വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ അർമഗെദോനെ ഭയപ്പെടണമോ?

നിങ്ങൾ അർമഗെദോനെ ഭയപ്പെടണമോ?

ബൈബി​ളി​ന്റെ വീക്ഷണം

നിങ്ങൾ അർമ​ഗെ​ദോ​നെ ഭയപ്പെ​ട​ണ​മോ?

എന്താണ്‌ “അർമ​ഗെ​ദോൻ”? ലളിത​മാ​യി പറഞ്ഞാൽ, ലോക​ഭ​ര​ണാ​ധി​പ​ന്മാർ ദൈവ​ത്തി​നും യേശു​ക്രി​സ്‌തു രാജാ​വാ​യി​രി​ക്കുന്ന അവന്റെ രാജ്യ​ത്തി​നും എതിരാ​യി ഒത്തു​ചേ​രുന്ന ഒരു സാഹച​ര്യം അല്ലെങ്കിൽ സ്ഥിതി​വി​ശേഷം ആണ്‌ അത്‌. വെളി​പ്പാട്‌ എന്ന ബൈബിൾപ്പു​സ്‌ത​ക​ത്തിൽ അർമ​ഗെ​ദോൻ എന്ന ഒരു പ്രതീ​കാ​ത്മക സ്ഥലത്ത്‌ ഭരണാ​ധി​പ​തി​കൾ ഒത്തുകൂ​ടി ദൈവ​ത്തി​നെ​തി​രെ നില​കൊ​ള്ളു​ന്ന​താ​യി യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഒരു ദർശനം കണ്ടു.

“അർമ​ഗെ​ദോൻ” എന്ന വാക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ഒറ്റത്തവ​ണയേ കാണു​ന്നു​ള്ളൂ. എന്നാൽ ഇന്ന്‌ ചില ഭാഷക​ളിൽ ഈ പദം മറ്റുപ​ല​തി​നെ​യും കുറി​ക്കാൻ വ്യാപ​ക​മാ​യി ഉപയോ​ഗി​ച്ചു​വ​രു​ന്നു. ന്യൂക്ലി​യർ വംശഹത്യ മുതൽ കമ്പ്യൂട്ടർ വൈറസ്‌ വരെയുള്ള വലുതും ചെറു​തു​മായ ദുരന്ത​ങ്ങളെ കുറി​ക്കാൻ ഈ വാക്ക്‌ ഉപയോ​ഗി​ക്കു​ന്നു. ‘ലോകാ​വ​സാ​നം’ അല്ലെങ്കിൽ അർമ​ഗെ​ദോ​നു തൊട്ടു​മു​മ്പുള്ള കാലഘ​ട്ടത്തെ ആസ്‌പ​ദ​മാ​ക്കി രചിക്ക​പ്പെ​ട്ടി​രി​ക്കുന്ന നിരവധി പുസ്‌ത​ക​ങ്ങ​ളുണ്ട്‌, ഏറ്റവു​മ​ധി​കം വിറ്റഴി​ക്ക​പ്പെ​ടുന്ന പുസ്‌ത​ക​ങ്ങ​ളാ​ണിവ. ഈ വിഷയത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഒരു നോവൽ പരമ്പര കഴിഞ്ഞ പത്തു വർഷം​കൊണ്ട്‌ ആറു കോടി​യി​ലേറെ പ്രതികൾ വിറ്റഴി​ച്ചി​രി​ക്കു​ന്നു.

ചിലർക്ക്‌ അർമ​ഗെ​ദോ​നെ ഭയമാണ്‌. ഭീകര​പ്ര​വർത്ത​ക​രോ യുദ്ധ​ക്കൊ​തി​യ​രായ രാഷ്‌ട്ര​ങ്ങ​ളോ മനുഷ്യ​ന്റെ വരുതി​യിൽ നിൽക്കാത്ത ഭീകര ദുരന്ത​ങ്ങ​ളോ ഒരു ആഗോള കൊടും​വി​പ​ത്തിന്‌ ഇടയാ​ക്കും, അങ്ങനെ ഭൂമിക്കു ജീവൻ നിലനി​റു​ത്താൻ സാധ്യ​മ​ല്ലാത്ത ഒരു അവസ്ഥ വരു​മെന്ന്‌ ഇക്കൂട്ടർ വിശ്വ​സി​ക്കു​ന്നു. ഇനി, ദൈവം​തന്നെ തന്റെ നിയമിത സമയത്ത്‌ നമ്മുടെ ഗ്രഹവും അതിലുള്ള സകലവും കോപ​ത്തിന്‌ ഇരയാക്കി നശിപ്പി​ക്കു​മെന്നു മറ്റു ചിലർ വിശ്വ​സി​ക്കു​ന്നു. ഭാവി ഇങ്ങനെ​യാ​ണെ​ങ്കിൽ നിശ്ചയ​മാ​യും ഭയത്തിനു വകയുണ്ട്‌. എന്നാൽ അർമ​ഗെ​ദോ​നിൽ നടക്കാ​നി​രി​ക്കുന്ന, ‘സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ എന്നു പറയു​ന്ന​തി​ന്റെ ശരിയായ അർഥം എന്താണ്‌?—വെളി​പ്പാ​ടു 16:14, 16.

ഭൂമി നശിപ്പി​ക്ക​പ്പെ​ടു​മോ?

അർമ​ഗെ​ദോ​നിൽ എല്ലാ മനുഷ്യ​രും നശിപ്പി​ക്ക​പ്പെ​ടു​ക​യില്ല. അതു നമു​ക്കെ​ങ്ങനെ അറിയാം? “കർത്താവു [യഹോവ] ഭക്തന്മാരെ പരീക്ഷ​യിൽനി​ന്നു വിടു​വി​പ്പാ​നും നീതി​കെ​ട്ട​വരെ, . . . ന്യായ​വി​ധി​ദി​വ​സ​ത്തി​ലെ ദണ്ഡനത്തി​ന്നാ​യി കാപ്പാ​നും അറിയു​ന്നു​വ​ല്ലോ” എന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു. (2 പത്രൊസ്‌ 2:9, 10) സർവശ​ക്ത​നായ ദൈവം തന്റെ ശക്തി പ്രയോ​ഗി​ക്കു​മ്പോൾ അവന്‌ അതിന്മേൽ പൂർണ നിയ​ന്ത്രണം ഉണ്ടായി​രി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തിന്‌ എതിരു​നിൽക്കു​ന്നവർ മാത്രമേ അർമ​ഗെ​ദോ​നിൽ അവന്റെ ക്രോ​ധ​ത്തി​നു പാത്ര​മാ​കു​ക​യു​ള്ളൂ. അവിടെ ആരും അബദ്ധവ​ശാൽ കൊല്ല​പ്പെ​ടു​ക​യില്ല.—സങ്കീർത്തനം 2:2, 9; ഉല്‌പത്തി 18:23, 25.

‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​പ്പാൻ’ ദൈവം നിശ്ചയി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ബൈബിൾ പറയുന്നു. (വെളി​പ്പാ​ടു 11:18) അതു​കൊണ്ട്‌, നമ്മുടെ ഗ്രഹത്തെ നശിപ്പി​ക്കുക എന്നതല്ല യഹോ​വ​യു​ടെ ഉദ്ദേശ്യ​മെന്നു വ്യക്തമാണ്‌. മറിച്ച്‌, തന്റെ ഭരണാ​ധി​പ​ത്യ​ത്തെ എതിർക്കുന്ന ദുഷ്ട മാനവ​സ​മൂ​ഹത്തെ അവൻ ഇവി​ടെ​നി​ന്നു നീക്കി​ക്ക​ള​യും. നോഹ​യു​ടെ കാലത്തു പ്രളയം വരുത്തി​ക്കൊണ്ട്‌ ദൈവം ചെയ്‌ത​തു​പോ​ലെ​തന്നെ.—ഉല്‌പത്തി 6:11-14; 7:1; മത്തായി 24:37-39.

‘ഭയങ്കര​മായ’ ഒരു ‘ദിവസം’

വരാനി​രി​ക്കുന്ന വിനാ​ശ​ത്തെ​ക്കു​റി​ച്ചുള്ള നിരവധി ബൈബിൾ പ്രവച​നങ്ങൾ ഉള്ളിൽ ഭീതി​നി​റ​യ്‌ക്കു​ന്ന​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യോവേൽ പ്രവാ​ചകൻ അതിനെ ഇങ്ങനെ വർണിച്ചു: “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മാ​യുള്ള ദിവസം.” (യോവേൽ 2:31) ഹിമം, കന്മഴ, ഭൂകമ്പം, മഹാവ്യാ​ധി, പെരുമഴ, തീയും ഗന്ധകവും പെയ്യുന്ന മഴ, കടുത്ത സംഭ്രാ​ന്തി, മിന്നൽ, ശരീരം അഴുകു​ന്ന​തരം ബാധ തുടങ്ങി​യവ ദൈവ​ത്തി​ന്റെ ആയുധ​ശാ​ല​യി​ലെ ആയുധ​ങ്ങ​ളാണ്‌. * (ഇയ്യോബ്‌ 38:22, 23; യെഹെ​സ്‌കേൽ 38:14-23; ഹബക്കൂക്‌ 3:10, 11; സെഖര്യാ​വു 14:12, 13) ശവശരീ​രങ്ങൾ ഭൂതല​മാ​കെ മൂടി​ക്കി​ട​ക്കുന്ന ഒരു സമയ​ത്തെ​ക്കു​റി​ച്ചു ബൈബിൾ വ്യക്തമാ​യി വിവരി​ക്കു​ന്നുണ്ട്‌. അവ നിലത്തി​നു വളമോ പക്ഷിമൃ​ഗാ​ദി​കൾക്കു ഭക്ഷണമോ ആയിത്തീ​രും. (യിരെ​മ്യാ​വു 25:33, 34; യെഹെ​സ്‌കേൽ 39:17-20) ദൈവ​ത്തി​ന്റെ ശത്രുക്കൾ ഈ യുദ്ധസ​മ​യത്തു ഭയന്നു വിറയ്‌ക്കും.—വെളി​പ്പാ​ടു 6:16, 17.

അർമ​ഗെ​ദോ​നിൽ സംഭവി​ക്കാ​നി​രി​ക്കുന്ന അമ്പരപ്പി​ക്കുന്ന സംഭവ​ങ്ങ​ളെ​പ്രതി സത്യ​ദൈ​വ​ത്തി​ന്റെ അനുസ​ര​ണ​മുള്ള ആരാധകർ ഭയപ്പെ​ടേ​ണ്ട​തു​ണ്ടോ? ഒരിക്ക​ലു​മില്ല, കാരണം ഈ യുദ്ധത്തിൽ ഭൂമി​യി​ലുള്ള ദൈവ​ദാ​സർ പങ്കെടു​ക്കു​ക​യില്ല. മാത്രമല്ല, യഹോവ അവരെ സംരക്ഷി​ക്കു​ക​യും ചെയ്യും. എന്നിരു​ന്നാ​ലും, ദൈവ​ശ​ക്തി​യു​ടെ ഭയജന​ക​മായ പ്രകടനം കണ്ട്‌ സത്യാ​രാ​ധകർ അത്ഭുത​പ​ര​ത​ന്ത്ര​രാ​കും.—സങ്കീർത്തനം 37:34; സദൃശ​വാ​ക്യ​ങ്ങൾ 3:25, 26.

എന്നാൽ, അർമ​ഗെ​ദോ​നെ കുറി​ച്ചുള്ള മുന്നറി​യിപ്പ്‌ ഉൾപ്പെടെ, “ഈ പുസ്‌ത​ക​ത്തി​ലെ പ്രവചനം പ്രമാ​ണി​ക്കു​ന്നവൻ ഭാഗ്യ​വാൻ” അഥവാ സന്തുഷ്ടൻ എന്നു നമുക്ക്‌ ഉറപ്പു​നൽകാൻ യോഹ​ന്നാൻ അപ്പൊ​സ്‌തലൻ നിശ്വ​സ്‌ത​നാ​ക്ക​പ്പെ​ട്ടതു ശ്രദ്ധേ​യ​മാണ്‌. (വെളി​പ്പാ​ടു 1:3; 22:7) അർമ​ഗെ​ദോ​നെ​ക്കു​റി​ച്ചു ധ്യാനി​ച്ചു​കൊണ്ട്‌ ഒരുവനു സന്തുഷ്ട​നാ​യി​രി​ക്കാൻ കഴിയു​മോ? അത്‌ എങ്ങനെ?

പ്രവർത്ത​ന​ത്തി​നുള്ള ദൈവ​ത്തി​ന്റെ ക്ഷണം

ഒരു ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ വരുന്നു​ണ്ടെ​ങ്കിൽ, ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ പ്രാ​ദേ​ശിക അധികാ​രി​കൾ മുന്നറി​യി​പ്പു​കൾ നൽകും. ചില ഉപകര​ണങ്ങൾ വഴിയോ വീടു​തോ​റും കയറി​യി​റ​ങ്ങി​യോ എല്ലാവർക്കും മുന്നറി​യി​പ്പു നൽകാൻ അവർ പോലീ​സു​കാ​രെ അയയ്‌ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അവർ ഇങ്ങനെ​യെ​ല്ലാം ചെയ്യു​ന്നത്‌ ആളുകളെ ഭയപ്പെ​ടു​ത്താ​നല്ല, മറിച്ച്‌ ജീവൻ രക്ഷിക്കു​ന്ന​തിന്‌ ആവശ്യ​മായ നടപടി എടുക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാ​നാണ്‌. വിവേ​ച​ന​യു​ള്ളവർ മുന്നറി​യി​പ്പു​കൾ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കും, അതി​നോ​ടു നന്നായി പ്രതി​ക​രി​ക്കു​ന്ന​വർക്ക്‌ അങ്ങനെ ചെയ്‌ത​തിൽ സന്തോ​ഷ​വും തോന്നും.

ആസന്ന ഭാവി​യിൽ ആഞ്ഞടി​ക്കാൻ പോകുന്ന അർമ​ഗെ​ദോൻ ആകുന്ന ‘ചുഴലി​ക്കാ​റ്റി​നെ’ക്കുറിച്ചു ദൈവം നൽകുന്ന മുന്നറി​യി​പ്പി​ന്റെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 10:25) തന്റെ യുദ്ധ​ത്തെ​ക്കു​റിച്ച്‌ തന്റെ ലിഖിത വചനമായ ബൈബി​ളിൽ യഹോവ വിശദാം​ശങ്ങൾ നൽകി​യി​ട്ടുണ്ട്‌. ആളുകളെ സംഭീ​ത​രാ​ക്കു​കയല്ല അവന്റെ ഉദ്ദേശ്യം. മറിച്ച്‌ പശ്ചാത്ത​പിച്ച്‌ തന്നെ സേവി​ക്കു​ന്ന​തി​നു ദൃഢതീ​രു​മാ​ന​മെ​ടു​ക്കാൻ, വേണ്ടത്ര മുന്നറി​യി​പ്പു​കൾ നൽകി​ക്കൊണ്ട്‌ അവൻ ആളുകളെ സഹായി​ക്കു​ക​യാണ്‌. (സെഫന്യാ​വു 2:2, 3; 2 പത്രൊസ്‌ 3:9) അത്തരം നടപടി സ്വീക​രി​ക്കു​ന്നവർ അതിജീ​വി​ക്കും. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ആസന്നമായ യുദ്ധത്തെ നാം ഭയപ്പെ​ടേണ്ട ആവശ്യ​മില്ല. മറിച്ച്‌, “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവൻ ഏവനും രക്ഷിക്ക​പ്പെ​ടും” എന്ന ഉറപ്പോ​ടെ നമുക്കു ഭാവിയെ നേരി​ടാം.—യോവേൽ 2:32.

[അടിക്കു​റിപ്പ്‌]

^ ബൈബിളിന്റെ ചില ഭാഗങ്ങൾ “അടയാ​ളങ്ങൾ” ഉപയോ​ഗിച്ച്‌ ആലങ്കാ​രിക ഭാഷയി​ലാണ്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന കാര്യം ശ്രദ്ധയിൽ പിടി​ക്കുക. (വെളി​പ്പാ​ടു 1:1, NW) അതു​കൊണ്ട്‌ ഈ പ്രവച​ന​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ എത്ര​ത്തോ​ളം അക്ഷരാർഥ​ത്തിൽ എടുക്കാൻ കഴിയു​മെന്നു നമുക്ക്‌ ഉറപ്പിച്ചു പറയാൻ പറ്റില്ല.

[22-ാം പേജിലെ ചിത്രം]

അതിശക്തമായ ഒരു കൊടു​ങ്കാറ്റ്‌ വരുന്നു​വെന്ന്‌ അറിയു​മ്പോൾ, ജീവൻ രക്ഷിക്കു​ന്ന​തി​നു​വേണ്ടി പ്രാ​ദേ​ശിക അധികാ​രി​കൾ മുന്നറി​യി​പ്പു​കൾ നൽകുന്നു

[23-ാം പേജിലെ ചിത്രം]

അർമഗെദോനെക്കുറിച്ചുള്ള ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പു​കൾ ജീവര​ക്ഷാ​ക​ര​മായ നടപടി​യെ​ടു​ക്കാ​നുള്ള ക്ഷണമാണ്‌