വിവരങ്ങള്‍ കാണിക്കുക

മരണഭീ​തി—അതിനെ എങ്ങനെ മറിക​ട​ക്കാം?

മരണഭീ​തി—അതിനെ എങ്ങനെ മറിക​ട​ക്കാം?

ബൈബിളിന്റെ ഉത്തരം

ഒരു ശത്രു​വി​നെ എന്നപോ​ലെ മരണത്തെ നമ്മൾ ഭയക്കുന്നു. ജീവൻ രക്ഷിക്കാൻ നമുക്കു ചെയ്യാ​നാ​കു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യും. (1 കൊരി​ന്ത്യർ 15:26) അന്ധവി​ശ്വാ​സ​ങ്ങ​ളു​ടെ​യോ വ്യാജ​മാ​യ ആശയങ്ങ​ളു​ടെ​യോ പേരി​ലു​ള്ള അകാര​ണ​മാ​യ ഒരു ഭയം ആളുകളെ “ആയുഷ്‌കാ​ലം മുഴുവൻ . . . അടിമ​ത്ത​ത്തിൽ” ആക്കി​വെ​ക്കു​ക​യാണ്‌. (എബ്രായർ 2:15) ഈ ഭയം നമ്മുടെ ജീവി​ത​ത്തി​ലെ സന്തോഷം മുഴുവൻ കെടു​ത്തി​ക്ക​ള​യും. എന്നാൽ, സത്യം അറിയു​ന്നത്‌ അനാ​രോ​ഗ്യ​ക​ര​മാ​യ ഈ മരണഭീ​തി​യിൽനിന്ന്‌ നമ്മളെ സ്വത​ന്ത്ര​രാ​ക്കും.—യോഹ​ന്നാൻ 8:32.

മരണത്തെക്കുറിച്ചുള്ള സത്യം

  • മരിച്ച​വർക്കു ബോധ​മി​ല്ല. (സങ്കീർത്തനം 146:4) ബൈബിൾ മരണത്തെ ഉറക്ക​ത്തോ​ടാണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ മരണ​ശേ​ഷം ദണ്ഡനമോ വേദന​യോ അനുഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നോർത്ത്‌ പേടി​ക്കേണ്ട കാര്യ​മി​ല്ല.—സങ്കീർത്ത​നം 13:3; യോഹ​ന്നാൻ 11:11-14.

  • മരിച്ച​വർക്കു നമ്മളെ ഉപദ്ര​വി​ക്കാ​നാ​വി​ല്ല. ജീവി​ച്ചി​രു​ന്ന​പ്പോൾ അക്രമാ​സ​ക്ത​രാ​യി​രു​ന്ന ശത്രു​ക്കൾപോ​ലും മരണ​ശേ​ഷം ‘അശക്തരാണ്‌.’ (സുഭാഷിതങ്ങൾ 21:16, അടിക്കു​റിപ്പ്‌.) മരിച്ച​വ​രു​ടെ “സ്‌നേ​ഹ​വും വെറു​പ്പും അസൂയ​യും നശിച്ചു​പോ​യി” എന്നും ബൈബിൾ പറയുന്നു.—സഭാ​പ്ര​സം​ഗ​കൻ 9:6.

  • മരണ​ത്തോ​ടെ എല്ലാം എന്നെ​ന്നേ​ക്കു​മാ​യി അവസാ​നി​ക്കു​ക​യാ​ണോ? അവശ്യം അങ്ങനെയല്ല! മരിച്ചു​പോ​യ ആളുകളെ ദൈവം പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ജീവനി​ലേ​ക്കു കൊണ്ടു​വ​രും.—യോഹ​ന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15.

  • ‘മേലാൽ മരണം ഉണ്ടായി​രി​ക്കി​ല്ലാ​ത്ത’ ഒരു കാല​ത്തെ​ക്കു​റിച്ച്‌ ദൈവം ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (വെളിപാട്‌ 21:4) ആ കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്ത​നം 37:29.