ലേവ്യ 23:1-44

23  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 2  “ഇസ്രായേ​ല്യരോ​ടു പറയുക: ‘നിങ്ങൾ വിളംബരം+ ചെയ്യേണ്ട, യഹോ​വ​യു​ടെ ഉത്സവങ്ങൾ വിശു​ദ്ധ​സമ്മേ​ള​ന​ങ്ങ​ളാണ്‌.+ എന്റെ ഉത്സവങ്ങൾ ഇവയാണ്‌: 3  “‘ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താണ്‌.+ വിശു​ദ്ധ​സമ്മേ​ള​ന​ത്തി​നുള്ള ദിവസ​മാണ്‌ അത്‌. ഒരുത​ര​ത്തി​ലുള്ള ജോലി​യും അന്നു ചെയ്യരു​ത്‌. നിങ്ങൾ എവിടെ താമസി​ച്ചാ​ലും അത്‌ യഹോ​വ​യ്‌ക്കുള്ള ശബത്താ​യി​രി​ക്കണം.+ 4  “‘യഹോ​വ​യു​ടെ ഉത്സവങ്ങൾ അവയ്‌ക്കു​വേണ്ടി നിശ്ചയിച്ച സമയത്ത്‌ നിങ്ങൾ വിളം​ബരം ചെയ്യണം. ആ വിശു​ദ്ധ​സമ്മേ​ള​നങ്ങൾ ഇവയാണ്‌: 5  ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്‌* യഹോ​വ​യ്‌ക്കുള്ള പെസഹ+ ആചരി​ക്കണം. 6  “‘ആ മാസം 15-ാം ദിവസം യഹോ​വ​യ്‌ക്കുള്ള പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമാ​ണ്‌.+ ഏഴു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+ 7  ഒന്നാം ദിവസം നിങ്ങൾ ഒരു വിശു​ദ്ധ​സമ്മേ​ള​ന​ത്തി​നാ​യി കൂടി​വ​രണം;+ കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. 8  പക്ഷേ ഏഴു ദിവസ​വും നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കണം. ഏഴാം ദിവസം ഒരു വിശു​ദ്ധ​സമ്മേ​ള​ന​മു​ണ്ടാ​യി​രി​ക്കും. അന്നു കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌.’” 9  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 10  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഒടുവിൽ നിങ്ങൾ, ഞാൻ തരുന്ന ദേശത്ത്‌ എത്തി നിങ്ങളു​ടെ വിള കൊയ്യു​മ്പോൾ വിളവി​ന്റെ ആദ്യഫലങ്ങളുടെ+ ഒരു കറ്റ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രണം.+ 11  നിങ്ങൾക്കു ദൈവാം​ഗീ​കാ​രം ലഭിക്കാൻവേണ്ടി അവൻ ആ കറ്റ യഹോ​വ​യു​ടെ മുന്നിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും. ശബത്തിന്റെ പിറ്റെ​ന്നാ​ളാ​ണു പുരോ​ഹി​തൻ ഇതു ചെയ്യേ​ണ്ടത്‌. 12  കറ്റ ദോളനം* ചെയ്യുന്ന ദിവസം ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ നിങ്ങൾ ദഹനയാ​ഗ​മാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം. 13  അതിന്റെകൂടെയുള്ള ധാന്യ​യാ​ഗം ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌* അളവ്‌ നേർത്ത ധാന്യപ്പൊ​ടി​യിൽ എണ്ണ ചേർത്ത​താ​യി​രി​ക്കും. അത്‌ അഗ്നിയി​ലുള്ള യാഗമാ​യി, പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി, യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം. അതി​ന്റെ​കൂ​ടെ പാനീ​യ​യാ​ഗ​മാ​യി കാൽ ഹീൻ* വീഞ്ഞും അർപ്പി​ക്കണം. 14  നിങ്ങൾ നിങ്ങളു​ടെ ദൈവ​ത്തി​നു യാഗം കൊണ്ടു​വ​രുന്ന ഈ ദിവസം​വരെ അപ്പമോ വറുത്ത ധാന്യ​മോ പുതിയ ധാന്യ​മോ ഒന്നും കഴിക്ക​രുത്‌. നിങ്ങൾ എവിടെ താമസി​ച്ചാ​ലും ഇതു നിങ്ങളു​ടെ എല്ലാ തലമു​റ​കൾക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും. 15  “‘ശബത്തിന്റെ പിറ്റെ ദിവസം​മു​തൽ, അതായത്‌ ദോളനയാഗത്തിന്റെ* കറ്റ കൊണ്ടു​വ​രുന്ന ദിവസം​മു​തൽ, നിങ്ങൾ ഏഴു ശബത്ത്‌ എണ്ണണം.+ അവ ഏഴും പൂർണ​വാ​രങ്ങൾ ആയിരി​ക്കണം. 16  ഏഴാമത്തെ ശബത്തിന്റെ പിറ്റെ ദിവസം​വരെ 50 ദിവസം+ എണ്ണിയി​ട്ട്‌ നിങ്ങൾ യഹോ​വ​യ്‌ക്കു മറ്റൊരു ധാന്യ​യാ​ഗം അർപ്പി​ക്കണം.+ 17  ദോളനയാഗമായി നിങ്ങൾ വീട്ടിൽനി​ന്ന്‌ രണ്ട്‌ അപ്പം കൊണ്ടു​വ​രണം. അവ ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌* അളവ്‌ നേർത്ത ധാന്യപ്പൊ​ടികൊണ്ട്‌ ഉണ്ടാക്കി​യ​താ​യി​രി​ക്കണം. നിങ്ങളു​ടെ വിളയിൽനി​ന്ന്‌ യഹോ​വ​യ്‌ക്കുള്ള ആദ്യഫലമായി+ പുളി​പ്പിച്ച്‌ ചുട്ടെടുത്തതായിരിക്കണം+ അവ. 18  അപ്പങ്ങളോടൊപ്പം നിങ്ങൾ ഒരു വയസ്സുള്ള ന്യൂന​ത​യി​ല്ലാത്ത ഏഴ്‌ ആൺചെമ്മരി​യാ​ട്ടിൻകു​ട്ടി​കളെ​യും ഒരു കാളക്കു​ട്ടിയെ​യും രണ്ട്‌ ആൺചെ​മ്മ​രി​യാ​ടു​കളെ​യും കാഴ്‌ചവെ​ക്കണം.+ അവ യഹോ​വ​യ്‌ക്കുള്ള ദഹനയാ​ഗ​മാ​യി, അതതിന്റെ ധാന്യ​യാ​ഗത്തോ​ടും പാനീ​യ​യാ​ഗ​ങ്ങളോ​ടും ഒപ്പം അഗ്നിയി​ലുള്ള ഒരു യാഗമാ​യി, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അർപ്പി​ക്കാ​നു​ള്ള​താണ്‌. 19  കൂടാതെ, നിങ്ങൾ ഒരു കോലാ​ട്ടിൻകു​ട്ടി​യെ പാപയാഗമായും+ ഒരു വയസ്സുള്ള രണ്ട്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​കളെ സഹഭോജനബലിയായും+ അർപ്പി​ക്കണം. 20  പുരോഹിതൻ ആ രണ്ട്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​കളെ ആദ്യഫ​ല​ത്തി​ന്റെ രണ്ട്‌ അപ്പത്തോടൊ​പ്പം യഹോ​വ​യു​ടെ മുമ്പാകെ ഒരു ദോള​ന​യാ​ഗ​മാ​യി അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും. അവ യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാ​യി​രി​ക്കും. അവ പുരോ​ഹി​ത​നു​ള്ള​താണ്‌.+ 21  അന്നുതന്നെ നിങ്ങൾ നിങ്ങൾക്കു​വേണ്ടി ഒരു വിശു​ദ്ധ​സമ്മേ​ളനം വിളം​ബരം ചെയ്യണം;+ കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. നിങ്ങൾ താമസി​ക്കു​ന്നി​ടത്തെ​ല്ലാം ഇതു നിങ്ങളു​ടെ എല്ലാ തലമു​റ​കൾക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും. 22  “‘നിങ്ങൾ കൊയ്യു​മ്പോൾ വയലിന്റെ അരികു തീർത്ത്‌ കൊയ്‌തെ​ടു​ക്ക​രുത്‌. കൊയ്‌ത​ശേഷം അവിടെ വീണു​കി​ട​ക്കു​ന്നതു പെറു​ക്കു​ക​യു​മ​രുത്‌.+ അതു ദരിദ്രർക്കും+ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​കൾക്കും ആയി വിട്ടേ​ക്കണം.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.’” 