എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 8:1-13

8  ഇതുവരെ പറഞ്ഞതി​ന്റെ ചുരുക്കം ഇതാണ്‌: സ്വർഗ​ത്തിൽ അത്യു​ന്ന​തന്റെ സിംഹാ​സ​ന​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കുന്ന+ ഒരു മഹാപുരോ​ഹി​ത​നാ​ണു നമുക്കു​ള്ളത്‌;+  അതായത്‌, വിശുദ്ധസ്ഥലത്തും+ സത്യകൂ​ടാ​ര​ത്തി​ലും ശുശ്രൂഷ* ചെയ്യുന്ന ഒരു മഹാപുരോ​ഹി​തൻ. ആ കൂടാരം നിർമി​ച്ചതു മനുഷ്യ​നല്ല, യഹോ​വ​യാണ്‌.*  മഹാപുരോഹിതന്മാരെയെല്ലാം നിയമി​ക്കു​ന്നതു കാഴ്‌ച​ക​ളും ബലിക​ളും അർപ്പി​ക്കാ​നാ​ണ​ല്ലോ. അതു​കൊണ്ട്‌ ഈ മഹാപുരോ​ഹി​ത​നും എന്തെങ്കി​ലും അർപ്പി​ക്ക​ണ​മാ​യി​രു​ന്നു.+  യേശു ഭൂമി​യി​ലാ​യി​രുന്നെ​ങ്കിൽ ഒരു പുരോ​ഹി​ത​നാ​കു​മാ​യി​രു​ന്നില്ല;+ കാരണം നിയമപ്ര​കാ​രം കാഴ്‌ചകൾ അർപ്പി​ക്കുന്ന വേറെ പുരോ​ഹി​ത​ന്മാർ ഇവി​ടെ​യുണ്ട്‌.  എന്നാൽ അവർ അനുഷ്‌ഠി​ക്കുന്ന വിശു​ദ്ധസേ​വനം സ്വർഗീയകാര്യങ്ങളുടെ+ പ്രതീ​ക​വും നിഴലും ആണ്‌.+ മോശ കൂടാരം പണിയാൻതു​ട​ങ്ങുന്ന സമയത്ത്‌, “പർവത​ത്തിൽവെച്ച്‌ നിനക്കു കാണി​ച്ചു​തന്ന മാതൃ​ക​യ​നു​സ​രി​ച്ചു​തന്നെ നീ അവയെ​ല്ലാം ഉണ്ടാക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തുക”+ എന്നാണ​ല്ലോ ദൈവം കല്‌പി​ച്ചത്‌.  എന്നാൽ ഇപ്പോൾ യേശു​വി​നു ലഭിച്ചി​രി​ക്കു​ന്നതു മറ്റു പുരോ​ഹി​ത​ന്മാർ ചെയ്‌ത​തിനെ​ക്കാൾ മികച്ച ഒരു ശുശ്രൂ​ഷ​യാണ്‌.* കാരണം യേശു കൂടുതൽ ശ്രേഷ്‌ഠ​മായ ഒരു ഉടമ്പടിയുടെ+ മധ്യസ്ഥ​നാണ്‌.+ ആ ഉടമ്പടി ഏറെ മെച്ചമായ വാഗ്‌ദാ​ന​ങ്ങൾകൊണ്ട്‌ നിയമ​പ​ര​മാ​യി ഉറപ്പി​ച്ചി​രി​ക്കു​ന്നു.+  ആദ്യത്തെ ഉടമ്പടി കുറ്റമ​റ്റ​താ​യി​രുന്നെ​ങ്കിൽ രണ്ടാമതൊ​ന്നു വേണ്ടി​വ​രു​മാ​യി​രു​ന്നില്ല.+  എന്നാൽ ജനത്തിൽ കുറ്റം കണ്ടതു​കൊ​ണ്ട്‌ ദൈവം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “‘ഇസ്രായേൽഗൃ​ഹത്തോ​ടും യഹൂദാ​ഗൃ​ഹത്തോ​ടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന കാലം ഇതാ വരുന്നു’ എന്ന്‌ യഹോവ* പറയുന്നു;  ‘ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അവരുടെ പൂർവി​കരെ കൈപി​ടിച്ച്‌ കൊണ്ടു​വന്ന നാളിൽ+ ഞാൻ അവരു​മാ​യി ചെയ്‌ത ഉടമ്പടിപോലെ​യാ​യി​രി​ക്കില്ല ഇത്‌. കാരണം അവർ എന്റെ ഉടമ്പടി​യിൽ നിലനി​ന്നില്ല. അതു​കൊണ്ട്‌ ഞാൻ അവരെ സംരക്ഷി​ക്കു​ന്നതു നിറുത്തി’ എന്ന്‌ യഹോവ* പറയുന്നു.” 10  “‘ആ നാളു​കൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃ​ഹത്തോ​ടു ചെയ്യുന്ന ഉടമ്പടി ഇതായി​രി​ക്കും’ എന്ന്‌ യഹോവ* പറയുന്നു. ‘ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സു​ക​ളിൽ വെക്കും; അവരുടെ ഹൃദയ​ങ്ങ​ളിൽ ഞാൻ അവ എഴുതും.+ ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആകും.+ 11  “‘അവർ ആരും പിന്നെ അവരുടെ സഹപൗ​രനെ​യോ സഹോ​ദ​രനെ​യോ, “യഹോവയെ* അറിയൂ” എന്ന്‌ ഉപദേ​ശി​ക്കില്ല; കാരണം ചെറി​യ​വൻമു​തൽ വലിയ​വൻവരെ അവർ എല്ലാവ​രും എന്നെ അറിയു​ന്ന​വ​രാ​യി​രി​ക്കും. 12  അവർ കാണിച്ച അന്യാ​യങ്ങൾ ഞാൻ ക്ഷമിക്കും. അവരുടെ പാപങ്ങൾ പിന്നെ ഓർക്കു​ക​യു​മില്ല.’”+ 13  ഇത്‌ “ഒരു പുതിയ ഉടമ്പടി” ആണ്‌ എന്നു പറഞ്ഞു​കൊ​ണ്ട്‌ മുമ്പ​ത്തേ​തി​നെ ദൈവം കാലഹ​ര​ണപ്പെ​ട്ട​താ​ക്കി.+ കാലഹ​ര​ണപ്പെ​ട്ട​തും പഴകു​ന്ന​തും ഉടനെ ഇല്ലാതാ​കും.+

അടിക്കുറിപ്പുകള്‍

അഥവാ “പൊതു​ജ​ന​സേ​വനം.”
അനു. എ5 കാണുക.
അഥവാ “പൊതു​ജ​ന​സേ​വ​ന​മാ​ണ്‌.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം