പുറപ്പാട്‌ 12:1-51

12  യഹോവ ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ മോശയോ​ടും അഹരോനോ​ടും പറഞ്ഞു:  “ഈ മാസം നിങ്ങൾക്കു മാസങ്ങ​ളിൽ ആദ്യ​ത്തേ​താ​യി വർഷത്തി​ലെ ഒന്നാം മാസമാ​യി​രി​ക്കും.+  ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തി​ന്‌ ഒരു ആട്‌+ എന്ന കണക്കിൽ ഓരോ​രു​ത്ത​രും സ്വന്തം പിതൃ​ഭ​വ​ന​ത്തി​നുവേണ്ടി ഓരോ ആടിനെ എടുക്കണം.  എന്നാൽ ആ ആടിനെ തിന്നു​തീർക്കാൻ വേണ്ടത്ര ആളുകൾ വീട്ടി​ലില്ലെ​ങ്കിൽ, അവർ* ഏറ്റവും അടുത്തുള്ള അയൽക്കാ​രെ വീട്ടി​ലേക്കു വിളിച്ച്‌ ആളുക​ളു​ടെ എണ്ണമനു​സ​രിച്ച്‌ അതിനെ വീതി​ക്കണം. ഓരോ​രു​ത്ത​രും എത്ര​ത്തോ​ളം കഴിക്കു​മെന്നു കണക്കാക്കി വേണം അതു നിർണ​യി​ക്കാൻ.  നീ എടുക്കുന്ന ആടു ന്യൂന​ത​യി​ല്ലാത്ത,+ ഒരു വയസ്സുള്ള ആണായി​രി​ക്കണം. അതു ചെമ്മരി​യാ​ടോ കോലാ​ടോ ആകാം.  ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാ​ലി​ക്കണം. അന്നു സന്ധ്യക്ക്‌*+ ഇസ്രാ​യേൽസഭ മുഴു​വ​നും ആടിനെ അറുക്കണം.  അതിന്റെ രക്തം കുറച്ച്‌ എടുത്ത്‌ അവർ ആടിനെ ഭക്ഷിക്കുന്ന വീടിന്റെ രണ്ടു കട്ടിള​ക്കാ​ലി​ലും വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും തളിക്കണം.+  “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെ​ടുത്ത്‌ പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്‌പു​ചീ​ര​യുടെ​യും കൂടെ കഴിക്കണം.+  അതിൽ ഒട്ടും പച്ചയ്‌ക്കോ പുഴു​ങ്ങി​യോ തിന്നരു​ത്‌. തലയും കണങ്കാ​ലു​ക​ളും ആന്തരാ​വ​യ​വ​ങ്ങ​ളും സഹിതം അതു തീയിൽ ചുട്ടെ​ടു​ക്കണം. 10  അതിൽ ഒട്ടും രാവിലെ​വരെ സൂക്ഷി​ച്ചുവെ​ക്ക​രുത്‌. അഥവാ കുറ​ച്ചെ​ങ്കി​ലും രാവിലെ​വരെ ശേഷി​ച്ചി​ട്ടുണ്ടെ​ങ്കിൽ അതു കത്തിച്ചു​ക​ള​യണം.+ 11  നിങ്ങൾ അതു കഴി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാണ്‌: അരപ്പട്ട കെട്ടിയും* കാലിൽ ചെരി​പ്പി​ട്ടും വടി കൈയിൽ പിടി​ച്ചും കൊണ്ട്‌ ധൃതി​യിൽ നിങ്ങൾ അതു കഴിക്കണം. ഇത്‌ യഹോ​വ​യു​ടെ പെസഹ​യാണ്‌. 12  അന്നു രാത്രി ഞാൻ ഈജി​പ്‌ത്‌ ദേശത്തു​കൂ​ടി കടന്നുപോ​യി ഈജി​പ്‌തി​ലെ എല്ലാ ആദ്യസ​ന്താ​നത്തെ​യും—മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും കടിഞ്ഞൂ​ലു​കളെ—പ്രഹരി​ക്കും.+ ഈജി​പ്‌തി​ലെ എല്ലാ ദൈവ​ങ്ങ​ളുടെ​യും മേൽ ഞാൻ ന്യായ​വി​ധി നടപ്പാ​ക്കും.+ ഞാൻ യഹോ​വ​യാണ്‌. 