വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദരിദ്രർക്ക്‌ ഒരു സുവിശേഷം!

ദരിദ്രർക്ക്‌ ഒരു സുവിശേഷം!

ദരി​ദ്രർക്ക്‌ ഒരു സുവി​ശേഷം!

“ദരി​ദ്രനെ എന്നേക്കും മറന്നു​പോ​ക​യില്ല,” ദൈവ​വ​ചനം നൽകുന്ന ഉറപ്പാ​ണിത്‌. (സങ്കീർത്തനം 9:18) ഇത്‌ വെറും പാഴ്‌വാ​ക്കല്ല. സ്രഷ്ടാ​വായ യഹോ​വ​യെ​ക്കു​റിച്ച്‌ ദൈവ​വ​ചനം ഇങ്ങനെ​യും പറയുന്നു: ‘നീ തൃക്കൈ തുറന്നു ജീവനു​ള്ള​തി​ന്നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി​വ​രു​ത്തും.’ (സങ്കീർത്തനം 145:16) അതെ, ദാരി​ദ്ര്യം തുടച്ചു​നീ​ക്കാൻ സർവശ​ക്ത​നായ ദൈവ​ത്തി​നാ​കും. ആകട്ടെ, ദരി​ദ്രർക്ക്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

ഒരു “മനസ്സലി​വുള്ള ഏകാധി​പ​തി​യെ​യാണ്‌” ദരിദ്ര രാജ്യ​ങ്ങൾക്ക്‌ ആവശ്യം എന്ന്‌ ആഫ്രി​ക്ക​യിൽനി​ന്നുള്ള ഒരു സാമ്പത്തിക വിദഗ്‌ധ അഭി​പ്രാ​യ​പ്പെട്ടു. പ്രവർത്തി​ക്കാ​നുള്ള അധികാ​ര​വും ഒപ്പം ദയയോ​ടെ ഇടപെ​ടാൻ മനസ്സൊ​രു​ക്ക​വും ഉള്ള ഒരു വ്യക്തി​ക്കു​മാ​ത്രമേ ദാരി​ദ്ര്യം ഇല്ലായ്‌മ ചെയ്യാൻ കഴിയൂ എന്നാണ്‌ അവരുടെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. അങ്ങനെ​യൊ​രു ഭരണാ​ധി​കാ​രി ലോകത്തെ മുഴുവൻ ഭരിക്കണം എന്നതി​നോ​ടും നാം യോജി​ക്കി​ല്ലേ? തീർച്ച​യാ​യും. അല്ലെങ്കിൽ ചില രാജ്യ​ങ്ങൾക്കു​മാ​ത്രമേ ആ ഭരണത്തിൽനി​ന്നു പ്രയോ​ജനം ലഭിക്കൂ. ദാരി​ദ്ര്യം ഇല്ലാതാ​ക്കാൻ കഴിയുന്ന ഒരു ഭരണാ​ധി​കാ​രിക്ക്‌ അതിന്റെ അടിസ്ഥാന കാരണത്തെ അതായത്‌ മനുഷ്യ​ന്റെ സ്വാർഥ ചിന്താ​ഗ​തി​യെ ഇല്ലാതാ​ക്കാ​നുള്ള കഴിവും ഉണ്ടായി​രി​ക്കണം. ഇങ്ങനെ​യൊ​രു ഭരണാ​ധി​കാ​രി​യെ കണ്ടെത്താ​നാ​കു​മോ?

ദൈവ​ത്തിൽനി​ന്നു തനിക്കു ലഭിച്ച നിയമ​ന​ത്തെ​ക്കു​റിച്ച്‌ യേശു ഒരിക്കൽ തിരു​വെ​ഴു​ത്തിൽനി​ന്നു വായിച്ചു കേൾപ്പി​ച്ചു: “ദരി​ദ്ര​രോ​ടു സുവി​ശേഷം ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തി​രി​ക്ക​യാൽ അവന്റെ ആത്മാവ്‌ എന്റെമേൽ ഉണ്ട്‌.” ദൈവം യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌ ദരി​ദ്രർക്കുള്ള സുവി​ശേ​ഷ​വു​മാ​യാണ്‌.—ലൂക്കോസ്‌ 4:16-18.

എന്താണ്‌ സുവി​ശേഷം?

ദൈവം യേശു​വി​നെ രാജാ​വാ​യി നിയമി​ച്ചി​രി​ക്കു​ന്നു! തീർച്ച​യാ​യും ഇതൊരു സുവി​ശേ​ഷ​മാണ്‌. ദാരി​ദ്ര്യം ഇല്ലാതാ​ക്കാൻ കഴിയുന്ന ഉത്തമ ഭരണാ​ധി​കാ​രി​യാണ്‌ യേശു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ഒന്നാമ​താ​യി, എല്ലാ മനുഷ്യ​രെ​യും അവൻ ഭരിക്കും; പ്രവർത്തി​ക്കാ​നുള്ള അധികാ​ര​വും അവനുണ്ട്‌. രണ്ടാമ​താ​യി, ദരി​ദ്ര​രോട്‌ അനുക​മ്പ​യോ​ടെ ഇടപെ​ടുന്ന ഒരു രാജാ​വാണ്‌ അവൻ, ദരി​ദ്രർക്കു​വേണ്ടി കരുതാൻ അവൻ തന്റെ അനുഗാ​മി​കളെ പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. മൂന്നാ​മ​താ​യി, ദാരി​ദ്ര്യ​ത്തി​ന്റെ അടിസ്ഥാന കാരണത്തെ, അതായത്‌ സ്വാർഥ​ത​യോ​ടെ പ്രവർത്തി​ക്കാ​നുള്ള നമ്മുടെ ജന്മവാ​സ​നയെ നീക്കം ചെയ്യാ​നുള്ള പ്രാപ്‌തി അവനുണ്ട്‌. സുവി​ശേ​ഷ​ത്തി​ന്റെ ഈ മൂന്നു​വ​ശങ്ങൾ നമുക്ക്‌ ഇപ്പോൾ അവലോ​കനം ചെയ്യാം.

1. സകല ജനതക​ളു​ടെ​യും​മേൽ അധികാ​ര​മു​ള്ളവൻ ‘സകലവം​ശ​ങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രും അവനെ സേവി​ക്കേ​ണ്ട​തി​ന്നു അവന്‌ ആധിപ​ത്യം ലഭിച്ചു’ എന്ന്‌ യേശു​വി​നെ​ക്കു​റിച്ച്‌ ദൈവ​വ​ചനം പറയുന്നു. (ദാനീ​യേൽ 7:14) മനുഷ്യ​വർഗം മുഴുവൻ ഏക ഗവണ്മെ​ന്റിൻകീ​ഴിൽ വന്നാലുള്ള പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചൊന്ന്‌ ഭാവന​യിൽ കാണുക. ഭൂമി​യി​ലെ വിഭവ​ങ്ങൾക്കു​വേണ്ടി ആരും മേലാൽ കലഹി​ക്കില്ല; എല്ലാവ​രും അതിൽനിന്ന്‌ ഒരു​പോ​ലെ പ്രയോ​ജനം അനുഭ​വി​ക്കും. യേശു​തന്നെ ഈ ഉറപ്പു​നൽകി: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും എനിക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.” (മത്തായി 28:18) തീർച്ച​യാ​യും ഭൂമി​മേൽ സർവാ​ധി​കാ​ര​ത്തോ​ടെ പ്രവർത്തി​ക്കാൻ കഴിവുള്ള ഭരണകർത്താ​വാ​യി​രി​ക്കും യേശു!

2. ദരി​ദ്ര​രോട്‌ അനുക​മ്പ​യു​ള്ളവൻ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ദരി​ദ്ര​രോട്‌ അനുക​മ്പ​യോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊട്ട്‌ തന്റെ രക്തസ്രാ​വം ഭേദമാ​ക്കാൻ ശ്രമിച്ച ഒരു സ്‌ത്രീ​യു​ടെ കാര്യ​മെ​ടു​ക്കുക. 12 വർഷമാ​യി ആ രോഗ​ത്താൽ വലഞ്ഞി​രുന്ന അവൾ തനിക്കുള്ള സകലതും ചികി​ത്സ​യ്‌ക്കാ​യി ചെലവ​ഴി​ച്ചി​രു​ന്നു. തന്റെ അവസാന പ്രതീ​ക്ഷ​യെ​ന്ന​നി​ല​യി​ലാണ്‌ അവൾ യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊടു​ന്നത്‌. ഇസ്രാ​യേല്യ ന്യായ​പ്ര​മാ​ണ​മ​നു​സ​രിച്ച്‌ അവൾ തൊടുന്ന ആരും അശുദ്ധ​രാ​കു​മാ​യി​രു​ന്നു. എന്നാൽ തന്നെ തൊട്ട​തി​ന്റെ പേരിൽ യേശു ആ സ്‌ത്രീ​യെ ശകാരി​ക്കു​ന്നില്ല. പകരം, അവൻ ദയാപൂർവം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സം നിന്നെ സൗഖ്യ​മാ​ക്കി​യി​രി​ക്കു​ന്നു. സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളുക; നിന്നെ വലച്ചി​രുന്ന കഠിന രോഗ​ത്തിൽനി​ന്നു സ്വത​ന്ത്ര​യാ​യി ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കുക.”—മർക്കോസ്‌ 5:25-34.

യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾക്കും ആളുക​ളു​ടെ മനോ​ഭാ​വ​ത്തി​നു പരിവർത്തനം വരുത്താ​നുള്ള ശക്തിയുണ്ട്‌. മറ്റുള്ള​വ​രോട്‌ അനുക​മ്പ​യോ​ടെ ഇടപെ​ടാൻ അവ ആളുകളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ദൈവത്തെ പ്രീതി​പ്പെ​ടു​ത്താൻ എന്താണ്‌ ചെയ്യേ​ണ്ട​തെന്ന്‌ ഒരിക്കൽ ഒരു മനുഷ്യൻ യേശു​വി​നോട്‌ ചോദി​ക്കു​ക​യു​ണ്ടാ​യി. ‘അയൽക്കാ​രനെ സ്‌നേ​ഹി​ക്കണം’ എന്ന ദൈവ​കൽപ്പ​ന​യെ​ക്കു​റിച്ച്‌ ആ വ്യക്തിക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ, ‘ആരാണ്‌ യഥാർഥ​ത്തിൽ തന്റെ അയൽക്കാ​രൻ’ എന്നറി​യാൻ അയാൾ ആഗ്രഹി​ച്ചു.

മറുപ​ടി​യാ​യി തന്റെ വിഖ്യാ​ത​മായ ഒരു ദൃഷ്ടാ​ന്തകഥ യേശു പറഞ്ഞു: ഒരു മനുഷ്യൻ യെരു​ശ​ലേ​മിൽനിന്ന്‌ യെരീ​ഹോ​യി​ലേക്ക്‌ പോകു​ക​യാ​യി​രു​ന്നു. വഴിമ​ധ്യേ, അദ്ദേഹത്തെ കൊള്ള​ക്കാർ ആക്രമിച്ച്‌ “അർധ​പ്രാ​ണ​നാ​യി” വിട്ടി​ട്ടു​പോ​യി. ആ വഴിയെ ഒരു പുരോ​ഹി​തൻ വന്നെങ്കി​ലും അയാളെ കണ്ടി​ല്ലെന്ന്‌ നടിച്ച്‌ മറുവ​ശ​ത്തു​കൂ​ടെ പോയി. തൊട്ടു​പി​ന്നാ​ലെ വന്ന ലേവ്യ​നും അതുതന്നെ ചെയ്‌തു. “എന്നാൽ ആ വഴിയി​ലൂ​ടെ യാത്ര ചെയ്യു​ക​യാ​യി​രുന്ന ഒരു ശമര്യ​ക്കാ​രൻ അവൻ കിടന്ന സ്ഥലത്തെത്തി; അവനെ കണ്ടിട്ടു മനസ്സലി​ഞ്ഞു.” അയാൾ ഈ മനുഷ്യ​ന്റെ മുറി​വു​കൾ വെച്ചു​കെട്ടി സത്രത്തി​ലേക്കു കൊണ്ടു​പോ​യി; പരിച​രി​ക്കാൻ വേണ്ട പണം സത്രപാ​ല​കന്റെ പക്കൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. ‘കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ട മനുഷ്യന്‌ ഇവരിൽ ആരാണ്‌ അയൽക്കാ​ര​നാ​യി​ത്തീർന്നത്‌?’ എന്ന്‌ യേശു ചോദി​ച്ചു. “കരുണ കാണി​ച്ച​വൻതന്നെ” എന്ന്‌ അയാൾ ഉത്തരം നൽകി. അപ്പോൾ യേശു അവനോട്‌, “നീയും പോയി അങ്ങനെ​തന്നെ ചെയ്യുക” എന്നു പറഞ്ഞു.—ലൂക്കോസ്‌ 10:25-37.

യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്നവർ യേശു​വി​ന്റെ ഇത്തരം ഉപദേ​ശങ്ങൾ പഠിക്കു​ക​യും തങ്ങളുടെ മനോ​ഭാ​വ​ത്തിന്‌ മാറ്റം​വ​രു​ത്തു​ക​യും ചെയ്യുന്നു. സഹായം ആവശ്യ​മു​ള്ള​വ​രോട്‌ പരിഗ​ണ​ന​യോ​ടെ ഇടപെ​ടാൻ അത്‌ അവരെ പ്രേരി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 1960-കളിൽ പോട്ട്‌മ തടങ്കൽ പാളയ​ത്തിൽ ജോലി ചെയ്‌തി​രുന്ന ഒരു ലാറ്റ്‌വി​യ​ക്കാ​രി, സോവി​യറ്റ്‌ ജയിലു​ക​ളി​ലെ സ്‌ത്രീ​കൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഇങ്ങനെ എഴുതി: “എനിക്കു സുഖമി​ല്ലാ​തി​രുന്ന സമയമ​ത്ര​യും (സാക്ഷികൾ) എന്നെ വളരെ നന്നായി ശുശ്രൂ​ഷി​ച്ചു. അതിലും മെച്ചമായ പരിച​രണം എനിക്കു പ്രതീ​ക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.” അവർ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “യഹോ​വ​യു​ടെ സാക്ഷികൾ എല്ലാവ​രെ​യും സഹായി​ക്കുക എന്നത്‌ തങ്ങളുടെ കർത്തവ്യ​മാ​യി കണക്കാ​ക്കു​ന്നു. ആളുക​ളു​ടെ മതമോ ദേശമോ ഒന്നും അവർക്കു പ്രശ്‌നമല്ല.”

മറ്റൊരു ഉദാഹ​രണം ഇക്വ​ഡോ​റി​ലെ അൻകോ​ണി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​താണ്‌. സാമ്പത്തിക പ്രതി​സ​ന്ധി​യു​ടെ സമയത്ത്‌ അവരിൽ ചിലർക്ക്‌ തൊഴി​ലും വരുമാ​ന​വും ഇല്ലാതാ​യി. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ അവരെ സഹായി​ക്കാൻ സഹവി​ശ്വാ​സി​കൾ എന്താണ്‌ ചെയ്‌തത്‌? രാത്രി​യിൽ മത്സ്യബ​ന്ധനം കഴിഞ്ഞു​വ​രുന്ന മീൻപി​ടു​ത്ത​ക്കാർക്ക്‌ ഭക്ഷണം തയ്യാറാ​ക്കി​ക്കൊ​ടു​ക്കുക, അതിൽനിന്ന്‌ ലഭിക്കുന്ന പണം ദുരിതം അനുഭ​വി​ക്കുന്ന സഹവി​ശ്വാ​സി​കൾക്ക്‌ ആവശ്യാ​നു​സ​രണം നൽകുക. ഇതായി​രു​ന്നു അവർ കണ്ടെത്തിയ മാർഗം (വലതു​വ​ശ​ത്തുള്ള ചിത്രം). വെളു​പ്പിന്‌ നാലു​മ​ണിക്ക്‌ മീൻപി​ടു​ത്ത​ക്കാർ എത്തുമാ​യി​രു​ന്ന​തി​നാൽ രാത്രി ഒരുമ​ണി​ക്കു​തന്നെ ഭക്ഷണം പാകം​ചെ​യ്യാൻ തുടങ്ങ​ണ​മാ​യി​രു​ന്നു. കുട്ടികൾ ഉൾപ്പെടെ സഭയിലെ എല്ലാ സാക്ഷി​ക​ളും ആ ഉദ്യമ​ത്തിൽ പങ്കു​ചേർന്നു!

ഈ അനുഭ​വ​ങ്ങ​ളെ​ല്ലാം ഒരു വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു: ആലംബ​ഹീ​നരെ സഹായി​ക്കാ​നുള്ള മനസ്സൊ​രു​ക്കം ആളുക​ളിൽ ഉൾനടാൻ യേശു​വി​ന്റെ മാതൃ​ക​യ്‌ക്കും പഠിപ്പി​ക്ക​ലി​നും ആകും. അത്രയ്‌ക്ക്‌ ശക്തമാണ്‌ അവ!

3. ആളുക​ളു​ടെ പാപ​പ്ര​വണത നീക്കാൻ കഴിവു​ള്ളവൻ എല്ലാ മനുഷ്യ​രി​ലും കുടി​കൊ​ള്ളുന്ന ഒന്നാണ്‌ സ്വാർഥത; ആർക്കും ഈ വസ്‌തുത നിഷേ​ധി​ക്കാ​നാ​വില്ല. ബൈബിൾ ഇതിനെ പാപ​മെന്ന്‌ വിളി​ക്കു​ന്നു. ഒരിക്കൽ പൗലോസ്‌ അപ്പൊ​സ്‌ത​ലൻപോ​ലും ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “ശരിയാ​യതു ചെയ്യാൻ ഇച്ഛിക്കുന്ന ഞാൻ, തിന്മ എന്നോ​ടൊ​പ്പ​മുണ്ട്‌ എന്നൊരു തത്ത്വം കാണുന്നു.” തുടർന്ന്‌ അവൻ ഇങ്ങനെ​യും പറഞ്ഞു: “മരണത്തിന്‌ അധീന​മായ ഈ ശരീര​ത്തിൽനിന്ന്‌ എന്നെ ആർ വിടു​വി​ക്കും? നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം ദൈവ​ത്തി​നു സ്‌തോ​ത്രം!” (റോമർ 7:21-25) ദാരി​ദ്ര്യ​ത്തി​ന്റെ മൂലകാ​ര​ണ​മായ സ്വാർഥത ഉൾപ്പെടെ മനുഷ്യ​ന്റെ ജന്മസി​ദ്ധ​മായ പാപ​പ്ര​വ​ണ​ത​ക​ളിൽനിന്ന്‌ യേശു​മു​ഖാ​ന്തരം ദൈവം സത്യാ​രാ​ധ​കരെ വിടു​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ പൗലോസ്‌ ഇവിടെ പരാമർശി​ച്ചത്‌. എന്നാൽ ഇത്‌ എങ്ങനെ സാധ്യ​മാ​കും?

യേശു സ്‌നാ​ന​മേറ്റ്‌ അൽപ്പനാൾ കഴിഞ്ഞ്‌ സ്‌നാപക യോഹ​ന്നാൻ അവനെ​ക്കു​റിച്ച്‌ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!” (യോഹ​ന്നാൻ 1:29) ഉടൻതന്നെ സകല പാപങ്ങ​ളിൽനി​ന്നും യേശു മനുഷ്യ​രെ വിടു​വി​ക്കും; സ്വാർഥ​ചി​ന്താ​ഗ​തി​യുൾപ്പെ​ടെ​യുള്ള അകൃത്യ​ങ്ങ​ളിൽനിന്ന്‌ മോചി​ത​രായ ആളുക​ളെ​ക്കൊണ്ട്‌ ഭൂമി നിറയും. (യെശയ്യാ​വു 11:9) തീർച്ച​യാ​യും, ദാരി​ദ്ര്യ​ത്തി​ന്റെ അടിസ്ഥാന കാരണത്തെ യേശു നീക്കു​ക​തന്നെ ചെയ്യും.

മനുഷ്യ​രു​ടെ എല്ലാ ആവശ്യ​ങ്ങ​ളും തൃപ്‌തി​പ്പെ​ടു​ത്തുന്ന ആ കാലം തൊട്ടു​മു​ന്നി​ലാണ്‌. അതേക്കു​റി​ച്ചു വിഭാവന ചെയ്യു​ന്ന​തു​തന്നെ നിങ്ങളെ പുളകി​ത​രാ​ക്കു​ന്നി​ല്ലേ! ആ നാളു​കളെ കാവ്യാ​ത്മ​ക​മാ​യി ദൈവ​വ​ചനം ഇങ്ങനെ വർണി​ക്കു​ന്നു: “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.” (മീഖാ 4:4) ദാരി​ദ്ര്യ വിമു​ക്ത​മായ ലോക​ത്തിൽ തൃപ്‌തി​ക​ര​മായ വേല ചെയ്‌ത്‌ എല്ലാവ​രും നിർഭയം വസിക്കും; സ്രഷ്ടാ​വായ യഹോ​വ​യാം​ദൈ​വ​ത്തിന്‌ പുക​ഴേ​റ്റി​ക്കൊണ്ട്‌! (w11-E 06/01)