എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 7:1-28

7  ശാലേം​രാ​ജാ​വും അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ പുരോ​ഹി​ത​നും ആയ ഈ മൽക്കീ​സേ​ദെക്ക്‌, അബ്രാ​ഹാം രാജാ​ക്ക​ന്മാ​രെ കൊ​ന്നൊ​ടു​ക്കി മടങ്ങി​വ​ന്നപ്പോൾ എതി​രേ​റ്റുചെന്ന്‌ അനു​ഗ്ര​ഹി​ച്ചു.+  അബ്രാഹാം മൽക്കീസേദെ​ക്കിന്‌ എല്ലാത്തിന്റെ​യും പത്തി​ലൊ​ന്നു കൊടു​ത്തു.* മൽക്കീ​സേ​ദെക്ക്‌ എന്ന പേരിന്റെ അർഥം, “നീതി​യു​ടെ രാജാവ്‌” എന്നാണ്‌. കൂടാതെ മൽക്കീ​സേ​ദെക്ക്‌ ശാലേം​രാ​ജാ​വു​മാണ്‌, എന്നു​വെ​ച്ചാൽ, “സമാധാ​ന​ത്തി​ന്റെ രാജാവ്‌.”  മൽക്കീസേദെക്കിന്‌ അപ്പനില്ല, അമ്മയില്ല, വംശാ​വ​ലി​യില്ല, ജീവി​ത​ത്തിന്‌ ആരംഭ​മോ അവസാ​ന​മോ ഇല്ല. അങ്ങനെ ദൈവം മൽക്കീസേദെ​ക്കി​നെ ദൈവ​പുത്രനെപ്പോ​ലെ ആക്കിത്തീർത്ത​തുകൊണ്ട്‌ അദ്ദേഹം എന്നെന്നും പുരോ​ഹി​ത​നാണ്‌.+  മൽക്കീസേദെക്ക്‌ എത്ര വലിയ​വ​നാണെന്നു കണ്ടോ! ഗോ​ത്ര​പി​താ​വായ അബ്രാ​ഹാംപോ​ലും താൻ പിടിച്ചെ​ടുത്ത കൊള്ള​വ​സ്‌തു​ക്ക​ളിൽ വിശേ​ഷപ്പെ​ട്ട​വ​യു​ടെ പത്തി​ലൊ​ന്നു മൽക്കീസേദെ​ക്കി​നു കൊടു​ത്ത​ല്ലോ.+  അബ്രാഹാമിന്റെ വംശജരായിട്ടുപോലും* ജനത്തിൽനി​ന്ന്‌, അതായത്‌ തങ്ങളുടെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌, ലേവി​യു​ടെ പുത്രന്മാരിൽ+ പുരോ​ഹി​ത​സ്ഥാ​നം ലഭിക്കു​ന്നവർ ദശാംശം വാങ്ങണ​മെന്ന കല്‌പന നിയമത്തിലുണ്ടായിരുന്നു*+ എന്നതു ശരിയാ​ണ്‌.  എന്നാൽ മൽക്കീ​സേ​ദെക്ക്‌ അവരുടെ വംശാ​വ​ലി​യിൽപ്പെ​ട്ട​വ​ന​ല്ലാ​ഞ്ഞി​ട്ടും അബ്രാ​ഹാ​മിൽനിന്ന്‌ ദശാംശം വാങ്ങു​ക​യും വാഗ്‌ദാ​നങ്ങൾ ലഭിച്ചി​രുന്ന അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.+  ഉയർന്നയാളാണു താഴ്‌ന്ന​യാ​ളെ അനു​ഗ്ര​ഹി​ക്കു​ന്നത്‌ എന്നതിനു തർക്കമില്ല.  ആദ്യത്തേതിൽ മരണമുള്ള മനുഷ്യ​രാ​ണു ദശാംശം വാങ്ങു​ന്നത്‌; എന്നാൽ രണ്ടാമത്തേ​തിൽ ജീവി​ക്കു​ന്നവൻ എന്നു തിരുവെ​ഴു​ത്തു​കൾ സാക്ഷ്യപ്പെ​ടു​ത്തു​ന്ന​വ​നാ​ണു ദശാംശം വാങ്ങു​ന്നത്‌.+  ഒരർഥത്തിൽ, ദശാംശം വാങ്ങുന്ന ലേവി​തന്നെ അബ്രാ​ഹാ​മി​ലൂ​ടെ ദശാംശം കൊടു​ത്തു എന്നു പറയാം; 10  കാരണം മൽക്കീ​സേ​ദെക്ക്‌ അബ്രാ​ഹാ​മി​നെ എതിരേറ്റുചെന്നപ്പോൾ+ ലേവി തന്റെ പൂർവി​ക​നായ അബ്രാ​ഹാ​മിൽനിന്ന്‌ വരാനി​രി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ.* 11  ജനത്തിനു കൊടുത്ത നിയമ​ത്തി​ന്റെ ഒരു സവി​ശേ​ഷ​ത​യാ​യി​രു​ന്നു ലേവ്യ​പൗരോ​ഹി​ത്യം. ഈ പൗരോ​ഹി​ത്യ​ത്താൽ പൂർണത നേടാൻ കഴിയുമായിരുന്നെങ്കിൽ+ അഹരോനെപ്പോ​ലുള്ള ഒരു പുരോ​ഹി​തൻതന്നെ മതിയാ​യി​രു​ന്ന​ല്ലോ; മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു പുരോഹിതൻ+ വരേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. 12  പൗരോഹിത്യത്തിനു മാറ്റം വരുന്ന സ്ഥിതിക്കു നിയമ​ത്തി​നും മാറ്റം വരണം.+ 13  കാരണം ഇക്കാര്യ​ങ്ങൾ ആരെക്കു​റി​ച്ചാ​ണോ പറഞ്ഞി​രി​ക്കു​ന്നത്‌ ആ വ്യക്തി മറ്റൊരു ഗോ​ത്ര​ത്തിൽപ്പെ​ട്ട​യാ​ളാണ്‌. ആ ഗോ​ത്ര​ത്തിൽപ്പെട്ട ആരും യാഗപീ​ഠ​ത്തി​ങ്കൽ ശുശ്രൂഷ ചെയ്‌തി​ട്ടില്ല.+ 14  നമ്മുടെ കർത്താവ്‌ യഹൂദ​യു​ടെ വംശത്തിൽ+ പിറന്ന​യാ​ളാണെന്നു വ്യക്തമാ​ണ്‌. എന്നാൽ ആ ഗോ​ത്ര​ത്തിൽനിന്ന്‌ പുരോ​ഹി​ത​ന്മാർ വരുന്ന​തിനെ​ക്കു​റിച്ച്‌ മോശ ഒന്നും പറഞ്ഞി​ട്ടില്ല. 15  മൽക്കീസേദെക്കിനെപ്പോലുള്ള മറ്റൊരു പുരോഹിതൻ+ എഴുന്നേറ്റ സ്ഥിതിക്ക്‌ ഇക്കാര്യം കൂടുതൽ വ്യക്തമാ​ണ്‌. 16  ആ പുരോ​ഹി​തൻ വംശാ​വ​ലി​യു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള നിബന്ധ​ന​യാ​ലല്ല, തനിക്ക്‌ അനശ്വ​ര​മായ ജീവൻ+ സാധ്യ​മാ​ക്കുന്ന ശക്തിയാ​ലാ​ണു പുരോ​ഹി​ത​നാ​യി​രി​ക്കു​ന്നത്‌. 17  “നീ എന്നെന്നും മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള പുരോ​ഹി​തൻ”+ എന്നാണ​ല്ലോ ആ പുരോ​ഹി​തനെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌. 18  അതെ, മുമ്പത്തെ കല്‌പന ദുർബ​ല​വും നിഷ്‌ഫലവും+ ആയതുകൊ​ണ്ടാണ്‌ അതു നീക്കി​ക്ക​ള​ഞ്ഞത്‌. 19  കാരണം നിയമം ഒന്നിനും പൂർണത വരുത്തി​യില്ല.+ എന്നാൽ നമ്മളെ ഇപ്പോൾ ദൈവ​ത്തോ​ട്‌ അടുപ്പിക്കുന്ന+ കൂടുതൽ നല്ലൊരു പ്രത്യാശ+ വന്നതി​ലൂ​ടെ പൂർണത സാധ്യ​മാ​യി. 20  മാത്രമല്ല, ഒരു ആണ കൂടാ​തെയല്ല ഇതു സംഭവി​ച്ചി​രി​ക്കു​ന്നത്‌. 21  (ആണ കൂടാതെ പുരോ​ഹി​ത​ന്മാ​രാ​യ​വ​രു​ണ്ട​ല്ലോ. എന്നാൽ ഈ വ്യക്തി പുരോ​ഹി​ത​നാ​യത്‌ അദ്ദേഹത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഈ ആണയനു​സ​രി​ച്ചാണ്‌: “‘നീ എന്നെന്നും ഒരു പുരോ​ഹി​തൻ’ എന്ന്‌ യഹോവ* ആണയി​ട്ടി​രി​ക്കു​ന്നു; ദൈവം മനസ്സു മാറ്റില്ല.”*)+ 22  ദൈവത്തിന്റെ ആണ നിമിത്തം യേശു കൂടുതൽ ശ്രേഷ്‌ഠ​മായ ഒരു ഉടമ്പടിയുടെ+ ഉറപ്പാ​യി​ത്തീർന്നി​രി​ക്കു​ന്നു.* 23  എന്നും പുരോ​ഹി​ത​നാ​യി​രി​ക്കാൻ മരണം ആരെയും അനുവ​ദി​ക്കാ​ഞ്ഞ​തുകൊണ്ട്‌ പലരും ഒന്നിനു പുറകേ ഒന്നായി+ ആ സ്ഥാനത്ത്‌ വന്നു. 24  എന്നാൽ യേശു എന്നും ജീവിക്കുന്നതുകൊണ്ട്‌+ യേശു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​നു പിന്തു​ടർച്ച​ക്കാ​രില്ല. 25  അതുകൊണ്ട്‌ തന്നിലൂ​ടെ ദൈവത്തെ സമീപി​ക്കു​ന്ന​വരെ പൂർണ​മാ​യി രക്ഷിക്കാൻ യേശു പ്രാപ്‌ത​നാണ്‌; അവർക്കു​വേണ്ടി അപേക്ഷി​ക്കാൻ യേശു എന്നും ജീവ​നോടെ​യുണ്ട്‌.+ 26  നമുക്കു വേണ്ടി​യി​രു​ന്ന​തും ഇങ്ങനെയൊ​രു മഹാപുരോ​ഹി​തനെ​യാ​ണ​ല്ലോ: വിശ്വ​സ്‌തൻ, നിഷ്‌ക​ളങ്കൻ, നിർമലൻ,+ പാപി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌തൻ, ആകാശ​ങ്ങൾക്കു മീതെ ഉന്നതനാ​ക്കപ്പെ​ട്ടവൻ.+ 27  മറ്റു മഹാപുരോ​ഹി​ത​ന്മാരെപ്പോ​ലെ ആദ്യം സ്വന്തം പാപങ്ങൾക്കുവേ​ണ്ടി​യും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും+ എല്ലാ ദിവസ​വും ബലി അർപ്പി​ക്കേണ്ട ആവശ്യം+ ഈ മഹാപുരോ​ഹി​ത​നില്ല. കാരണം സ്വയം ഒരു ബലിയാ​യി അർപ്പി​ച്ചുകൊണ്ട്‌ എല്ലാ കാല​ത്തേ​ക്കുംവേണ്ടി ഒരു പ്രാവ​ശ്യം അദ്ദേഹം അതു ചെയ്‌ത​ല്ലോ.+ 28  നിയമം മഹാപുരോ​ഹി​ത​ന്മാ​രാ​ക്കു​ന്നതു ബലഹീനതകളുള്ള+ മനുഷ്യരെ​യാണ്‌. എന്നാൽ നിയമ​ത്തി​നു ശേഷം ചെയ്‌ത ആണ,+ എന്നേക്കു​മാ​യി പൂർണനായിത്തീർന്ന+ പുത്രനെ മഹാപുരോ​ഹി​ത​നാ​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “വീതി​ച്ചു​കൊ​ടു​ത്തു.”
അക്ഷ. “അരയിൽനി​ന്ന്‌ പുറ​പ്പെ​ട്ട​വ​രാ​യി​രു​ന്നി​ട്ടു​പോ​ലും.”
പദാവലി കാണുക.
അക്ഷ. “അബ്രാ​ഹാ​മി​ന്റെ അരയി​ലു​ണ്ടാ​യി​രു​ന്ന​ല്ലോ.”
അനു. എ5 കാണുക.
അഥവാ “ദൈവ​ത്തി​നു ഖേദം തോന്നില്ല.”
അഥവാ “ഈടാ​യി​ത്തീർന്നി​രി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം