ഉൽപത്തി 18:1-33

18  പിന്നീട്‌ ഒരു ദിവസം നട്ടുച്ചനേ​രത്ത്‌ അബ്രാ​ഹാം മമ്രേയിലെ+ വലിയ മരങ്ങൾക്കി​ട​യിൽ കൂടാ​ര​വാ​തിൽക്കൽ ഇരിക്കു​മ്പോൾ യഹോവ+ പ്രത്യ​ക്ഷപ്പെട്ടു.  അബ്രാഹാം നോക്കി​യപ്പോൾ കുറച്ച്‌ അകലെ മൂന്നു പുരു​ഷ​ന്മാർ നിൽക്കു​ന്നതു കണ്ടു.+ അവരെ സ്വീക​രി​ക്കാൻ അബ്രാ​ഹാം കൂടാ​ര​വാ​തിൽക്കൽനിന്ന്‌ അവരുടെ അടു​ത്തേക്ക്‌ ഓടി​ച്ചെന്നു. നിലം​വരെ കുമ്പി​ട്ടശേഷം  അബ്രാഹാം പറഞ്ഞു: “യഹോവേ, അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ ഈ ദാസനെ കടന്നുപോ​ക​രു​തേ.  കുറച്ച്‌ വെള്ളം കൊണ്ടു​വന്ന്‌ നിങ്ങളു​ടെ കാൽ കഴുകാൻ+ അനുവ​ദി​ച്ചാ​ലും. പിന്നെ നിങ്ങൾക്ക്‌ ഈ മരച്ചു​വ​ട്ടി​ലി​രുന്ന്‌ വിശ്ര​മി​ക്കു​ക​യു​മാ​കാം.  നിങ്ങൾ ഈ ദാസന്റെ അടുത്ത്‌ വന്നിരി​ക്കു​ന്ന​ല്ലോ. ഇപ്പോൾ, ക്ഷീണം അകറ്റാനായി* ഞാൻ ഒരു കഷണം അപ്പം കൊണ്ടു​വ​രട്ടേ? അതിനു ശേഷം നിങ്ങൾക്കു യാത്ര തുടരാം.” അപ്പോൾ അവർ പറഞ്ഞു: “ശരി, നീ പറഞ്ഞതുപോലെ​യാ​കട്ടെ.”  അങ്ങനെ അബ്രാ​ഹാം തിടു​ക്ക​ത്തിൽ കൂടാ​ര​ത്തിലേക്കു ചെന്ന്‌ സാറ​യോട്‌, “പെട്ടെ​ന്നാ​കട്ടെ! മൂന്നു പാത്രം* നേർത്ത ധാന്യപ്പൊ​ടി കുഴച്ച്‌ അപ്പം ഉണ്ടാക്കൂ” എന്നു പറഞ്ഞു.  പിന്നെ അബ്രാ​ഹാം കന്നുകാ​ലി​ക്കൂ​ട്ട​ത്തിലേക്ക്‌ ഓടി​ച്ചെന്ന്‌ നല്ലൊരു കാളക്കി​ടാ​വി​നെ പിടിച്ച്‌ പരിചാ​ര​കനു കൊടു​ത്തു. അദ്ദേഹം അതു തിടു​ക്ക​ത്തിൽ പാകം ചെയ്‌തു.  അതിനു ശേഷം അബ്രാ​ഹാം വെണ്ണയും പാലും പാകം ചെയ്‌ത മാംസ​വും കൊണ്ടു​വന്ന്‌ അവരുടെ മുമ്പിൽ വിളമ്പി. അവർ ഭക്ഷണം കഴിക്കു​മ്പോൾ അബ്രാ​ഹാം അവർക്ക​രി​കെ മരച്ചു​വ​ട്ടിൽ നിന്നു.+  അവർ അബ്രാ​ഹാ​മിനോട്‌, “നിന്റെ ഭാര്യ സാറ+ എവിടെ” എന്നു ചോദി​ച്ചു. “ഇവിടെ കൂടാ​ര​ത്തി​ലുണ്ട്‌” എന്ന്‌ അബ്രാ​ഹാം പറഞ്ഞു. 10  അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “അടുത്ത വർഷം ഇതേ സമയത്ത്‌ ഞാൻ നിങ്ങളു​ടെ അടുത്ത്‌ തിരി​ച്ചു​വ​രും. സാറയ്‌ക്ക്‌ അപ്പോൾ ഒരു മകൻ ഉണ്ടായി​രി​ക്കും.”+ ഇതെല്ലാം കേട്ടു​കൊ​ണ്ട്‌ അബ്രാ​ഹാ​മി​ന്റെ ഭാര്യ സാറ കൂടാ​ര​വാ​തിൽക്കൽ ആ പുരു​ഷന്റെ പുറകി​ലാ​യി നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 11  അബ്രാഹാമിനും സാറയ്‌ക്കും ഒരുപാ​ടു പ്രായ​മാ​യി​രു​ന്നു;+ സാറയ്‌ക്കു മക്കൾ ഉണ്ടാകാ​നുള്ള പ്രായം കഴിഞ്ഞുപോ​യി​രു​ന്നു.*+ 12  അതിനാൽ ഉള്ളിൽ ചിരി​ച്ചുകൊണ്ട്‌ സാറ ഇങ്ങനെ സ്വയം പറഞ്ഞു: “എനിക്കു നല്ല പ്രായ​മാ​യി, എന്റെ യജമാ​ന​നും വയസ്സായി. എനിക്ക്‌ ഇനി ആ ആനന്ദം ഉണ്ടാകുമെ​ന്നോ!”+ 13  അപ്പോൾ യഹോവ അബ്രാ​ഹാ​മിനോ​ടു ചോദി​ച്ചു: “‘വയസ്സായ എനിക്കു കുട്ടി​യു​ണ്ടാ​കു​മോ’ എന്നു പറഞ്ഞ്‌ സാറ ചിരി​ച്ചത്‌ എന്തിനാ​ണ്‌? 14  യഹോവയ്‌ക്ക്‌ അസാധ്യ​മായ എന്തെങ്കി​ലു​മു​ണ്ടോ?+ ഞാൻ പറഞ്ഞതുപോ​ലെ അടുത്ത വർഷം ഇതേ സമയത്ത്‌ ഞാൻ നിങ്ങളു​ടെ അടുത്ത്‌ തിരി​ച്ചു​വ​രും; സാറയ്‌ക്ക്‌ അപ്പോൾ ഒരു മകൻ ഉണ്ടായി​രി​ക്കും.” 15  എന്നാൽ പേടി​ച്ചുപോ​യ​തുകൊണ്ട്‌ സാറ അതു നിഷേ​ധി​ച്ചു. “ഞാൻ ചിരി​ച്ചില്ല” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം, “അല്ല, ചിരിച്ചു” എന്നു പറഞ്ഞു. 16  പിന്നെ ആ പുരു​ഷ​ന്മാർ പോകാ​നാ​യി എഴു​ന്നേറ്റു; അബ്രാ​ഹാം അവരോടൊ​പ്പം കുറച്ച്‌ ദൂരം നടന്നു​ചെന്ന്‌ അവരെ യാത്ര​യ​യച്ചു. അവർ സൊ​ദോ​മിലേക്കു നോക്കി.+ 17  അപ്പോൾ യഹോവ പറഞ്ഞു: “ഞാൻ ചെയ്യാൻപോ​കുന്ന കാര്യം അബ്രാ​ഹാ​മിൽനിന്ന്‌ മറച്ചുവെ​ക്കു​മോ?+ 18  കാരണം അബ്രാ​ഹാം ശ്രേഷ്‌ഠ​വും പ്രബല​വും ആയ ഒരു ജനതയാ​കും. അവനി​ലൂ​ടെ ഭൂമി​യി​ലുള്ള ജനതകളെ​ല്ലാം അനു​ഗ്രഹം നേടും.*+ 19  നീതിയും ന്യായ​വും പ്രവർത്തി​ച്ചുകൊണ്ട്‌ യഹോ​വ​യു​ടെ വഴിയിൽ നടക്കാൻ അവൻ പുത്ര​ന്മാരോ​ടും വീട്ടി​ലു​ള്ള​വരോ​ടും കല്‌പി​ക്കുമെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.+ കാരണം എനിക്ക്‌ അവനെ നന്നായി അറിയാം. അതു​കൊ​ണ്ടു​തന്നെ, യഹോവ എന്ന ഞാൻ അബ്രാ​ഹാ​മിനെ​ക്കു​റി​ച്ചുള്ള എന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കും.” 20  പിന്നെ യഹോവ പറഞ്ഞു: “സൊ​ദോ​മി​നും ഗൊ​മോ​റ​യ്‌ക്കും എതി​രെ​യുള്ള മുറവി​ളി ഉച്ചത്തി​ലാ​യി​രി​ക്കു​ന്നു.+ അവരുടെ പാപം വളരെ വലുതാ​ണ്‌.+ 21  എന്റെ അടുത്ത്‌ എത്തിയ മുറവി​ളിപോലെ​യാ​ണോ അവർ പ്രവർത്തി​ക്കു​ന്നതെന്ന്‌ അറിയാൻ ഞാൻ ഇറങ്ങിച്ചെ​ല്ലും. അങ്ങനെ​യല്ലെ​ങ്കിൽ എനിക്ക്‌ അത്‌ അറിയാൻ കഴിയു​മ​ല്ലോ.”+ 22  പിന്നെ ആ പുരുഷന്മാർ* അവി​ടെ​നിന്ന്‌ സൊ​ദോ​മിലേക്കു പോയി. യഹോവ+ അബ്രാ​ഹാ​മിന്റെ​കൂ​ടെ നിന്നു. 23  അപ്പോൾ അബ്രാ​ഹാം അടുത്ത്‌ ചെന്ന്‌ ദൈവത്തോ​ടു ചോദി​ച്ചു: “ദുഷ്ടന്മാ​രുടെ​കൂ​ടെ നീതി​മാ​ന്മാരെ​യും അങ്ങ്‌ നശിപ്പി​ച്ചു​ക​ള​യു​മോ?+ 24  ആ നഗരത്തിൽ 50 നീതി​മാ​ന്മാ​രുണ്ടെ​ന്നി​രി​ക്കട്ടെ. അങ്ങ്‌ അതിലെ ജനങ്ങ​ളെയെ​ല്ലാം നശിപ്പി​ക്കു​മോ? അവിടത്തെ 50 നീതി​മാ​ന്മാരെപ്രതി അങ്ങ്‌ ആ സ്ഥലത്തോ​ടു ക്ഷമിക്കി​ല്ലേ? 25  നീതിമാന്മാരെ ദുഷ്ടന്മാ​രുടെ​കൂ​ടെ നശിപ്പി​ച്ചുകൊണ്ട്‌ ഈ വിധത്തിൽ പ്രവർത്തി​ക്കാൻ അങ്ങയ്‌ക്കു കഴിയി​ല്ല​ല്ലോ! അങ്ങനെ ചെയ്‌താൽ, നീതി​മാന്റെ​യും ദുഷ്ട​ന്റെ​യും അവസ്ഥ ഒന്നുതന്നെ​യാ​യിപ്പോ​കും.+ അങ്ങനെ ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ അങ്ങയ്‌ക്കു ചിന്തി​ക്കാൻപോ​ലും കഴിയില്ല.+ സർവഭൂ​മി​യുടെ​യും ന്യായാ​ധി​പൻ നീതി പ്രവർത്തി​ക്കാ​തി​രി​ക്കു​മോ?”+ 26  അപ്പോൾ യഹോവ പറഞ്ഞു: “സൊ​ദോം നഗരത്തിൽ 50 നീതി​മാ​ന്മാ​രെ കണ്ടാൽ അവരെ​പ്രതി ഞാൻ ആ പ്രദേ​ശത്തോ​ടു മുഴുവൻ ക്ഷമിക്കും.” 27  എന്നാൽ അബ്രാ​ഹാം വീണ്ടും പറഞ്ഞു: “വെറും പൊടി​യും ചാരവും ആയ ഞാൻ ഇതാ, യഹോ​വയോ​ടു സംസാ​രി​ക്കാൻ തുനി​ഞ്ഞി​രി​ക്കു​ന്നു. 28  അവിടെ 50 നീതി​മാ​ന്മാ​രിൽ അഞ്ചു പേർ കുറവാണെ​ങ്കി​ലോ? ആ അഞ്ചു പേരുടെ കുറവ്‌ കാരണം അങ്ങ്‌ നഗരത്തെ മുഴുവൻ നശിപ്പി​ക്കു​മോ?” അപ്പോൾ ദൈവം പറഞ്ഞു: “45 പേരുണ്ടെ​ങ്കിൽ ഞാൻ അവിടം നശിപ്പി​ക്കില്ല.”+ 29  എന്നാൽ പിന്നെ​യും അബ്രാ​ഹാം ദൈവത്തോ​ടു സംസാ​രി​ച്ചു. അബ്രാ​ഹാം ചോദി​ച്ചു: “അവിടെ 40 പേരേ ഉള്ളൂ എങ്കിലോ?” ദൈവം പറഞ്ഞു: “ആ 40 പേരെ ഓർത്ത്‌ ഞാൻ അങ്ങനെ ചെയ്യില്ല.” 30  അബ്രാഹാം തുടർന്നു: “യഹോവേ, കോപി​ക്ക​രു​തേ.+ ഇനിയും സംസാ​രി​ക്കാൻ എന്നെ അനുവ​ദിക്കേ​ണമേ. അവിടെ 30 പേരേ ഉള്ളൂ എങ്കിലോ?” ദൈവം പറഞ്ഞു: “അവിടെ 30 പേരെ കണ്ടെത്തുന്നെ​ങ്കിൽ ഞാൻ അതു ചെയ്യില്ല.” 31  എന്നാൽ അബ്രാ​ഹാം പിന്നെ​യും പറഞ്ഞു: “ഇതാ, ഞാൻ യഹോ​വയോ​ടു സംസാ​രി​ക്കാൻ ധൈര്യം കാണി​ച്ചി​രി​ക്കു​ന്നു. അവിടെ 20 പേരേ ഉള്ളൂ എങ്കിലോ?” ദൈവം മറുപടി പറഞ്ഞു: “ആ 20 പേരെ ഓർത്ത്‌ ഞാൻ അവിടം നശിപ്പി​ക്കില്ല.” 32  ഒടുവിൽ അബ്രാ​ഹാം: “യഹോവേ, കോപി​ക്ക​രു​തേ. ഒരിക്കൽക്കൂ​ടി സംസാ​രി​ക്കാൻ എന്നെ അനുവ​ദിക്കേ​ണമേ. അവിടെ പത്തു പേർ മാത്ര​മാ​ണു​ള്ളത്‌ എങ്കിലോ?” ദൈവം പറഞ്ഞു: “ആ പത്തു പേരെ ഓർത്ത്‌ ഞാൻ അതു നശിപ്പി​ക്കില്ല.” 33  അബ്രാഹാമിനോടു സംസാ​രി​ച്ചു​തീർന്നശേഷം യഹോവ അവിടം വിട്ട്‌ പോയി;+ അബ്രാ​ഹാം തന്റെ സ്ഥലത്തേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയത്തെ ബലപ്പെ​ടു​ത്താ​നാ​യി.”
അക്ഷ. “സെയാ അളവ്‌.” മൊത്തം, ഏകദേശം 10 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “സ്‌ത്രീ​കൾക്കുള്ള പതിവ്‌ സാറയ്‌ക്കു നിന്നുപോ​യി​രു​ന്നു.”
അഥവാ “നേടിയെ​ടു​ക്കും.”
സാധ്യതയനുസരിച്ച്‌, അവരിൽ രണ്ടു പുരു​ഷ​ന്മാർ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം