വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 112

ഒരു ദ്വീപിനടുത്തുവെച്ച്‌ കപ്പൽ തകരുന്നു

ഒരു ദ്വീപിനടുത്തുവെച്ച്‌ കപ്പൽ തകരുന്നു

നോക്കൂ! ആ കപ്പൽ അപകട​ത്തിൽപ്പെ​ട്ടി​രി​ക്കു​ക​യാണ്‌! അത്‌ തകരു​ക​യാ​ണ​ല്ലോ! വെള്ളത്തി​ലേക്ക്‌ എടുത്തു​ചാ​ടി​യ ആളുകളെ കണ്ടോ? ചിലർ നീന്തി കരപറ്റി​യി​രി​ക്കു​ന്നു. ആ നടന്നു​വ​രു​ന്നത്‌ പൗലൊസ്‌ അല്ലേ? അവന്‌ എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ നമുക്കു നോക്കാം.

രണ്ടു വർഷം പൗലൊസ്‌ കൈസ​ര്യ​യിൽ തടവു​കാ​ര​നാ​യി​രു​ന്നു എന്നത്‌ ഓർക്കുക. പിന്നീട്‌ അവനെ​യും മറ്റു ചില തടവു​കാ​രെ​യും ഒരു കപ്പലിൽ കയറ്റി റോമി​ലേ​ക്കു കൊണ്ടു​പോ​കു​ന്നു. അവർ ക്രേത്ത ദ്വീപി​ന​ടു​ത്തു​കൂ​ടി കടന്നു​പോ​കു​മ്പോൾ കപ്പൽ ഭയങ്കര​മാ​യ ഒരു കൊടു​ങ്കാ​റ്റിൽപ്പെ​ടു​ന്നു. കപ്പൽ ജോലി​ക്കാർക്ക്‌ ശരിയായ ദിശയിൽ കപ്പൽ കൊണ്ടു​പോ​കാൻ കഴിയു​ന്നി​ല്ല, അതു കാറ്റത്ത്‌ ആടി ഉലയു​ക​യാണ്‌. പകൽ സൂര്യ​നെ​യോ രാത്രി​യിൽ നക്ഷത്ര​ങ്ങ​ളെ​യോ കാണാൻ അവർക്കു സാധി​ക്കു​ന്നി​ല്ല. ഇങ്ങനെ കുറെ ദിവസം കഴിയു​മ്പോൾ കപ്പലി​ലു​ള്ള​വർക്ക്‌ തങ്ങൾ രക്ഷപ്പെ​ടു​മെന്ന സകല പ്രതീ​ക്ഷ​യും നശിക്കു​ന്നു.

അപ്പോൾ പൗലൊസ്‌ എഴു​ന്നേ​റ്റു നിന്നു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങളിൽ ആരും മരിക്കു​ക​യി​ല്ല. കപ്പൽ മാത്രമേ നശിക്കു​ക​യു​ള്ളൂ. എന്തു​കൊ​ണ്ടെ​ന്നാൽ കഴിഞ്ഞ രാത്രി​യിൽ ഒരു ദൂതൻ പ്രത്യ​ക്ഷ​പ്പെട്ട്‌ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “പൗലൊ​സേ, പേടി​ക്കേണ്ട! നീ റോമൻ ഭരണാ​ധി​കാ​രി​യാ​യ കൈസ​രു​ടെ മുമ്പാകെ നിൽക്കേ​ണ്ട​താ​കു​ന്നു. നിന്നോ​ടൊ​പ്പം യാത്ര ചെയ്യുന്ന എല്ലാവ​രെ​യും ദൈവം രക്ഷിക്കും.”’

കൊടു​ങ്കാറ്റ്‌ തുടങ്ങി​യ​തി​ന്റെ 14-ാം ദിവസം പാതി​രാ​ത്രി ആയപ്പോ​ഴേ​ക്കും വെള്ളത്തി​ന്റെ ആഴം കുറഞ്ഞു​വ​രു​ന്നത്‌ കപ്പൽ ജോലി​ക്കാർ ശ്രദ്ധി​ക്കു​ന്നു. ഇരുട്ടത്ത്‌ പാറ​ക്കെ​ട്ടി​ലോ മറ്റോ ഇടിച്ചു തകർന്നേ​ക്കു​മെ​ന്നു കരുതി അവർ കപ്പൽ നിറു​ത്തി​യി​ടു​ന്നു. അടുത്ത ദിവസം രാവിലെ അവർ ഒരു ഉൾക്കടൽ കാണുന്നു. അതിന്റെ തീര​ത്തേക്ക്‌ കപ്പൽ അടുപ്പി​ക്കാൻ അവർ തീരു​മാ​നി​ക്കു​ന്നു.

അവർ തീര​ത്തോട്‌ അടുക്കു​മ്പോൾ കപ്പൽ ഒരു മണൽത്തി​ട്ട​യിൽത്ത​ട്ടി അവിടെ ഉറയ്‌ക്കു​ന്നു. തിരമാ​ല​കൾ അതിന്മേൽ ആഞ്ഞടി​ക്കു​ക​യാണ്‌. കപ്പൽ തകരുന്നു. പടയാ​ളി​ക​ളു​ടെ തലവൻ വിളി​ച്ചു​പ​റ​യു​ന്നു: ‘നിങ്ങളിൽ നീന്തൽ അറിയാ​വു​ന്ന​വ​രെ​ല്ലാം ആദ്യം കടലി​ലേ​ക്കു ചാടി നീന്തി കരപറ്റുക. ബാക്കി​യു​ള്ള​വർ പിന്നാലെ ചാടി കപ്പലിൽനി​ന്നു പൊളി​ഞ്ഞു​വീ​ണ പലകക്ക​ഷ​ണ​ങ്ങ​ളി​ലോ മറ്റോ പിടിച്ചു കിടക്കുക.’ അവർ അപ്രകാ​രം ചെയ്യുന്നു. അങ്ങനെ കപ്പലിൽ ഉണ്ടായി​രു​ന്ന 276 പേരും ദൂതൻ ഉറപ്പു നൽകി​യ​തു​പോ​ലെ കുഴപ്പ​മൊ​ന്നും കൂടാതെ തീരത്ത്‌ എത്തുന്നു.

ആ ദ്വീപി​ന്റെ പേര്‌ മെലിത്ത എന്നാണ്‌. അവിടത്തെ ആളുകൾ വളരെ ദയയു​ള്ള​വ​രാണ്‌. തകർന്ന കപ്പലിൽ ഉണ്ടായി​രു​ന്ന​വ​രെ അവർ സഹായി​ക്കു​ന്നു. കാലാവസ്ഥ ശാന്തമാ​യ​പ്പോൾ പൗലൊ​സി​നെ മറ്റൊരു കപ്പലിൽ കയറ്റി റോമി​ലേ​ക്കു കൊണ്ടു​പോ​കു​ന്നു.