വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 85

യേശു ഒരു തൊഴുത്തിൽ ജനിക്കുന്നു

യേശു ഒരു തൊഴുത്തിൽ ജനിക്കുന്നു

ഈ ശിശു ആരാ​ണെന്ന്‌ അറിയാ​മോ? അതേ, അത്‌ യേശു​വാണ്‌. അവൻ ഈ തൊഴു​ത്തിൽ ജനിച്ച​തേ​യു​ള്ളൂ. പശുക്ക​ളെ​യും മറ്റും കെട്ടുന്ന സ്ഥലമാണ്‌ തൊഴുത്ത്‌. മറിയ യേശു​വി​നെ പുൽത്തൊ​ട്ടി​യിൽ കിടത്തു​ക​യാണ്‌. തൊഴു​ത്തിൽ മൃഗങ്ങൾക്കു തീറ്റ ഇട്ടു​കൊ​ടു​ക്കു​ന്ന സ്ഥലമാ​ണത്‌. എന്നാൽ മറിയ​യും യോ​സേ​ഫും ഇവിടെ ഈ മൃഗങ്ങ​ളു​ടെ​കൂ​ടെ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇത്‌ ഒരു കുഞ്ഞിനെ പ്രസവി​ക്കാ​നു​ള്ള സ്ഥലമല്ല, ആണോ?

അല്ല, ഇത്‌ അതിനുള്ള സ്ഥലമല്ല. എന്നാൽ അവർ ഇവിടെ വരാനുള്ള കാരണം ഇതാണ്‌: റോമി​ലെ ഭരണാ​ധി​കാ​രി​യാ​യ ഔഗു​സ്‌തൊസ്‌ കൈസർ ഒരു നിയമം കൊണ്ടു​വ​ന്നു. ആ നിയമം അനുസ​രിച്ച്‌, എല്ലാവ​രും അവർ ജനിച്ച പട്ടണത്തിൽ മടങ്ങി​ച്ചെന്ന്‌ ഒരു പുസ്‌ത​ക​ത്തിൽ പേര്‌ എഴുതി​ക്ക​ണ​മാ​യി​രു​ന്നു. യോ​സേഫ്‌ ജനിച്ചത്‌ ഇവിടെ ബേത്ത്‌ലേ​ഹെ​മി​ലാണ്‌. യോ​സേ​ഫും മറിയ​യും ഇവിടെ എത്തിയ​പ്പോൾ അവർക്കു താമസി​ക്കാൻ എങ്ങും മുറി കിട്ടി​യി​ല്ല. അതു​കൊണ്ട്‌ അവർക്ക്‌ ഇവിടെ മൃഗങ്ങ​ളോ​ടൊ​പ്പം കഴി​യേ​ണ്ടി​വ​ന്നു. അന്നുതന്നെ മറിയ യേശു​വി​നെ പ്രസവി​ക്കു​ക​യും ചെയ്‌തു! എന്നാൽ നോക്കൂ, അവൻ സുഖമാ​യി​രി​ക്കു​ന്നു.

യേശു​വി​നെ കാണാൻ വരുന്ന ആ ആട്ടിട​യ​ന്മാ​രെ കണ്ടോ? അവർ രാത്രി​യിൽ ആടുകളെ കാത്തു​കൊണ്ട്‌ വെളി​മ്പ്ര​ദേ​ശ​ത്താ​യി​രു​ന്നു. പെട്ടെന്ന്‌ ഒരു വലിയ വെളിച്ചം അവർക്കു ചുറ്റും മിന്നി. അത്‌ ഒരു ദൂതനാ​യി​രു​ന്നു! ഇടയന്മാർ വല്ലാതെ പേടി​ച്ചു​പോ​യി. എന്നാൽ ദൂതൻ അവരോ​ടു പറഞ്ഞു: ‘പേടി​ക്കേണ്ട! ഞാൻ നിങ്ങ​ളോട്‌ ഒരു നല്ല വാർത്ത അറിയി​ക്കാൻ വന്നതാണ്‌. ഇന്ന്‌ ബേത്ത്‌ലേ​ഹെ​മിൽ കർത്താ​വാ​യ ക്രിസ്‌തു പിറന്നി​രി​ക്കു​ന്നു. അവൻ ജനങ്ങളെ രക്ഷിക്കും! തുണി​കൾകൊണ്ട്‌ പൊതിഞ്ഞ്‌ അവനെ ഒരു പുൽത്തൊ​ട്ടി​യിൽ കിടത്തി​യി​രി​ക്കു​ന്നത്‌ നിങ്ങൾ കാണും.’ പെട്ടെന്ന്‌ അനേകം ദൂതന്മാർ വന്ന്‌ ദൈവത്തെ സ്‌തു​തി​ക്കാൻ തുടങ്ങി. അതു​കൊണ്ട്‌ ഉടൻതന്നെ ഈ ഇടയന്മാർ യേശു​വി​നെ തേടി അതി​വേ​ഗം യാത്ര​യാ​യി. ഇപ്പോ​ഴി​താ അവർ അവനെ കണ്ടെത്തി​യി​രി​ക്കു​ന്നു.

യേശു ഇത്ര വിശേ​ഷ​ത​യു​ള്ള​വൻ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവൻ വാസ്‌ത​വ​ത്തിൽ ആരാ​ണെന്ന്‌ അറിയാ​മോ? ഈ പുസ്‌ത​ക​ത്തി​ലെ ഒന്നാമത്തെ കഥയിൽ ദൈവ​ത്തി​ന്റെ ആദ്യത്തെ പുത്ര​നെ​ക്കു​റി​ച്ചു പറഞ്ഞത്‌ ഓർക്കു​ന്നു​ണ്ടോ? ഈ പുത്രൻ ആകാശ​വും ഭൂമി​യും മറ്റെല്ലാ സംഗതി​ക​ളും ഉണ്ടാക്കു​ന്ന​തിൽ യഹോ​വ​യോ​ടൊ​ത്തു പ്രവർത്തി​ച്ചി​രു​ന്നു. അവനാണ്‌ ഈ യേശു!

അതേ, യഹോവ തന്റെ പുത്രന്റെ ജീവനെ സ്വർഗ​ത്തിൽനിന്ന്‌ എടുത്ത്‌ മറിയ​യു​ടെ ഉള്ളിലാ​ക്കി. പെട്ടെ​ന്നു​ത​ന്നെ ഒരു കുഞ്ഞ്‌ അവളുടെ ഉള്ളിൽ വളരാൻ തുടങ്ങി. മറ്റു കുഞ്ഞുങ്ങൾ അവരുടെ അമ്മമാ​രു​ടെ ഉള്ളിൽ വളരു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു ഇത്‌. എന്നാൽ ഈ കുഞ്ഞ്‌ ദൈവ​ത്തി​ന്റെ പുത്രൻ ആയിരു​ന്നു. ഒടുവിൽ യേശു ഇവിടെ ബേത്ത്‌ലേ​ഹെ​മിൽ ഒരു തൊഴു​ത്തിൽ ജനിച്ചു. ആളുക​ളോട്‌ യേശു ജനിച്ച​തി​നെ​ക്കു​റി​ച്ചു പറഞ്ഞ​പ്പോൾ ദൂതന്മാർ വളരെ​യേ​റെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്ന​തി​ന്റെ കാരണം ഇപ്പോൾ മനസ്സി​ലാ​യി​ല്ലേ?