വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാത്ത കാലം—വെറു​മൊ​രു സ്വപ്‌ന​മോ?

സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാത്ത കാലം—വെറു​മൊ​രു സ്വപ്‌ന​മോ?

 പല രാജ്യ​ങ്ങ​ളി​ലും സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമാണ്‌. ആളുകൾ തെരു​വി​ലേ​ക്കി​റങ്ങി പ്രതി​ഷേ​ധ​പ്ര​ക​ട​നങ്ങൾ നടത്തു​ന്നത്‌ അവിട​ങ്ങ​ളിൽ പതിവു​കാ​ഴ്‌ച​യാ​യി മാറി​യി​രി​ക്കു​ന്നു. എരിതീ​യിൽ എണ്ണ ഒഴിച്ച​തു​പോ​ലെ​യാണ്‌ കോവിഡ്‌-19 മഹാമാ​രി വന്നത്‌. ലോക്‌ഡൗ​ണും സാധന​ങ്ങ​ളു​ടെ ലഭ്യത​ക്കു​റ​വും ആരോ​ഗ്യ​മേ​ഖ​ല​യി​ലെ പരിമി​തി​ക​ളും കാര്യങ്ങൾ കൂടുതൽ വഷളാക്കി. അങ്ങനെ, പണക്കാ​ര​നും പാവ​പ്പെ​ട്ട​വ​നും തമ്മിലുള്ള വിടവ്‌ ഇപ്പോൾ കൂടുതൽ വ്യക്തമാ​യി​രി​ക്കു​ന്നു.

 ലോകത്തെ വരിഞ്ഞു​മു​റു​ക്കുന്ന സാമ്പത്തിക പ്രശ്‌ന​ങ്ങൾക്ക്‌ എന്നെങ്കി​ലും ഒരു അവസാ​ന​മു​ണ്ടാ​കു​മോ? തീർച്ച​യാ​യും. ദൈവം ആ പ്രശ്‌നങ്ങൾ പരിഹ​രി​ക്കും. അത്‌ എങ്ങനെ​യാണ്‌ പരിഹ​രി​ക്കു​ന്ന​തെ​ന്നും ദൈവം പറഞ്ഞി​ട്ടുണ്ട്‌.

ദൈവം എന്തൊക്കെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹ​രി​ക്കും?

 പ്രശ്‌നം: എല്ലാ ആളുക​ളു​ടെ​യും ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തുന്ന ഒരു സമ്പദ്‌വ്യ​വസ്ഥ ഉണ്ടാക്കാൻ മനുഷ്യ​നു കഴിഞ്ഞി​ട്ടില്ല.

 പരിഹാ​രം: ദൈവം മനുഷ്യ​രു​ടെ ഗവൺമെ​ന്റു​കളെ മാറ്റി അവയുടെ സ്ഥാനത്ത്‌ തന്റെ ഭരണം കൊണ്ടു​വ​രും. അതി​നെ​യാണ്‌ ദൈവ​രാ​ജ്യം എന്നു പറയു​ന്നത്‌. അതു സ്വർഗ​ത്തിൽനിന്ന്‌ ഭൂമിയെ മുഴു​വ​നും ഭരിക്കും.—ദാനി​യേൽ 2:44; മത്തായി 6:10.

 പ്രയോ​ജ​നം: ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന ഒരൊറ്റ ഗവൺമെന്റ്‌ ആയതു​കൊണ്ട്‌ അത്‌ എല്ലാ ആളുക​ളു​ടെ​യും ആവശ്യങ്ങൾ ഏറ്റവും നന്നായി നടത്തും. പിന്നീട്‌ ഒരിക്ക​ലും ആളുകൾക്ക്‌ ദാരി​ദ്ര്യ​മു​ണ്ടാ​യി​രി​ക്കില്ല. അതു​പോ​ലെ ജീവി​ത​ത്തി​ലെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾപോ​ലും നടത്താൻ പറ്റാതെ വരുമോ എന്ന ആശങ്കയും ഉണ്ടാകില്ല. (സങ്കീർത്തനം 9:7-9, 18) പകരം, അവർക്ക്‌ ആസ്വദി​ക്കാൻ കഴിയുന്ന ജോലി​യു​ണ്ടാ​യി​രി​ക്കും. ആ അധ്വാ​ന​ത്തിന്‌ തക്ക പ്രതി​ഫലം കിട്ടു​ക​യും ചെയ്യും. അങ്ങനെ കുടും​ബ​ത്തോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ​യും സംതൃ​പ്‌തി​യോ​ടെ​യും ജീവി​ക്കും. ബൈബിൾ ഇങ്ങനെ ഉറപ്പു തരുന്നു: “അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. മറ്റുള്ള​വർക്കു താമസി​ക്കാ​നാ​യി​രി​ക്കില്ല അവർ വീടു പണിയു​ന്നത്‌; മറ്റുള്ള​വർക്കു ഭക്ഷിക്കാ​നാ​യി​രി​ക്കില്ല അവർ കൃഷി ചെയ്യു​ന്നത്‌.”—യശയ്യ 65:21, 22.

 പ്രശ്‌നം: കഷ്ടപ്പാ​ടി​നും സാമ്പത്തിക ഞെരു​ക്ക​ത്തി​നും വഴി​വെ​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽനിന്ന്‌ ആരും ഒഴിവു​ള്ള​വരല്ല.

 പരിഹാ​രം: ദൈവം തന്റെ ഭരണത്തി​ലൂ​ടെ ആളുക​ളു​ടെ പേടി​യും ആശങ്കയും ഒക്കെ നീക്കും.

 പ്രയോ​ജ​നം: നമുക്ക്‌ ദൈവ​ത്തി​ന്റെ പരിപാ​ലനം ഉണ്ടായി​രി​ക്കും. അതു​കൊണ്ട്‌ നമ്മുടെ വസ്‌തു​ക്കൾ നഷ്ടപ്പെ​ടാൻ ഇടയാ​ക്കുന്ന സാഹച​ര്യ​ങ്ങ​ളു​ണ്ടാ​കാൻ ദൈവം അനുവ​ദി​ക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മഹാമാ​രി​ക​ളും ഒക്കെ അന്ന്‌ പഴങ്കഥ​യാ​യി മാറി​യി​രി​ക്കും. (സങ്കീർത്തനം 46:9; 72:16; യശയ്യ 33:24) ദൈവം പറയുന്നു: “എന്റെ ജനം സമാധാ​നം കളിയാ​ടുന്ന വാസസ്ഥ​ല​ങ്ങ​ളിൽ പാർക്കും, സുരക്ഷി​ത​മായ ഭവനങ്ങ​ളി​ലും പ്രശാ​ന്ത​മായ ഗൃഹങ്ങ​ളി​ലും വസിക്കും.”—യശയ്യ 32:18.

 പ്രശ്‌നം: മിക്ക​പ്പോ​ഴും സ്വാർഥ​രും അത്യാ​ഗ്ര​ഹി​ക​ളും ആയ ആളുകൾ മറ്റുള്ള​വരെ ചൂഷണം ചെയ്യുന്നു.

 പരിഹാ​രം: ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജകൾ സ്വന്തം കാര്യം മാത്രം നോക്കു​ന്ന​വ​രാ​യി​രി​ക്കില്ല. അവർ മറ്റുള്ള​വരെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കാൻ പഠിക്കും.—മത്തായി 22:37-39.

 പ്രയോ​ജ​നം: ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ എല്ലാവ​രും ദൈവ​ത്തി​ന്റെ സ്‌നേഹം അനുക​രി​ക്കും. ആ സ്‌നേഹം “സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല.” (1 കൊരി​ന്ത്യർ 13:4, 5) ബൈബിൾ ഇങ്ങനെ പറയുന്നു: “അവ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ ഒരിട​ത്തും ഒരു നാശവും വരുത്തില്ല, ഒരു ദ്രോ​ഹ​വും ചെയ്യില്ല. കാരണം, സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി മുഴുവൻ യഹോവയുടെ a പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.”—യശയ്യ 11:9.

 ഉടനെ​ത​ന്നെ ലോക​ത്തിൽ ഒരു വലിയ മാറ്റം വരാൻപോ​കു​ക​യാ​ണെന്ന്‌ ബൈബിൾ പറയുന്നു. അപ്പോൾ സാമ്പത്തിക പ്രശ്‌ന​ങ്ങ​ളെ​ല്ലാം മാറ്റു​മെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും നടക്കും. b (സങ്കീർത്തനം 12:5) എന്നാൽ അതുവരെ നമ്മൾ സാമ്പത്തിക പ്രശ്‌ന​ങ്ങളെ നേരിട്ടേ മതിയാ​വൂ. അതിനും നമ്മളെ ബൈബി​ളി​ലെ ഉപദേ​ശങ്ങൾ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, “വരവ്‌ കുറയു​മ്പോൾ ചെലവും കുറയ്‌ക്കാം,” “പണമാ​ണോ നിങ്ങൾക്ക്‌ എല്ലാം?” എന്നീ ലേഖനങ്ങൾ കാണുക.

a [അടിക്കുറിപ്പുകൾ]

b ബൈബിൾ വിശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ “ബൈബിൾ—സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടം” എന്ന ലേഖനം കാണുക.