13  നിങ്ങളുടെ വീടു​ക​ളിന്മേ​ലുള്ള രക്തം നിങ്ങളെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മാ​യി ഉതകും. ഞാൻ ആ രക്തം കണ്ട്‌ നിങ്ങളെ ഒഴിവാ​ക്കി കടന്നുപോ​കും. ഞാൻ ഈജി​പ്‌ത്‌ ദേശത്തെ പ്രഹരി​ക്കുമ്പോൾ നിങ്ങളു​ടെ മേൽ ബാധ വരുക​യോ ബാധ നിങ്ങളെ കൊല്ലു​ക​യോ ഇല്ല.+ 14  “‘ആ ദിവസം നിങ്ങൾക്ക്‌ ഒരു സ്‌മാ​ര​ക​മാ​യി​രി​ക്കും. തലമു​റ​ക​ളി​ലു​ട​നീ​ളം യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവമാ​യി നിങ്ങൾ അത്‌ ആഘോ​ഷി​ക്കണം. ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമമായി* കണ്ട്‌ നിങ്ങൾ അത്‌ ആഘോ​ഷി​ക്കുക. 15  ഏഴു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴി​ക്കേ​ണ്ട​താണ്‌.+ ഒന്നാം ദിവസം​തന്നെ നിങ്ങൾ വീടു​ക​ളിൽനിന്ന്‌ പുളിച്ച മാവ്‌ നീക്കം ചെയ്യണം. കാരണം ഒന്നാം ദിവസം​മു​തൽ ഏഴാം ദിവസം​വരെ ആരെങ്കി​ലും പുളി​പ്പി​ച്ചതു തിന്നാൽ അയാളെ ഇസ്രായേ​ല്യ​രു​ടെ ഇടയിൽ വെച്ചേ​ക്ക​രുത്‌. 16  ഒന്നാം ദിവസം നിങ്ങൾ ഒരു വിശു​ദ്ധ​സമ്മേ​ളനം നടത്തണം. ഏഴാം ദിവസം മറ്റൊരു വിശു​ദ്ധ​സമ്മേ​ള​ന​വും നടത്തണം. ഈ ദിവസ​ങ്ങ​ളിൽ ഒരു പണിയും ചെയ്യരു​ത്‌.+ ഓരോ​രു​ത്തർക്കും കഴിക്കാൻവേണ്ട ആഹാരം മാത്രം നിങ്ങൾക്കു പാകം ചെയ്യാം. 17  “‘നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോ​ഷി​ക്കണം.+ കാരണം ആ ദിവസ​മാ​ണു ഞാൻ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളു​ടെ വലിയ ജനസമൂഹത്തെ* വിടു​വി​ക്കാൻപോ​കു​ന്നത്‌. ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി കണ്ട്‌ തലമു​റ​ക​ളി​ലു​ട​നീ​ളം നിങ്ങൾ ആ ദിവസം ആചരി​ക്കണം. 18  ഒന്നാം മാസം 14-ാം ദിവസം വൈകു​ന്നേരം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം. ആ മാസം 21-ാം ദിവസം വൈകുന്നേ​രം​വരെ ഇങ്ങനെ ചെയ്യണം.+ 19  ഏഴു ദിവസ​ത്തേക്കു നിങ്ങളു​ടെ വീടു​ക​ളിൽ പുളിച്ച മാവ്‌ കാണരു​ത്‌. കാരണം ആരെങ്കി​ലും പുളി​പ്പി​ച്ചതു തിന്നാൽ, അവൻ വിദേ​ശി​യോ സ്വദേ​ശി​യോ ആകട്ടെ,+ അയാളെ ഇസ്രായേൽസ​മൂ​ഹ​ത്തി​ന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.+ 20  പുളിപ്പിച്ചത്‌ ഒന്നും നിങ്ങൾ തിന്നരു​ത്‌. നിങ്ങളുടെയെ​ല്ലാം വീടു​ക​ളിൽ നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം തിന്നണം.’” 21  മോശ വേഗം എല്ലാ ഇസ്രായേൽമൂ​പ്പ​ന്മാരെ​യും വിളിച്ചുവരുത്തി+ അവരോ​ടു പറഞ്ഞു: “പോയി നിങ്ങളു​ടെ ഓരോ കുടും​ബ​ത്തി​നുംവേണ്ടി ഇളം​പ്രാ​യ​ത്തി​ലുള്ള മൃഗത്തെ* തിര​ഞ്ഞെ​ടുത്ത്‌ പെസഹാ​ബ​ലി​യാ​യി അറുക്കുക. 22  പിന്നെ നിങ്ങൾ ഒരു ചെറിയ കെട്ട്‌ ഈസോ​പ്പുചെടി എടുത്ത്‌ പാത്ര​ത്തി​ലുള്ള രക്തത്തിൽ മുക്കി വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും രണ്ടു കട്ടിള​ക്കാ​ലി​ലും അടിക്കണം. രാവിലെ​വരെ നിങ്ങളിൽ ആരും വീടിനു പുറത്ത്‌ ഇറങ്ങു​ക​യു​മ​രുത്‌. 23  ഈജിപ്‌തുകാരെ ദണ്ഡിപ്പി​ക്കാൻ യഹോവ കടന്നുപോ​കുമ്പോൾ വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും രണ്ടു കട്ടിള​ക്കാ​ലി​ലും രക്തം കണ്ട്‌ ദൈവം നിങ്ങളു​ടെ വാതിൽ ഒഴിവാ​ക്കി കടന്നുപോ​കും. മരണബാധ നിങ്ങളു​ടെ വീടു​ക​ളിൽ പ്രവേ​ശി​ക്കാൻ യഹോവ അനുവ​ദി​ക്കില്ല.+ 24  “നിങ്ങൾക്കും നിങ്ങളു​ടെ പുത്ര​ന്മാർക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി കണക്കാക്കി ഇതു നിങ്ങൾ ആചരി​ക്കണം.+ 25  നിങ്ങൾക്കു തരു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌ത ദേശത്ത്‌ എത്തിയ​ശേഷം നിങ്ങൾ ഈ ആചരണം മുടങ്ങാ​തെ നടത്തണം.+ 26  ‘ഈ ആചരണ​ത്തി​ന്റെ അർഥം എന്താണ്‌’ എന്നു മക്കൾ+ ചോദി​ക്കുമ്പോൾ 27  നിങ്ങൾ പറയണം: ‘ഈജി​പ്‌തു​കാ​രു​ടെ മേൽ ബാധ വരുത്തി​യപ്പോൾ ഈജി​പ്‌തി​ലുള്ള ഇസ്രായേ​ല്യ​രു​ടെ വീടുകൾ ഒഴിവാ​ക്കി കടന്നു​പോയ യഹോ​വ​യ്‌ക്കുള്ള പെസഹാ​ബ​ലി​യാണ്‌ ഇത്‌. നമ്മുടെ വീടുകൾ ദൈവം അന്നു ബാധയിൽനി​ന്ന്‌ ഒഴിവാ​ക്കി.’” അപ്പോൾ ജനം താണു​വ​ണങ്ങി സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. 28  പിന്നെ ഇസ്രായേ​ല്യർ പോയി യഹോവ മോശയോ​ടും അഹരോനോ​ടും കല്‌പി​ച്ച​തുപോലെ​തന്നെ ചെയ്‌തു.+ അവർ അങ്ങനെ​തന്നെ ചെയ്‌തു. 29  അർധരാത്രിയായപ്പോൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഫറവോ​ന്റെ മൂത്ത മകൻമു​തൽ തടവറയിൽ* കിടക്കു​ന്ന​വന്റെ മൂത്ത മകൻവരെ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്കളെയെ​ല്ലാം യഹോവ സംഹരി​ച്ചു.+ മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​കളെ​യും ഒന്നൊ​ഴി​യാ​തെ ദൈവം കൊന്നു.+ 30  ആ രാത്രി, ഫറവോ​നും എല്ലാ ദാസരും മറ്റെല്ലാ ഈജി​പ്‌തു​കാ​രും ഉണർന്നെ​ഴുന്നേറ്റു. ഈജി​പ്‌തു​കാ​രു​ടെ ഇടയിൽ വലി​യൊ​രു നിലവി​ളി​യു​ണ്ടാ​യി. കാരണം മരണം നടക്കാത്ത ഒറ്റ വീടുപോ​ലു​മു​ണ്ടാ​യി​രു​ന്നില്ല.