ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത!

എന്താണു ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത? നമുക്ക്‌ അതു വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ആളുകൾ സാധാരണ ചോദി​ക്കാ​റുള്ള ബൈബിൾചോ​ദ്യ​ങ്ങൾക്ക്‌ ഈ ലഘുപ​ത്രിക ഉത്തരം നൽകുന്നു.

ഈ ലഘുപ​ത്രി​ക​യിൽനിന്ന്‌ പ്രയോ​ജനം നേടാൻ

ദൈവ​വ​ച​ന​മായ ബൈബി​ളിൽനി​ന്നുള്ള പഠനം ആസ്വാ​ദ്യ​മാ​ക്കാൻ ഈ ലഘുപ​ത്രിക നിങ്ങളെ സഹായി​ക്കും. തിരു​വെ​ഴു​ത്തു​കൾ എടുത്തു​നോ​ക്കാൻ നിങ്ങളു​ടെ സ്വന്തം ബൈബിൾ എങ്ങനെ ഉപയോ​ഗി​ക്കാം എന്നു നോക്കൂ.

പാഠം 1

എന്താണു സന്തോ​ഷ​വാർത്ത?

ദൈവ​ത്തിൽനി​ന്നുള്ള വാർത്ത എന്താ​ണെ​ന്നും അത്‌ ഇന്ന്‌ അതി​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നാം എന്തു ചെയ്യണം എന്നും പഠിക്കുക.

പാഠം 2

സത്യ​ദൈവം ആരാണ്‌?

ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ? ദൈവ​ത്തി​നു നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ?

പാഠം 3

സന്തോ​ഷ​വാർത്ത യഥാർഥ​ത്തിൽ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണോ?

ബൈബി​ളി​ലെ സന്ദേശം സത്യമാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

പാഠം 4

യേശു​ക്രി​സ്‌തു ആരാണ്‌?

യേശു മരിച്ചത്‌ എന്തു​കൊണ്ട്‌, എന്താണ്‌ മറുവില, യേശു ഇപ്പോൾ എന്തു ചെയ്യു​ക​യാണ്‌ എന്നീ കാര്യങ്ങൾ മനസ്സി​ലാ​ക്കൂ.

പാഠം 5

ഭൂമിയെ​ക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എ​ന്തി​നാ​ണെന്നും കഷ്ടപ്പാട്‌ എപ്പോൾ അ​വ​സാ​നി​ക്കു​മെന്നും ഭൂ​മി​ക്കും അതിൽ ജീ​വി​ക്കു​ന്ന​വർക്കും എന്തു സം​ഭ​വി​ക്കു​മെ​ന്നും ബൈബിൾ വി​ശ​ദീ​ക​രി​ക്കു​ന്നു.

പാഠം 6

മരിച്ചു​പോ​യ​വർക്ക്‌ എന്തു പ്രത്യാ​ശ​യുണ്ട്‌?

മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു? മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ ഇനി എന്നെങ്കി​ലും കാണാ​നാ​കു​മോ?

പാഠം 7

എന്താണു ദൈവ​രാ​ജ്യം?

ആരാണു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌, ദൈവ​രാ​ജ്യം എന്തു ചെയ്യും?

പാഠം 8

ദൈവം തിന്മയും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

തിന്മ ആരംഭി​ച്ചത്‌ എങ്ങനെ, ദൈവം അതു തുടരാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കഷ്ടപ്പാ​ടിന്‌ എന്നെങ്കി​ലും ഒരു അവസാനം ഉണ്ടാകു​മോ?

പാഠം 9

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?

സന്തുഷ്ട​ദൈ​വ​മായ യഹോവ കുടും​ബ​ങ്ങ​ളും സന്തോഷം ആസ്വദി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ഭർത്താ​ക്ക​ന്മാർ, ഭാര്യ​മാർ, മാതാ​പി​താ​ക്കൾ, കുട്ടികൾ എന്നിവർക്ക്‌ ബൈബി​ളിൽ നൽകി​യി​രി​ക്കുന്ന പ്രാ​യോ​ഗി​ക​ബു​ദ്ധി​യു​പ​ദേശം കാണൂ.

പാഠം 10

സത്യാ​രാ​ധന എങ്ങനെ തിരി​ച്ച​റി​യാം?

സത്യമതം ഒന്നേ ഉള്ളോ? സത്യാ​രാ​ധ​ന​യു​ടെ അഞ്ചു തിരി​ച്ച​റി​യി​ക്കൽ അടയാ​ളങ്ങൾ പരിചി​ന്തി​ക്കൂ.

പാഠം 11

ബൈബിൾത​ത്ത്വ​ങ്ങൾ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

നമുക്ക്‌ മാർഗ​നിർദേശം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും സുപ്ര​ധാ​ന​മായ രണ്ടു ബൈബിൾത​ത്ത്വ​ങ്ങൾ ഏവയാ​ണെ​ന്നും യേശു പറഞ്ഞു.

പാഠം 12

ദൈവ​ത്തോട്‌ എങ്ങനെ അടുത്ത്‌ ചെല്ലാം?

എല്ലാ പ്രാർഥ​ന​ക​ളും ദൈവം കേൾക്കു​മോ എന്നും നാം എങ്ങനെ പ്രാർഥി​ക്കണം എന്നും കണ്ടെത്തുക. കൂടാതെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ മറ്റെന്തു​കൂ​ടെ ചെയ്യാം എന്നും പഠിക്കുക.

പാഠം 13

മതത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എന്താണ്‌?

ഏകസത്യ​ദൈ​വ​ത്തി​ന്റെ ആരാധ​ന​യിൽ എല്ലാവ​രും ഏകീകൃ​ത​രാ​യി​രി​ക്കുന്ന ഒരു കാലം എന്നെങ്കി​ലും വരുമോ?

പാഠം 14

ദൈവ​ത്തിന്‌ ഒരു സംഘടന ഉള്ളത്‌ എന്തു​കൊണ്ട്‌?

സത്യ​ക്രി​സ്‌ത്യാ​നി​കൾ എന്തു​കൊണ്ട്‌, എങ്ങനെ സംഘടി​ത​രാ​യി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ പറയുന്നു.

പാഠം 15

നിങ്ങൾ പഠനം തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചും നിങ്ങൾക്കുള്ള അറിവ്‌ മറ്റുള്ള​വർക്കു പ്രയോ​ജനം ചെയ്‌തേ​ക്കാ​വു​ന്നത്‌ എങ്ങനെ? ദൈവ​വു​മാ​യി നിങ്ങൾക്ക്‌ എങ്ങനെ​യുള്ള ഒരു ബന്ധം ആസ്വദി​ക്കാ​നാ​കും?