വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ മറ്റ്‌ മതങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി കർത്താ​വി​ന്റെ അത്താഴം ആചരി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

യഹോ​വ​യു​ടെ സാക്ഷികൾ മറ്റ്‌ മതങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി കർത്താ​വി​ന്റെ അത്താഴം ആചരി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

“കർത്താ​വി​ന്റെ അത്താഴം,” അവസാ​ന​ത്തെ അത്താഴം, യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കം എന്നൊക്കെ അറിയ​പ്പെ​ടു​ന്ന കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം ആചരി​ക്കു​ന്ന​തിൽ ഞങ്ങൾ ബൈബി​ളി​നോട്‌ കർശന​മാ​യി പറ്റിനിൽക്കു​ന്നു. (1 കൊരി​ന്ത്യർ 11:20, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​രം) എന്നാൽ, മറ്റ്‌ ക്രൈ​സ്‌ത​വ​വി​ഭാ​ഗങ്ങൾ ചെയ്‌തു​വ​രു​ന്ന ആചാര​ങ്ങ​ളും അവരുടെ വിശ്വാ​സ​ങ്ങ​ളും ബൈബി​ളി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ളതല്ല.

ഉദ്ദേശ്യം

കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം ആചരി​ക്കു​ന്നത്‌ യേശു​വി​നെ ഓർക്കാ​നും നമുക്കു​വേ​ണ്ടി യേശു ചെയ്‌ത യാഗ​ത്തോ​ടു​ള്ള നന്ദി അർപ്പി​ക്കാ​നും ആണ്‌. (മത്തായി 20:28; 1 കൊരി​ന്ത്യർ 11:24) ഈ ആചരണം ദൈവ​കൃ​പ​യും പാപങ്ങ​ളു​ടെ ക്ഷമയും നേടി​ത്ത​രു​ന്ന കൂദാ​ശ​യോ മതാനു​ഷ്‌ഠാ​ന​മോ അല്ല. * കാരണം, ബൈബിൾ പഠിപ്പി​ക്കു​ന്നത്‌, യേശു​വി​ലു​ള്ള വിശ്വാ​സ​ത്തി​ലൂ​ടെ​യാണ്‌ നമ്മുടെ പാപങ്ങൾ മോചി​ക്ക​പ്പെ​ടു​ന്ന​തെ​ന്നാണ്‌. അല്ലാതെ, ഇത്തരത്തി​ലു​ള്ള ഏതെങ്കി​ലും മതചട​ങ്ങു​കൊ​ണ്ടല്ല.—റോമർ 3:25; 1 യോഹ​ന്നാൻ 2:1, 2.

എത്ര കൂടെ​ക്കൂ​ടെ ആചരി​ക്ക​ണം

‘കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം’ ആചരി​ക്ക​ണ​മെന്ന്‌ യേശു ശിഷ്യ​ന്മാ​രോട്‌ കല്‌പി​ച്ചെ​ങ്കി​ലും അത്‌ എത്ര കൂടെ​ക്കൂ​ടെ വേണം എന്ന്‌ പറഞ്ഞി​രു​ന്നി​ല്ല. (ലൂക്കോസ്‌ 22:19) അതു​കൊണ്ട്‌, ഇത്‌ മാസ​ന്തോ​റു​മോ ആഴ്‌ച​തോ​റു​മോ ദിവസ​ന്തോ​റു​മോ ദിവസ​ത്തിൽ പല പ്രാവ​ശ്യ​മോ അല്ലെങ്കിൽ ഒരാൾ ആഗ്രഹി​ക്കു​ന്ന​ത്ര കൂടെ​ക്കൂ​ടെ​യോ ആകാ​മെ​ന്നാണ്‌ ചിലർ കരുതു​ന്നത്‌. എന്നാൽ പരിചി​ന്തി​ക്കേണ്ട ചില വസ്‌തു​ത​കൾ ഇവയാണ്‌.

യഹൂദർ പെസഹാ ആചരി​ച്ചി​രു​ന്ന അതേ തീയതി​യിൽത്ത​ന്നെ​യാണ്‌ യേശു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം ഏർപ്പെ​ടു​ത്തി​യത്‌, അന്നുതന്നെ പിന്നീ​ടൊ​രു സമയത്ത്‌ യേശു മരിക്കു​ക​യും ചെയ്‌തു. (മത്തായി 26:1, 2) ഇത്‌ യാദൃ​ശ്ചി​ക​മാ​യി സംഭവി​ച്ച​തല്ല. കാരണം, തിരു​വെ​ഴു​ത്തു​കൾ യേശു​വി​ന്റെ യാഗത്തെ പെസഹാ​കു​ഞ്ഞാ​ടു​മാ​യാണ്‌ താരത​മ്യം ചെയ്യു​ന്നത്‌. (1 കൊരി​ന്ത്യർ 5:7, 8) പെസഹാ ആചരി​ച്ചി​രു​ന്ന​താ​ക​ട്ടെ വർഷത്തി​ലൊ​രി​ക്ക​ലും. (പുറപ്പാട്‌ 12:1-6; ലേവ്യ 23:5) അതു​പോ​ലെ, ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആണ്ടി​ലൊ​രി​ക്ക​ലാണ്‌ ആചരി​ച്ചി​രു​ന്നത്‌. * ഈ ബൈബി​ള​ധി​ഷ്‌ഠി​ത മാതൃ​ക​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ പിൻപ​റ്റു​ന്ന​തും.

തീയതി​യും സമയവും

യേശു ഏർപ്പെ​ടു​ത്തി​യ മാതൃക എത്ര കൂടെ​ക്കൂ​ടെ സ്‌മാ​ര​കം ആചരി​ക്ക​ണ​മെന്ന്‌ കണ്ടുപി​ടി​ക്കാൻ മാത്രമല്ല അതിന്റെ തീയതി​യും സമയവും മനസ്സി​ലാ​ക്കാ​നും സഹായി​ക്കു​ന്നു. ബൈബി​ളി​ന്റെ ചാന്ദ്ര​മാ​സ​ക​ല​ണ്ടർ പ്രകാരം എ.ഡി. 33 നീസാൻ 14-ാം തീയതി സൂര്യാ​സ്‌ത​മ​യ​ത്തിന്‌ ശേഷമാണ്‌ യേശു ഈ ആചരണം ഏർപ്പെ​ടു​ത്തി​യത്‌. (മത്തായി 26:18-20, 26) ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌ ഓരോ വർഷവും ഇതേ തീയതി​യിൽ ഞങ്ങൾ സ്‌മാ​ര​കം ആചരി​ക്കു​ന്നു. *

യേശു ആചരണം ഏർപ്പെ​ടു​ത്തി​യ എ.ഡി. 33-ലെ നീസാൻ 14 ഒരു വെള്ളി​യാ​ഴ്‌ച​യാ​യി​രു​ന്നെ​ങ്കി​ലും ആ തീയതി ഓരോ വർഷവും ആഴ്‌ച​യി​ലെ വ്യത്യ​സ്‌ത​ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും വരുന്നത്‌. ഞങ്ങൾ ആ തീയതി കണ്ടുപി​ടി​ക്കു​ന്നത്‌ യേശു​വി​ന്റെ കാലത്തെ അതേ രീതി ഉപയോ​ഗി​ച്ചാണ്‌. അല്ലാതെ, ആധുനിക യഹൂദ​ക​ല​ണ്ട​റു​കൾ സ്വീക​രി​ച്ചു​വ​രു​ന്ന രീതി​യി​ലല്ല. *

അപ്പവും വീഞ്ഞും

പെസഹാ ഭക്ഷണത്തി​നു ശേഷം ബാക്കിവന്ന പുളി​പ്പി​ല്ലാ​ത്ത അപ്പവും ചുവന്ന വീഞ്ഞും ആണ്‌ യേശു ഈ പുതിയ ആചരണ​ത്തിന്‌ ഉപയോ​ഗി​ച്ചത്‌. (മത്തായി 26:26-28) ഈ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌ ഞങ്ങൾ പുളി​പ്പോ മറ്റു ചേരു​വ​ക​ളോ ചേർക്കാത്ത അപ്പവും ചുവന്ന വീഞ്ഞും ആണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഈ വീഞ്ഞ്‌ മധുരി​പ്പി​ച്ച​തോ വീര്യം കൂട്ടി​യ​തോ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങൾ ചേർത്ത​തോ ആയ വീഞ്ഞോ വെറും മുന്തി​രി​ച്ചാ​റോ, അല്ല.

ചില വിഭാ​ഗ​ങ്ങൾ യീസ്റ്റോ പുളി​മാ​വോ ചേർത്ത അപ്പം ഇതിനാ​യി ഉപയോ​ഗി​ക്കു​ന്നു. എന്നാൽ, ബൈബി​ളിൽ പുളി​മാവ്‌ സാധാ​ര​ണ​യാ​യി പാപ​ത്തെ​യും ദുഷി​പ്പി​നെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. (ലൂക്കോസ്‌ 12:1; 1 കൊരി​ന്ത്യർ 5:6-8; ഗലാത്യർ 5:7-9) അതു​കൊണ്ട്‌, ക്രിസ്‌തു​വി​ന്റെ പാപമി​ല്ലാ​ത്ത ശരീരത്തെ പ്രതി​നി​ധാ​നം ചെയ്യാൻ പുളി​മാ​വോ മറ്റു ചേരു​വ​ക​ളോ ചേർക്കാത്ത അപ്പമാണ്‌ ന്യായ​മാ​യും ഉപയോ​ഗി​ക്കേ​ണ്ടത്‌. (1 പത്രോസ്‌ 2:22) ബൈബിൾ പിന്താ​ങ്ങാ​ത്ത മറ്റൊരു ആചരണ​മാണ്‌ വീഞ്ഞിനു പകരം വെറും മുന്തി​രി​ച്ചാറ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഇങ്ങനെ ചെയ്യാൻ ക്രൈ​സ്‌ത​വ​സ​ഭ​ക​ളെ പ്രേരി​പ്പി​ക്കു​ന്നത്‌ ലഹരി ഉപയോ​ഗി​ക്കു​ന്ന​തി​നെ​തി​രെ അവർ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത വിലക്കാണ്‌.—1 തിമൊ​ഥെ​യൊസ്‌ 5:23.

ചിഹ്നങ്ങൾ, അക്ഷരീയ മാംസ​മോ രക്തമോ അല്ല

സ്‌മാ​ര​ക​ത്തിൽ വിതരണം ചെയ്യുന്ന പുളി​പ്പി​ല്ലാ​ത്ത അപ്പവും ചുവന്ന വീഞ്ഞും ക്രിസ്‌തു​വി​ന്റെ ശരീര​ത്തെ​യും രക്തത്തെ​യും സൂചി​പ്പി​ക്കു​ന്ന ചിഹ്നങ്ങൾ അഥവാ പ്രതീ​ക​ങ്ങൾ മാത്ര​മാണ്‌. ചിലർ കരുതു​ന്ന​തു​പോ​ലെ അവ അത്ഭുത​ക​ര​മാ​യി യേശു​വി​ന്റെ ശരീര​വും രക്തവും ആയി മാറു​ക​യോ അവയു​മാ​യി കൂടി​ക്ക​ല​രു​ക​യോ ചെയ്യു​ന്നി​ല്ല. ഇങ്ങനെ പറയു​ന്ന​തി​ന്റെ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം നമുക്ക്‌ നോക്കാം.

  • തന്റെ രക്തം കുടി​ക്കാ​നാണ്‌ യേശു അനുഗാ​മി​ക​ളോട്‌ ആവശ്യ​പ്പെ​ട്ട​തെ​ങ്കിൽ രക്തം കഴിക്കു​ന്നത്‌ സംബന്ധിച്ച ദൈവ​നി​യ​മം ലംഘി​ക്കാൻ യേശു​ത​ന്നെ അവരോട്‌ പറയു​ക​യാ​യി​രി​ക്കി​ല്ലേ? (ഉൽപത്തി 9:4; പ്രവൃ​ത്തി​കൾ 15:28, 29) അങ്ങനെ ഒരിക്ക​ലും സംഭവി​ക്കി​ല്ല. കാരണം, രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവ​നി​യ​മം ലംഘി​ക്കാൻ യേശു ഒരിക്ക​ലും ആളുകളെ പഠിപ്പി​ക്കു​ക​യി​ല്ല.—യോഹന്നാൻ 8:28, 29.

  • അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​ന്റെ യഥാർഥ​ര​ക്തം കുടി​ക്കു​ക​യാ​യി​രു​ന്നെ​ങ്കിൽ തന്റെ രക്തം “ചൊരി​യ​പ്പെ​ടാ​നി​രി​ക്കു​ന്നു” എന്ന്‌ യേശു പറയു​മാ​യി​രു​ന്നി​ല്ല. ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌ തന്റെ യാഗം ഇനി നടക്കാ​നു​ള്ള ഒരു സംഗതി​യാ​ണെ​ന്നാണ്‌.—മത്തായി 26:28.

  • യേശു​വി​ന്റെ യാഗം “ഒരിക്ക​ലാ​യിട്ട്‌” ഉള്ളതാ​യി​രു​ന്നു. (എബ്രായർ 9:25, 26) സന്ധ്യാ​ഭ​ക്ഷ​ണ​സ​മ​യത്ത്‌ അപ്പവും വീഞ്ഞും യേശു​വി​ന്റെ ശരീര​വും രക്തവും ആയി മാറി​യെ​ങ്കിൽ അതിൽ പങ്കുപ​റ്റു​ന്ന​വർ ആ യാഗം വീണ്ടും ആവർത്തി​ക്കു​ന്ന​തു​പോ​ലെ ആകുമാ​യി​രു​ന്നു.

  • “എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​വിൻ” എന്നാണ്‌ യേശു പറഞ്ഞത്‌. അല്ലാതെ, “എന്നെ യാഗമാ​യി അർപ്പി​ക്കു​വിൻ” എന്നല്ല.—1 കൊരി​ന്ത്യർ 11:24.

അപ്പവും വീഞ്ഞും യഥാർഥ​ത്തിൽ യേശു​വി​ന്റെ ശരീര​വും രക്തവു​മാ​യി മാറുന്നു എന്ന ‘വസ്‌തു​ഭേദ’ പഠിപ്പി​ക്ക​ലിൽ വിശ്വ​സി​ക്കു​ന്ന​വർ അതിന്‌ ആധാര​മാ​യി ചില ബൈബിൾപ​ദ​ങ്ങ​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, പല ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലും വീഞ്ഞി​നെ​പ്പ​റ്റി യേശു ‘ഇത്‌ എന്റെ രക്തം ആകുന്നു’ എന്ന്‌ പറഞ്ഞതാ​യി രേഖ​പ്പെ​ടു​ത്തു​ന്നു. (മത്തായി 26:28) എന്നാൽ യേശു​വി​ന്റെ ഈ വാക്കുകൾ, “ഇത്‌ അർഥമാ​ക്കു​ന്നത്‌ എന്റെ രക്തത്തെ​യാണ്‌,” “ഇത്‌ എന്റെ രക്തത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു,” “ഇത്‌ എന്റെ രക്തത്തെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. * മുമ്പ്‌ പലപ്പോ​ഴും ചെയ്‌തി​ട്ടു​ള്ള​തു​പോ​ലെ യേശു ഒരു രൂപകാ​ല​ങ്കാ​ര​മു​പ​യോ​ഗിച്ച്‌ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു എന്നതാണ്‌ വസ്‌തുത.—മത്തായി 13:34, 35.

കഴിക്കു​ന്നത്‌ ആരൊക്കെ?

കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം ആചരി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരു ചെറി​യ​കൂ​ട്ടം മാത്ര​മാണ്‌ അപ്പവും വീഞ്ഞും കഴിക്കു​ന്നത്‌. അതിന്റെ കാരണം എന്താണ്‌?

യഹോ​വ​യാം ദൈവ​വും പുരാതന ഇസ്രാ​യേൽ രാഷ്ട​വ്രും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി​യു​ടെ സ്ഥാനത്ത്‌ യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തം “ഒരു പുതിയ ഉടമ്പടി” സ്ഥാപിച്ചു. (എബ്രായർ 8:10-13) ആ പുതിയ ഉടമ്പടി​യിൽ ഉൾപ്പെ​ട്ട​വ​രാണ്‌ സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളാ​യ അപ്പവും വീഞ്ഞും കഴിക്കു​ന്നത്‌. ഒരു പ്രത്യേ​ക​രീ​തി​യിൽ ദൈവ​ത്താൽ “വിളി​ക്ക​പ്പെ​ട്ട​വർ” മാത്ര​മാണ്‌ അപ്പവും വീഞ്ഞും കഴിക്കു​ന്നത്‌, അല്ലാതെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഇത്‌ കഴിക്കു​ന്നി​ല്ല. (എബ്രായർ 9:15; ലൂക്കോസ്‌ 22:20) കേവലം, 1,44,000 പേർക്ക്‌ മാത്ര​മാണ്‌ ഈ പദവി ഉള്ളതെ​ന്നും അവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടി സ്വർഗ​ത്തിൽ ഭരിക്കു​മെ​ന്നും ബൈബിൾ പറയുന്നു.—ലൂക്കോസ്‌ 22:28-30; വെളി​പാട്‌ 5:9, 10; 14:1, 3.

ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നി​രി​ക്കു​ന്ന “ചെറിയ ആട്ടിൻകൂ​ട്ട”ത്തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി “മഹാപു​രു​ഷാ​രം” എന്ന്‌ വിളി​ക്ക​പ്പെ​ടു​ന്ന ഭൂരി​ഭാ​ഗം ആളുകൾക്ക്‌ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നു​ള്ള പ്രത്യാ​ശ​യാ​ണു​ള്ളത്‌. (ലൂക്കോസ്‌ 12:32; വെളി​പാട്‌ 7:9, 10) ഞങ്ങളിൽ, ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർ അപ്പവും വീഞ്ഞും കഴിക്കു​ന്നി​ല്ലെ​ങ്കി​ലും ഞങ്ങൾക്കു​വേ​ണ്ടി യേശു ചെയ്‌ത യാഗത്തിന്‌ നന്ദി അർപ്പി​ക്കാൻ ചെറിയ ആട്ടിൻകൂ​ട്ട​ത്തോ​ടൊ​പ്പം പതിവാ​യി കൂടി​വ​രു​ന്നു.—1 യോഹ​ന്നാൻ 2:2.

^ ഖ. 4 മക്ലിന്റോക്കിന്റെയും സ്‌​ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌), വാല്യം IX, പേജ്‌ 212 ഇങ്ങനെ പറയുന്നു: “കൂദാശ” എന്ന പദം പുതി​യ​നി​യ​മ​ത്തിൽ കാണു​ന്നി​ല്ല;” അതു​പോ​ലെ μυστήριον (മിസ്റ്റീ​രി​യോൺ) എന്ന ഗ്രീക്ക്‌ പദം സ്‌നാ​ന​ത്തോ​ടോ കർത്താ​വി​ന്റെ അത്താഴ​ത്തോ​ടോ മറ്റ്‌ ഏതെങ്കി​ലും ആചരണ​ത്തോ​ടോ ബന്ധപ്പെ​ടു​ത്തി​യ​താ​യി കാണു​ന്നി​ല്ല.

^ ഖ. 7 മതങ്ങളെക്കുറിച്ചുള്ള ഒരു സർവവി​ജ്ഞാ​ന​കോ​ശം (The New Schaff-Herzog Encyclopedia of Religious Knowledge, വാല്യം IV, പേജ്‌ 43-44), മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) വാല്യം VIII, പേജ്‌ 836.

^ ഖ. 9 ബൈബിൾ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒരു പുസ്‌ത​കം (The New Cambridge History of the Bible വാല്യം 1, പേജ്‌ 841) കാണുക.

^ ഖ. 10 ആധുനിക യഹൂദ​ക​ല​ണ്ടർ പ്രകാരം, ജ്യോ​തി​ശ്ശാ​സ്‌ത്ര​പ​ര​മാ​യി പുതു​ച​ന്ദ്രൻ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തു മുതലാണ്‌ നീസാൻ മാസത്തി​ന്റെ ആരംഭം കണക്കാ​ക്കു​ന്നത്‌. എന്നാൽ, ഒന്നാം നൂറ്റാ​ണ്ടിൽ ഈ രീതിയല്ല പിൻപ​റ്റി​യി​രു​ന്നത്‌. പകരം, പുതു​ച​ന്ദ്രൻ യെരു​ശ​ലേ​മിൽ എന്ന്‌ കാണുന്നു എന്നതനു​സ​രി​ച്ചാണ്‌ മാസം കണക്കു​കൂ​ട്ടി​യി​രു​ന്നത്‌. അതാ​ണെ​ങ്കിൽ, ജ്യോ​തി​ശ്ശാ​സ്‌ത്ര​പ​ര​മാ​യി പുതു​ച​ന്ദ്ര​നെ കണ്ടതിനു ശേഷം ഒന്നോ അതില​ധി​ക​മോ ദിവസം കഴിഞ്ഞാ​യി​രി​ക്കും. ഇതാണ്‌, യഹോ​വ​യു​ടെ സാക്ഷികൾ സ്‌മാ​ര​കം ആചരി​ക്കു​ന്ന തീയതി​യും ആധുനിക യഹൂദർ പെസഹാ ആഘോ​ഷി​ക്കു​ന്ന തീയതി​യും തമ്മിൽ വ്യത്യാ​സ​മു​ണ്ടാ​കു​ന്ന​തി​ന്റെ കാരണം.

^ ഖ. 20 ജയിംസ്‌ മോഫ​റ്റി​ന്റെ ബൈബി​ളി​ന്റെ ഒരു പുതിയ പരിഭാഷ; ചാൾസ്‌ ബി. വില്യം​സി​ന്റെ ജനകീയ ഭാഷയി​ലു​ള്ള ഒരു പരിഭാഷ; ഹ്യൂ ജെ. സ്‌കോൺഫീൽഡി​ന്റെ ആധികാ​രി​ക പുതിയ നിയമം എന്നിവ കാണുക.