23  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 24  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾക്കു സമ്പൂർണ​വിശ്ര​മ​മാ​യി​രി​ക്കണം. അതു കാഹള​നാ​ദംകൊണ്ട്‌ വിളംബരം+ ചെയ്യുന്ന ഒരു അനുസ്‌മ​ര​ണ​ദി​നം, ഒരു വിശു​ദ്ധ​സമ്മേ​ള​ന​ദി​നം, ആയിരി​ക്കും. 25  അന്നു നിങ്ങൾ കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. പക്ഷേ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗം അർപ്പി​ക്കണം.’” 26  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 27  “എന്നാൽ ഈ ഏഴാം മാസത്തി​ന്റെ പത്താം ദിവസം പാപപ​രി​ഹാ​ര​ദി​വ​സ​മാണ്‌.+ നിങ്ങൾ ഒരു വിശു​ദ്ധ​സമ്മേ​ള​ന​ത്തി​നുവേണ്ടി കൂടി​വ​രണം. നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ക്ലേശിപ്പിക്കുകയും*+ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗം അർപ്പി​ക്കു​ക​യും വേണം. 28  അന്നേ ദിവസം നിങ്ങൾ ഒരുത​ര​ത്തി​ലുള്ള ജോലി​യും ചെയ്യരു​ത്‌. കാരണം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിങ്ങൾക്കു പാപപ​രി​ഹാ​രം വരുത്താനുള്ള+ പാപപ​രി​ഹാ​ര​ദി​വ​സ​മാണ്‌ അത്‌. 29  ആ ദിവസം തങ്ങളെ​ത്തന്നെ ക്ലേശിപ്പിക്കാത്തവരെയൊന്നും* ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.+ 30  അന്നേ ദിവസം ആരെങ്കി​ലും ഏതെങ്കി​ലും തരത്തി​ലുള്ള ജോലി ചെയ്‌താൽ അവനെ ഞാൻ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല. 31  നിങ്ങൾ ഒരുത​ര​ത്തി​ലുള്ള ജോലി​യും ചെയ്യരു​ത്‌. എവിടെ താമസി​ച്ചാ​ലും ഇതു നിങ്ങളു​ടെ എല്ലാ തലമു​റ​കൾക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും. 32  ഇതു നിങ്ങൾക്കു സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താണ്‌. ആ മാസത്തി​ന്റെ ഒൻപതാം ദിവസം വൈകു​ന്നേരം നിങ്ങൾ നിങ്ങളെ ക്ലേശി​പ്പി​ക്കണം.+ വൈകുന്നേ​രം​മു​തൽ അടുത്ത വൈകുന്നേ​രം​വരെ നിങ്ങൾ ശബത്ത്‌ ആചരി​ക്കണം.” 33  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 34  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഈ ഏഴാം മാസം 15-ാം ദിവസം​മു​തൽ ഏഴു ദിവസ​ത്തേക്ക്‌ യഹോ​വ​യ്‌ക്കുള്ള കൂടാരോ​ത്സ​വ​മാ​യി​രി​ക്കും.*+ 35  ഒന്നാം ദിവസം ഒരു വിശു​ദ്ധ​സമ്മേ​ള​ന​മു​ണ്ടാ​യി​രി​ക്കണം; കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. 36  ഏഴു ദിവസ​വും നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടി​വ​രു​ക​യും യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗം അർപ്പി​ക്കു​ക​യും വേണം. അതു പവി​ത്ര​മായ ഒരു സമ്മേള​ന​മാണ്‌. അന്നു കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. 37  “‘അതതു ദിവസത്തെ പട്ടികപ്ര​കാ​ര​മുള്ള ദഹനയാ​ഗം,+ മൃഗബ​ലിയോടൊ​പ്പ​മുള്ള ധാന്യ​യാ​ഗം,+ പാനീയയാഗങ്ങൾ+ എന്നിങ്ങനെ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കാൻവേണ്ടി വിശുദ്ധസമ്മേളനങ്ങളായി+ വിളം​ബരം ചെയ്യേണ്ട യഹോ​വ​യു​ടെ ഉത്സവങ്ങ​ളാണ്‌ ഇവ.+ 38  ആ യാഗങ്ങ​ളാ​കട്ടെ, നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കേണ്ട യഹോ​വ​യു​ടെ ശബത്തുകളിലെ+ യാഗങ്ങൾക്കും നിങ്ങളു​ടെ സംഭാവനകൾക്കും+ നേർച്ചയാഗങ്ങൾക്കും+ സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾക്കും+ പുറ​മേ​യു​ള്ള​വ​യാണ്‌. 39  എന്നാൽ ദേശത്തെ വിളവ്‌ ശേഖരി​ച്ചു​ക​ഴി​യുമ്പോൾ, ഏഴാം മാസം 15-ാം ദിവസം​മു​തൽ ഏഴു ദിവസ​ത്തേക്കു നിങ്ങൾ യഹോ​വ​യ്‌ക്കുള്ള ഉത്സവം ആഘോ​ഷി​ക്കണം.+ ഒന്നാം ദിവസ​വും എട്ടാം ദിവസ​വും സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ദിവസ​ങ്ങ​ളാ​യി​രി​ക്കും.+ 40  ഒന്നാം ദിവസം നിങ്ങൾ മേത്തരം വൃക്ഷങ്ങ​ളു​ടെ പഴങ്ങൾ, ഈന്തപ്പ​നയോ​ലകൾ,+ ഇലകൾ നിറഞ്ഞ മരച്ചി​ല്ലകൾ, താഴ്‌വരയിലെ* വെള്ളില മരങ്ങളു​ടെ ശാഖകൾ എന്നിവ എടുക്കണം. ഏഴു ദിവസം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ ആഹ്ലാദി​ക്കണം.+ 41  നിങ്ങൾ അത്‌ യഹോ​വ​യ്‌ക്കുള്ള ഉത്സവമാ​യി വർഷത്തിൽ ഏഴു ദിവസം ആഘോ​ഷി​ക്കണം. നിങ്ങളു​ടെ എല്ലാ തലമു​റ​കൾക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി നിങ്ങൾ ഏഴാം മാസം അത്‌ ആഘോ​ഷി​ക്കണം.+ 42  നിങ്ങൾ ഏഴു ദിവസ​ത്തേക്കു കൂടാ​ര​ങ്ങ​ളിൽ താമസി​ക്കണം.+ എല്ലാ ഇസ്രായേ​ല്യ​രും ഇങ്ങനെ ചെയ്യണം. 43  ഞാൻ ഇസ്രായേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്നപ്പോൾ അവരെ കൂടാ​ര​ങ്ങ​ളി​ലാ​ണു താമസിപ്പിച്ചതെന്നു+ നിങ്ങളു​ടെ വരും​ത​ല​മു​റകൾ അറിയാൻവേ​ണ്ടി​യാണ്‌ ഇത്‌.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.’” 44  അങ്ങനെ യഹോ​വ​യു​ടെ ഉത്സവങ്ങളെ​ക്കു​റിച്ച്‌ മോശ ഇസ്രായേ​ല്യരോ​ടു പറഞ്ഞു.

അടിക്കുറിപ്പുകള്‍

അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”
പദാവലിയിൽ “ദോള​ന​യാ​ഗം” കാണുക.
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
അഥവാ “പ്രീതി​ക​ര​മായ; മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “ശാന്തമാ​ക്കുന്ന.”
ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ = 4.4 ലി. അനു. ബി14 കാണുക.
പദാവലി കാണുക.
ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ = 4.4 ലി. അനു. ബി14 കാണുക.
“ക്ലേശിപ്പിക്കുക ” എന്നത്‌ ഉപവാസം ഉൾപ്പെടെ ആത്മപരി​ത്യാ​ഗ​ത്തി​ന്റെ വ്യത്യ​സ്‌ത​രീ​തി​കളെ അർഥമാ​ക്കു​ന്ന​താ​യി പൊതു​വേ കരുതപ്പെ​ടു​ന്നു.
മറ്റൊരു സാധ്യത “ഉപവസി​ക്കാ​ത്ത​വരെയൊ​ന്നും.”
അഥവാ “താത്‌കാ​ലിക വാസസ്ഥലം കെട്ടി​യു​ണ്ടാ​ക്കി​യുള്ള ഉത്സവമാ​യി​രി​ക്കും.”
അഥവാ “നീർച്ചാ​ലി​ലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം