വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 115

ഭൂമിയിൽ പുതിയ ഒരു പറുദീസ

ഭൂമിയിൽ പുതിയ ഒരു പറുദീസ

ഉയരമുള്ള ആ മരങ്ങളും മനോ​ഹ​ര​മാ​യ പൂക്കളും വലിയ മലകളു​മൊ​ക്ക നോക്കൂ. എന്തു ഭംഗി​യാ​ണ​ല്ലേ എല്ലാം കാണാൻ? ഒരു മാൻ ആ കൊച്ചു കുട്ടി​യു​ടെ കൈയിൽനി​ന്നു തീറ്റ വാങ്ങി തിന്നു​ന്ന​തു കണ്ടോ. അവിടെ പുൽത്ത​കി​ടി​യി​ലു​ള്ള സിംഹ​ങ്ങ​ളെ​യും കുതി​ര​ക​ളെ​യും നോക്കൂ. നമ്മുടെ വീട്‌ ഇങ്ങനെ​യൊ​രു സ്ഥലത്താ​ണെ​ങ്കിൽ എത്ര രസമാ​യി​രി​ക്കും അല്ലേ?

നമ്മൾ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്ക​ണ​മെ​ന്നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. ഇന്ന്‌ ആളുകൾക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്ന വേദന​ക​ളോ കഷ്ടപ്പാ​ടു​ക​ളോ നമുക്ക്‌ ഉണ്ടാകാൻ അവൻ ആഗ്രഹി​ക്കു​ന്നി​ല്ല. വരാൻ പോകുന്ന പുതിയ പറുദീ​സ​യിൽ ജീവി​ക്കു​ന്ന​വർക്കു​ള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം ഇതാണ്‌: ‘ദൈവം അവരോ​ടൊ​പ്പം ഉണ്ടായി​രി​ക്കും. മരണമോ കരച്ചി​ലോ വേദന​യോ ഇനി ഉണ്ടായി​രി​ക്കി​ല്ല. പഴയ കാര്യങ്ങൾ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.’

ഈ അത്ഭുത​ക​ര​മാ​യ മാറ്റങ്ങൾ സംഭവി​ക്കു​ന്നു എന്ന്‌ യേശു ഉറപ്പു​വ​രു​ത്തും. അത്‌ എപ്പോ​ഴാ​യി​രി​ക്കും? ഭൂമി​യിൽനിന്ന്‌ ദുഷ്ടത​യെ​യും ദുഷ്ടമ​നു​ഷ്യ​രെ​യും തുടച്ചു​നീ​ക്കി​യ​തി​നു ശേഷം. ഓർക്കുക, യേശു ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ എല്ലാത്തരം രോഗി​ക​ളെ​യും സുഖ​പ്പെ​ടു​ത്തി, മരിച്ച​വ​രെ ഉയിർപ്പി​ക്കു​ക പോലും ചെയ്‌തു. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​കു​മ്പോൾ മുഴു ഭൂമി​യി​ലും താൻ എന്താണു ചെയ്യാൻ പോകു​ന്ന​തെന്ന്‌ നമുക്കു കാണി​ച്ചു​ത​രാ​നാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌.

ഭൂമി​യി​ലെ പുതിയ പറുദീ​സ​യിൽ ആയിരി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാ​യി​രി​ക്കും എന്ന്‌ ഓർത്തു​നോ​ക്കൂ! യേശു താൻ തിര​ഞ്ഞെ​ടു​ക്കു​ന്ന ചില​രോ​ടൊത്ത്‌ സ്വർഗ​ത്തിൽനി​ന്നു ഭരിക്കും. ആ രാജാ​ക്ക​ന്മാർ ഭൂമി​യി​ലു​ള്ള എല്ലാവ​രു​ടെ​യും കാര്യങ്ങൾ നന്നായി ശ്രദ്ധി​ക്കു​ക​യും എല്ലാവ​രും സന്തുഷ്ട​രാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യും. പുതിയ പറുദീ​സ​യി​ലെ നിത്യ​ജീ​വൻ ദൈവം നമുക്കു തരണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ നമുക്കു നോക്കാം.