ആരാണ് യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നത്?
ആരാണ് യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നത്?
ആസൂത്രിത കുറ്റകൃത്യങ്ങളുടെ സൂത്രധാരന്മാരെയൊന്നും നിങ്ങൾ കണ്ടിരിക്കാനിടയില്ല. അതിനർഥം അങ്ങനെയുള്ളവർ ജീവിച്ചിരിക്കുന്നില്ലെന്നാണോ? അധോലോകനായകന്മാർ മറ്റാരും അറിയാതെയാണ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇരുമ്പഴിക്കുള്ളിലാണെങ്കിൽപ്പോലും തങ്ങളുടെ യഥാർഥമുഖം മറച്ചുവെച്ച് പ്രവർത്തിക്കുന്നതിൽ കുപ്രസിദ്ധരാണ് അവർ. എന്നാൽ മയക്കുമരുന്നു പോരാട്ടങ്ങൾ, വേശ്യാവൃത്തി സംഘങ്ങൾ, മനുഷ്യക്കടത്തുകൾ എന്നിങ്ങനെ പത്രമാസികകളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തകളെക്കുറിച്ച് ഒന്നു ചിന്തിക്കുക. എന്താണ് ഇവ സൂചിപ്പിക്കുന്നത്? ഇത്തരം നേതാക്കന്മാരുടെ ഗൂഢപ്രവർത്തനങ്ങൾ സമൂഹത്തെ ദുഷിപ്പിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു എന്നല്ലേ? അതെ, സമൂഹത്തിൽ അവർ സൃഷ്ടിച്ചിരിക്കുന്ന വടുക്കൾ ഇത്തരം കുറ്റവാളികൾ ഉണ്ട് എന്നതിന് വ്യക്തമായ തെളിവുനൽകുന്നു.
സാത്താൻ ഒരു യഥാർഥ വ്യക്തിയാണെന്ന് ദൈവവചനമായ ബൈബിൾ വെളിപ്പെടുത്തുന്നു. ശക്തനായ ഒരു അധോലോകനായകനെപ്പോലെയാണ് അവൻ. “വ്യാജമായ അടയാളങ്ങളോടും” “അനീതിയോടും എല്ലാത്തരം വഞ്ചനയോടുംകൂടെ” തന്റെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ അവൻ ശ്രമിക്കുന്നു. “സാത്താൻതന്നെയും വെളിച്ചദൂതനായി വേഷംധരിക്കുന്നു” എന്നാണ് ബൈബിൾ പറയുന്നത്. (2 തെസ്സലോനിക്യർ 2:9, 10; 2 കൊരിന്ത്യർ 11:14) പിശാചിന്റെ പ്രവർത്തനങ്ങൾ അവന്റെ അസ്തിത്വത്തിന് തെളിവുനൽകുന്നുണ്ട്. എന്നിട്ടും അദൃശ്യനായ അത്തരമൊരു ദുഷ്ട ആത്മജീവി ഉണ്ടെന്ന് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ട് തോന്നുന്നു. പിശാചിനെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ കൂടുതൽ വിശദമായി ചർച്ചചെയ്യുന്നതിനുമുമ്പ്, അവൻ ഒരു വ്യക്തിയാണെന്ന് വിശ്വസിക്കുന്നതിന് തടസ്സമായി നിൽക്കുന്ന വാദങ്ങളും ചില അബദ്ധധാരണകളും നമുക്ക് ഇപ്പോൾ നോക്കാം.
◼ “സ്നേഹവാനായ ഒരു ദൈവം പിശാചിനെ സൃഷ്ടിക്കുമോ?” ദൈവം നല്ലവനും പൂർണനും ആണെന്ന് ബൈബിൾ പറയുന്നു. ആ സ്ഥിതിക്ക്, ദുഷ്ടനും ക്രൂരനും ആയ ഒരു വ്യക്തിയെ ദൈവം സൃഷ്ടിച്ചതായിരിക്കാം എന്നു ചിന്തിക്കുന്നത് തികച്ചും വിരോധാഭാസമായിരിക്കും. വാസ്തവത്തിൽ പിശാചിനെ ദൈവം സൃഷ്ടിച്ചതായി ബൈബിൾ പറയുന്നില്ല. പകരം, ദൈവത്തെക്കുറിച്ച്: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ” എന്നാണ് ബൈബിൾ പറയുന്നത്.—ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 5:4.
അങ്ങനെയെങ്കിൽ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പൂർണതയുള്ള ഒരു വ്യക്തിക്ക് തിന്മ പ്രവർത്തിക്കാൻ കഴിയുമോ? തന്റെ സൃഷ്ടികളെ റോബോട്ടുകളെപ്പോലെയല്ല ദൈവം സൃഷ്ടിച്ചത്; ഇച്ഛാസ്വാതന്ത്ര്യം അഥവാ സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി അവൻ അവർക്കു നൽകിയിരിക്കുന്നു. തന്നിമിത്തം ബുദ്ധിശക്തിയുള്ള, പൂർണനായ ഒരു സൃഷ്ടിക്ക് നന്മ ചെയ്യണോ തിന്മ ചെയ്യണോ എന്നു തീരുമാനിക്കാൻ കഴിയും. അവർക്ക് നന്മ പ്രവർത്തിക്കാൻ മാത്രമേ കഴിയുകയുള്ളൂ എങ്കിൽ അവരുടെ പ്രവൃത്തികൾക്ക് എന്തെങ്കിലും ധാർമികമൂല്യം ഉണ്ടെന്ന് പറയാനാകുമോ?
തന്റെ സൃഷ്ടികൾക്ക് തെറ്റുചെയ്യാൻ കഴിയുമെന്നിരിക്കെ ദൈവം അവരെ അതിനു അനുവദിക്കാതിരിക്കുകയും അതേസമയം അവൻ അവർക്കു ധാർമിക സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നത് യുക്തിയായിരിക്കുമോ? തനിക്ക് ലഭിച്ച ഇച്ഛാസ്വാതന്ത്ര്യം പിശാച് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് യേശു ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “അവൻ സത്യത്തിൽ നിലനിന്നില്ല.” (യോഹന്നാൻ 8:44) ഈ പ്രസ്താവന ഒരു കാര്യം വ്യക്തമാക്കുന്നു: ഒരിക്കൽ ‘സത്യത്തിൽ നിലനിന്നിരുന്ന’ പൂർണനായ ഒരു ആത്മവ്യക്തിയാണ് പിന്നീട് പിശാചായിത്തീർന്നത്. a യഹോവയാംദൈവം തന്റെ സൃഷ്ടികൾക്ക് ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. കാരണം, അവൻ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.— “പൂർണതയുള്ള സൃഷ്ടിക്ക് പൂർണത നഷ്ടപ്പെടുമോ?” എന്ന 26-ാം പേജിലെ ചതുരം കാണുക.
◼ “പിശാച് ദൈവത്തിന്റെ സഹായിയാണ്” ഇങ്ങനെയൊരു ആശയം ബൈബിൾ പുസ്തകമായ ഇയ്യോബിൽ കാണുന്നു എന്നാണ് ചിലരുടെ അവകാശവാദം. പിശാച് “ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു” വരുന്നു എന്ന ഇയ്യോബിന്റെ പുസ്തകത്തിലെ പ്രസ്താവനയെ പുരാതനകാലത്തെ പേർഷ്യൻ ചാരന്മാരുടെ പ്രവർത്തനത്തോട് ഒരു ബൈബിൾ കമന്ററി ബന്ധപ്പെടുത്തുകയുണ്ടായി; ഇയ്യോബ് 1:7, പി.ഒ.സി. ബൈബിൾ) പക്ഷേ, പിശാച് വാസ്തവത്തിൽ ദൈവത്തിന്റെ ചാരനായിരുന്നെങ്കിൽ താൻ “ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു” വരുന്നു എന്ന് ദൈവത്തോട് വിശദീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഇയ്യോബിന്റെ പുസ്തകം, പിശാചിനെ ദൈവത്തിന്റെ സഹായിയായി ചിത്രീകരിക്കുന്നില്ലെന്നു മാത്രമല്ല അവനെ “എതിരാളി” എന്നർഥം വരുന്ന സാത്താൻ എന്നു വിളിക്കുകയും ചെയ്യുന്നു. അതായത്, ദൈവത്തിന്റെ മുഖ്യ ശത്രുവാണ് പിശാച് എന്ന് ബൈബിൾ വ്യക്തമാക്കുന്നു. (ഇയ്യോബ് 1:6) അങ്ങനെയെങ്കിൽ പിശാച് ദൈവത്തിന്റെ സഹായിയാണെന്ന ആശയം എവിടെനിന്നു വന്നു?
രാജ്യത്തുടനീളം സഞ്ചരിച്ച് രാജാവിനുവേണ്ടി വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. (എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട യഹൂദ അപ്പോക്രിഫാ പുസ്തകങ്ങളിൽ, പിശാചിനെ ദൈവത്തോടു വാദിക്കുന്നവനായും അതേസമയം ദൈവത്തിന്റെ ഇഷ്ടത്തിന് വഴങ്ങുന്നവനായും ആണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവായ മാർട്ടിൻ ലൂഥർ, പിശാചിനെ ദൈവത്തിന്റെ ഒരു പണിയായുധമായി, “തന്റെ തോട്ടം ഒരുക്കുന്നതിനുവേണ്ടി ദൈവം ഉപയോഗിക്കുന്ന ഒരു കൈത്തൂമ്പയായി” കണക്കാക്കിയിരുന്നു എന്ന് മെഫിസ്റ്റോഫെലസ് എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരനായ ജെ.ബി. റസ്സൽ പരാമർശിക്കുന്നു. “കള നീക്കംചെയ്യുന്നത് കൈത്തൂമ്പ”യാണെങ്കിലും ദൈവമാണ് അത് ഉപയോഗിക്കുന്നത്, അതുകൊണ്ട് അത് ദൈവത്തിന്റെ ഹിതമാണ് നടപ്പാക്കുന്നത് എന്ന് ലൂഥർ വിശ്വസിച്ചിരുന്നതായി റസ്സൽ കൂട്ടിച്ചേർക്കുന്നു. ലൂഥറിന്റെ ഈ പഠിപ്പിക്കൽ (ഫ്രഞ്ച് യാക്കോബ് 1:13) ഈ പഠിപ്പിക്കലും 20-ാം നൂറ്റാണ്ടിൽ അരങ്ങേറിയിരിക്കുന്ന മറ്റ് ഭയാനക സംഭവങ്ങളും ദൈവവും പിശാചും ഇല്ല എന്നു വിശ്വസിക്കാനാണ് പലരെയും പ്രേരിപ്പിച്ചിരിക്കുന്നത്.
ദൈവശാസ്ത്രജ്ഞനായിരുന്ന ജോൺ കാൽവിൻ പിന്നീട് ഇത് സ്വീകരിക്കുകയുണ്ടായി) വിശ്വാസികളായ പലരുടെയും നീതിബോധത്തെ മുറിപ്പെടുത്തി: ദൈവം തിന്മ അനുവദിക്കുക മാത്രമല്ല അതിന് കാരണക്കാരനാകുകയും ചെയ്യുന്നു! സ്നേഹനിധിയായ ഒരു ദൈവത്തിന് അത് എങ്ങനെ കഴിയും? (◼ “പിശാച് ഒരു വ്യക്തിയല്ല, തിന്മയുടെ പ്രതീകമാണ്” പിശാച് തിന്മയുടെ ഒരു പ്രതീകം മാത്രമാണെങ്കിൽ ബൈബിളിലെ ചില വിവരണങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയില്ല. ഉദാഹരണത്തിന്, ഇയ്യോബ് 2:3-6-ൽ വിവരിച്ചിരിക്കുന്ന സംഭാഷണത്തിൽ ദൈവം ആരോടായിരിക്കും സംസാരിച്ചത്? ഇയ്യോബിൽത്തന്നെ കുടികൊള്ളുന്ന തിന്മ എന്ന അമൂർത്തമായ ദുർഗുണത്തോടായിരുന്നോ അതോ തന്നോടുതന്നെയായിരുന്നോ? കൂടാതെ, ഇയ്യോബിന്റെ നന്മയെ വാഴ്ത്തിയ ദൈവം അടുത്തനിമിഷം അവനെ പരീക്ഷിക്കാൻ തിന്മയെ അനുവദിക്കുകയായിരുന്നു എന്നുവരില്ലേ? ഇത്തരം ആരോപണങ്ങൾ ദൈവത്തെക്കുറിച്ച് നടത്തുന്നെങ്കിൽ “അവനിൽ നീതികേടില്ല” എന്നു പറയുന്നതിനുപകരം അവനെ ഒരു നീചനായി ചിത്രീകരിക്കുകയായിരിക്കും. (സങ്കീർത്തനം 92:15) ഇയ്യോബിന്റെ ദോഷത്തിനായി ‘കൈ നീട്ടാൻ’ ദൈവം വിസമ്മതിക്കുകയായിരുന്നു എന്നതാണ് സത്യം. പിശാച് യഥാർഥത്തിൽ തിന്മയുടെ പ്രതീകമോ ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ഇരുണ്ട വശമോ അല്ല. മറിച്ച് സ്വയം ദൈവത്തിന്റെ ശത്രുവായിത്തീർന്ന ഒരു ആത്മവ്യക്തിയാണ്.
ആരാണ് യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നത്?
പിശാച് ഉണ്ട് എന്നു വിശ്വസിക്കുന്നത് ഒരു പഴഞ്ചൻ ആശയമായി പലർക്കും തോന്നുന്നു. പക്ഷേ, പിശാചിനെ മാറ്റിനിറുത്തിയാൽ ഇന്ന് കൊടികുത്തിവാഴുന്ന ദുഷ്ടതയ്ക്കും മറ്റും തൃപ്തികരമായ വിശദീകരണമില്ല എന്നതാണ് യാഥാർഥ്യം. പല ആളുകളും ദൈവത്തിൽ വിശ്വസിക്കാതിരിക്കുന്നതിനും ധാർമികതയുടെ അതിർവരമ്പുകൾക്ക് വിലകൽപ്പിക്കാതിരിക്കുന്നതിനും കാരണംതന്നെ പിശാച് ഇല്ല എന്ന ചിന്താഗതിയാണ്.
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചാൾസ് പിയ്ർ ബോദ്ലെർ എന്ന കവി ഇങ്ങനെ എഴുതി: “താൻ സ്ഥിതിചെയ്യുന്നില്ലെന്നു നമ്മെ വിശ്വസിപ്പിക്കുക എന്നതാണ് പിശാചിന്റെ ഏറ്റവും ഗൂഢമായ തന്ത്രം.” താൻ ആരാണെന്ന് മറച്ചുവെക്കുന്നതിലൂടെ ദൈവത്തിന്റെ അസ്തിത്വത്തിലാണ് പിശാച് സംശയം ജനിപ്പിച്ചിരിക്കുന്നത്. പിശാച് എന്നൊരാൾ ഇല്ലെങ്കിൽ എല്ലാ തിന്മകൾക്കും കാരണക്കാരൻ ദൈവമാണെന്ന് ആളുകൾ വിശ്വസിക്കും; അത് ദൈവത്തിലുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകും. അതുതന്നെയല്ലേ പിശാചിന്റെ ആഗ്രഹവും?
തന്റെ ഗൂഢോദ്ദേശ്യം നടപ്പാക്കുന്നതിനുവേണ്ടി ഒരു അധോലോകനായകനെപ്പോലെ പിശാച് തന്റെ യഥാർഥമുഖം മറച്ചുവെക്കുന്നു. എന്താണ് അവന്റെ ഉദ്ദേശ്യം? ബൈബിൾ പറയുന്നു: “ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു; ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്ത്വമാർന്ന സുവിശേഷത്തിന്റെ വെളിച്ചം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനുതന്നെ.”—2 കൊരിന്ത്യർ 4:4.
ഇപ്പോൾ ഒരു സുപ്രധാന ചോദ്യം അവശേഷിക്കുന്നു: സകല ദുഷ്ടതയ്ക്കും കഷ്ടപ്പാടിനും പിന്നിലുള്ള ഈ സൂത്രധാരനെ ദൈവം എന്തുചെയ്യും? അടുത്ത ലേഖനം ഇത് ചർച്ചചെയ്യുന്നതായിരിക്കും. (w11-E 09/01)
[അടിക്കുറിപ്പ്]
a പിശാചിന്റെ മത്സരം ദൈവം ഉടനടി അവസാനിപ്പിക്കാതിരുന്നത് എന്തുകൊണ്ട് എന്നറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
[25-ാം പേജിലെ ആകർഷക വാക്യം]
പിശാച് ദൈവത്തിന്റെ സഹായിയോ അതോ എതിരാളിയോ?
[26-ാം പേജിലെ ചതുരം/ചിത്രം]
പൂർണതയുള്ള സൃഷ്ടിക്ക് പൂർണത നഷ്ടപ്പെടുമോ?
ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളെ ദൈവം പൂർണരായാണ് സൃഷ്ടിച്ചതെങ്കിലും അവർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അത് അർഥമാക്കിയില്ല. സ്രഷ്ടാവ് വെച്ചിരുന്ന പ്രകൃതിനിയമങ്ങളെ ആദാം അനുസരിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന്, കല്ലോ മണ്ണോ തടിയോ ഒക്കെ ഭക്ഷിക്കാൻ അവനു കഴിയുമായിരുന്നില്ല; അപ്രകാരം ചെയ്താൽ അതിന്റെ ഭവിഷ്യത്തുകൾ അവൻ അനുഭവിക്കേണ്ടിവരുമായിരുന്നു. ഗുരുത്വാകർഷണ നിയമം അവഗണിച്ചുകൊണ്ട് ഉയരത്തിൽനിന്ന് ചാടുന്നപക്ഷം അവന് ഗുരുതരമായി പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്യുമായിരുന്നു.
സമാനമായി, മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ, പൂർണതയുള്ള ഒരു സൃഷ്ടിക്കും ദൂഷ്യഫലങ്ങളൊന്നും കൂടാതെ ദൈവം വെച്ചിരിക്കുന്ന ധാർമിക അതിർവരമ്പുകൾ ലംഘിക്കാനാകില്ല. അതിനാൽ ബുദ്ധിശക്തിയുള്ള ഒരു സൃഷ്ടി തന്റെ ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണെങ്കിൽ അത് അകൃത്യത്തിലേക്കും പാപത്തിലേക്കും നയിക്കും.—ഉല്പത്തി 1:29; മത്തായി 4:4.