വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാ വിപത്തുകൾക്കും ഉടൻ അവസാനം

എല്ലാ വിപത്തുകൾക്കും ഉടൻ അവസാനം

എല്ലാ വിപത്തു​കൾക്കും ഉടൻ അവസാനം

“മക്കളേ, കൊച്ചു​മ​ക്കളേ, ഇതു കേൾക്കുക! . . . ഇന്നല്ലെ​ങ്കിൽ നാളെ ഈ പർവത​ത്തി​നു തീ പിടി​ക്കും. എന്നാൽ അതിനു മുമ്പ്‌ മുഴക്ക​വും ഗർജന​വും കേൾക്കും, ഭൂമി വിറയ്‌ക്കും. പുകത്തൂ​ണു​ക​ളും തീനാ​വു​ക​ളും മിന്നൽപ്പി​ണ​രു​ക​ളും ദൃശ്യ​മാ​കും. കാറ്റിന്റെ മുഴക്ക​വും ചൂളം​വി​ളി​യും കേൾക്കും. അപ്പോൾ കഴിയു​ന്നത്ര ദൂര​ത്തേക്ക്‌ ഓടി​പ്പൊ​യ്‌ക്കൊ​ള്ളുക. . . . നിങ്ങൾ അതിന്റെ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ, വസ്‌തു​വ​ക​ക​ളും സ്വത്തു​മൊ​ക്കെ നിങ്ങൾക്കു ജീവ​നെ​ക്കാൾ വില​പ്പെ​ട്ട​താ​ണെ​ങ്കിൽ, നിങ്ങളു​ടെ വീണ്ടു​വി​ചാ​ര​മി​ല്ലാ​യ്‌മ​യ്‌ക്കും അത്യാർത്തി​ക്കും തക്ക ശിക്ഷ അതു നിങ്ങൾക്കു നൽകും. ശങ്കിച്ചു​നിൽക്കാ​തെ വീടും കുടി​യും എല്ലാം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെ​ടുക.”

ആൻഡ്രൂ റോബിൻസൺ രചിച്ച എർത്ത്‌ ഷോക്ക്‌ എന്ന പുസ്‌ത​ക​ത്തിൽനി​ന്നു​ള്ള​താണ്‌ ആ മുന്നറി​യി​പ്പിൻ വാക്കുകൾ. 1631-ൽ ഇറ്റലി​യി​ലെ വെസൂ​വി​യസ്‌ അഗ്നിപർവതം പൊട്ടി​ത്തെ​റി​ച്ച​തി​നെ തുടർന്ന്‌ അതിന്റെ അടിവാ​ര​ത്തി​ലുള്ള പോർട്ടി​ച്ചി പട്ടണത്തി​ലെ ഒരു സ്‌മാരക ഫലകത്തിൽ ആ വാക്കുകൾ ആലേഖനം ചെയ്യു​ക​യു​ണ്ടാ​യി. 4,000-ത്തിലധി​കം പേർ അന്നു കൊല്ല​പ്പെട്ടു. “1631-ൽ ഉണ്ടായ ഈ സ്‌ഫോ​ട​ന​ത്തോ​ടെ​യാണ്‌ . . . വെസൂ​വി​യസ്‌ ഏവർക്കും സുപരി​ചി​ത​മാ​യി​ത്തീർന്നത്‌, തികച്ചും അപ്രതീ​ക്ഷി​ത​മാ​യി” എന്ന്‌ റോബിൻസൺ പറയുന്നു. അതെങ്ങനെ? പോർട്ടി​ച്ചി​യു​ടെ പുനർനിർമാ​ണം ഹെർക്യു​ലേ​നി​യ​ത്തി​ന്റെ​യും പോം​പേ​യു​ടെ​യും കണ്ടുപി​ടി​ത്ത​ത്തി​ലേക്കു നയിച്ചു. പൊതു​യു​ഗം 79-ൽ വെസൂ​വി​യ​സി​നു മദം​പൊ​ട്ടി​യ​പ്പോൾ ഈ രണ്ടു നഗരങ്ങ​ളും മൂടി​പ്പോ​യി​രു​ന്നു.

ആ വിപത്തി​നെ അതിജീ​വി​ക്കു​ക​യും പിന്നീട്‌ ഒരു ഗവർണർ ആയിത്തീ​രു​ക​യും ചെയ്‌ത പ്ലിനി ദ യംഗർ എന്ന റോമാ​ക്കാ​രൻ സ്‌ഫോ​ട​ന​ത്തി​നു മുന്നോ​ടി​യാ​യി ഭൂമി അസാധാ​ര​ണ​മാം​വി​ധം വിറച്ച​താ​യി രേഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. അദ്ദേഹ​വും അമ്മയും മറ്റുചി​ല​രും മുന്നറി​യി​പ്പി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ദുരന്തത്തെ അതിജീ​വി​ക്കു​ക​യും ചെയ്‌തു.

നമ്മുടെ കാല​ത്തേ​ക്കുള്ള ഒരു മുന്നറി​യി​പ്പിൻ അടയാളം

ഇന്നു നാം ലോക​ത്തി​ന്റെ സാമ്പത്തി​ക​വും സാമൂ​ഹി​ക​വും രാഷ്‌ട്രീ​യ​വും ആയ വ്യവസ്ഥി​തി​ക​ളു​ടെ അന്ത്യ​ത്തോട്‌ അതി​വേഗം അടുത്തു​വ​രു​ക​യാണ്‌. നമുക്ക്‌ അത്‌ എങ്ങനെ​യാണ്‌ അറിയാ​നാ​കുക? ദൈവ​ത്തി​ന്റെ കണക്കു​തീർപ്പിൻ ദിവസം അടുത്തു​വ​രു​ന്നു​വെ​ന്ന​തി​ന്റെ ഒരു അടയാ​ള​മാ​യി വർത്തി​ക്കുന്ന ധാരാളം ലോക സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു​ക്രി​സ്‌തു മുൻകൂ​ട്ടി​പ്പ​റ​യു​ക​യു​ണ്ടാ​യി. ഗർജി​ക്കു​ക​യും പുകയും ലാവയും തുപ്പു​ക​യും ചെയ്യുന്ന ഒരു അഗ്നിപർവ​ത​ത്തെ​പ്പോ​ലെ മഹായു​ദ്ധ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ക്ഷാമവും മാരക​മായ സാം​ക്ര​മിക രോഗ​ങ്ങ​ളും എല്ലാം ഉൾപ്പെ​ട്ട​താണ്‌ ആ സംയുക്ത അടയാളം. 1914 മുതൽ അതെല്ലാം അഭൂത​പൂർവ​ക​മായ അളവിൽ ലോക​ത്തിൽ തേർവാഴ്‌ച നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—മത്തായി 24:3-8; ലൂക്കൊസ്‌ 21:10, 11; വെളി​പ്പാ​ടു 6:1-8.

എന്നാൽ യേശു​വി​ന്റെ മുന്നറി​യി​പ്പിൻ അടയാ​ള​ത്തിൽ ഒരു പ്രത്യാ​ശാ​ദൂ​തും അടങ്ങി​യി​ട്ടുണ്ട്‌. “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും” എന്ന്‌ അവൻ പറഞ്ഞു. (മത്തായി 24:14) യേശു രാജ്യ​സ​ന്ദേ​ശത്തെ “സുവി​ശേഷം” അഥവാ നല്ല വാർത്ത എന്നു വിളി​ച്ചി​രി​ക്കു​ന്നതു ശ്രദ്ധേ​യ​മാണ്‌. ദൈവ​രാ​ജ്യം, അതായത്‌ ക്രിസ്‌തു​യേ​ശു​വി​ന്റെ കൈക​ളി​ലെ സ്വർഗീയ ഗവൺമെന്റ്‌, മനുഷ്യൻ വരുത്തി​വെ​ച്ചി​ട്ടുള്ള സകല ദോഷ​ങ്ങ​ളും പരിഹ​രി​ക്കും എന്നതി​നാൽ അതു തീർച്ച​യാ​യും ഒരു നല്ല വാർത്ത​യാണ്‌. ആ രാജ്യം പ്രകൃതി വിപത്തു​കൾക്കും അറുതി വരുത്തും.—ലൂക്കൊസ്‌ 4:43; വെളി​പ്പാ​ടു 21:3-5എ.

യേശു ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി ജീവി​ക്കവേ, ജീവനു ഭീഷണി ഉയർത്തിയ ഒരു കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കി​ക്കൊണ്ട്‌ പ്രകൃ​തി​ശ​ക്തി​ക​ളു​ടെ മേലുള്ള തന്റെ അധികാ​രം പ്രകട​മാ​ക്കി. സംഭ്ര​മി​ച്ചു​പോയ അവന്റെ ശിഷ്യ​ന്മാർ അത്ഭുത​ത്തോ​ടെ “ഇവൻ ആർ? അവൻ കാറ്റി​നോ​ടും വെള്ള​ത്തോ​ടും കല്‌പി​ക്ക​യും അവ അനുസ​രി​ക്ക​യും ചെയ്യുന്നു” എന്നു പറഞ്ഞു. (ലൂക്കൊസ്‌ 8:22-25) ഇന്ന്‌ യേശു വെറു​മൊ​രു മനുഷ്യൻ അല്ല, പിന്നെ​യോ ശക്തനായ ഒരു ആത്മവ്യ​ക്തി​യാണ്‌. അതു​കൊണ്ട്‌, പ്രകൃ​തി​ശ​ക്തി​കൾ തന്റെ പ്രജകൾക്ക്‌ ഒരു ദോഷ​വും വരുത്താ​തി​രി​ക്ക​ത്ത​ക്ക​വണ്ണം അവയെ നിയ​ന്ത്രി​ക്കുക എന്നത്‌ അവന്‌ ഒട്ടും ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യില്ല!—സങ്കീർത്തനം 2:6-9; വെളി​പ്പാ​ടു 11:15.

ഇതൊ​ന്നും നടക്കാൻ പോകുന്ന കാര്യ​ങ്ങ​ള​ല്ലെന്നു ചിലർക്കു തോന്നി​യേ​ക്കാം. എന്നാൽ, മനുഷ്യ​രു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽനി​ന്നും പ്രവച​ന​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, ബൈബി​ളി​ലെ എല്ലാ പ്രവച​ന​ങ്ങ​ളും നിവൃ​ത്തി​യേ​റി​യി​ട്ടു​ണ്ടെന്ന സംഗതി മനസ്സിൽ പിടി​ക്കുക, 1914 മുതൽ നമ്മുടെ കൺമു​ന്നിൽ നിവൃ​ത്തി​യേ​റി​യി​രി​ക്കുന്ന പ്രവച​ന​ങ്ങ​ളും ഇതിൽ ഉൾപ്പെ​ടു​ന്നു. (യെശയ്യാ​വു 46:10; 55:10, 11) അതേ, ഭൂമി ഭാവി​യിൽ സമാധാ​നം കളിയാ​ടുന്ന സുന്ദര​മായ ഒരു ഗ്രഹമാ​യി മാറു​മെ​ന്നതു തീർച്ച​യാണ്‌. ദൈവ​വ​ചനം പറയു​ന്നതു നാം ഗൗരവ​ത്തോ​ടെ എടുക്കു​ക​യും ഭൂതലത്തെ കിടി​ലം​കൊ​ള്ളി​ച്ചു​കൊണ്ട്‌ പെട്ടെ​ന്നു​തന്നെ അരങ്ങേ​റാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ അതു നൽകുന്ന സ്‌നേ​ഹ​പു​ര​സ്സ​ര​മായ മുന്നറി​യിപ്പ്‌ ചെവി​ക്കൊ​ള്ളു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്കും സുരക്ഷി​ത​മായ ഒരു ഭാവി സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—മത്തായി 24:42, 44; യോഹ​ന്നാൻ 17:3.

[11-ാം പേജിലെ ചതുരം/ചിത്രം]

മരിച്ചുപോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാ​ശ​യാണ്‌ ഉള്ളത്‌?

പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാ​കു​മ്പോൾ നാം ദുഃഖ​ത്തിൽ ആണ്ടു​പോ​യേ​ക്കാം. തന്റെ പ്രിയ സുഹൃ​ത്തായ ലാസർ മരിച്ച​പ്പോൾ യേശു കരഞ്ഞു​വെന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ, വെറും നിമി​ഷ​ങ്ങൾക്കു ശേഷം യേശു ഒരു മഹാത്ഭു​തം പ്രവർത്തി​ച്ചു—അവൻ ലാസറി​നെ ജീവനി​ലേക്കു തിരികെ കൊണ്ടു​വന്നു! (യോഹ​ന്നാൻ 11:32-44) അങ്ങനെ ചെയ്യു​ക​വഴി, മുമ്പൊ​രി​ക്കൽ താൻ നൽകിയ വിസ്‌മ​യാ​വ​ഹ​മായ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കാ​നുള്ള ഈടുറ്റ അടിസ്ഥാ​നം അവൻ സകല മനുഷ്യർക്കും നൽകി. ആ വാഗ്‌ദാ​നം ഇതായി​രു​ന്നു: ‘കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും [യേശു​വി​ന്റെ] ശബ്ദം കേട്ടു പുനരു​ത്ഥാ​നം ചെയ്‌വാ​നുള്ള നാഴിക വരുന്നു.’ (യോഹ​ന്നാൻ 5:28, 29) മരിച്ചു​പോ​യവർ ഒരു പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാൻ തക്കവണ്ണം പുനരു​ത്ഥാ​നം ചെയ്യ​പ്പെ​ടു​മെ​ന്നുള്ള അമൂല്യ​മായ പ്രത്യാശ പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടമായ എല്ലാവർക്കും ആശ്വാസം പകരു​മാ​റാ​കട്ടെ.—പ്രവൃ​ത്തി​കൾ 24:15.

[10-ാം പേജിലെ ചിത്രങ്ങൾ]

ഇന്നത്തെ ലോകം അതിന്റെ അന്ത്യനാ​ളു​ക​ളി​ലാ​ണെന്ന മുന്നറി​യി​പ്പി​നു നിങ്ങൾ ചെവി​കൊ​ടു​ക്കു​ന്നു​ണ്ടോ?

[10-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

USGS, David A. Johnston, Cascades Volcano Observatory