ക​ഴി​ക്കും. ജനാല​യ്‌ക്കൽ ഒരു പാട്ടു കേൾക്കും. വാതിൽപ്പ​ടി​യിൽ നാശാ​വ​ശി​ഷ്ടങ്ങൾ കിടക്കും;ദൈവം ദേവദാ​രു​പ്പ​ല​കകൾ നഗ്നമാ​ക്കും. 15  ‘ഞാൻ മാത്രമേ ഉള്ളൂ, വേറെ ആരുമില്ല’ എന്നു മനസ്സിൽ പറഞ്ഞ്‌സുരക്ഷി​ത​യാ​യി കഴിഞ്ഞ, അഹങ്കാ​രി​യായ നഗരമാ​ണ്‌ ഇത്‌. ഇപ്പോൾ ഇതാ, അവളെ കണ്ട്‌ എല്ലാവ​രും ഭയപ്പെ​ടു​ന്നു!അവൾ വന്യമൃ​ഗ​ങ്ങൾക്കു കിടക്കാ​നുള്ള ഒരു സ്ഥലമാ​യി​രി​ക്കു​ന്നു! അവൾക്ക​രി​കി​ലൂ​ടെ കടന്നു​പോ​കു​ന്നവർ പരിഹ​സി​ക്കു​ക​യും തല കുലുക്കുകയും* ചെയ്യുന്നു.”+

അടിക്കുറിപ്പുകള്‍

അക്ഷ. “അവന്റെ ന്യായ​വി​ധി​കൾ.”
അഥവാ “താഴ്‌മ​യു​ള്ള​വരേ.”
അഥവാ “താഴ്‌മ.”
അഥവാ “നട്ടുച്ച​യ്‌ക്ക്‌.”
അഥവാ “പരിപാ​ലി​ക്കും.”
അഥവാ “ശോഷി​പ്പി​ക്കും.”
അഥവാ “ദൈവത്തെ ആരാധി​ക്കും.”
അക്ഷ. “ഒരു ജനതയു​ടെ എല്ലാ മൃഗങ്ങ​ളും.”
അക്ഷ. “ചൂളമ​ടി​ക്കു​ക​യും മുഷ്ടി കുലു​ക്കു​ക​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം