ഉൽപത്തി 24:1-67

24  അബ്രാ​ഹാം വയസ്സു​ചെന്ന്‌ വൃദ്ധനാ​യി. യഹോവ അബ്രാ​ഹാ​മി​നെ എല്ലാത്തി​ലും അനു​ഗ്ര​ഹി​ച്ചി​രു​ന്നു.+  തനിക്കുള്ളതു മുഴുവൻ നോക്കി​ന​ട​ത്തി​യി​രുന്ന, വീട്ടിലെ ഏറ്റവും പ്രായം കൂടിയ ദാസനോട്‌+ അബ്രാ​ഹാം പറഞ്ഞു: “ദയവായി നിന്റെ കൈ എന്റെ തുടയു​ടെ കീഴിൽ വെക്കുക.  എനിക്കു ചുറ്റും താമസി​ക്കുന്ന ഈ കനാന്യ​രു​ടെ പെൺമ​ക്ക​ളിൽനിന്ന്‌ നീ എന്റെ മകന്‌ ഒരു പെൺകു​ട്ടി​യെ കണ്ടെത്താതെ+  എന്റെ ദേശത്ത്‌ എന്റെ ബന്ധുക്കളുടെ+ അടുത്ത്‌ ചെന്ന്‌ എന്റെ മകനായ യിസ്‌ഹാ​ക്കിന്‌ ഒരു പെൺകു​ട്ടി​യെ കണ്ടെത്തു​മെന്നു സ്വർഗ​ത്തിന്റെ​യും ഭൂമി​യുടെ​യും ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ ഞാൻ നിന്നെ​ക്കൊ​ണ്ട്‌ സത്യം ചെയ്യി​ക്കും.”  എന്നാൽ ആ ദാസൻ അബ്രാ​ഹാ​മിനോ​ടു പറഞ്ഞു: “എന്നോടൊ​പ്പം ഈ ദേശ​ത്തേക്കു വരാൻ പെൺകു​ട്ടി തയ്യാറല്ലെ​ങ്കി​ലോ? യജമാനൻ വിട്ടു​പോന്ന ദേശ​ത്തേക്കു ഞാൻ അങ്ങയുടെ മകനെ തിരികെ കൊണ്ടുപോ​ക​ണോ?”+  അപ്പോൾ അബ്രാ​ഹാം ദാസ​നോ​ടു പറഞ്ഞു: “എന്റെ മകനെ നീ അങ്ങോട്ടു കൊണ്ടുപോ​ക​രുത്‌!+  എന്റെ പിതൃ​ഭ​വ​ന​ത്തിൽനി​ന്നും എന്റെ ബന്ധുക്ക​ളു​ടെ ദേശത്തു​നി​ന്നും എന്നെ കൂട്ടിക്കൊണ്ടുവന്ന്‌+ എന്നോടു സംസാ​രിച്ച ദൈവം, ‘ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടു​ക്കും’ എന്ന്‌ എന്നോടു സത്യം ചെയ്‌ത+ സ്വർഗാ​ധി​സ്വർഗ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ, നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്‌ക്കും.+ അവിടെനിന്ന്‌+ എന്റെ മകന്‌ ഒരു പെൺകു​ട്ടി​യെ കണ്ടെത്താൻ നിനക്കു കഴിയു​മെന്ന്‌ ഉറപ്പാണ്‌.  എന്നാൽ നിന്നോടൊ​പ്പം വരാൻ പെൺകു​ട്ടി തയ്യാറല്ലെ​ങ്കിൽ ഈ ആണയിൽനി​ന്ന്‌ നീ സ്വത​ന്ത്ര​നാ​യി​രി​ക്കും. പക്ഷേ എന്റെ മകനെ നീ ഒരിക്ക​ലും അങ്ങോട്ടു കൊണ്ടുപോ​ക​രുത്‌.”  അപ്പോൾ ദാസൻ തന്റെ യജമാ​ന​നായ അബ്രാ​ഹാ​മി​ന്റെ തുടയു​ടെ കീഴിൽ കൈ വെച്ച്‌ സത്യം ചെയ്‌തു.+ 10  അങ്ങനെ ആ ദാസൻ യജമാ​നന്റെ ഒട്ടകങ്ങ​ളിൽ പത്തെണ്ണ​വു​മാ​യി യാത്ര തുടങ്ങി. യജമാ​നന്റെ പക്കൽനി​ന്നുള്ള എല്ലാ തരം വിശേ​ഷ​വ​സ്‌തു​ക്ക​ളും അയാൾ കൂടെ​ക്ക​രു​തി. അയാൾ മെസൊപ്പൊ​ത്താ​മ്യ​യിൽ നാഹോ​രി​ന്റെ നഗരത്തി​ലേക്കു യാത്ര​യാ​യി. 11  അങ്ങനെ അയാൾ ആ നഗരത്തി​നു പുറത്തുള്ള ഒരു നീരു​റ​വിന്‌ അടുത്ത്‌ എത്തി. ഒട്ടകങ്ങൾക്കു വിശ്ര​മി​ക്കാ​നാ​യി അവിടെ കുറച്ച്‌ സമയം ചെലവ​ഴി​ച്ചു. നേരം സന്ധ്യയാ​കാ​റാ​യി​രു​ന്നു. നഗരത്തിൽനി​ന്ന്‌ സ്‌ത്രീ​കൾ വെള്ളം കോരാൻ വരുന്ന സമയമാ​യി​രു​ന്നു അത്‌. 12  അപ്പോൾ അയാൾ പറഞ്ഞു: “എന്റെ യജമാ​ന​നായ അബ്രാ​ഹാ​മി​ന്റെ ദൈവമേ, യഹോവേ, ഇന്നേ ദിവസം കാര്യ​ങ്ങളെ​ല്ലാം സഫലമാ​യി​ത്തീ​രാൻ ഇടയാക്കി എന്റെ യജമാ​ന​നായ അബ്രാ​ഹാ​മിനോട്‌ അചഞ്ചല​മായ സ്‌നേഹം കാണിക്കേ​ണമേ. 13  ഞാൻ ഇതാ, ഒരു നീരു​റ​വിന്‌ അടുത്ത്‌ നിൽക്കു​ന്നു. നഗരത്തി​ലെ പെൺകു​ട്ടി​കൾ വെള്ളം കോരാൻ വരുന്നു​ണ്ട്‌. 14  ഞാൻ ഒരു യുവതി​യോ​ട്‌, ‘നിന്റെ കൈയി​ലെ കുടം താഴ്‌ത്തി, എനിക്ക്‌ കുറച്ച്‌ വെള്ളം കുടി​ക്കാൻ തരുക’ എന്നു പറയു​മ്പോൾ, ‘കുടി​ച്ചാ​ലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടു​ക്കാം’ എന്നു പറയു​ന്ന​വ​ളാ​യി​രി​ക്കട്ടെ അങ്ങയുടെ ദാസനായ യിസ്‌ഹാ​ക്കി​നുവേണ്ടി അങ്ങ്‌ തിര​ഞ്ഞെ​ടു​ത്തവൾ. അങ്ങ്‌ എന്റെ യജമാ​നനോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ചി​രി​ക്കുന്നെന്ന്‌ ഇങ്ങനെ ചെയ്‌തു​കൊ​ണ്ട്‌ എന്നെ അറിയിക്കേ​ണമേ.” 15  അയാൾ പറഞ്ഞു​തീ​രും​മുമ്പ്‌, അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​നായ നാഹോരിനു+ മിൽക്കയിൽ+ ജനിച്ച മകനായ ബഥൂ​വേ​ലി​ന്റെ മകൾ റിബെക്ക+ കുടവും തോളി​ലേറ്റി നഗരത്തിൽനി​ന്ന്‌ വന്നു. 16  ആ പെൺകു​ട്ടി അതിസു​ന്ദ​രി​യും കന്യക​യും ആയിരു​ന്നു; ഒരു പുരു​ഷ​നും അവളോടൊ​പ്പം കിടന്നി​ട്ടി​ല്ലാ​യി​രു​ന്നു. അവൾ നീരു​റ​വ​യിൽ ഇറങ്ങി കുടത്തിൽ വെള്ളം നിറച്ച്‌ കയറി​വന്നു. 17  അപ്പോൾ ആ ദാസൻ ഓടി​ച്ചെന്ന്‌ അവളോ​ട്‌, “കുടത്തിൽനി​ന്ന്‌ എനിക്കു കുറച്ച്‌ വെള്ളം കുടി​ക്കാൻ തരുമോ” എന്നു ചോദി​ച്ചു. 18  “യജമാ​നനേ, കുടി​ച്ചാ​ലും” എന്നു പറഞ്ഞ്‌ പെട്ടെ​ന്നു​തന്നെ തോളിൽനി​ന്ന്‌ കുടം കൈയി​ലി​റക്കി അവൾ അയാൾക്കു കുടി​ക്കാൻ കൊടു​ത്തു. 19  അയാൾക്കു വെള്ളം കൊടു​ത്തു​ക​ഴി​ഞ്ഞപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വേണ്ടുവോ​ളം വെള്ളം കോരിക്കൊ​ടു​ക്കാം.” 20  പെട്ടെന്നുതന്നെ അവൾ കുടത്തി​ലെ വെള്ളം മുഴു​വ​നും തൊട്ടി​യിലേക്ക്‌ ഒഴിച്ചി​ട്ട്‌ വെള്ളം കോരാ​നാ​യി വീണ്ടും​വീ​ണ്ടും നീരു​റ​വിലേക്ക്‌ ഓടി​യി​റങ്ങി. എല്ലാ ഒട്ടകങ്ങ​ളും കുടി​ച്ചു​ക​ഴി​യു​ന്ന​തു​വരെ അവൾ വെള്ളം കോരിക്കൊ​ടു​ത്തുകൊ​ണ്ടി​രു​ന്നു. 21  യഹോവ യാത്ര സഫലമാ​ക്കി​യോ എന്ന്‌ അറിയാൻ ആ പുരുഷൻ ഒന്നും മിണ്ടാതെ ആശ്ചര്യത്തോ​ടെ അവൾ ചെയ്യു​ന്നതു നോക്കി​നി​ന്നു. 22  ഒട്ടകങ്ങൾ വെള്ളം കുടി​ച്ചു​ക​ഴി​ഞ്ഞപ്പോൾ ആ ദാസൻ അവൾക്കു​വേണ്ടി അര ശേക്കെൽ* തൂക്കമുള്ള ഒരു സ്വർണ​മൂ​ക്കു​ത്തി​യും പത്തു ശേക്കെൽ* തൂക്കമുള്ള സ്വർണ​ത്തി​ന്റെ രണ്ടു കൈവ​ള​യും പുറത്ത്‌ എടുത്തി​ട്ട്‌ 23  അവളോടു ചോദി​ച്ചു: “പറയൂ, നീ ആരുടെ മകളാണ്‌? ഞങ്ങൾക്കു രാത്രി​ത​ങ്ങാൻ നിന്റെ അപ്പന്റെ വീട്ടിൽ സ്ഥലമു​ണ്ടോ?” 24  അപ്പോൾ റിബെക്ക പറഞ്ഞു: “നാഹോ​രി​നു മിൽക്ക+ പ്രസവിച്ച മകനായ ബഥൂ​വേ​ലി​ന്റെ മകളാണു ഞാൻ.”+ 25  റിബെക്ക തുടർന്നു: “ഞങ്ങളുടെ പക്കൽ വയ്‌ക്കോ​ലും ഇഷ്ടം​പോ​ലെ തീറ്റി​യും ഉണ്ട്‌; രാത്രി​ത​ങ്ങാൻ സ്ഥലവു​മുണ്ട്‌.” 26  അപ്പോൾ ആ ദാസൻ യഹോ​വ​യു​ടെ മുമ്പാകെ കുമ്പിട്ട്‌, മുട്ടു​കു​ത്തി നമസ്‌ക​രി​ച്ചുകൊണ്ട്‌ പറഞ്ഞു: 27  “എന്റെ യജമാ​ന​നായ അബ്രാ​ഹാ​മി​ന്റെ ദൈവ​മായ യഹോവ വാഴ്‌ത്തപ്പെ​ടട്ടെ. കാരണം എന്റെ യജമാ​നനോ​ടുള്ള അചഞ്ചല​മായ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും ദൈവം വിട്ടു​ക​ള​ഞ്ഞില്ല. എന്റെ യജമാ​നന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ ഭവനത്തി​ലേക്ക്‌ യഹോവ എന്നെ നയിച്ച​ല്ലോ.” 28  യുവതി ഓടി​ച്ചെന്ന്‌ ഇക്കാര്യ​ങ്ങൾ അമ്മയുടെ വീട്ടി​ലു​ള്ള​വരെ അറിയി​ച്ചു. 29  റിബെക്കയ്‌ക്കു ലാബാൻ+ എന്നൊരു ആങ്ങളയു​ണ്ടാ​യി​രു​ന്നു. നഗരത്തി​നു പുറത്ത്‌ നീരു​റ​വിന്‌ അരികെ നിൽക്കുന്ന ആ പുരു​ഷന്റെ അടു​ത്തേക്കു ലാബാൻ ഓടി​ച്ചെന്നു. 30  “ആ പുരുഷൻ ഇതെല്ലാ​മാണ്‌ എന്നോടു പറഞ്ഞത്‌” എന്നു പറഞ്ഞ്‌ റിബെക്ക മൂക്കു​ത്തി​യും കൈവ​ള​ക​ളും കാണി​ച്ചപ്പോൾ ലാബാൻ ആ പുരു​ഷനെ കാണാൻ ആഗ്രഹി​ച്ച്‌ അവി​ടേക്കു ചെന്നു. അയാൾ അപ്പോ​ഴും ഒട്ടകങ്ങ​ളു​ടെ അടുത്ത്‌ നീരു​റ​വിന്‌ അരികെ നിൽക്കു​ക​യാ​യി​രു​ന്നു. 31  അപ്പോൾ ലാബാൻ പറഞ്ഞു: “യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്കപ്പെ​ട്ട​വനേ, വരുക. ഇവിടെ പുറത്ത്‌ നിൽക്കു​ന്നത്‌ എന്തിനാ​ണ്‌? ഞാൻ വീട്‌ ഒരുക്കി​യി​രി​ക്കു​ന്നു, ഒട്ടകങ്ങൾക്കുള്ള സ്ഥലവും തയ്യാറാ​ണ്‌.” 32  അപ്പോൾ ആ പുരുഷൻ വീട്ടി​ലേക്കു വന്നു. അയാൾ* ഒട്ടകങ്ങ​ളു​ടെ കോപ്പ്‌ അഴിച്ച്‌ അവയ്‌ക്കു വയ്‌ക്കോ​ലും തീറ്റി​യും കൊടു​ത്തു. ആ പുരു​ഷന്റെ​യും ഒപ്പമു​ണ്ടാ​യി​രു​ന്ന​വ​രുടെ​യും കാൽ കഴുകാൻ വെള്ളവും കൊടു​ത്തു. 33  എന്നാൽ മുന്നിൽ ഭക്ഷണം കൊണ്ടു​ചെന്ന്‌ വെച്ച​പ്പോൾ, “എനിക്കു പറയാ​നു​ള്ളതു പറയാതെ ഞാൻ ഭക്ഷണം കഴിക്കില്ല” എന്ന്‌ അയാൾ പറഞ്ഞു. അപ്പോൾ ലാബാൻ, “പറഞ്ഞുകൊ​ള്ളൂ!” എന്നു പറഞ്ഞു. 34  അയാൾ പറഞ്ഞു: “ഞാൻ അബ്രാ​ഹാ​മി​ന്റെ ദാസനാ​ണ്‌.+ 35  യഹോവ എന്റെ യജമാ​നനെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു; ആടുമാ​ടു​കൾ, വെള്ളി, സ്വർണം, ദാസീ​ദാ​സ​ന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെ​ല്ലാം നൽകി ദൈവം എന്റെ യജമാ​നനെ സമ്പന്നനാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 36  മാത്രമല്ല, എന്റെ യജമാ​നന്റെ ഭാര്യ സാറ വാർധ​ക്യ​ത്തിൽ യജമാ​നന്‌ ഒരു മകനെ പ്രസവി​ച്ചു.+ യജമാ​ന​നു​ള്ളതെ​ല്ലാം യജമാനൻ അവനു കൊടു​ക്കും.+ 37  ഇപ്പോൾ എന്റെ യജമാനൻ ഇങ്ങനെ പറഞ്ഞ്‌ എന്നെ​ക്കൊണ്ട്‌ സത്യം ചെയ്യിച്ചു: ‘ഞാൻ താമസി​ക്കുന്ന കനാന്യ​രു​ടെ ഈ ദേശത്തു​നിന്ന്‌ അവരുടെ പെൺമ​ക്ക​ളിൽ ഒരാളെ എന്റെ മകനു​വേണ്ടി തിരഞ്ഞെടുക്കാതെ+ 38  എന്റെ പിതൃ​ഭ​വ​ന​ത്തിൽ ചെന്ന്‌ എന്റെ കുടുംബത്തിൽനിന്ന്‌+ നീ അവന്‌ ഒരു പെൺകു​ട്ടി​യെ കണ്ടെത്തണം.’+ 39  എന്നാൽ ഞാൻ എന്റെ യജമാ​നനോട്‌, ‘എന്നോടൊ​പ്പം വരാൻ പെൺകു​ട്ടി തയ്യാറല്ലെ​ങ്കി​ലോ’ എന്നു ചോദി​ച്ചു.+ 40  അപ്പോൾ യജമാനൻ പറഞ്ഞു: ‘ഞാൻ യഹോ​വ​യു​ടെ മുമ്പാകെ അനുസ​ര​ണയോ​ടെ നടന്നി​രി​ക്കു​ന്നു.+ ദൈവം നിന്നോടൊ​പ്പം തന്റെ ദൂതനെ അയയ്‌ക്കുകയും+ നിന്റെ യാത്ര ഉറപ്പാ​യും സഫലമാ​ക്കു​ക​യും ചെയ്യും. നീ എന്റെ മകന്‌ എന്റെ കുടും​ബ​ത്തിൽനിന്ന്‌, എന്റെ പിതൃ​ഭ​വ​ന​ത്തിൽനിന്ന്‌,+ ഒരു പെൺകു​ട്ടി​യെ കണ്ടെത്തണം. 41  നീ എന്റെ കുടും​ബ​ത്തിൽ ചെല്ലു​മ്പോൾ അവർ പെൺകു​ട്ടി​യെ നിന്റെ​കൂ​ടെ അയയ്‌ക്കു​ന്നില്ലെ​ങ്കിൽ എന്നോടു ചെയ്‌ത ആണയിൽനി​ന്ന്‌ നീ ഒഴിവു​ള്ള​വ​നാ​യി​രി​ക്കും. നിന്റെ ആണയിൽനി​ന്ന്‌ അങ്ങനെ നീ സ്വത​ന്ത്ര​നാ​കും.’+ 42  “ഇന്നു നീരു​റ​വിന്‌ അടുത്ത്‌ എത്തിയ​പ്പോൾ ഞാൻ പറഞ്ഞു: ‘എന്റെ യജമാ​ന​നായ അബ്രാ​ഹാ​മി​ന്റെ ദൈവമേ, യഹോവേ, അങ്ങ്‌ എന്റെ യാത്ര സഫലമാ​ക്കുമെ​ങ്കിൽ ഇങ്ങനെ സംഭവി​ക്കാൻ ഇടയാക്കേ​ണമേ: 43  ഞാൻ ഇവിടെ നീരു​റ​വിന്‌ അടുത്ത്‌ നിൽക്കു​ന്നു; നഗരത്തിൽനി​ന്ന്‌ വെള്ളം കോരാൻ വരുന്ന ഒരു യുവതി​യോ​ട്‌,+ “നിന്റെ കുടത്തിൽനി​ന്ന്‌ എനിക്കു കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്നു ചോദി​ക്കുമ്പോൾ, 44  “കുടി​ച്ചാ​ലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിക്കൊ​ടു​ക്കാം” എന്നു പറയു​ന്ന​വ​ളാ​യി​രി​ക്കട്ടെ എന്റെ യജമാ​നന്റെ മകനു​വേണ്ടി യഹോവ തിര​ഞ്ഞെ​ടു​ത്തവൾ.’+ 45  “ഞാൻ മനസ്സിൽ പറഞ്ഞു​തീ​രും​മുമ്പ്‌, കുടവും തോളി​ലേറ്റി റിബെക്ക നഗരത്തി​നു പുറ​ത്തേക്കു വന്നു. റിബെക്ക നീരു​റ​വിലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ വെള്ളം കോരാൻതു​ടങ്ങി. അപ്പോൾ ഞാൻ റിബെ​ക്കയോട്‌, ‘എനിക്കു കുടി​ക്കാൻ കുറച്ച്‌ വെള്ളം തരുമോ’ എന്നു ചോദി​ച്ചു.+ 46  റിബെക്ക പെട്ടെന്നു തോളിൽനി​ന്ന്‌ കുടം ഇറക്കി​യിട്ട്‌, ‘കുടി​ച്ചാ​ലും,+ യജമാ​നന്റെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടു​ക്കാം’ എന്നു പറഞ്ഞു. ഞാൻ വെള്ളം കുടിച്ചു. റിബെക്ക ഒട്ടകങ്ങൾക്കും വെള്ളം കൊടു​ത്തു. 47  അതിനു ശേഷം ഞാൻ, ‘നീ ആരുടെ മകളാണ്‌’ എന്നു ചോദി​ച്ചപ്പോൾ, ‘നാഹോ​രി​നു മിൽക്ക പ്രസവിച്ച മകനായ ബഥൂ​വേ​ലി​ന്റെ മകളാണു ഞാൻ’ എന്നു റിബെക്ക പറഞ്ഞു. അങ്ങനെ, ഞാൻ റിബെ​ക്ക​യു​ടെ മൂക്കിൽ മൂക്കു​ത്തി​യും കൈക​ളിൽ വളകളും അണിയി​ച്ചു.+ 48  പിന്നെ ഞാൻ യഹോ​വ​യു​ടെ മുമ്പാകെ കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. എന്റെ യജമാ​നന്റെ മകനു​വേണ്ടി അദ്ദേഹ​ത്തി​ന്റെ സഹോ​ദ​രന്റെ മകളെ എടു​ക്കേ​ണ്ട​തിന്‌ എന്നെ ശരിയായ വഴിയിൽ നയിച്ച, എന്റെ യജമാ​നന്റെ ദൈവ​മായ യഹോ​വയെ സ്‌തു​തി​ച്ചു.+ 49  ഇപ്പോൾ, എന്റെ യജമാ​നനോട്‌ അചഞ്ചല​മായ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ എന്നു പറയുക. മറിച്ചാണെ​ങ്കിൽ അതും എന്നോടു പറയുക. അപ്പോൾ എനിക്ക്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യാ​മ​ല്ലോ.”+ 50  അപ്പോൾ ലാബാ​നും ബഥൂ​വേ​ലും പറഞ്ഞു: “ഇത്‌ യഹോ​വ​യിൽനി​ന്നാണ്‌. അതു​കൊണ്ട്‌, ‘ഉവ്വ്‌’ എന്നോ ‘ഇല്ല’ എന്നോ പറയാൻ* ഞങ്ങൾക്കാ​വില്ല. 51  ഇതാ റിബെക്ക! അവളെ കൂട്ടി​ക്കൊ​ണ്ട്‌ പൊയ്‌ക്കൊ​ള്ളുക. യഹോവ പറഞ്ഞതുപോ​ലെ അവൾ നിന്റെ യജമാ​നന്റെ മകനു ഭാര്യ​യാ​കട്ടെ.” 52  ഈ വാക്കുകൾ കേട്ട​പ്പോൾ അബ്രാ​ഹാ​മി​ന്റെ ദാസൻ യഹോ​വ​യു​ടെ മുമ്പാകെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. 53  പിന്നെ ആ ദാസൻ വെള്ളി​യാ​ഭ​ര​ണ​ങ്ങ​ളും സ്വർണാ​ഭ​ര​ണ​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളും ഒന്നൊ​ന്നാ​യി പുറത്ത്‌ എടുത്ത്‌ റിബെ​ക്ക​യ്‌ക്കു കൊടു​ത്തു. റിബെ​ക്ക​യു​ടെ ആങ്ങളയ്‌ക്കും അമ്മയ്‌ക്കും അയാൾ വിലപി​ടി​പ്പുള്ള സമ്മാനങ്ങൾ നൽകി. 54  അതിനു ശേഷം അയാളും കൂടെ​യു​ള്ള​വ​രും ഭക്ഷണം കഴിച്ചു. രാത്രി അവർ അവിടെ തങ്ങി. രാവിലെ എഴു​ന്നേ​റ്റപ്പോൾ അയാൾ പറഞ്ഞു: “എന്നെ എന്റെ യജമാ​നന്റെ അടു​ത്തേക്ക്‌ അയച്ചാ​ലും.” 55  അപ്പോൾ റിബെ​ക്ക​യു​ടെ ആങ്ങളയും അമ്മയും, “പത്തു ദിവസമെ​ങ്കി​ലും അവൾ ഞങ്ങളോടൊ​പ്പം നിൽക്കട്ടെ; അതിനു ശേഷം കൊണ്ടുപൊ​യ്‌ക്കൊ​ള്ളൂ” എന്നു പറഞ്ഞു. 56  പക്ഷേ അയാൾ അവരോ​ടു പറഞ്ഞു: “യഹോവ എന്റെ യാത്ര സഫലമാ​ക്കി​യ​തുകൊണ്ട്‌ എന്നെ വൈകി​ക്ക​രു​തേ, എന്നെ പറഞ്ഞയ​ച്ചാ​ലും. ഞാൻ എന്റെ യജമാ​നന്റെ അടു​ത്തേക്കു പോകട്ടെ.” 57  അപ്പോൾ അവർ പറഞ്ഞു: “നമുക്ക്‌ അവളെ വിളിച്ച്‌ അവളോ​ടു ചോദി​ക്കാം.” 58  അങ്ങനെ അവർ റിബെ​ക്കയെ വിളിച്ച്‌, “നീ ഇദ്ദേഹത്തോടൊ​പ്പം പോകു​ന്നോ” എന്നു ചോദി​ച്ചു. അതിനു റിബെക്ക, “പോകാൻ ഞാൻ തയ്യാറാ​ണ്‌” എന്നു പറഞ്ഞു. 59  അങ്ങനെ അവർ അവരുടെ സഹോ​ദ​രി​യായ റിബെക്കയെയും+ റിബെ​ക്ക​യു​ടെ വളർത്തമ്മയെയും*+ അബ്രാ​ഹാ​മി​ന്റെ ദാസ​നെ​യും അയാളു​ടെ ആളുകളെ​യും യാത്ര​യാ​ക്കി. 60  അവർ റിബെ​ക്കയെ അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സഹോ​ദരീ, നീ ലക്ഷോ​പ​ല​ക്ഷ​ങ്ങൾക്ക്‌ അമ്മയാ​യി​ത്തീ​രട്ടെ. നിന്റെ മക്കൾ* അവരെ വെറു​ക്കു​ന്ന​വ​രു​ടെ നഗരകവാടങ്ങൾ* കൈവ​ശ​മാ​ക്കട്ടെ.”+ 61  പിന്നെ റിബെ​ക്ക​യും പരിചാ​രി​ക​മാ​രും ഒട്ടകപ്പു​റത്ത്‌ കയറി ആ പുരു​ഷനെ അനുഗ​മി​ച്ചു. അങ്ങനെ ആ ദാസൻ റിബെ​ക്കയെ​യും കൂട്ടി യാത്ര​യാ​യി. 62  യിസ്‌ഹാക്ക്‌ നെഗെബ്‌+ ദേശത്താ​ണു താമസി​ച്ചി​രു​ന്നത്‌. ഒരു ദിവസം യിസ്‌ഹാ​ക്ക്‌ ബേർ-ലഹയീ-രോയിയുടെ+ ദിശയിൽനി​ന്ന്‌ വരുക​യാ​യി​രു​ന്നു. 63  ഇരുട്ടു പരക്കാ​റായ സമയം. ധ്യാനിക്കാനായി+ യിസ്‌ഹാ​ക്ക്‌ വെളിമ്പ്രദേ​ശ​ത്തു​കൂ​ടെ നടക്കു​ക​യാ​യി​രു​ന്നു. യിസ്‌ഹാ​ക്ക്‌ നോക്കി​യപ്പോൾ അതാ, ഒട്ടകങ്ങൾ വരുന്നു! 64  യിസ്‌ഹാക്കിനെ കണ്ട ഉടൻ റിബെക്ക ഒട്ടകപ്പു​റ​ത്തു​നിന്ന്‌ താഴെ ഇറങ്ങി. 65  റിബെക്ക ആ ദാസ​നോട്‌, “നമ്മളെ സ്വീക​രി​ക്കാൻ വെളിമ്പ്രദേ​ശ​ത്തു​കൂ​ടി നടന്നു​വ​രുന്ന അയാൾ ആരാണ്‌” എന്നു ചോദി​ച്ചു. അതിനു ദാസൻ, “അത്‌ എന്റെ യജമാ​ന​നാണ്‌” എന്നു പറഞ്ഞു. അപ്പോൾ റിബെക്ക ഒരു മൂടു​പടം എടുത്ത്‌ അണിഞ്ഞു. 66  താൻ ചെയ്‌തതെ​ല്ലാം ദാസൻ യിസ്‌ഹാ​ക്കിനോ​ടു പറഞ്ഞു. 67  പിന്നെ യിസ്‌ഹാ​ക്ക്‌ റിബെ​ക്കയെ തന്റെ അമ്മ സാറയു​ടെ കൂടാരത്തിലേക്കു+ കൊണ്ടുപോ​യി. അങ്ങനെ യിസ്‌ഹാ​ക്ക്‌ റിബെ​ക്കയെ ഭാര്യ​യാ​യി സ്വീക​രി​ച്ചു. യിസ്‌ഹാ​ക്കി​നു റിബെ​ക്കയെ ഇഷ്ടമായി.+ അങ്ങനെ, അമ്മയുടെ വേർപാ​ടിൽ ദുഃഖിച്ചിരുന്ന+ യിസ്‌ഹാ​ക്കിന്‌ ആശ്വാസം ലഭിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിന്‌.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
സാധ്യതയനുസരിച്ച്‌, ലാബാൻ.
അഥവാ “നിന്നോ​ടു ഗുണമോ ദോഷ​മോ പറയാൻ.”
അതായത്‌, അവൾക്കു മുല കൊടു​ത്തി​രുന്ന സ്‌ത്രീ; ഇപ്പോൾ അവളുടെ പരിചാ​രിക.
അക്ഷ. “വിത്ത്‌.”
അഥവാ “നഗരങ്ങൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം