സങ്കീർത്ത​നം 13:1-6

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 13  യഹോവേ, എത്ര കാലം​കൂ​ടെ അങ്ങ്‌ എന്നെ ഓർക്കാ​തി​രി​ക്കും? എന്നേക്കു​മോ? എത്ര കാലം അങ്ങ്‌ എന്നിൽനി​ന്ന്‌ മുഖം മറയ്‌ക്കും?+   ഞാൻ എത്ര നാൾ ആകുല​ചി​ത്ത​നാ​യി കഴിയണം?എത്ര കാലം ദുഃഖ​ഭാ​ര​മുള്ള ഹൃദയ​ത്തോ​ടെ ദിവസങ്ങൾ ഒന്നൊ​ന്നാ​യി തള്ളിനീ​ക്കണം? എത്ര കാലം​കൂ​ടെ എന്റെ ശത്രു എന്നെക്കാൾ ബലവാ​നാ​യി​രി​ക്കും?+   എന്റെ ദൈവ​മായ യഹോവേ, എന്നെ നോ​ക്കേ​ണമേ. എനിക്ക്‌ ഉത്തരം തരേണമേ. ഞാൻ മരണത്തിലേക്കു* വഴുതി​വീ​ഴാ​തി​രി​ക്കാൻ എന്റെ കണ്ണുകളെ പ്രകാ​ശി​പ്പി​ക്കേ​ണമേ.   “ഞാൻ അവനെ തോൽപ്പി​ച്ചു” എന്ന്‌ എന്റെ ശത്രു​വി​നു പിന്നെ പറയാ​നാ​കി​ല്ല​ല്ലോ. എന്റെ വീഴ്‌ച​യിൽ എതിരാ​ളി​കൾ സന്തോ​ഷി​ക്കാൻ അനുവ​ദി​ക്ക​രു​തേ.+   ഞാനോ, അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തിൽ ആശ്രയി​ക്കു​ന്നു.+അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ എന്റെ ഹൃദയം സന്തോ​ഷി​ക്കും.+   എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉറക്കത്തി​ലേക്ക്‌.”
അഥവാ “എനിക്കു സമൃദ്ധ​മാ​യി പ്രതി​ഫലം തന്നതു​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം