വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 15

ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി

ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി

ലോത്തും കുടും​ബ​വും അബ്രാ​ഹാ​മി​നോ​ടൊ​പ്പം കനാൻ ദേശത്തു താമസി​ച്ചി​രു​ന്നു. ഒരു ദിവസം അബ്രാ​ഹാം ലോത്തി​നോ​ടു പറഞ്ഞു: ‘നമ്മുടെ മൃഗങ്ങൾക്കെ​ല്ലാം വേണ്ടു​ന്ന​ത്ര സ്ഥലം ഇവിടെ ഇല്ലല്ലോ. അതു​കൊണ്ട്‌ നമുക്കു വേർപി​രി​ഞ്ഞാ​ലോ? നീ ഒരു വഴിക്കു പോയാൽ ഞാൻ വേറൊ​രു വഴിക്കു പൊയ്‌ക്കൊ​ള്ളാം.’

ലോത്ത്‌ ദേശ​മൊ​ട്ടാ​കെ നോക്കി. അപ്പോൾ വേണ്ടത്ര വെള്ളവും തന്റെ മൃഗങ്ങൾക്കു തിന്നാൻ ഇഷ്ടം​പോ​ലെ പുല്ലു​മു​ള്ള വളരെ സുന്ദര​മാ​യ ഒരു സ്ഥലം അവൻ കണ്ടു. അതു യോർദ്ദാൻ നദിക്ക്‌ അരി​കെ​യു​ള്ള സ്ഥലം ആയിരു​ന്നു. അതു​കൊണ്ട്‌ ലോത്ത്‌ കുടും​ബ​ത്തെ​യും മൃഗങ്ങ​ളെ​യും കൂട്ടി അവി​ടേ​ക്കു പോയി. സൊ​ദോം നഗരത്തിൽ അവർ താമസ​വു​മാ​ക്കി.

സൊ​ദോ​മി​ലു​ള്ളവർ വളരെ മോശ​മാ​യി​രു​ന്നു. ഇതിൽ ലോത്തി​നു വലിയ വിഷമം തോന്നി, കാരണം ലോത്ത്‌ ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു. ദൈവ​ത്തെ​യും അതു വിഷമി​പ്പി​ച്ചു. അവസാനം, സൊ​ദോ​മി​ലെ​യും അടുത്തുള്ള നഗരമായ ഗൊ​മോ​ര​യി​ലെ​യും ദുഷ്ട മനുഷ്യ​രെ നശിപ്പി​ക്കാൻ ദൈവം തീരു​മാ​നി​ച്ചു. ലോത്തി​നെ അത്‌ അറിയി​ക്കാൻ ദൈവം രണ്ടു ദൂതന്മാ​രെ അവന്റെ അടു​ത്തേക്ക്‌ അയച്ചു.

ദൂതന്മാർ ലോത്തി​നോ​ടു പറഞ്ഞു: ‘പെട്ടെ​ന്നാ​ക​ട്ടെ, നിന്റെ ഭാര്യ​യെ​യും രണ്ടു പെൺമ​ക്ക​ളെ​യും കൂട്ടി ഈ സ്ഥലത്തു​നി​ന്നു വേഗം പൊയ്‌ക്കൊൾക!’ ലോത്തും അവന്റെ കുടും​ബ​വും പോകാൻ കുറച്ചു താമസി​ച്ചു. അപ്പോൾ ദൂതന്മാർ അവരുടെ കൈക്കു പിടിച്ച്‌ അവരെ നഗരത്തി​നു പുറത്തു​കൊ​ണ്ടു​ചെ​ന്നു വിട്ടു. എന്നിട്ട്‌ ഒരു ദൂതൻ പറഞ്ഞു: ‘ജീവനും​കൊണ്ട്‌ ഓടുക! പുറ​കോ​ട്ടു നോക്ക​രുത്‌. കൊല്ല​പ്പെ​ടാ​തി​രി​ക്കാ​നാ​യി മലകളി​ലേക്ക്‌ ഓടി​പ്പോ​കു​ക.’

ലോത്തും പെൺമ​ക്ക​ളും അത്‌ അനുസ​രി​ച്ചു​കൊണ്ട്‌ സൊ​ദോ​മിൽനിന്ന്‌ ഓടി​പ്പോ​യി. അവർ ഒരു നിമി​ഷം​പോ​ലും നിന്നില്ല, തിരിഞ്ഞു നോക്കി​യ​തു​മി​ല്ല. പക്ഷേ ലോത്തി​ന്റെ ഭാര്യ അനുസ​ര​ണ​ക്കേ​ടു കാണിച്ചു. സൊ​ദോ​മിൽനി​ന്നു കുറച്ചു ദൂരം ചെന്ന​പ്പോൾ അവൾ നിൽക്കു​ക​യും തിരി​ഞ്ഞു​നോ​ക്കു​ക​യും ചെയ്‌തു. അപ്പോൾ അവൾ ഒരു ഉപ്പുതൂ​ണാ​യി മാറി. അവൾ ഉപ്പുതൂ​ണാ​യി നിൽക്കു​ന്നത്‌ ഈ ചിത്ര​ത്തിൽ കണ്ടോ?

ഇതിൽനിന്ന്‌ നമുക്ക്‌ നല്ല ഒരു പാഠം പഠിക്കാൻ കഴിയും. തന്നെ അനുസ​രി​ക്കു​ന്ന​വ​രെ ദൈവം രക്ഷിക്കു​ന്നു​വെന്ന്‌ ഇതു കാണി​ച്ചു​ത​രു​ന്നു. എന്നാൽ ദൈവത്തെ അനുസ​രി​ക്കാ​ത്ത​വർക്കു തങ്ങളുടെ ജീവൻ നഷ്ടപ്പെ​ടും.