വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 10

സത്യാ​രാ​ധന എങ്ങനെ തിരി​ച്ച​റി​യാം?

സത്യാ​രാ​ധന എങ്ങനെ തിരി​ച്ച​റി​യാം?

1. സത്യമതം ഒന്നേ ഉള്ളോ?

“കള്ളപ്ര​വാ​ച​ക​ന്മാ​രെ സൂക്ഷി​ച്ചു​കൊ​ള്ളുക.”—മത്തായി 7:15.

ഒരൊറ്റ മതത്തെ​ക്കു​റിച്ച്‌ മാത്രമേ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു​ള്ളൂ, സത്യമ​ത​ത്തെ​ക്കു​റിച്ച്‌. അത്‌ ഒരു വഴി​പോ​ലെ​യാണ്‌, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന വഴി. “കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ” എന്നു യേശു പറഞ്ഞു. (മത്തായി 7:14) തന്റെ സത്യവ​ച​ന​ത്തി​നു ചേർച്ച​യി​ലുള്ള ആരാധന മാത്രമേ ദൈവം സ്വീക​രി​ക്കു​ക​യു​ള്ളൂ. സത്യാ​രാ​ധ​ക​രെ​ല്ലാം ഐക്യ​ത്തോ​ടെ ഒരേ വിശ്വാ​സം പിൻപ​റ്റു​ന്ന​വ​രാണ്‌.​—യോഹ​ന്നാൻ 4:23, 24; 14:6; എഫെസ്യർ 4:4, 5 വായി​ക്കുക.

എല്ലാ തരം ആരാധനയും ദൈവം സ്വീകരിക്കുമോ? എന്ന വീഡിയോ കാണുക

2. വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ യേശു എന്തു പറഞ്ഞു?

“ദൈവത്തെ അറിയു​ന്ന​വ​രാ​ണെന്ന്‌ അവർ അവകാ​ശ​വാ​ദം മുഴക്കു​ന്നെ​ങ്കി​ലും സ്വന്തം പ്രവൃ​ത്തി​ക​ളി​ലൂ​ടെ ദൈവത്തെ തള്ളിപ്പ​റ​യു​ന്നു.”—തീത്തോസ്‌ 1:16.

കള്ളപ്ര​വാ​ച​ക​ന്മാർ ക്രിസ്‌തീ​യ​മ​തത്തെ ദുഷി​പ്പി​ക്കു​മെന്നു യേശു മുന്നറി​യി​പ്പു നൽകി. പുറമേ അവർ സത്യാ​രാ​ധ​ക​രെ​പ്പോ​ലെ കാണ​പ്പെ​ട്ടേ​ക്കാം. തങ്ങളുടെ സഭ ക്രിസ്‌തീ​യ​മാ​ണെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ അവരുടെ പ്രവർത്ത​ന​ങ്ങ​ളിൽനിന്ന്‌ നിങ്ങൾക്ക്‌ അവരെ തിരി​ച്ച​റി​യാ​നാ​കും. അതെങ്ങനെ? ശ്രദ്ധേ​യ​മായ നല്ല ഗുണങ്ങ​ളും ജീവി​ത​രീ​തി​യും ഉള്ള യഥാർഥ​ക്രി​സ്‌ത്യാ​നി​കളെ ഉളവാ​ക്കാൻ സത്യാ​രാ​ധ​ന​യ്‌ക്കു മാത്രമേ കഴിയൂ.​—മത്തായി 7:13-23 വായി​ക്കുക.

3. സത്യാ​രാ​ധ​കരെ നിങ്ങൾക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം?

അവരെ തിരി​ച്ച​റി​യി​ക്കുന്ന അഞ്ചു കാര്യ​ങ്ങ​ളാ​ണു താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌:

  • സത്യാ​രാ​ധകർ ബൈബി​ളി​നെ ദൈവ​ത്തി​ന്റെ വചനമാ​യി അംഗീ​ക​രി​ക്കു​ന്നു. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ അവർ സകല ശ്രമവും ചെയ്യുന്നു. അതു​കൊ​ണ്ടു​തന്നെ മനുഷ്യ​ന്റെ ചിന്തകളെ അടിസ്ഥാ​ന​മാ​ക്കി​യുള്ള മതങ്ങളിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​ണു സത്യമതം. (മത്തായി 15:7-9) സത്യാ​രാ​ധകർ ഒന്നു പ്രസം​ഗി​ക്കു​ക​യും മറ്റൊന്നു പ്രവർത്തി​ക്കു​ക​യും ചെയ്യില്ല.​—യോഹ​ന്നാൻ 17:17; 2 തിമൊ​ഥെ​യൊസ്‌ 3:16, 17 വായി​ക്കുക.

  • യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കൾ യഹോവ എന്ന ദൈവ​ത്തി​ന്റെ പേര്‌ ആദരി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേര്‌ എല്ലാവ​രെ​യും അറിയി​ച്ചു​കൊണ്ട്‌ യേശു ആ പേര്‌  ആദരിച്ചു. ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ യേശു ആളുകളെ സഹായി​ക്കു​ക​യും ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​കാൻവേണ്ടി പ്രാർഥി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. (മത്തായി 6:9) നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ഏതു മതമാണു ദൈവ​ത്തി​ന്റെ പേര്‌ എല്ലാവ​രെ​യും അറിയി​ക്കു​ന്നത്‌?​—യോഹ​ന്നാൻ 17:26; റോമർ 10:13, 14 വായി​ക്കുക.

  • സത്യ​ക്രി​സ്‌ത്യാ​നി​കൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നാ​ണു ദൈവം യേശു​വി​നെ അയച്ചത്‌. മനുഷ്യ​രു​ടെ ഒരേ ഒരു പ്രത്യാശ ദൈവ​രാ​ജ്യ​മാണ്‌. തന്റെ മരണം​വരെ യേശു ആ രാജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. (ലൂക്കോസ്‌ 4:43; 8:1; 23:42, 43) തന്റെ അനുഗാ​മി​ക​ളും അതെക്കു​റിച്ച്‌ പ്രസം​ഗി​ക്കു​മെന്നു യേശു പറഞ്ഞു. ആരെങ്കി​ലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പറയാൻ നിങ്ങളു​ടെ അടുക്കൽ വരു​ന്നെ​ങ്കിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ അയാൾ ഏതു മതത്തിൽപ്പെട്ട ആളായി​രി​ക്കും?​—മത്തായി 24:14 വായി​ക്കുക.

  • യേശു​വി​ന്റെ അനുഗാ​മി​കൾ ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ ഭാഗമല്ല. രാഷ്‌ട്രീയ കാര്യ​ങ്ങ​ളി​ലോ സാമൂ​ഹിക പോരാ​ട്ട​ങ്ങ​ളി​ലോ അവർ ഉൾപ്പെ​ടു​ക​യില്ല. (യോഹ​ന്നാൻ 17:16; 18:36) ഈ ലോക​ത്തി​ന്റെ ദുഷിച്ച ശീലങ്ങ​ളും മനോ​ഭാ​വ​ങ്ങ​ളും അവർ പകർത്തു​ക​യു​മില്ല.​—യാക്കോബ്‌ 4:4 വായി​ക്കുക.

  • സത്യ​ക്രി​സ്‌ത്യാ​നി​കൾ പരസ്‌പരം അകമഴിഞ്ഞ്‌ സ്‌നേ​ഹി​ക്കു​ന്നു. വർഗവ്യ​ത്യാ​സം കൂടാതെ എല്ലാ ആളുക​ളെ​യും ബഹുമാ​നി​ക്കാൻ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ അവർ പഠിക്കു​ന്നു. രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങൾക്കു വ്യാജ​മ​തങ്ങൾ മിക്ക​പ്പോ​ഴും പൂർണ​പി​ന്തുണ കൊടു​ക്കു​മ്പോൾ സത്യാ​രാ​ധകർ അതിൽ പങ്കെടു​ക്കു​ക​യോ അതിനെ പിന്തു​ണ​യ്‌ക്കു​ക​യോ ചെയ്യു​ന്നില്ല. (മീഖ 4:1-3) പകരം, മറ്റുള്ള​വരെ സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സത്യ​ക്രി​സ്‌ത്യാ​നി​കൾ തങ്ങളുടെ സമയവും വസ്‌തു​വ​ക​ക​ളും ഒരു മടിയും കൂടാതെ ചെലവ​ഴി​ക്കു​ന്നു.​—യോഹ​ന്നാൻ 13:34, 35; 1 യോഹ​ന്നാൻ 4:20 വായി​ക്കുക.

4. സത്യമതം ഏതെന്ന്‌ നിങ്ങൾക്കു തിരി​ച്ച​റി​യാ​നാ​കു​ന്നു​ണ്ടോ?

എല്ലാ കാര്യ​ങ്ങ​ളും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി പഠിപ്പി​ക്കുന്ന മതം ഏതാണ്‌? ആരാണ്‌ ദൈവ​ത്തി​ന്റെ പേര്‌ ആദരി​ക്കു​ന്നത്‌? മനുഷ്യ​രു​ടെ ഒരേ ഒരു പ്രത്യാ​ശ​യാ​യി ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ എല്ലാവ​രോ​ടും പറയു​ന്നത്‌ ആരാണ്‌? യുദ്ധത്തിൽ പങ്കെടു​ക്കാ​തെ സ്‌നേ​ഹ​ത്തി​ന്റെ മാർഗ​ത്തിൽ ജീവി​ക്കു​ന്നത്‌ ഏതു കൂട്ടരാണ്‌? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?​—1 യോഹ​ന്നാൻ 3:10-12 വായി​ക്കുക.