+ 31  ഉടനെ, രാത്രി​യിൽത്തന്നെ, ഫറവോൻ മോശയെ​യും അഹരോനെ​യും വിളിച്ചുവരുത്തി+ ഇങ്ങനെ പറഞ്ഞു: “പോകൂ! എത്രയും വേഗം നിങ്ങളും നിങ്ങളു​ടെ ഇസ്രാ​യേൽ ജനവും എഴു​ന്നേറ്റ്‌ എന്റെ ജനത്തിന്റെ ഇടയിൽനി​ന്ന്‌ പോകൂ. നിങ്ങൾ പറഞ്ഞതുപോലെ​തന്നെ, പോയി യഹോ​വയെ സേവി​ച്ചുകൊ​ള്ളൂ.+ 32  നിങ്ങൾ ആവശ്യപ്പെ​ട്ട​തുപോ​ലെ നിങ്ങളു​ടെ ആടുമാ​ടു​കളെ​യും കൊണ്ടുപോ​കൂ.+ എന്നാൽ എന്നെ അനു​ഗ്ര​ഹി​ച്ചിട്ട്‌ വേണം പോകാൻ.” 33  എത്രയും പെട്ടെന്നു+ ദേശം വിട്ട്‌ പോകാൻ ഈജി​പ്‌തു​കാർ ജനത്തെ നിർബ​ന്ധി​ച്ചു. “കാരണം,” അവർ പറഞ്ഞു: “ഞങ്ങൾ എല്ലാവ​രും ചത്തതുപോലെ​യാ​യി!”+ 34  അതുകൊണ്ട്‌ ജനം, മാവ്‌ പുളി​ക്കാൻ വെക്കാതെ, കുഴയ്‌ക്കുന്ന പാത്രങ്ങൾ സഹിതം അതു തുണിയിൽ* പൊതി​ഞ്ഞ്‌ തോളിലെ​ടു​ത്തു. 35  മോശ പറഞ്ഞി​രു​ന്ന​തുപോ​ലെ ഇസ്രായേ​ല്യർ ചെയ്‌തു, അവർ സ്വർണംകൊ​ണ്ടും വെള്ളികൊ​ണ്ടും ഉള്ള ഉരുപ്പ​ടി​ക​ളും വസ്‌ത്ര​ങ്ങ​ളും ഈജി​പ്‌തു​കാരോ​ടു ചോദി​ച്ചു​വാ​ങ്ങി.+ 36  ഈജിപ്‌തുകാർക്ക്‌ ഇസ്രാ​യേൽ ജനത്തോ​ടു പ്രീതി തോന്നാൻ യഹോവ ഇടയാ​ക്കി​യ​തുകൊണ്ട്‌ അവർ ചോദി​ച്ചതെ​ല്ലാം ഈജി​പ്‌തു​കാർ കൊടു​ത്തു. അങ്ങനെ അവർ ഈജി​പ്‌തു​കാ​രെ കൊള്ള​യ​ടി​ച്ചു.+ 37  ഇസ്രായേല്യർ രമെസേസിൽനിന്ന്‌+ സുക്കോത്തിലേക്കു+ യാത്ര പുറ​പ്പെട്ടു. കാൽന​ട​ക്കാ​രാ​യി ഏതാണ്ട്‌ 6,00,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു; കുട്ടികൾ വേറെ​യും.+ 38  ഒരു വലിയ സമ്മിശ്രപുരുഷാരവും*+ അവരുടെ​കൂ​ടെ പോയി. കൂടാതെ, ആടുമാ​ടു​കൾ ഉൾപ്പെടെ വലി​യൊ​രു കൂട്ടം മൃഗങ്ങ​ളും അവർക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 39  അവർ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വന്ന കുഴച്ച മാവു​കൊ​ണ്ട്‌ പുളി​പ്പി​ല്ലാത്ത അപ്പം വട്ടത്തിൽ ചുട്ടെ​ടു​ത്തു. ഈജി​പ്‌തിൽനിന്ന്‌ പെട്ടെന്ന്‌ ഓടി​ച്ചു​വി​ട്ട​തുകൊണ്ട്‌ അവർ മാവ്‌ പുളി​പ്പി​ച്ചി​ല്ലാ​യി​രു​ന്നു; മറ്റു ഭക്ഷണസാ​ധ​നങ്ങൾ ഒന്നും കൈയിൽ കരുതാ​നും അവർക്കു സമയം കിട്ടി​യില്ല.+ 40  ഈജിപ്‌ത്‌ വിട്ടുപോന്നപ്പോഴേക്കും+ ഇസ്രായേ​ല്യർ 430 വർഷം+ പരദേ​ശി​ക​ളാ​യി താമസി​ച്ചി​രു​ന്നു. 41  ഈ 430 വർഷം പൂർത്തി​യായ അന്നുതന്നെ യഹോ​വ​യു​ടെ ജനം* മുഴു​വ​നും ഈജി​പ്‌ത്‌ വിട്ടു. 42  ഈജിപ്‌ത്‌ ദേശത്തു​നിന്ന്‌ യഹോവ അവരെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌ ആഘോ​ഷി​ക്കേണ്ട രാത്രി​യാണ്‌ ഇത്‌. ഇസ്രായേ​ല്യരെ​ല്ലാം തലമു​റ​കളോ​ളം ഈ രാത്രി യഹോ​വ​യ്‌ക്ക്‌ ആചരി​ക്കണം.+ 43  യഹോവ മോശയോ​ടും അഹരോനോ​ടും പറഞ്ഞു: “പെസഹ​യു​ടെ നിയമം ഇതാണ്‌: വിദേ​ശി​കൾ ആരും അതിൽനി​ന്ന്‌ കഴിക്ക​രുത്‌.+ 44  പണം കൊടു​ത്ത്‌ വാങ്ങിയ അടിമ ആർക്കെ​ങ്കി​ലു​മുണ്ടെ​ങ്കിൽ നീ അയാളു​ടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ അങ്ങനെ ചെയ്‌താൽ മാത്രമേ അയാൾ അതിൽനി​ന്ന്‌ കഴിക്കാ​വൂ. 45  കുടിയേറ്റക്കാരനും കൂലി​പ്പ​ണി​ക്കു വന്നവനും അതിൽനി​ന്ന്‌ കഴിക്ക​രുത്‌. 46  അതിനെ ഒറ്റ വീട്ടിൽവെ​ച്ചു​തന്നെ ഭക്ഷിക്കണം. അതിന്റെ ഇറച്ചി ഒട്ടും നീ വീടിന്റെ വെളി​യിലേക്കു കൊണ്ടുപോ​ക​രുത്‌. അതിന്റെ അസ്ഥി​യൊ​ന്നും ഒടിക്കു​ക​യു​മ​രുത്‌.+ 47  ഇസ്രായേൽസമൂഹം മുഴു​വ​നും ഇത്‌ ആഘോ​ഷി​ക്കണം. 48  നിന്റെകൂടെ താമസി​ക്കുന്ന ഏതെങ്കി​ലും വിദേശി യഹോ​വ​യ്‌ക്കു പെസഹ ആഘോ​ഷി​ക്കാൻ ആഗ്രഹി​ക്കുന്നെ​ങ്കിൽ അയാൾക്കുള്ള ആണി​ന്റെയെ​ല്ലാം അഗ്രചർമം പരി​ച്ഛേദന ചെയ്യണം. അപ്പോൾ മാത്രമേ അയാൾക്ക്‌ അത്‌ ആഘോ​ഷി​ക്കാ​നാ​കൂ; അയാൾ ഒരു സ്വദേ​ശിയെപ്പോലെ​യാ​കും. എന്നാൽ അഗ്രചർമം പരി​ച്ഛേദന ചെയ്യാത്ത ഒരാളും അതിൽനി​ന്ന്‌ കഴിക്ക​രുത്‌.+ 49  സ്വദേശിക്കും നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന വിദേ​ശി​ക്കും ഒരേ നിയമമായിരിക്കും+ ബാധക​മാ​കുക.” 50  അങ്ങനെ യഹോവ മോശയോ​ടും അഹരോനോ​ടും കല്‌പി​ച്ച​തുപോലെ​തന്നെ എല്ലാ ഇസ്രായേ​ല്യ​രും ചെയ്‌തു. അവർ അങ്ങനെ​തന്നെ ചെയ്‌തു. 51  ഇതേ ദിവസം​തന്നെ യഹോവ ഇസ്രായേ​ല്യരെ​യും അവരുടെ വലിയ ജനസമൂഹത്തെയും* ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “അവൻ.”
അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”
പദാവലി കാണുക.
അക്ഷ. “അര മുറു​ക്കി​യും.”
പദാവലി കാണുക.
അക്ഷ. “സൈന്യ​ങ്ങളെ.”
അതായത്‌, ചെമ്മരി​യാ​ടിന്റെ​യോ കോലാ​ടിന്റെ​യോ കുട്ടിയെ.
അക്ഷ. “ജലസം​ഭ​ര​ണി​ഗൃ​ഹ​ത്തിൽ.”
അഥവാ “മേലാ​ട​യിൽ.”
അതായത്‌, ഈജി​പ്‌തു​കാർ ഉൾപ്പെടെ ഇസ്രായേ​ല്യ​ര​ല്ലാ​ത്ത​വ​രു​ടെ ഒരു സമ്മി​ശ്ര​പു​രു​ഷാ​രം.
അക്ഷ. “സൈന്യ​ങ്ങൾ.”
പദാവലി കാണുക.
അക്ഷ. “സൈന്യ​ങ്ങളെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം