വിവരങ്ങള്‍ കാണിക്കുക

ജീവനും മരണവും

ജീവിതം

ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌?

‘ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌’ എന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ഈ ചോദ്യ​ത്തി​നു ബൈബിൾ ഉത്തരം തരുന്നത്‌ എങ്ങനെ​യെ​ന്നു പഠിക്കുക.

എന്നെക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌?

ദൈ​വേ​ഷ്ടം അറിയാൻ എനിക്ക്‌ എന്തെങ്കി​ലും വെളി​പാ​ടോ, ദൈവ​വി​ളി​യോ, അടയാ​ള​മോ ലഭിക്ക​ണോ? ബൈബി​ളി​ന്റെ ഉത്തരം കണ്ടെത്തുക.

നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ എങ്ങനെ കഴിയും?

ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വർക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയു​മെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു. നമ്മൾ ചെയ്യാൻ ദൈവം ആഗ്രഹി​ക്കുന്ന മൂന്നു കാര്യങ്ങൾ എന്താ​ണെന്നു കാണാം.

എന്താണ്‌ ദേഹി?

അതു നിങ്ങളു​ടെ ഉള്ളിൽ ഉള്ള എന്തെങ്കി​ലു​മാ​ണോ? നിങ്ങൾ മരിച്ചാ​ലും അതു ജീവി​ക്കു​മോ?

‘ജീവന്റെ പുസ്‌ത​ക​ത്തിൽ’ ആരുടെ പേരു​ക​ളാണ്‌ എഴുതു​ന്നത്‌?

തന്നോട്‌ വിശ്വ​സ്‌ത​രാ​യ​വ​രെ മറക്കി​ല്ലെന്ന്‌ ദൈവം വാക്കു തന്നിട്ടുണ്ട്‌. ‘ജീവന്റെ പുസ്‌ത​ക​ത്തിൽ’ നിങ്ങളു​ടെ പേരു​ണ്ടോ?

മരണം

ആളുകൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഈ ചോദ്യ​ത്തി​നു​ള്ള ബൈബി​ളി​ന്റെ ഉത്തരം ആശ്വാ​സ​വും പ്രത്യാ​ശ​യും നൽകുന്നതാണ്‌.

നിങ്ങൾ മരിക്കു​മ്പോൾ എന്തു സംഭവിക്കുന്നു?

ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മരിച്ച​വർക്ക്‌ അറിയാൻ കഴിയു​മോ?

ശവശരീ​രം ദഹിപ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ശവശരീ​രം സംസ്‌ക​രി​ക്കു​ന്ന​തി​നു സ്വീകാ​ര്യ​മായ പല മാർഗ​ങ്ങ​ളു​ണ്ടോ?

ആത്മഹത്യാപ്രവണതയുള്ളവരെ ബൈബിൾ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

മരിക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്കു ബൈബിൾ എന്തു നിർദേ​ശ​മാ​ണു നൽകു​ന്നത്‌?

മരണഭീ​തി—അതിനെ എങ്ങനെ മറിക​ട​ക്കാം?

മരണ​ത്തെ​ക്കു​റി​ച്ചു​ള്ള അനാ​രോ​ഗ്യ​ക​ര​മാ​യ ഭയം മറിക​ട​ന്നാൽ നമുക്കു ജീവിതം ആസ്വദി​ക്കാ​നാ​കും.

മരണത്തി​ന്റെ വക്കോളം എത്തിയ അനുഭവങ്ങൾ—അത്‌ എന്ത്‌ അർഥമാ​ക്കു​ന്നി​ല്ല?

അവ മരണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ ഒരു ദൃശ്യ​മാ​ണോ? ലാസറി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾരേഖ ഇക്കാര്യ​ത്തി​ന്മേൽ വെളിച്ചം വീശുന്നു.

നമ്മുടെ മരണസ​മ​യം മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടു​ണ്ടോ?

മരിക്കാൻ ഒരു സമയമു​ണ്ടെന്ന്‌ ബൈബിൾ എന്തു​കൊ​ണ്ടാണ്‌ പറയു​ന്നത്‌?

ദയാവ​ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നാ​കാത്ത മാരക​രോ​ഗ​മാണ്‌ ഒരു വ്യക്തി​ക്കെ​ങ്കി​ലോ? എന്തു വില കൊടു​ത്തും ജീവൻ നീട്ടി​ക്കൊണ്ട്‌ പോക​ണോ?

സ്വർഗവും നരകവും

സ്വർഗം എന്താണ്‌?

ഈ പദം മൂന്ന്‌ വ്യത്യ​സ്‌ത അർഥത്തിൽ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ആരാണ്‌ സ്വർഗ​ത്തിൽ പോകുന്നത്‌?

നല്ലവരായ എല്ലാ ആളുക​ളും സ്വർഗ​ത്തിൽ പോകു​മെ​ന്നത്‌ പൊതു​വി​ലു​ള്ള തെറ്റി​ദ്ധാ​ര​ണ​യാണ്‌. ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

നരകം എന്താണ്‌? അത്‌ ഒരു നിത്യ​ദ​ണ്ഡ​ന​സ്ഥ​ല​മാ​ണോ?

ദുഷ്ടന്മാർ ഒരു തീനര​ക​ത്തിൽ ദണ്ഡനം അനുഭ​വി​ക്കു​മോ? അതാണോ പാപത്തി​നു​ള്ള ശിക്ഷ? ഈ ചോദ്യ​ങ്ങൾക്കു തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉത്തരം വായി​ച്ചു​നോ​ക്കൂ.

ആരാണ്‌ നരകത്തിൽ പോകു​ന്നത്‌?

നല്ല ആളുകൾ നരകത്തിൽ പോകു​മോ? നരകത്തിൽനിന്ന്‌ പുറത്തു​വ​രാൻ പറ്റുമോ? നരകം എന്നും നിലനിൽക്കു​മോ? ഈ ചോദ്യ​ങ്ങൾക്കു ബൈബിൾ ഉത്തരം തരുന്നു.

തീത്തടാ​കം എന്നാൽ എന്താണ്‌? ശവക്കുഴി, ഗീഹെന്ന എന്നിവ​യ്‌ക്കു തുല്യ​മാ​ണോ അത്‌?

“ശവക്കു​ഴി​യു​ടെ” താക്കോ​ലു​കൾ യേശു​വി​ന്റെ കൈയി​ലുണ്ട്‌. എന്നാൽ തീത്തടാ​ക​ത്തി​ന്റെ താക്കോൽ അദ്ദേഹ​ത്തി​ന്റെ കൈയി​ലു​ണ്ടോ?

ആരായി​രു​ന്നു ധനവാ​നും ലാസറും?

നല്ല ആളുകൾ സ്വർഗ​ത്തിൽ പോകു​മെ​ന്നും മോശം ആളുകൾ തീനര​ക​ത്തിൽ യാതന അനുഭ​വി​ക്കു​മെ​ന്നും യേശു​വി​ന്റെ ഈ ദൃഷ്ടാ​ന്തകഥ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ഈ പഠിപ്പി​ക്ക​ലി​ന്റെ ഉത്ഭവം നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

മൃഗങ്ങൾ സ്വർഗ​ത്തിൽ പോകുമോ?

ബൈബി​ളിൽ ഒരിട​ത്തും ഓമന​മൃ​ഗങ്ങൾ സ്വർഗ​ത്തിൽ പോകു​മെന്നു പറഞ്ഞി​ട്ടില്ല—അതിന്‌ ഒരു കാരണം ഉണ്ട്‌.

മരിച്ചവർക്കുള്ള പ്രത്യാശ

എന്താണ്‌ പുനരു​ത്ഥാ​നം?

ആർക്കൊ​ക്കെ​യാണ്‌ ജീവൻ തിരി​ച്ചു​കി​ട്ടാൻപോ​കു​ന്ന​തെന്ന്‌ നിങ്ങൾക്ക്‌ അറി​യേണ്ടേ?

പുനർജ​ന്മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

മരിക്കു​മ്പോൾ ഒരു വ്യക്തിക്ക്‌ എന്താണ്‌ സംഭവി​ക്കു​ന്നത്‌?