വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 73

ഇസ്രായേലിന്റെ അവസാനത്തെ നല്ല രാജാവ്‌

ഇസ്രായേലിന്റെ അവസാനത്തെ നല്ല രാജാവ്‌

ഇസ്രാ​യേ​ലി​ന്റെ തെക്കേ രണ്ടു​ഗോ​ത്ര രാജ്യ​ത്തി​ന്റെ രാജാ​വാ​കു​മ്പോൾ യോശീ​യാ​വിന്‌ വെറും എട്ടു വയസ്സേ ഉള്ളൂ. അത്രയും ചെറു​പ്പ​ത്തി​ലേ രാജ്യം ഭരിക്കുക എന്നതു വലിയ ബുദ്ധി​മു​ട്ടാണ്‌. അതു​കൊണ്ട്‌ തുടക്ക​ത്തിൽ ചില പ്രായ​മേ​റി​യ ആളുകൾ രാജ്യ​ഭ​ര​ണ​ത്തിൽ അവനെ സഹായി​ക്കു​ന്നു.

താൻ രാജാ​വാ​യി ഏഴു വർഷം കഴിഞ്ഞ​പ്പോൾ യോശീ​യാവ്‌ യഹോ​വ​യെ അന്വേ​ഷി​ക്കാൻ തുടങ്ങി. അവൻ ദാവീദ്‌, യെഹോ​ശാ​ഫാത്ത്‌, ഹിസ്‌കീ​യാവ്‌ തുടങ്ങിയ നല്ല രാജാ​ക്ക​ന്മാ​രെ അനുക​രി​ക്കു​ന്നു. പിന്നീട്‌, കൗമാ​ര​പ്രാ​യ​ത്തിൽ ആയിരി​ക്കെ​ത്ത​ന്നെ അവൻ വളരെ ധൈര്യം ആവശ്യ​മു​ള്ള ഒരു കാര്യം ചെയ്യുന്നു.

കുറേ​ക്കാ​ല​മാ​യി മിക്ക ഇസ്രാ​യേ​ല്യ​രും വളരെ മോശ​മാ​യ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അവർ വ്യാജ​ദൈ​വ​ങ്ങ​ളെ ആരാധി​ക്കു​ന്നു, വിഗ്ര​ഹ​ങ്ങ​ളു​ടെ മുമ്പാകെ കുമ്പി​ടു​ന്നു. അതു​കൊണ്ട്‌ യോശീ​യാവ്‌ രാജ്യ​ത്തു​നി​ന്നു വ്യാജാ​രാ​ധന തുടച്ചു നീക്കു​ന്ന​തി​നു നേതൃ​ത്വം കൊടു​ക്കു​ന്നു. വളരെ​യ​ധി​കം ആളുകൾ വ്യാജ​ദൈ​വ​ങ്ങ​ളെ ആരാധി​ക്കു​ന്ന​തി​നാൽ ഇതൊരു വലിയ സംരംഭം തന്നെയാണ്‌. യോശീ​യാ​വും അവന്റെ ആളുക​ളും വിഗ്ര​ഹ​ങ്ങൾ അടിച്ചു തകർക്കു​ന്നത്‌ ഈ ചിത്ര​ത്തിൽ കണ്ടോ?

പിന്നീട്‌ യഹോ​വ​യു​ടെ ആലയത്തി​ന്റെ കേടു​പാ​ടു​കൾ പോക്കാൻ അവൻ മൂന്നു പുരു​ഷ​ന്മാ​രെ ഏൽപ്പി​ക്കു​ന്നു. പണിക്കാർക്കു കൂലി കൊടു​ക്കാ​നു​ള്ള പണം ജനങ്ങളിൽനി​ന്നു പിരി​ച്ചെ​ടുത്ത്‌ അവർക്കു കൊടു​ക്കു​ന്നു. ആലയത്തി​ന്റെ പണി നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ മഹാപു​രോ​ഹി​ത​നാ​യ ഹില്‌ക്കീ​യാവ്‌ വളരെ പ്രധാ​ന​പ്പെട്ട ഒന്ന്‌ അവിടെ കണ്ടെത്തു​ന്നു. വളരെ​ക്കാ​ലം​മുമ്പ്‌ യഹോവ മോ​ശെ​യെ​ക്കൊണ്ട്‌ തന്റെ കൽപ്പന​ക​ളും നിയമ​ങ്ങ​ളും എഴുതി​വെ​പ്പി​ച്ച ന്യായ​പ്ര​മാ​ണ പുസ്‌ത​ക​മാണ്‌ അത്‌. അതു നഷ്ടപ്പെ​ട്ടിട്ട്‌ കുറെ വർഷങ്ങ​ളാ​യി​രു​ന്നു.

ആ പുസ്‌ത​കം യോശീ​യാ​വി​ന്റെ അടുക്ക​ലേ​ക്കു കൊണ്ടു​വ​രു​മ്പോൾ അതു വായിച്ചു കേൾപ്പി​ക്കാൻ അവൻ ആവശ്യ​പ്പെ​ടു​ന്നു. അതു കേൾക്കു​മ്പോൾ ജനങ്ങൾ യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്നി​ല്ലെന്ന്‌ യോശീ​യാവ്‌ മനസ്സി​ലാ​ക്കു​ന്നു. അവന്‌ അതിൽ വളരെ സങ്കടമുണ്ട്‌. ഈ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ അവൻ തന്റെ വസ്‌ത്രം കീറു​ന്നത്‌ അതു​കൊ​ണ്ടാണ്‌. അവൻ പറയുന്നു: ‘നമ്മുടെ പിതാ​ക്ക​ന്മാർ ഈ പുസ്‌ത​ക​ത്തി​ലെ നിയമങ്ങൾ അനുസ​രി​ക്കാ​തി​രു​ന്ന​തി​നാൽ യഹോവ നമ്മോടു കോപി​ച്ചി​രി​ക്കു​ന്നു.’

യഹോവ തങ്ങളോട്‌ എന്താണു ചെയ്യാൻ പോകു​ന്ന​തെ​ന്നു ചോദി​ച്ച​റി​യാൻ യോശീ​യാവ്‌ മഹാപു​രോ​ഹി​ത​നാ​യ ഹില്‌ക്കീ​യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു. ഹില്‌ക്കീ​യാവ്‌ പ്രവാ​ച​കി​യാ​യ ഹുൽദാ​യു​ടെ അടുത്തു​ചെന്ന്‌ അവളോട്‌ അതേക്കു​റി​ച്ചു ചോദി​ക്കു​ന്നു. യോശീ​യാ​വി​നെ അറിയി​ക്കാൻ അവൾ യഹോ​വ​യിൽനി​ന്നു​ള്ള ഈ സന്ദേശം നൽകുന്നു: ‘വ്യാജ​ദൈ​വ​ങ്ങ​ളെ ആരാധി​ക്കു​ക​യും ദേശം ദുഷ്ടത​കൊ​ണ്ടു നിറയ്‌ക്കു​ക​യും ചെയ്‌തി​രി​ക്ക​യാൽ യെരൂ​ശ​ലേ​മും അതിലുള്ള സകല ആളുക​ളും ശിക്ഷി​ക്ക​പ്പെ​ടും. എന്നാൽ യോശീ​യാ​വേ, നീ നല്ലതു ചെയ്‌തി​രി​ക്ക​യാൽ ഈ ശിക്ഷ നിന്റെ മരണ​ശേ​ഷ​മേ വരിക​യു​ള്ളൂ.’